Thursday, August 21, 2025

അനയയുടെ സഹോദരനുംഅമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

താമരശേരി: താമരശ്ശേരിയിൽ  അമീബിക് മസ്തിതിഷ്ക ജ്വരം ബാധിച്ചു മരിച്ച നാലാം ക്ലാസുകാരി യുടെ സഹോദരനും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.
മറ്റൊരു സഹോദരൻ രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Wednesday, August 20, 2025

ഭാര്യ,നോറ ഫത്തേഹിയെ പോലെ മെലിയണം; നിർബന്ധിച്ച് ജിമ്മിലയച്ച ഭർത്താവിനെ തിരെ പരാതി

ഗാസിയാബാദ്:ബോളിവുഡ് നടി നോറ ഫത്തേഹിയെ പോലെ ഭാര്യയും മെലിയണമെന്ന് വാശിപിടിച്ച് ജിമ്മി ലയച്ച ഭർത്താവിനെതിരെ കേസ്. ദിവസവും മൂന്ന് മണിക്കൂറാണ് ജിമ്മിൽ വർക്കൗട്ട് ചെയ്യാൻ നിർബന്ധിച്ചത്.യു.പിയിലെ ഗാസിയാബാദിലാണ് സംഭവം. ഭർത്താവും ബന്ധുക്കളും തനിക്കെതിരെ നിരന്തരമായി ബോഡിഷെയ്മിങ് നടത്തുകയാണെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഈ വർഷം മാർച്ചിലാണ് യുവതിയും യുവാവും തമ്മിലുള്ള വിവാഹം നടന്നത്. ഫിസിക്കൽ എഡ്യുക്കേഷൻ അധ്യാപകനെയാണ് യുവതി വിവാഹം കഴിച്ചത്. നോറേ ഫത്തേഹിയുടെ ആരാധകനായ യുവാവ് ഭാര്യയെ അതുപോലെയാക്കുന്നതിനായി പ്രതിദിനം മൂന്ന് മണിക്കൂർ നിർബന്ധിച്ച് ജിമ്മിലേക്ക് അയക്കുകയായിരുന്നു.


ജിമ്മിലെ വർക്ക് ഔട്ട് ഭാര്യ നടത്താതിരുന്നാൽ അവർക്ക് ഭക്ഷണം കഴിക്കുന്നതിനും ഇയാൾ നിയന്ത്രണം ഏർപ്പെടുത്തുമായിരുന്നുവെന്നാണ് റിപ്പോർട്ട്. നോറ ഫത്തേഹിയെ പോലുള്ള ഒരു യുവതിയെ വിവാഹം കഴിക്കാത്തതിനാൽ തന്റെ ജീവിതം തകർന്നുവെന്ന് ഇയാൾ നിരന്തമായി കുറ്റപ്പെടുത്തുമായിരുന്നുവെന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

75 ലക്ഷം രൂപയുടെ സാധനങ്ങൾ സ്ത്രീധനമായി നൽകിയിട്ടും ഇയാൾ ലഭിച്ച സ്ത്രീധനം പോരെന്ന് ചൂണ്ടിക്കാട്ടി ഉപദ്രവിക്കുമായിരുന്നു. താനറിയാതെ ഗുളിക തന്ന് തന്റെ ഗർഭഛിദ്രം നടത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യുവതിയുടെ പരാതി ലഭിച്ചെന്നും ഭർത്താവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും ഡെപ്യൂട്ടി കമീഷണർ ധാൻ ജയ്സ്വാൾ പറഞ്ഞു.

വ്യാസ വിദ്യാപീഠം സ്കൂളിൽ പൊട്ടിയത് മാരകമായ സ്ഫോടക വസ്തുവെന്ന് എഫ്ഐആർ

ആർഎസ് എസ് നിയന്ത്രണത്തിലുള്ള പാലക്കാട് വ്യാസ വിദ്യാപീഠം സ്കൂളിൽ പൊട്ടിയത് മാരകമായ സ്ഫോടക വസ്തുവെന്ന് പൊലീസ് എഫ്ഐആർ. മനുഷ്യജീവന് അപകടം വരുത്തണമെന്ന ലക്ഷ്യത്തോടെ സ്കൂളിൽ കൊണ്ടുവന്നു വച്ചു എന്നാണ് എഫ്ഐആറിലുള്ളത്. സംഭവത്തിൽ എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്റ്റ് ചുമത്തി അന്വേഷണം ആരംഭിച്ചു.

ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് സംഭവമുണ്ടായത്. പന്നിപ്പടക്കം പൊട്ടിയെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാൽ ഇക്കാര്യം തള്ളുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. അതേസമയം, എന്ത് തരത്തിലുള്ള സ്ഫോടക വസ്തുവാണെന്ന് വ്യക്തമായിട്ടില്ല. മനുഷ്യ ജീവന് അപകടമുണ്ടാക്കണം എന്ന ഉദ്ദേശ്യത്തോടെ മനപ്പൂർവ്വം കൊണ്ടുവെച്ചു എന്നാണ് പൊലീസിൻ്റെ പ്രാഥമിക നി​ഗമനം.പത്തുവയസ്സുകാരനാണ് സംഭവം ആദ്യം കണ്ടത്. പന്താണെന്ന് കരുതി തട്ടിത്തെറിപ്പിച്ചപ്പോഴാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. കുട്ടിയ്ക്കും സമീപത്തുണ്ടായിരുന്ന സ്ത്രീക്കും പരിക്കേറ്റു. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺ​ഗ്രസും ബിജെപിയും രം​ഗത്തെത്തിയിട്ടുണ്ട്. 

രാഹുല്‍ മാങ്കൂട്ടത്തിലിനോട് രാജിവക്കാന്‍ എഐസിസി നിര്‍ദേശം

സ്ത്രീകളോട് മോശമായി സംസാരിച്ചെന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത്നിന്നു നീക്കാന്‍ എഐസിസി നിര്‍ദേശം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ എഐസിസിയിലേക്കും പരാതി പ്രവാഹം എന്നാണ് സൂചന. രാജിവച്ചില്ലെങ്കില്‍ പുറത്താക്കിയേക്കും 

എളേറ്റിൽ വട്ടോളി യിൽ സ്വകാര്യ ബസ് മറിഞ്ഞു നിരവധി പേർക്ക് പരുക്ക്

എളേറ്റിൽ വട്ടോളി - പാലങ്ങാട് റോഡിൽ  ഭാരത് പെട്രോൾ പമ്പിന് സമീപം ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്.


എളേറ്റിൽ വട്ടോളിയിൽ നിന്നും ഒടുപാറ വഴി നരിക്കുനിയിലേക്ക് പോകുന്ന  ബുസ്താന ബസ്സാണ്  അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് പോസ്റ്റിലിടിച്ചാണ് മറിഞ്ഞത്.
 
പരിക്കേറ്റവരെ എളേറ്റിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കൂടുതലും വിദ്യാർത്ഥികൾ ആയിരുന്നു യാത്രക്കാർ. ആരുടേയും പരിക്ക് ഗുരുതരമല്ല. 

5 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Tuesday, August 19, 2025

ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയെ മുഖത്തടിച്ചു യുവാവ്,പരിക്കേറ്റ മുഖ്യമന്ത്രി ആശുപത്രിയിൽ

ദില്ലി :മുഖ്യമന്ത്രി രേഖ ഗുപ്തയെ മുഖത്തടിച്ചു യുവാവ്.ഔദ്യോഗിക വസതിയിൽ നടത്തിയ ജന സമ്പർക്ക പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്.ആക്രമണത്തിൽ പരിക്കേറ്റ മുഖ്യമന്ത്രിയെ ആശുപത്രിയിൽ ചികിത്സ തേടി.ഇന്ന് രാവിലെയാണ് സംഭവം. സംഭവത്തിൽ ഒരു യുവാവിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു.  ഇയാൾ മുഖ്യമന്ത്രിയെ മർദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം.  പരാതിക്കാരനെന്ന വ്യാജേന എത്തിയ യുവാവാണ് മുഖ്യമന്ത്രിയെ മർദിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സുരക്ഷാ വീഴ്ച്ചയുൾപ്പെടെ പൊലീസ് പരിശോധിച്ചു വരികയാണ്. 
 ദില്ലി മുഖ്യമന്ത്രിക്ക് നേരെ ഉണ്ടായ ആക്രമണം ദൗർഭാഗ്യകരമായ സംഭവമാണെന്ന് ദില്ലി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവ് പ്രതികരിച്ചു. ദില്ലിയിലെ സ്ത്രീ സുരക്ഷയെ ബാധിക്കുന്നതാണ് സംഭവം. ദില്ലിയിലെ മുഖ്യമന്ത്രിക്ക് പോലും സുരക്ഷ ഇല്ലെങ്കിൽ എങ്ങനെയാണ് മറ്റു സ്ത്രീകൾ സുരക്ഷിതരാവുക എന്നും ദേവേന്ദർ യാദവ് പ്രതികരിച്ചു.  


കെ എ പോള്‍ നടത്തുന്നത് വ്യാജ പണപ്പിരിവെന്ന് കേന്ദ്ര സര്‍ക്കാര്‍;നിമിഷപ്രിയയുടെ മോചനത്തിന് 8.3കോടി വേണമെന്ന്

നിമിഷപ്രിയയുടെ മോചനത്തിന്റെ പേരില്‍ നടക്കുന്നത് വ്യാജ പണപ്പിരിവെന്ന് കേന്ദ്ര സര്‍ക്കാര്‍. സന്നദ്ധ പ്രവര്‍ത്തകനെന്ന് അവകാശപ്പെടുന്ന കെ.എ. പോള്‍ ആണു നിമിഷപ്രിയയുടെ മോചനത്തിനു വേണ്ടി പണംപിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതെന്ന അവകാശവാദവുമായി ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയാണ് ധനസമാഹരണം.

8.3 കോടി രൂപയാണു വേണ്ടതെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന പരസ്യത്തില്‍ പറയുന്നു. സേവ് നിമിഷപ്രിയ രാജ്യാന്തര ആക്ഷന്‍ കൗണ്‍സിലിന്റെ പേരിലാണു പണം സമാഹരിക്കുന്നത്.

ഇത്തരത്തില്‍ പണം സമാഹരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച ബാങ്ക് അക്കൗണ്ട് എന്നതുള്‍പ്പെടെയുള്ള വാദങ്ങളും തള്ളി.യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷയില്‍ ഇളവു വരുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നു കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.

നിഷ്ഠൂരമായ കൊലപാതകക്കേസില്‍ യമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നേരത്തേ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലില്‍ തല്‍ക്കാലത്തേക്കു മാറ്റിവച്ചിരുന്നു. ബന്ധുക്കള്‍ക്ക് നഷടപരിഹാരം നല്‍കി വധശിക്ഷ ഒഴിവാക്കാനാകുമോ എന്ന ശ്രമങ്ങളാണ് നടക്കുന്നത്. എന്നാല്‍, വധശിക്ഷയില്‍ കുറഞ്ഞ ഒന്നും സ്വീകാര്യമല്ലെന്നാണ് ബന്ധുക്കളുടെ നിലപാട്.

താമരശ്ശേരി താലൂക്ക് ആശുപത്രി യിൽ ചികിത്സക്കായി എത്തിയ വാർഡ് മെമ്പറുടെ ചീട്ട് വലിച്ചുകീറിയതായി പരാതി

താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശു ത്രിക്ക് എതിരെ പരാതിയുമായി സിപിഐഎം വാർഡ് അംഗം.  താമരശ്ശേരി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പറുമായ എ പി സജിത് ആണ് പരാതിയുമായി രംഗത്ത് വന്നത് .മെഡിക്കൽ കോളേജ് ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇന്ന് ആശുപത്രിയിൽ ഡോക്ടറെ കാണാനായി എത്തിയപ്പോൾ ധിക്കാരമായി പെരുമാറുകയും, ചീട്ട് വലിച്ച് എറിയുകയും ചെയ്തു എന്നാണ് പരാതി. ഇതു സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിനും,ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നൽകി.

പ്രഷർ കുറഞ്ഞ് ബോധരഹിതനായതിനെ തുടർന്ന്  ഇന്നലെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

*29 ഗ്രാം എം.ഡി.എം.എയുമായി തിരുവമ്പാടി സ്വദേശി പിടിയിൽ*

മുത്തങ്ങ :29 ഓളം ഗ്രാം എം.ഡി.എം.എയുമായി തിരുവമ്പാടി സ്വദേശി  പിടിയില്‍. തിരുവമ്പാടി എലഞ്ഞിക്കൽ കവുങ്ങിൻ തൊടി വീട്ടിൽ കെ.എ നവാസി (31) നെയാണ് ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.  ഇന്ന് ഉച്ചയോടെ മുത്തങ്ങ ചെക്ക്‌പോസ്റ്റിന് സമീപം വെച്ച് നടത്തിയ പരിശോധനയിലാണ് 28.95 ഗ്രാം എം.ഡി.എം.എയുമായി ഇയാൾ പിടിയിലായത്. കർണാടകയിൽ നിന്നും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന  കാർ നിർത്തിച്ച് പരിശോധിച്ചതിൽ സ്റ്റിയറിങ്ങിനടിയിൽ ഒളിപ്പിച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. കാർ  പൊലീസ് കസ്റ്റഡിയിൽ എടുത്തു.ബത്തേരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ.കെ സോബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്. 

താമരശേരി -ചുങ്കം ലിങ്ക് റോഡ്: ഭൂമി ഏറ്റെടുക്കലിന്അംഗീകാരമായതായി ഡോ എം.കെ മുനീർ എം.എൽ.എ

താമരശേരി: താമരശേരി- ചുങ്കം ലിങ്ക് റോഡ്പദ്ധതിക്ക്ഭൂമിഏറ്റെടുക്കുന്നതിനുള്ള അംഗീകാരം ലഭിച്ചതായി ഡോ. എം.കെ. മുനീർ എം.എൽ.എ. അറിയിച്ചു. ലാൻഡ് അക്വിസിഷൻ ആക്ട് സെക്ഷൻ 6(1) പ്രകാരമുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ, ഉടൻതന്നെ റോഡിൻ്റെ അതിർത്തി നിർണയിച്ച്സ്ഥലംഅടയാളപ്പെടുത്തുന്നപ്രവർത്തനങ്ങൾആരംഭിക്കാനാകും. ഇതോടെ ഏറെക്കാലമായി മുടങ്ങിക്കിടന്ന റോഡ് നിർമ്മാണം ഉടൻതന്നെ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ.
കിഫ്ബി ഫണ്ടിൽഉൾപ്പെടുത്തിയാണ് പദ്ധതിക്ക് ഭരണാനുമതി നൽകിയത്. നിർമ്മാണത്തിനുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്.പി.വി) ആയി ആർ.ബി.ഡി.സി.കെ യെ നിയമിക്കുകയും ചെയ്തിരുന്നു. വിശദമായസാങ്കേതികപഠനങ്ങൾക്ക് ശേഷം തയ്യാറാക്കിയ പദ്ധതിരേഖ കിഫ്ബി അംഗീകരിക്കുകയും, ഇതിനായി74.38കോടിരൂപഅനുവദിക്കുകയുംചെയ്തിട്ടുണ്ട്.റോഡിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾക്ക്
വേഗംകൈവരിക്കാൻ,റവന്യൂവകുപ്പിന്റെ ഭരണാനുമതി ലഭിക്കുകയും, ഇതിനായിഒരുപ്രത്യേകതഹസിൽദാരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഈ നടപടികളെല്ലാം പൂർത്തിയായതോടെയാണ് നിർമ്മാണത്തിന് വഴി തുറന്നത്.

താമരശേരി ചുങ്കം മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രദേശവാസികൾക്ക് വലിയ ആശ്വാസമാകുമെന്ന് എം.എൽ.എ. വാർത്താക്കുറിപ്പിൽ അറിയിച്ചു.

Monday, August 18, 2025

അയല്‍വാസി ദമ്പതികൾ നാല് വയസുകാരന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റി

പട്‌ന: ബിഹാറില്‍ ഗൗരിചക് പ്രദേശത്ത് അയല്‍ക്കാരന്‍ നാല് വയസുകാരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. കുട്ടിയുടെ നില ഗുരുതരമാണ്. 
കുട്ടിയുടെ ജനനേന്ദ്രിയം മുറിച്ചതിന്റെ കാരണം വ്യക്തമല്ല. കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കി.അയല്‍ക്കാരായ ദമ്പതികള്‍ ഒളിവിലാണ്. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
.

ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്കാരം കാന്തപുരത്തിന്

തൃശൂര്‍: സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്‍റെ ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്കാരം കാന്തപുരത്തിന്.

എസ്‌എൻഡിപി യോഗം പ്രസിഡന്‍റ് അഡ്വ.സി.കെ വിദ്യാസാഗര്‍ ചെയര്‍മാനും മുന്‍ രാജ്യസഭാ എംപി സി.ഹരിദാസ്, എംജി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് സയൻസിലെ പ്രൊഫസര്‍ ഡോ.രാജേഷ് കോമത്ത് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

മാനവികത, സാഹോദര്യം എന്നീ അടിസ്ഥാനപരമായ മൂല്യങ്ങളില്‍ ഉറച്ചു നിന്നു കൊണ്ടും സാമുദായിക ശാക്തീകരണം സാമൂഹിക വികസനം എന്നിയവയെ പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ടും ശ്രീ നാരായണ ഗുരു മുന്നോട്ടുവെച്ച സാമൂഹിക മാറ്റത്തിന്‍റെ മറ്റൊരു തരത്തിലുള്ള ആവിഷ്ക്കാരമാണ് കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാര്‍ മുന്നോട്ടു വെക്കുന്നത്. ഗുരു ചിന്തകളെയും കേരളത്തെയും മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ഇത്തരം ആവിഷ്കാരങ്ങള്‍ക്കുള്ള പങ്കിനെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്ന ദൗത്യമാണ് 'ശ്രീനാരായണ ഗുരു സഹോദര്യ പുരസ്കാരത്തിനു' കാന്തപുരത്തിന്‍റെ പേര് നിർദേശിക്കുക വഴി ചെയ്തിരിക്കുന്നതെന്ന് ജൂറി വിലയിരുത്തി.

കട്ടിപ്പാറ പഞ്ചായത്തിലെ ചുണ്ടൻകുഴി – വെണ്ടേക്കുംചാൽ റോഡ് ഇന്നും അവഗണനയിൽ-പരിഹാരം കാണണം : എസ്‌ഡിപിഐ

കട്ടിപ്പാറ: പഞ്ചായത്ത് നിലവിൽ വന്നതിനു മുമ്പേ ഉണ്ടായിരുന്ന ചുണ്ടൻകുഴി – വെണ്ടേക്കുംചാൽ പൊതുറോഡ് , വർഷങ്ങൾ കഴിഞ്ഞിട്ടും വികസനത്തിന്റെ മുഖം കാണാതെ ജനങ്ങളുടെ ദുരിതത്തിന് പ്രതീകമായി തുടരുകയാണ്. ഏഴാം വാർഡിലെയും പരിസരത്തെയും ആയിരക്കണക്കിന് നാട്ടുകാരും വിദ്യാർത്ഥികളും ദിനംപ്രതി സഞ്ചരിക്കുന്ന ഈ പ്രധാന റോഡ്, നടുക്കുന്ന്, വേണ്ടേക്കുംചാൽ ഉൾപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഏക മാർഗമായിട്ടും ഭരണാധികാരികൾ കണ്ണടച്ചിരിക്കുകയാണെന്നും 
വികസന വാഗ്ദാനങ്ങൾ കേവലം തെരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രം ഒതുങ്ങുന്നതായും നാട്ടുകാർ ആരോപിക്കുന്നു. 
ഈ ജന വഞ്ചനക്കെതിരെ  ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്ന് എസ്ഡിപിഐ കട്ടിപ്പാറ പഞ്ചായത്ത് കമ്മിറ്റി മുന്നറിയിപ്പ് നൽകി.പൊതുമരാമത്ത് വകുപ്പ് മുതൽ പഞ്ചായത്ത് ഭരണകൂടം വരെയുള്ളവർ ജനങ്ങളുടെ കഷ്ടപ്പാടുകൾ കാണാതെ മുഖം തിരിച്ചിരിക്കുകയാണെന്നും, ഇത്തരത്തിലുള്ള ജനവിരുദ്ധ രാഷ്ട്രീയ സമീപനങ്ങൾക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ മറുപടി പറയുമെന്നും വുമൺ ഇന്ത്യ മൂവ്മെന്റ് കട്ടിപ്പാറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഹസീന അൻസാർ പറഞ്ഞു പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഹമീദലി വടക്കും മുറി അധ്യക്ഷനായി സെക്രട്ടറി ഫാസിൽ ചമൽ, ഹസീന അൻസാർ, റഫീഖ് കെ പി, മുജീബ് ചമൽ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

Sunday, August 17, 2025

തിരഞ്ഞടുപ്പു കമ്മീഷണറെ ഇംപീച്ച് ചെയ്യാനൊരുങ്ങി കോണ്‍ഗ്രസ്

ചീഫ് ഇലക്ഷന്‍ കമ്മീഷണറെ ഇംപീച്ച്‌മെന്റ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. വോട്ട് മോഷണത്തെ തുടര്‍ന്നുള്ള വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നതോടെ തിരഞ്ഞെടുപ്പു കമ്മീഷന്‍ ചോദ്യമുനയിലായിരുന്നു.ബിജെപി ഇലക്ഷന്‍ കമ്മീഷനുമായി ചേര്‍ന്ന് വോട്ട് മോഷണം നടത്തി എന്നാണ് രാഹുല്‍ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞത്. തെളിവുസഹിതമാണ് കോണ്‍ഗ്രസ് ഇക്കാര്യം ലോകത്തിനു മുമ്പാകെ തുറന്നു കാട്ടിയത്.
എന്നാല്‍ രാഹുല്‍ഗാന്ധിയുടെ ആരോപണങ്ങള്‍ ഒന്നൊന്നായി തള്ളികളയുകയാണ് തിരഞ്ഞെടുപ്പുകമ്മീഷന്‍ ചെയ്തത്. വാര്‍ത്ത സമ്മേളനത്തിലായിരുന്നു തിരഞ്ഞെടുപ്പുകമ്മീഷന്റെ വാദം. ഇരട്ടവോട്ടിങ് പോലെയുള്ള പല കാര്യങ്ങളിലും കമ്മീഷന്‍,ആരോപണമുയര്‍ന്നപ്പോള്‍ തന്നെ ഇടപെട്ടിരുന്നുവെന്നും എന്നാല്‍ യാതൊരു തെളിവും ഇതു സംബന്ധിച്ച് കിട്ടിയിരുന്നില്ലെന്നുമായിരുന്നു മറ്റൊരു വാദം. എന്ത് തന്നെ വന്നാലും തങ്ങള്‍ ഭയപ്പെടില്ലെന്നും രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കുവേണ്ടിയും നിലകൊള്ളുമെന്നും പറഞ്ഞായിരുന്നു വാര്‍ത്തസമ്മേളനം അവസാനിപ്പിച്ചത്.

അധാർമ്മികതകൾക്കെതിരെബോധവൽകരണം ശക്തമാക്കണം. വിസ്ഡം മഹല്ല് സംഗമം

ഈങ്ങാപ്പുഴ :സമൂഹത്തിൽ വർധിച്ചു വരുന്ന തിന്മകൾക്കും അധാർമിക പ്രവണതകൾക്കും ലഹരി ഉപയോഗത്തിനുമെതിരെയുമുള്ള ബോധവൽകരണം മഹല്ല് തലത്തിൽ കൂടുതൽ ശക്തമാക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി സി.പി സലീം അഭിപ്രായപ്പെട്ടു. കരികുളം മഹല്ല് കുടുംബ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

 സമൂഹത്തിൽ ദുർബലപ്പെട്ടു വരുന്ന ധാർമിക ബോധം ശക്തിപ്പെടുത്തുവാനും, വിശ്വാസ്യതയും, മാതൃകയും സൃഷ്ടിച്ചെടുക്കുവാനും പ്രബോധന കൂട്ടായ്മകൾക്ക് സാധിക്കേണ്ടതുണ്ടെന്ന് മഹല്ല് സംഗമം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.

കരികുളത്ത് സംഘടിപ്പിച്ച മഹല്ല് സംഗമം വിസ്ഡം ജില്ലാ വൈസ് പ്രസിഡണ്ട് വി.പി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് അക്ബർ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് മുസ്തഫ മദനി മമ്പാട്, ജില്ലാ സെക്രട്ടറി വി.കെ ഉനൈസ് സ്വലാഹി, വിസ്ഡം ജില്ലാ സെക്രട്ടറി കെ.അബ്ദുൽ നാസർ മദനി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. മഹല്ല് സെകട്ടറി സുബൈർ പി.വി, വിസ്ഡം മണ്ഡലം പ്രസിഡണ്ട് ജിഫ്‌രി പി.എം, വിസ്ഡം സ്റ്റുഡൻ്റ്സ് മണ്ഡലം സെക്രട്ടറി വി.പി ഹാറൂർ, വിസ്ഡം ഈങ്ങാപ്പുഴ യൂനിറ്റ് സെക്രട്ടറി മുഹമ്മദ് ഷരീഫ്, ജമാൽ കരികുളം എന്നിവർ സംസാരിച്ചു.
മഹല്ല് സംഗമത്തിൽ മദ്റസ വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.

തെരഞ്ഞെടുപ്പ്കമ്മീഷനെതിരെവീണ്ടും രാഹുൽ, ഒരടി പോലും പിന്നോട്ടില്ല, മോദിയും അമിത്ഷായും നിര്‍ദേശിച്ചത് പ്രകാരം കമ്മീഷൻ വോട്ടര്‍ പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തു.

ന്യൂദൽഹി:താൻ ഉന്നയിച്ച ചോദ്യങ്ങളില്‍ ഒന്നിനുപോലും തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നല്‍കിയിട്ടില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി. മോദിയും അമിത്ഷായും നിർദേശിച്ചത് പ്രകാരമാണ് വോട്ടർ പട്ടികയില്‍ നിന്നും കമ്മീഷൻ വ്യാപകമായി പേരുകള്‍ നീക്കം ചെയ്തതെന്നും  രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്തെ പാവപ്പെട്ടവൻ്റെ കൈയില്‍ വോട്ട് മാത്രമായിരുന്നു മിച്ചം ഉണ്ടായിരുന്നത്. അതും ഇപ്പോള്‍ തട്ടിയെടുത്തിരിക്കുന്നു. മോദിയും അമിത്ഷായും നിർദേശിച്ചത് പ്രകാരമാണ് വോട്ടർ പട്ടികയില്‍ നിന്ന് വ്യാപകമായി കമ്മീഷൻ പേരുകള്‍ നീക്കം ചെയ്തത്. ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാമെന്ന നിയമ നിർമ്മാണം ആർക്കുവേണ്ടിയാണ് നടത്തിയത്. ഒരു കേസ് പോലും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നല്‍കാൻ കഴിയാത്ത വിധം കാര്യങ്ങള്‍ അട്ടിമറിച്ചു. എന്തൊക്കെ സംഭവിച്ചാലും ഒരടി പോലും പിന്നോട്ട് പോകില്ല- രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വാർത്ത സമ്മേളനം കണ്ടിരുന്നു. താൻ ഉന്നയിച്ച ചോദ്യങ്ങളില്‍ ഒന്നിനുപോലും മറുപടിയില്ല. വോട്ട് മോഷണം ഇനി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു

കക്കാട് ശിബില വധക്കേസ്, ശിബിലയുടെ കുട്ടിയെ വിട്ട് കിട്ടാനാവശ്യപ്പെട്ട് പ്രതിയുടെ മാതാവ് കോടതിയിൽ

താമരശേരി : ലഹരി ക്കടിമപ്പെഭർത്താവിനാൽ കൊല്ലപ്പെട്ട പുതുപ്പാടി കക്കാട് ശിബിലയുടെ കുട്ടിയെ വിട്ട് കിട്ടാനാവശ്യപ്പെട്ട് പ്രതിയുടെ മാതാവ് കോടതിയിൽ ഹർജി നൽകി.കോഴിക്കോട് കുടുംബ കോടതിയിലാണ് സിബിലയുടെ ഭർത്താവായ യാസിറിന്റെ മാതാവ് സാബിറ അഡ്വ.ടി.എം ഷമീം അബ്ദുറഹ്മാൻ മുഖാന്തരം പരാതി നൽകി യത്.ശിബിലയുടെ മാതാപിതാക്കളെ എതിർകക്ഷിയാക്കാണ് കേസ്.ശിബിലയുടെയും,യാസിറിന്റെയും മൂന്ന് വയസ്സുള്ള കുഞ്ഞിന്റെ സംരക്ഷണം നേടിയെടുക്കാൻ ആണ് പരാതി.മൈനറായ കുട്ടി യെ തങ്ങളിൽ നിന്നും അകറ്റി നിർത്തുന്നതായും, രക്ഷാകർതൃത്വം തടയുകയും ചെയ്യുന്ന തായും , കുട്ടി യെകാണാനും,പരിലാളിക്കാനുംഅവസരമൊരുക്കണമെന്നുംപരാതിയിൽ പറയുന്നു.

പുതുപ്പാടിയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകം ആയിരുന്നു ശിബിലയുടേത്. യാസിറിന്റെ ലഹരി ഉപയോഗവും ലൈംഗിക വൈതൃകങ്ങളൂം പീഡനങ്ങളും കാരണം വീട് വിട്ട് പോന്ന ശിബിലയെ, ആധാറടക്കമുള്ള രേഖകൾ കൈമാറാനെന്ന വ്യാജേന കഴിഞ്ഞ മാർച്ച് 18ന് വീട്ടിൽ വന്ന് കുത്തിക്കൊല്ലുകയായിരുന്നു. തടയാൻ ശ്രമിച്ച ശീബിലയുടെ മാതാപിതാക്കളെയും യാസിർ ആക്രമിച്ചിരുന്നു. പിതാവിന് കുത്തേൽക്കുയും ചെയ്തിരുന്നു.
 
അബ്‌ദുറഹ്മാന് രണ്ട് പെൺകുട്ടികളായിരുന്നു ഉണ്ടായിരുന്നത്. ഇളയ മകളായിരുന്നു ശിബില. ശിബിലയുടെ മൂന്ന് വയസ്സുള്ള മകളും അബ്ദു‌റഹ്മാനും ഭാര്യയുമാണ് ഇപ്പോൾ കക്കാട് വീട്ടിൽ താമസം. ശിബിലയുടെ മരണത്തിന്റെ ആഘാതത്തിൽ നിന്നും മുക്തമായി വരുന്നതിനിടെ യാണ് കുട്ടിയെ വിട്ടു കിട്ടാനുളള കേസ്.

"കമ്മീഷന് പക്ഷമില്ല, വോട്ട് കൊള്ളയെന്ന ആരോപണം ഭരണഘടനയ്ക്ക് അപമാനമാണ്അമ്മമാരുടെപെൺമക്കളുടെയും മരുമക്കളുടെയും സിസിടിവി വീഡിയോകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പങ്കിടണോ.വിചിത്ര മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ.

ഒന്നുകില്‍ ഏഴുദിവസത്തിനകം തെളിവുകള്‍ ഉള്‍പ്പെടെ സത്യവാങ്മൂലം സമര്‍പ്പിക്കണം അല്ലെങ്കില്‍ രാജ്യത്തോടു മാപ്പ് പറയണം.മൂന്നാമതൊരു വഴിയില്ല 



വോട്ട് ചോരി ആരോപണം ഉന്നയിച്ച് സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് വിചിത്ര മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. അമ്മമാരുടെപെൺമക്കളുടെയും മരുമക്കളുടെയും സിസിടിവി വീഡിയോകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പങ്കിടണോ എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ വിചിത്ര ചോദ്യം.

രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനിലെ രജിസ്ട്രേഷൻ വഴിയാണ് നിലനില്ക്കുന്നത്. കമ്മീഷൻ എങ്ങനെ ആ രാഷ്ട്രീയ പാർട്ടികളോട് വിവേചനം കാണിക്കും. കമ്മീഷന് പക്ഷമില്ല 


വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ആരോപണങ്ങളില്‍ പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം രാഹുൽ ഗാന്ധി യുടെ ആരോപണം തള്ളിയത് . 18 വയസ് പൂർത്തിയായ എല്ലാവരും വോട്ട് ചെയ്യണമെന്നും വോട്ടർപട്ടികയിൽ പേര് ചേർക്കണം എന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം തുടങ്ങിയത്. വോട്ടർ പട്ടിക പുതുക്കാന്‍ വേണ്ടിയാണ് എസ്ഐആർ നടത്തുന്നത്. വോട്ടർ പട്ടികയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണിത്. രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനിലെ രജിസ്ട്രേഷൻ വഴിയാണ് നിലനില്ക്കുന്നത്. കമ്മീഷൻ എങ്ങനെ ആ രാഷ്ട്രീയ പാർട്ടികളോട് വിവേചനം കാണിക്കും. കമ്മീഷന് പക്ഷമില്ല എന്ന് അദ്ദേഹം പറഞ്ഞു.

ബീഹാറില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെപ്റ്റംബർ വരെയാണ് സമയം. എല്ലാ രാഷ്ട്രീയ പാർടികളും സഹകരിച്ച് മുന്നോട്ട് പോകണം. ഇനിയുള്ള 15 ദിവസത്തിനുള്ളിൽ എല്ലാം പൂർത്തിയാക്കാൻ രാഷ്ട്രീയപാർട്ടികൾ കൂടി സഹകരിക്കണം. എല്ലാ വോട്ടർമാരും രാഷ്ട്രീയപാർട്ടികളും ബൂത്ത് ലൈവൽ ഓഫീസർമാരും ചേർന്നു നടപടികൾ വേഗത്തിലാക്കണം. പരിഭ്രാന്തി പടർത്താനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ട്. ബീഹാറിലെ 7 കോടിയിലധികം വോട്ടർമാർ കമ്മീഷൻറെ കൂടെ നില്ക്കുന്നുണ്ട്. എന്നാല്‍ വോട്ട് ചോരി എന്ന കള്ള കഥ പ്രചരിപ്പിക്കുന്നു. വോട്ട് കൊള്ളയെന്ന ആരോപണം ഇന്ത്യയുടെ ഭരണഘടനയ്ക്ക് അപമാനമാണ്. വോട്ടിംഗ് യന്ത്രത്തെ കുറിച്ച് സുപ്രീം കോടതി അന്തിമ വിധി പറഞ്ഞതാണ്. വോട്ടറുടെ സ്വകാര്യത സംരക്ഷിക്കണം എന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി സ്വകാര്യത ലംഘിച്ചു എന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിമര്‍ർശിച്ചു.

എത്ര പേരാണ് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുന്നത്. ആരോപണങ്ങൾ നടത്തുന്നതിന് ചില വോട്ടർമാരുടെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ചു. അവർക്കെതിരെ കള്ള ആരോപണം ഉന്നയിച്ചു. കേരളത്തിലുൾപ്പെടെ ഉയരുന്ന ആരോപണങ്ങൾ എല്ലാം അടിസ്ഥാനരഹിതമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വോട്ടിംഗ് നടക്കുന്ന ദിവസം മുതൽ ഫലപ്രഖ്യാപനം പൂർത്തിയായതിനുശേഷവും പരാതിയുമായി കോടതിയെ സമീപിക്കാൻ അവകാശമുണ്ട്. 45 ദിവസത്തിനുള്ളിൽ എന്തു കൊണ്ട് ഹർജി നല്കിയില്ല? ഇത് ഒന്നും ചെയ്യാതെ ഇത്ര നാളുകൾക്കു ശേഷം പരാതി ഉന്നയിക്കുന്നവരുടെ ഉദ്ദേശം എന്താണ് എന്ന് കമ്മീഷന്‍ ചോദിച്ചു. കൂടാതെ കേരളത്തിലാകട്ടെ കർണാടകയിലാകട്ടെ ഉയരുന്ന പരാതികളിൽ കഴമ്പില്ലെന്ന് കമ്മീഷന്‍ പറയുന്നു.



കർണാടകയിലെ ഒരു നിയമസഭ സീറ്റിലെ ക്രമക്കേടുകളെ കുറിച്ച് രാഹുൽ ഗാന്ധി വാർത്തസമ്മേളനം നടത്തി പരാതി ഉന്നയിച്ചത് പത്തു ദിവസം മുമ്പാണ്. രേഖാമൂലം പരാതി നല്കിയാൽ അന്വേഷിക്കാം എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻറെ നിലപാട്. എന്നാൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തിലാണ് കമ്മീഷൻ പ്രതികരണത്തിന് തയ്യാറായത്. ബിജെപി നേതാവ് അനുരാഗ് താക്കൂറും പ്രതിപക്ഷം വോട്ടർപട്ടിക ക്രമക്കേട് നടത്തി എന്ന ആരോപണം ഉന്നയിച്ചു. തൃശൂരിലെ അടക്കം വിവാദങ്ങളും ദേശീയതലത്തിൽ ചർച്ചയായി. വോട്ടർപട്ടികയിൽ അപാകതയുണ്ടെന്ന് പരോക്ഷമായി സമ്മതിക്കുന്ന വാർത്താക്കുറിപ്പാണ് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ മാധ്യമങ്ങൾക്ക് നല്കിയത്. എന്നാൽ വോട്ടർപട്ടികയിൽ അപാകതയുണ്ടെങ്കിൽ അത് യഥാസമയം രാഷ്ട്രീയപാർട്ടികൾ ചൂണ്ടിക്കാട്ടേണ്ടതായിരുന്നു എന്നും കമ്മീഷൻ വിശദീകരിക്കുന്നു. സുതാര്യത ഉറപ്പാക്കാനുള്ള ബാധ്യത കമ്മീഷൻ രാഷ്ട്രീയ പാർട്ടികളുടെ മേൽ കെട്ടിവയ്ക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഡിജിറ്റൽ വോട്ടർപട്ടിക രാഷ്ട്രീയപാർട്ടികൾക്ക് നല്കാറുണ്ട് എന്നാണ് കമ്മീഷൻറെ വിശദീകരണം. സർച്ച് ഓപ്ശൻ ഉള്ള പട്ടികയല്ല നല്കുന്നതെന്ന് കോൺഗ്രസ് ഇതിനോട് പ്രതികരിച്ചു.

 

 


ബിരിയാണിച്ചെമ്പിന്റെ കല്ല് പോലെ ലീഗും സമസ്തയും നില്‍ക്കണം’; വിവാദമായിപള്ളിയിലെ രാഷ്ട്രീയപ്രസംഗം .

വടകര(ഓർക്കാട്ടേരി):വടകര ഓർക്കാട്ടേരി യിൽ ജുമുഅ നിസ്‌കാരത്തോടനുബന്ധിച്ചുള്ള പ്രത്യേക പ്രസംഗത്തിലെ ഇമാമിൻ്റെ ആഹ്വാനം വിവാദമായി.
മുസ്ലിം ലീഗും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും ഒന്നിച്ച് നില്‍ക്കണമെന്ന വിധത്തില്‍ ആബിദ് ഹുദവി തച്ചണ്ണ എന്ന ലീഗ് അനുകൂല പണ്ഡിതന്‍ പള്ളിയില്‍ വച്ച് നടത്തിയ പ്രസംഗമാണ് വിവാദമായത്. ബിരിയാണിച്ചെമ്പ് വെച്ച അടുപ്പിന്‍ കല്ല് പോലെ സമസ്തയും പാണക്കാട് കുടുംബവും മുസ്ലിം ലീഗും ഒന്നിച്ചു നില്‍ക്കുന്നതാണ് ഉമ്മത്തിന്റെ (സമുദായം) ശക്തിയെന്ന വിധത്തിലാണ് ആബിദ് ഹുദവിയുടെ പ്രസംഗം. ലീഗും സമസ്തയും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കൂട്ടുനില്‍ക്കരുതെന്നും പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നും പ്രസംഗത്തില്‍ ആബിദ് ഹുദവി ആവശ്യപ്പെട്ടത്.സമസ്തയ്ക്കും മുസ്ലിം ലീഗിനും ഇടയിലുണ്ടായ ഭിന്നിപ്പിനിടെ, ലീഗ് നേതാക്കളായ പാണക്കാട് തങ്ങന്‍മാരെ അനുകൂലിച്ചും, സമുദായത്തിന് ലീഗിനെ ആവശ്യമാണെന്നുമുള്ള തരത്തിലുള്ള പ്രസംഗത്തിലെ പരാമര്‍ശങ്ങളാണ് വിവാദമായത്.

പ്രസംഗത്തിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിഡിയോ പങ്കുവച്ച്, ആബിദ് ഹുദവിയുടെ പ്രസംഗത്തിനെതിരെ കാന്തപുരം സുന്നി നേതാവ് വഹാബ് സഖാഫി മമ്പാട് രംഗത്തുവന്നു. ഇസ്ലാമിക ചരിത്രത്തിലോ സമസ്തയുടെ ചരിത്രത്തിലോ ഇങ്ങനെയൊരു അടുപ്പിന്‍കല്ല് തിയറിയുണ്ടോ എന്ന് വഹാബ് സഖാഫി ചോദിച്ചു.

സമസ്തയുടെ രൂപീകരണ കാലത്ത് മുസ്ലിംലീഗെന്ന അടുപ്പിന്‍ കല്ല് രൂപം കൊണ്ടിട്ടില്ലെന്നും ആരാധനക്കായി ഉപയോഗിക്കുന്ന പള്ളികള്‍ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെറ്റാണെന്നും ഒരുവിഭാഗം ചൂണ്ടിക്കാട്ടി. ഹുദവിയുടെ ബിരിയാണി ചെമ്പ് പ്രയോഗവും വിവാദമായിട്ടുണ്ട്.

Saturday, August 16, 2025

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ അനാസ്ഥ മൂലം ബാലിക മരിച്ച സംഭവത്തിൽ നഷ്ട പരിഹാരം നൽകണം -എസ്‌ഡിപിഐ*

കൊടുവള്ളി:
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ അനാസ്ഥ മൂലം അമീബിക് മസ്തിഷ്ക ജ്വരം മൂർച്ചിച്ച് ബാലികയുടെ മരണം നടന്ന സംഭവം ഗുരുതരമായ മനുഷ്യാവകാശ ലംഘനവും, ആരോഗ്യവകുപ്പിന്റെ പരാജയവുമാണെന്ന് എസ്‌ഡിപിഐ കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു.
ജീവൻ രക്ഷിക്കേണ്ട ആശുപത്രിയിൽ തന്നെ അനാസ്ഥ മൂലം കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടത്  കുറ്റകരമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സംഭവത്തിൽ പങ്കുള്ള ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കുമെ തിരെ ഉടൻ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നും .
കുടുംബത്തിന് സർക്കാർ അടിയന്തരമായി പര്യാപ്തമായ നഷ്ടപരിഹാരം നൽകണമെന്നും,താലൂക് 
ആശുപത്രിയിലെ ആരോഗ്യസൗകര്യങ്ങൾ ശക്തിപ്പെടുത്തി സാധാരണക്കാരന്‍റെ ജീവൻ സുരക്ഷിതമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.പി.യുസുഫ് അധ്യക്ഷനായി. ഇ.പി.റസാഖ്, ആബിദ് പാലക്കുറ്റി, കൊന്തളത്ത് റസാഖ്‌ മാസ്റ്റർ, സിദ്ധീഖ്  ഈർപ്പോണ, സമദ് നരിക്കുനി, ഒ.എം.സിദ്ധീഖ്, സലാം കാക്കേരി, ഹമീദലി കോളിക്കൽ, എംസി ഇക്ബാൽ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

ബാങ്കുവിളികളില്‍ അമിത ശബ്ദം ഒഴിവാക്കണം-ഹക്കീം അസ്ഹരി

ദിക്ര്‍ ആയാലും മൗലിദ് ആയാലും പ്രയാസം ഉണ്ടാക്കരുത്


കോഴിക്കോട്: ബാങ്കുവിളികളില്‍ അമിത ശബ്ദം ഒഴിവാക്കണമെന്ന്  എ.പി. അബ്ദുല്‍ ഹക്കീം അസ്ഹരി.

ശബ്ദത്തില്‍ മിതത്വം പാലിക്കണം. ദിക്ർ ആയാലും ബാങ്കുവിളി ആയാലും മിതമായ ശബ്ദത്തില്‍ ആവണം. അത് കേള്‍ക്കേണ്ട സ്ഥലത്ത് കേള്‍പ്പിക്കണം. ആരാധനാകർമ്മങ്ങളില്‍ അമിതമായ ശബ്ദം പാടില്ലെന്നാണ് പ്രവാചക വചനം. അദ്ദേഹം പറഞ്ഞു.

മുസ്ലിങ്ങള്‍ മാത്രം താമസിക്കുന്ന മേഖലകളില്‍ വർഷത്തില്‍ ഒരിക്കല്‍ നടക്കുന്ന മൗലിദില്‍ ആവശ്യമെങ്കില്‍ ശബ്ദം പുറത്തേക്ക് കേള്‍പ്പിക്കാം. എന്നാല്‍ അത് നിത്യമായാല്‍ മുസ്ലിങ്ങള്‍ക്കും പ്രയാസമാകും. അമുസ്ലിങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പുറത്തേക്ക് കേള്‍പ്പിക്കരുതെന്നും അസ്ഹരി പറഞ്ഞു.

വിദ്യാർത്ഥി നിയുടെമരണം; താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ യൂത്ത്കോൺഗ്രസ് പ്രതിഷേധം

താമരശ്ശേരി:  അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണപ്പെട്ട കോരങ്ങാട്  ജി.ഏൽ.പി.സ്കൂൾ നാലാം ക്ലാസു വിദ്യാർത്ഥിനിആനപ്പാറ പൊയിൽ അനയ (9)ക്ക് ചികിത്സ നൽകുന്നതിൽ താലൂക്ക് ആശുപത്രിയിൽ വീഴ്ച ഉണ്ടായി എന്നാരോപിച്ച് ആശുപത്രി സൂപ്രണ്ടിൻ്റെ മുറിയ്ക്ക് മുന്നിൽ വാഴ നാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.

ഒരു മണിക്കൂറോളം പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു.

താമരശേരിയിൽ ഒമ്പത് വയസുകാരിയുടെ മരണം:സമീപത്തെ ജലാശയങ്ങളിൽ ഇറങ്ങരുതെന്ന് ആരോഗ്യ വകുപ്പ്

താമരശ്ശേരി പഞ്ചായത്ത് പരിധിയിലെ കുളങ്ങൾ, വെള്ളക്കെട്ടുകൾ, തോടുകൾ , പുഴകൾ തുടങ്ങിയ ജലാശയങ്ങളിൽ ആരും കുളിക്കരുതെന്ന് നിർദേശം

താമരശേരിയിൽ ഒമ്പത് വയസുകാരിയുടെ മരണകാരണം അമീബിക് മസ്‌തിഷ്‌ക ജ്വരമെന്ന് വ്യക്തമായതോടെ അടിയന്തിര ഇടപെടലുമായി ആരോഗ്യവകുപ്പ്. താമരശ്ശേരി പഞ്ചായത്ത് പരിധിയിലെ കുളങ്ങൾ, വെള്ളക്കെട്ടുകൾ, തോടുകൾ , പുഴകൾ തുടങ്ങിയ ജലാശയങ്ങളിൽ ആരും കുളിക്കരുതെന്ന് നിർദേശം പുറപ്പെടുവിച്ചു. ഈ മേഖലകളിൽ ആരോഗ്യവകുപ്പ് പരിശോധനയും നടത്തി. കുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെ നാല് പേർ പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുകയാണ്. വീടിന് സമീപമുള്ള കുളത്തിലേയും വീട്ടിലേക്ക് വെള്ളമെത്തിച്ച കുടിവെള്ള പദ്ധതിയുടെയും സാംപിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചു. കുട്ടി രണ്ടാഴ്ച മുൻപ് സമീപത്തെ കുളത്തിൽ നീന്തൽ പഠിച്ചിരുന്നതായി ആരോഗ്യ വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിൻ്റെ കൂടി അടിസ്ഥാനത്തിലാണ് പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. എവിടെ നിന്നാണ് കുട്ടിക്ക് രോഗബാധയേറ്റതെന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്.


ഇക്കഴിഞ്ഞ ബുധനാഴ്ച സ്കൂള്‍ വിട്ടുവന്നതിനുശേഷമാണ് കോരങ്ങാട് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി കോരങ്ങാട് ആനപ്പാറ പൊയിൽ സനൂപിൻ്റെ മകൾ അനയ (9)ക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടത്. വ്യാഴാഴ്ച രാവിലെ താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടിയുടെ ആരോഗ്യനില മോശമായിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ഇവിടെയെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. ആദ്യ ഘട്ടത്തിൽ കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചവർക്കും ബന്ധുക്കൾക്കും മനസിലായിരുന്നില്ല. പോസ്റ്റ്മോർട്ടം പരിശോധനയിൽ മസ്‌തിഷ്‌ക ജ്വരം ബാധിച്ചാണ് മരണമെന്ന് സ്ഥിരീകരിച്ചതോടെ സാംപിളുകൾ ശേഖരിച്ച് വിദഗ്‌ധ പരിശോധന നടത്തി. ഇതിലാണ് കുട്ടിക്ക് അമീബിക് മസ്‌തിഷ്‌ക ജ്വരമായിരുന്നു എന്ന് മനസിലായത്.

കുട്ടിയുടെ രണ്ട് സഹോദരങ്ങളും ഒരു സഹപാഠിയും പനി ബാധിച്ച് ആശുപത്രിയിലാണ്. കുട്ടിക്ക് . കുടുംബത്തിൻ്റെ ആരോപണങ്ങളോട് പ്രതികരിച്ച താമരശേരി താലൂക്ക് ആശുപത്രി കുഞ്ഞിന് ചികിത്സ നൽകിയിരുന്നുവെന്ന് പ്രതികരിച്ചു. പനി ഛർദി ലക്ഷണങ്ങളുടെ എത്തുന്ന കുട്ടികൾക്ക് നൽകുന്ന ചികിത്സ അനയയ്ക്കും നൽകിയിരുന്നു. ആശുപത്രിയിൽ വച്ച് രക്ത പരിശോധന ഉൾപ്പെടെ നടത്തിയിരുന്നു. രക്തത്തിൽ കൗണ്ട് ഉയർന്ന നിലയിൽ ആയതിനാലും ആരോഗ്യനില വഷളായതിനാലും മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നുവെന്നും സൂപ്രണ്ട് അറിയിച്ചു. അനയയുടെ ശരീരം സ്രവം കൂടുതൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.



*വേർപാട്*😥*കിഴക്കെആനപ്പാറക്കൽആയിഷ ഹജ്ജുമ്മ*

പൂനൂർ: കാന്തപുരം പരേതനായ കിഴക്കേ ആനപ്പാറക്കൽ മൊയ്തീൻ കുഞ്ഞി ഹാജിയുടെ ഭാര്യആയിഷ ഹജ്ജുമ്മ (90) അന്തരിച്ചു 
. മക്കൾ : അബ്ദുസലാം,യൂസുഫ്(മമ്മു),അബ്ദുൽ കരീം,ജമീല. മരുമക്കൾ : മുഹമ്മദ് ആയിഷ,സുബൈദ,നഷീദ
മയ്യത്ത് നിസ്കാരം ഇന്ന് വൈകു 5 ന് കാന്തപുരം തടായിൽ ജുമാമസ്ജിദിൽ.

Friday, August 15, 2025

നാലാം ക്ലാസുകാരി മരിച്ച സംഭവത്തില്‍ താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം.

നടത്തിക്കൊണ്ടുപോയ മകളെ വൈകിട്ട് വെള്ളത്തുണിയില്‍ പൊതിഞ്ഞാണ് തിരിച്ചുതന്നതെന്ന് മാതാവ് 


താമരശേരിയില്‍ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ നാലാം ക്ലാസുകാരി മരിച്ച സംഭവത്തില്‍ താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്.

കുഞ്ഞ് അവശനിലയില്‍ ആയപ്പോഴും പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ പറഞ്ഞുവെന്നും നഴ്സുമാർ മോശമായി പെരുമാറിയെന്നും മരിച്ച അനയയുടെ മാതാവ് റംബീസ പറഞ്ഞു. രാവിലെ പത്തുമണിക്ക് ആശുപത്രിയിലേക്ക് നടത്തിക്കൊണ്ടുപോയ മകളെ വൈകിട്ട് വെള്ളത്തുണിയില്‍ പൊതിഞ്ഞാണ് തിരിച്ചുതന്നതെന്ന് മാതാവ് പറയുന്നു.

'രാവിലെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ജനറല്‍ ഒപിയില്‍ കാണിച്ചപ്പോള്‍ ഡോക്ടര്‍ ഛർദിക്ക് മരുന്ന് നല്‍കിയിരുന്നു.അവള്‍ക്ക് നല്ല പനിയും ഛർദിയും ഉണ്ട്. ശരീരം തളരുന്നുണ്ട് എന്നൊക്കെ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു. അതൊന്നും സാരമില്ലെന്നായിരുന്നു മറുപടി. ക്വാഷാലിറ്റിയില്‍ കൊണ്ടുപോയപ്പോള്‍ നാവിനടയില്‍ വെക്കാനുള്ള മരുന്ന് നല്‍കി.രക്തം ടെസ്റ്റ് ചെയ്യാനായി കൊണ്ടുപോയപ്പോഴൊക്കെ എന്‍റെ കുട്ടി തളര്‍ന്ന് കിടക്കുകയായിരുന്നു. അവള്‍ക്ക് ഗ്ലൂക്കോസ് കയറ്റേണ്ടേ എന്ന് ചോദിച്ചപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നാണ് ഡോക്ടർ മറുപടി പറഞ്ഞത്. ഒരുമണിക്കാണ് ബ്ലഡ് റിസള്‍ട്ട് വന്നത്. ബ്ലഡിലെ കൗണ്ട് കൂടിയിട്ടുണ്ടെന്നും വേറെ കുഴപ്പമൊന്നുമില്ലെന്നുമാണ് ഡോകടർ എന്നോട് പറഞ്ഞത്. അവള്‍ക്ക് ക്ഷീണമുണ്ട്..അവളിങ്ങനെ കിടക്കില്ല, ഓടിച്ചാടി നടക്കുന്ന കുട്ടിയാണ് എന്നൊക്കെ പറഞ്ഞിട്ടും ഡോക്ര്‍മാരോ നഴ്സുമാരോ തിരിഞ്ഞുനോക്കിയില്ല'.. റംബീസ പറയുന്നു.

'മോളുടെ ബിപി നോക്കണമെന്ന് സിസ്റ്ററോട് പറഞ്ഞപ്പോള്‍ എന്നോട് ചൂടായി. പൈസ ഇല്ലാത്തത് കൊണ്ടല്ലേ ഞങ്ങളോട് ഇങ്ങനെയൊക്കെ ചെയ്തത്. ഒരു മണി വരെ അവള്‍ക്ക് ഒരു ചികിത്സയും കൊടുത്തില്ല. ഒരുമണിക്ക് മൂത്രം ടെസ്റ്റ് ചെയ്യാൻ വേണ്ടി ഡോക്ടർ എഴുതിത്തന്നു.പക്ഷേ അവള്‍ അപ്പോഴേക്കും തളർന്നുവീണിരുന്നു, എനിക്ക് എടുക്കാന്‍ പോലും പറ്റിയില്ല, ബോധവുമില്ലായിരുന്നു. നഴ്‌സുമാരുടെയും ഡോക്ടർമാരുടെയും മുന്നിലൂടെയായിരുന്നു ഞാൻ മോളെയും കൊണ്ട് ബാത്‌റൂമിലേക്കും അവിടുന്ന് തിരിച്ചുമെല്ലാം വരുന്നത്. എന്നിട്ടും ആരും ഒന്നും ചോദിച്ചില്ല. രണ്ടര ആയപ്പോഴേക്കും അവള്‍ വിറക്കുകയും പരസ്പര ബന്ധമില്ലാതെ സംസാരിക്കുകയും ചെയ്തു. പിന്നീട് വന്ന ഡോക്ടർ ഗ്ലൂക്കോസ് ഇടാൻ പറഞ്ഞു. എന്നിട്ടും വഴക്ക് കൂടിയിട്ടായിരുന്നു നഴ്‌സ് ഗ്ലൂക്കോസിടാൻ പോലും സമ്മതിച്ചത്. സൂചി വെക്കുന്ന സമയത്ത് മോള് അനങ്ങിയപ്പോള്‍ അതിനും നഴ്‌സ് ചീത്ത പറഞ്ഞു. ബോധമില്ലാത്ത കുട്ടിയെയാണ് അവര് വഴക്ക് പറഞ്ഞത്. അപ്പോളും എന്‍റെ മോള്‍ക്ക് പെട്ടന്ന് മാറും അവരൊക്കെ വിവരമുള്ള ആളുകല്ലേ, എന്റെ മോളെ തിരിച്ചു തരുമെന്ന് ഞാൻ വിചാരിച്ചു. മൂന്ന് മണിയായപ്പോള്‍ മോളുടെ വായില്‍ നിന്ന് നുരയും പതയും വന്നു,ശരീരം നീലക്കളറാകുകയും ചെയ്തു. മൂന്നരക്കാണ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാനായി ഡോക്ടര്‍ പറയുന്നത്. അതുവരെ ഒരു ചികിത്സയും നല്‍കിയില്ല. നാലുമണിയായപ്പോഴാണ് ആംബുലൻസ് വന്നത്. ഒരു കുഴപ്പവുമില്ലെന്നാണ് അപ്പോഴും സിസ്റ്റർമാർ പറഞ്ഞത്. ആംബുലന്‍സില്‍ വെച്ച്‌ നോക്കിയപ്പോള്‍ അവള്‍ക്ക് പള്‍സുണ്ടായിരുന്നു.എന്നാല്‍ മെഡിക്കല്‍ കോളജിലെത്തി ഡോക്ടര്‍മാര്‍ നോക്കുമ്ബോഴേക്കും എന്‍റെ മോള് പോയിരുന്നു..കണ്ണീരടക്കാതെ റംബീസ പറഞ്ഞു.

'അവർക്ക് കൃത്യമായ ചികിത്സ കൊടുക്കാൻ പറ്റിയിരുന്നില്ലെങ്കില്‍ ആദ്യമേ പറയാമായിരുന്നു. ഈ ആശുപത്രിയില്‍ ഇത്രയും സൗകര്യമേ ഉള്ളൂ.,.വേറെ ആശുപത്രിയിലേക്ക് കൊണ്ടുപോയ്‌ക്കോ എന്ന്...എവിടെയെങ്കിലും കൊണ്ടുപോയി എന്റെ കുട്ടിയെ രക്ഷപ്പെടുത്തുമായിരുന്നില്ലേയെന്നു മാതാവ് ചോദിക്കുന്നു. രാവിലെ 10 മണിക്ക് നടത്തിക്കൊണ്ടുപോയ കുട്ടിയെയാണ് വൈകുന്നേരമായപ്പോ വെള്ളത്തുണിയില്‍ പൊതിഞ്ഞ് എന്‍റെ കൈയില്‍ തന്നത്. തക്കതായ ചികിത്സ കിട്ടാത്തതുകൊണ്ടാണ് എന്റെ മോള് പോയത്. കുട്ടിയുടെ മാതാവ് പറഞ്ഞു.

വിദ്യാർത്ഥിനിമരിച്ചത് മസ്തിഷ്ക ജ്വരം ബാധിച്ച്

താമരശേരി:താമരശേരി കോരങ്ങാട് ജിഎൽപിസ്കൂൾവിദ്യാർത്ഥിനിയും,ആനപ്പാറപൊയിൽ സനൂപിന്റെ മകളുമായ  അനയ ( 9) മരിച്ചത് മസ്തിഷ്ക ജ്വരം ബാധിച്ചെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അമീബിക് മസ്തിഷ്ക ജ്വരമാണോയെന്ന് കണ്ടെത്താന്‍ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയയ്ക്കും.  പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇപ്പോള്‍ മസ്തിഷ്ക ജ്വരമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. കുട്ടി വീടിനടുത്തുള്ള കുളത്തില്‍ കുളിച്ചിരുന്നു. അതുകൊണ്ടുതന്നെ അമീബീക് മസ്തിഷ്ക്വ ജ്വരത്തിനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ആന്തരികാവയവങ്ങളുടെ പരിശോധനഫലം വന്നെങ്കിലേ ഇക്കാര്യം സ്ഥിരീകരിക്കാനാകു .അതേസമയം കുട്ടിക്ക് താലൂക്ക് ആശുപത്രിയില്‍ മതിയായ ചികില്‍സ കിട്ടിയില്ലെന്ന ആക്ഷേപവും മാതാപിതാക്കള്‍ ഉന്നയിച്ചിരുന്നു . 

നിപ സംശയത്തെത്തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ വൈറോളജി ലാബില്‍ സ്രവം പരിശോധിച്ചെങ്കിലും നെഗറ്റിവായിരുന്നു. കുട്ടിയുടെ സഹോദരങ്ങള്‍ക്കും സഹപാഠിക്കും പനിയുള്ളതിനാല്‍ ഇവരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. താമരശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

*താമരശ്ശേരിയിലെ നാലാം ക്ലാസ്സുകാരിയുടെ മരണം ; അനയയുടെ രണ്ട് സഹോദരങ്ങളടക്കം അടുത്ത ബന്ധുക്കൾ ചികിത്സയിൽ ; പോസ്റ്റുമോർട്ടം റിപ്പോർട്ട് നിർണ്ണായകം*

താമരശ്ശേരിയില്‍ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥി പനി ബാധിച്ച് മരിച്ച സംഭവത്തിൽ കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന വാര്‍ഡില്‍ ഇന്ന് പനി സര്‍വേ നടത്തും.കുട്ടിയുടെ രണ്ട് സഹോദരങ്ങളും അച്ഛന്‍റെ സഹോദരനും ഒരു സഹപാഠിയും പനി ബാധിച്ച് ആശുപത്രിയിലാണ്.ഇന്നലെ വൈകുന്നേരം ആണ് പെണ്‍കുട്ടി പനി ബാധിച്ച് മരിച്ചത് .മരണകാരണം കണ്ടെത്താന്‍ കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യും.താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്ന് മതിയായ ചികിത്സ കിട്ടിയില്ലെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.
കോരങ്ങാട് ആനപ്പാറ പൊയിൽ സനൂപിന്‍റെ മകൾ അനയ (9) ആണ് മരിച്ചത്.കോരങ്ങാട് എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് അനയ.കഴിഞ്ഞ ദിവസം താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് കുട്ടിയെ ആദ്യം എത്തിച്ചത്.തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.കഴിഞ്ഞ ദിവസം വരെ സ്കൂളിൽ പോയിരുന്ന കുട്ടിക്ക് പെട്ടെന്നാണ് പനി ബാധിച്ചത്.ആശുപത്രിയിൽ എത്തിച്ച അന്ന് തന്നെ മരണം സംഭവിക്കുകയും ചെയ്തു.അതിനാൽ മരണകാരണം സംബന്ധിച്ച് വിശദമായ പരിശോധന നടത്തും.മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ലാബ് പരിശോധനകളും പോസ്റ്റുമോർട്ടം റിപ്പോർട്ടും പുറത്ത് വന്ന ശേഷം മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളൂ.

തർക്കം വേണ്ടെന്ന്....പാര്‍ക്കിങ് വേറെ, സ്റ്റോപ്പിങ് വേറെ; ഇനി പെറ്റിയടിച്ച്‌ കീശ കാലിയാക്കണ്ട; പാര്‍ക്കിങ്ങിനും സ്റ്റോപ്പിങ്ങിനും പുതിയ നിയമങ്ങളുമായി എംവിഡി

തിരുവനന്തപുരം: എന്താണ് സ്റ്റോപ്പിങ്ങും പാർക്കിങ്ങും.റോഡ് നിയമങ്ങളെക്കുറിച്ച്‌ നല്ല ധാരണയുള്ളവർക്കുപോലും ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു കാര്യമാണ് ഇവരണ്ടും.

റോഡപകടങ്ങള്‍ ഒഴിവാക്കാൻ ഈ വിഷയത്തില്‍ വ്യക്തത അത്യാവശ്യമാണ്. ഈ സാഹചര്യത്തിലാണ് എം.വി.ഡി. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ച്‌ രംഗത്തെത്തിയത്.

എംവിഡിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

എന്താണ് സ്റ്റോപ്പിങ് ഉംപാർക്കിംഗ് ഉം?

സ്റ്റോപ്പിങ്ങ്: വളരെ കുറഞ്ഞ നേരത്തേക്ക് സ്വന്തമായോ, അല്ലെങ്കില്‍ ആളുകളെ കയറ്റാനോ ഇറക്കാനോ, സാധനങ്ങള്‍ പെട്ടെന്ന് കയറ്റാനോ ഇറക്കാനോ വാഹനം നിറുത്തുന്നു എന്നാണ് സ്റ്റോപ്പിംഗ് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

താഴെ പറയുന്ന ഇടങ്ങളില്‍ ഒരു വാഹനം നിറുത്തരുത്.

1. റോഡ് ഇടുങ്ങിയതോ കാഴ്ച തടസ്സപ്പെടുത്തുന്നതോ ആയ സ്ഥലത്ത്.

2. ഒരു കൊടുംവളവിലോ അതിനടുത്തോ.

3. ഒരു ആക്സിലറേഷൻ ലയിനിലോ, ഡിസിലറേഷൻ ലയിനിലോ.

4. ഒരു പെഡസ്ട്രൈൻ ക്രോസിങ്ങിലും അതിനു മുൻപുള്ള 5 മീറ്ററിനുള്ളിലും.

5. ഒരു ലെവല്‍ ക്രോസിങ്ങില്‍.

6. ഒരു ട്രാഫിക് സിഗ്നല്‍ ലൈറ്റിനോ Give way അടയാളത്തിനോ Stop അടയാളത്തിനോ മുൻപുള്ള അഞ്ച് മീറ്റർ, അല്ലെങ്കില്‍ നിർത്തിയിട്ടിരിക്കുന്ന വാഹനം ഇത്തരം അടയാളങ്ങള്‍ മറ്റു വാഹനങ്ങള്‍ക്ക് കാണാത്ത തരത്തില്‍ മറയാവുന്നുവെങ്കില്‍.

7. ബസ് ഒഴികെയുള്ളവ ബസ് സ്റ്റാൻ്റുകളില്‍.

8. റോഡില്‍ മഞ്ഞ ബോക്സ് മാർക്കിംഗ് ചെയ്തിരിക്കുന്ന സ്ഥലത്ത്.

9. നിർബന്ധമായും പാലിക്കേണ്ട No Stopping അടയാളം കൊണ്ട് തടഞ്ഞിരിക്കുന്ന സ്ഥലത്ത്.

പാർക്കിംഗ്: വാഹനം പെട്ടെന്ന് ആളുകളേയോ ചരക്കോ കയറ്റുന്നതിനും ഇറക്കുന്നതിനും ഒഴിച്ചുള്ള ആവശ്യങ്ങള്‍ക്കായി നിറുത്തുന്നതും, 3 മിനുട്ടില്‍ കൂടുതല്‍ ഒരു സ്ഥലത്ത് നിറുത്തിയിടുക എന്നതും പാർക്കിങ്ങില്‍ ഉള്‍പെടും.

വാഹനത്തിന് Stopping അനുവദിക്കാത്ത ആദ്യം സൂചിപ്പിച്ച സ്ഥലങ്ങള്‍ കൂടാതെ താഴെ പറയുന്ന സ്ഥലങ്ങളില്‍ കൂടി പാർക്കിംഗ് അനുവദനിയമല്ല.

1. ഒരു മെയിൻ റോഡില്‍

2. നടപ്പാതയില്‍, സൈക്കിള്‍ ട്രാക്കില്‍, പെഡസ്ട്രൈൻ ക്രോസിംഗില്‍

3. ഇൻറർ സെക്ഷൻ, ജംഗ്ഷൻ, കൂടാതെ ഇവയില്‍ നിന്ന് 50 മീറ്ററിനകത്ത്.

4. പാർക്കിംഗ് സ്ഥലത്തിൻ്റെ കവാടത്തില്‍.

5. ബസ് സ്റ്റോപ്പിനടുത്ത്, ആശുപത്രി, സ്കൂള്‍ എന്നിവയുടെ പ്രവേശനം ട്രാഫിക് അടയാളങ്ങള്‍ എന്നിവ തടസ്സപ്പെടുന്ന തരത്തില്‍.

6. ഒരു തുരങ്കത്തില്‍.

7. ബസ് ലൈനില്‍

8. ഒരു വസ്തുവിൻ്റെ പ്രവേശനത്തിലോ പുറത്തേക്കുള്ള വഴിയിലോ

9. തുടർച്ചയായി മഞ്ഞ വര റോഡിനു അരികില്‍ വരച്ച ഇടങ്ങളില്‍

10. പാർക്ക് ചെയ്ത വാഹനത്തിന് എതിരായി.

11. പാർക്ക് ചെയ്ത വാഹനത്തിൻ്റെ സമാന്തരമായി.

12. പാർക്ക് ചെയ്ത വാഹനത്തിന് തടസം സൃഷ്ടിക്കുന്ന തരത്തില്‍.

13. പാർക്കിങ്ങ് നിശ്ചിത സമയത്തേക്ക് അനുവദിച്ച സ്ഥലത്ത് ആ സമയത്തിനു ശേഷം.

14. മറ്റൊരു തരം വാഹനങ്ങള്‍ക്കായി മാറ്റി വച്ച സ്ഥലത്ത്.

15. ഭിന്നശേഷിക്കാർ ഓടിക്കുന്ന വാഹനം പാർക്ക് ചെയ്യാൻ ഒരുക്കിയ സ്ഥലത്ത് അത്തരക്കാർ അല്ലാത്തവർ.

16. No Parking അടയാളം വച്ച്‌ നിരോധിച്ച സ്ഥലങ്ങളില്‍.

12 വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ യുവാവ് സൗദിയില്‍ മരിച്ചു

12 വർഷമായിദമ്മാമില്‍ കഴിയുന്നകൊല്ലം സ്വദേശിയായ യുവാവ് യാത്രയുടെ തലേന്ന് മരിച്ചു. കൊല്ലം നിലമേല്‍ സ്വദേശി ദിലീപ് കുമാർ ചെല്ലപ്പൻ ആശാരി (58)യാണ് മരിച്ചത്.

വർക് ഷോപ്പ് ജീവനക്കാരനായ ദിലീപ് ഒമ്ബത് വർഷമായി താമസരേഖയും മെഡിക്കല്‍ ഇൻഷൂറൻസും ഇല്ലാതെയാണ് കഴിഞ്ഞിരുന്നത്. ഇതിനിടെ അസുഖ ബാധിതനായ ഇദ്ദേഹത്തെ കെഎംസിസി കാരുണ്യ വിഭാഗം പ്രവർത്തകൻ അഷ്‌റഫ് കണ്ണൂരിന്റെ നേതൃത്വത്തില്‍ ചികിത്സ സൗകര്യങ്ങള്‍ നല്‍കി നാട്ടിലേക്ക് വിടാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇന്ത്യൻ എംബസി സാമൂഹിക പ്രവർത്തകൻ മണിക്കുട്ടന്റെയും മഞ്ജുവിന്റെയും നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂർത്തിയാക്കി ചൊവ്വാഴ്ച ഫൈനല്‍ എക്‌സിറ്റും നേടി. ഒടുവില്‍ ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് പുലർച്ചയോടെ മരിച്ചത്.പന്ത്രണ്ട് വർഷം മുമ്ബ് ദിലീപിന്റെ ഭാര്യയും പിന്നീട് അമ്മയും മരിച്ചിരുന്നു. തുടർന്നാണ് നാട്ടിലേക്കുള്ള പോക്കുവരവുകള്‍ നിന്നത്.

Thursday, August 14, 2025

കുവൈത്ത് വിഷമദ്യ ദുരന്തം; മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും.

കണ്ണൂര്‍: കുവൈത്തിൽ വിഷ മദ്യ ദുരന്തത്തില്‍ മരിച്ച 13 പേരില്‍ മലയാളിയായ കണ്ണൂര്‍ സ്വദേശിയും. കണ്ണൂര്‍ ഇരിണാവ് സ്വദേശി പി സച്ചിന്‍(31) ആണ് മരിച്ചത്.

നാലു വർഷം മുൻപാണ് സച്ചിൻ കുവൈത്തിലെത്തിയത്. സച്ചിൻ മരിച്ചതായി കുടുംബാംഗങ്ങള്‍ക്ക് വിവരം ലഭിച്ചതിനെത്തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമങ്ങള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. നാട്ടിലും കുവൈത്തിലും സാമൂഹിക സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സച്ചിൻ സജീവസാന്നിധ്യമായിരുന്നു. കഴിഞ്ഞ ഞായറാഴ്ച മുതലാണ് മെഥനോള്‍ കലർന്ന പാനീയങ്ങള്‍ കഴിച്ചതിന് പിന്നാലെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ 63 പേർക്ക് വിഷബാധയേറ്റത്. 13 പേര്‍ ദുരന്തത്തില്‍ മരിച്ചതായി എംബസി സ്ഥിരീകരിച്ചിട്ടുണ്ട്.

മരിച്ചവരില്‍ ആറുപേര്‍ മലയാളികളാണെന്നാണ് അനൗദ്യോഗിക വിവരം. വിഷമദ്യദുരന്തത്തില്‍ 21 പേർക്ക് കാഴ്ച നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്നവരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയുമാണ്. അതേസമയം, കുവൈത്തിലെ വ്യാജമദ്യ ദുരന്തത്തില്‍ ചിലർ കസ്റ്റഡിയിലായതായും സൂചനയുണ്ട്. അനധികൃത മദ്യ നിർമ്മാണവും വില്‍പ്പനയുമായി ബന്ധമുള്ള ഏഷ്യക്കാരായ പ്രവാസികളാണ് കസ്റ്റഡിയിലായത്. രാജ്യത്തെ അനധികൃത മദ്യനിർമ്മാണ കേന്ദ്രങ്ങള്‍ക്കെതിരെ വിവരം ശേഖരിച്ച്‌ നടപടി തുടങ്ങിയിരിക്കുകയാണ് കുവൈത്ത്. ഇതിന്‍റെ ഭാഗമായാണ് ജലീബ് അല്‍ ഷുയൂഖില്‍ നിന്നുള്‍പ്പടെ പ്രവാസികളായ നടത്തിപ്പുകാർ പിടിയിലായിരിക്കുന്നത്. ഇവർ ഏത് രാജ്യക്കാരാണെന്ന വിവരം വ്യക്തമല്ല.വിഷമദ്യ ദുരത്തില്‍ 40 ഇന്ത്യക്കാര്‍ ചികിത്സയിലുള്ളതായി ഇന്ത്യൻ എംബസി നേരത്തെ സ്ഥിരീകരിച്ചിരുന്നു.

താമരശ്ശേരി യിൽ പനി ബാധിച്ച് നാലാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

താമരശ്ശേരി:പനി ബാധിച്ച് നാലാം ക്ലാസ്  വിദ്യാർഥിനി മരിച്ചു.  കോരങ്ങാട് ആനപ്പാറപൊയിൽ സനൂപിന്റെ മകൾ അനയ ( 9) ആണ് മരിച്ചത്. 

താമരശ്ശേരി കോരങ്ങാട് ജി എൽ പി സ്കൂൾ  വിദ്യാർത്ഥിയാണ്. പനി മൂർച്ചിച്ചതിനെ തുടർന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്ന ശേഷം മാത്രമേ യഥാർത്ത മരണകാരണം വ്യക്തമാവുകയുള്ളൂ

തിരിഞ്ഞു നോക്കുമ്പോൾ;സ്വര്‍ണം 88 രൂപ, പെട്രോളിന് 27 പൈസ, 90 രൂപയുടെ സൈക്കിള്‍ ഉള്ളവന്‍ രാജ, അതൊക്കെ ഒരുകാലം

ഏതിനും എന്തിനും ഏ.ഐ യെ ആശ്രയിക്കുന്ന ഇക്കാലത്ത് നമുക്കൊന്ന് നമ്മുടെ കഴിഞ്ഞ കാലം ഒന്ന് തിരിഞ്ഞ് നോക്കി യാലോ?
നാം 79ാം സ്വതന്ത്ര്യദിനം ആഘോഷിക്കുമ്പോൾരസകരമായ ഒരു തിരിഞ്ഞുനോട്ടം. ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാത്ത1940കളിലെ സാധാരണ ക്കാർ.

ഒന്നോ രണ്ടോ പ്രമാണിമാരെ ചുറ്റിപ്പറ്റിയായിരുന്നു ഒരു പ്രദേശത്തെ ജീവിതങ്ങള്‍. അവരുടെ പറമ്ബിലും വീട്ടിലുമായിരുന്നു മിക്കവര്‍ക്കും ജോലി.

നടി മിനു മുനീര്‍ തമിഴ്‌നാട് പോലീസ് കസ്റ്റഡിയില്‍ ആലുവയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

നഗരങ്ങളില്‍ പോലും സൈക്കിള്‍ ഉള്ള വ്യക്തി വലിയ പത്രാസുകരനായിരുന്ന കാലമായിരുന്നു അത്. ഉന്നത ഉദ്യോഗസ്ഥര്‍ വരെ ജോലിക്ക് പോകാന്‍ ആശ്രയിച്ചിരുന്നതും സൈക്കിള്‍ തന്നെ. ഹെര്‍ക്കുലിസ് മോഡല്‍ സൈക്കിളിന് 90 രൂപയേ ഉണ്ടായിരുന്നുള്ളൂ. സ്‌കൂട്ടറും കാറുമെല്ലാം അപൂര്‍വമാണ്. അതൊക്കെയുള്ളവര്‍ രാജകീയ ജീവിതം നയിക്കുന്നവരായിരുന്നു.



പഞ്ചസാര കിലോയ്ക്ക് 40 പൈസ മതിയായിരുന്നു. ഇന്ന് ഗ്രാമങ്ങളില്‍ പോലും 40 രൂപ വേണം എന്നത് മറ്റൊരു കാര്യം. ഗോതമ്ബ് മൂന്ന് കിലോയ്ക്ക് വരെ ഒരു രൂപ വേണ്ടിയിരുന്നില്ല. രൂപയ്ക്കും പൈസയ്ക്കും താഴെ അണ എന്ന കണക്കിലും ഇടപാടുകള്‍ നടന്നിരുന്നു. പഴമക്കാര്‍ക്ക് ഇതൊക്കെ ഓര്‍മയുണ്ടാകുമെങ്കിലും പുതുതലമുറയ്ക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്.



ഒരു രൂപയുമായി അങ്ങാടിയിലേക്ക് പോയാല്‍ കിറ്റ് നിറയെ സാധനങ്ങളുമായി വീട്ടിലേക്ക് വരാം. മീന്‍ വില വളരെ കുറവായിരുന്നു. തീരദേശങ്ങളില്‍ തെങ്ങുകള്‍ക്കും മറ്റും വളമായി പോലും മീന്‍ ഉപയോഗിച്ചിരുന്നു. പോസ്റ്റ് കാര്‍ഡിന് ആറ് പൈസയേ വേണ്ടിയിരുന്നുള്ളൂ. ഇന്ത്യന്‍ രൂപയ്ക്ക് ഡോളറിനേക്കാള്‍ കരുത്തുണ്ടായിരുന്ന കാലവും കടന്നുപോയി. സ്വാതന്ത്ര്യം ലഭിക്കുന്ന വേളയില്‍ ഒരു ഡോറളിന് 4.16 രൂപയായി ഉയര്‍ന്നു.

1965ല്‍ ഒരു ഡോളറിന് 4.75 രൂപയായിരുന്നു. അതായത്, വളരെ പതിയെ ആയിരുന്നു രൂപയുടെ മൂല്യത്തില്‍ മാറ്റം വന്നിരുന്നത്. ഇന്ന് 87 രൂപ കടന്നു. സ്വര്‍ണവിലയും അങ്ങനെ തന്നെ. നേരിയ നിരക്ക് വര്‍ധന മാത്രമായിരുന്നു കുറെ കാലം. 1990കള്‍ക്ക് ശേഷമാണ് വേഗത കൂടിയത്. ലോകം അതിവേഗം മാറാന്‍ തുടങ്ങിയതും ഇക്കാലത്താണ്. പത്ത് ഗ്രാം സ്വര്‍ണത്തിന് 88 രൂപയാണ് 1947ല്‍ ഉണ്ടായിരുന്നത് എന്ന് ആലോചിക്കുമ്ബോള്‍ ആര്‍ക്കും അതിശയം തോന്നും.

പെട്രോള്‍ ലിറ്ററിന് 27 പൈസയായിരുന്നു. അന്ന് ഉപയോഗം കുറവായിരുന്നു എന്നതാണ് എടുത്തുപറയേണ്ടത്. ലഭ്യതയും കുറവായിരുന്നു. ഒന്ന്, രണ്ട്, അഞ്ച് രൂപാ നോട്ടുകള്‍ക്ക് വലിയ മൂല്യമായിരുന്നു. ഇന്ന് അഞ്ച് രൂപയുടെ നോട്ട് പോലും ഇല്ല. ചെറിയ നാണയങ്ങളെല്ലാം ഒഴിവാക്കി. ഇന്ന് 10 ഗ്രാം സ്വര്‍ണത്തിന് ഒരു ലക്ഷം രൂപ കടന്നിരിക്കുന്നു. പെട്രോള്‍ ലിറ്ററിന് 100 രൂപയ്ക്ക് മുകളില്‍ കൊടുക്കണം.

79 വര്‍ഷം കൊണ്ട് രാജ്യം വന്‍തോതില്‍ മാറി. എഐ യുഗത്തിലെ പുതുതലമുറയ്ക്ക് ട്രങ്ക് കോളും മിന്നല്‍ കോളുകളുമൊന്നും അറിയാന്‍ സാധ്യതയില്ല. മാസത്തില്‍ ഒരിക്കല്‍ വരുന്ന പ്രവാസികളുടെ കത്ത് കാത്തിരുന്ന കാലവും ഇന്ന് കഥകളില്‍ മാത്രമായി. ഗള്‍ഫില്‍ നിന്നുള്ള ഫോണ്‍ വരുന്ന ദിവസം നേരത്തെ ഒരുങ്ങി ദൂരെയുള്ള വീട്ടില്‍ പോയി കാത്തിരുന്ന കാലം പിന്നിട്ടു, ഇന്ന് നേരിട്ട് കണ്ട് എവിടെ ഇരുന്നും ഫോണ്‍ വിളിക്കാം.

'

ജോലിയുടെ രൂപവും ഭാവവും മാറി. മൊബൈല്‍ ഉണ്ടെങ്കില്‍ വരുമാനമുണ്ടാക്കാം എന്ന അവസ്ഥ വന്നു. വലിയ കമ്ബനികളുടെ ജോലി പോലും വീടുകള്‍ക്ക് അകത്തിരുന്ന് ചെയ്യാവുന്ന കാലമായി. എഐ ഉപയോഗിച്ച്‌ പഴമക്കാരെ വരെ പോലും പുനഃസൃഷ്ടിക്കാം. കാലം അതിവേഗം പോകുന്നു. വീണ്ടുമൊരു സ്വാതന്ത്ര്യ ദിനാഘോഷം കൂടി എത്തിയിരിക്കുന്നു.

കടപ്പാട് -

കൊയിലാണ്ടിയിൽ നിർമാണത്തിലിരുന്ന തോരായി കടവ് പാലം തകർന്നു വീണു

കൊയിലാണ്ടി:നിർമാണത്തിലിരുന്ന തോരായിക്കടവ് പാലം നിർമാണത്തിനിടെ തകർന്നുവീണു. അകലാപ്പുഴയ്ക്ക് കുറുകെ ചേമഞ്ചേരി-അത്തോളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ പാലത്തിന്റെ നിർമാണം കിഫ്ബി (KIIFB) ധനസഹായത്തോടെ 23.82 കോടി രൂപ ചെലവിൽ നടന്നുവരികയായിരുന്നു.

നിർമ്മാണത്തിലിരുന്ന പാലത്തിന്റെ ബീം ചെരിഞ്ഞു വീണാണ് അപകടം. പുഴയുടെ മധ്യഭാഗത്ത് വെച്ചാണ് സംഭവം നടന്നത്. നിർമ്മാണത്തിലെ പാകപ്പിഴവാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ഒരു തൊഴിലാളിക്ക് പരുക്കേറ്റതായും വിവരമുണ്ട്.

പാലത്തിന്റെ നിർമ്മാണം പിഎംആർ ഗ്രൂപ്പാണ് ഏറ്റെടുത്തിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കേരള റോഡ് ഫണ്ട് യൂണിറ്റിന്റെ മേൽനോട്ടത്തിലാണ് പ്രവൃത്തികൾ നടക്കുന്നത്. അപകടത്തെ തുടർന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അടിയന്തര റിപ്പോർട്ട് തേടി. പ്രോജക്ട് ഡയറക്ടറോട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദ്ദേശിച്ചു. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.


നാട്ടുകാരുടെ ദീർഘകാല ആവശ്യമായിരുന്ന ഈ പാലം പൂർത്തിയാകുന്നതോടെ കോഴിക്കോട്-കുറ്റ്യാടി സംസ്ഥാന പാതയിലേക്കും ദേശീയ പാതയിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുമായിരുന്നു. അപകടത്തെ തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനായി കാത്തിരിക്കുകയാണ്.

അറസ്റ്റിനു മുമ്പ് ജോളി കുറ്റസമ്മതം നടത്തിയെന്ന് സഹോദരൻ്റെ മൊഴി

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​ക്കേ​സ് ഒ​ന്നാം​പ്ര​തി ജോ​ളി ജോ​സ​ഫ്, അ​റ​സ്റ്റി​നു മു​മ്പേ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യി​രു​ന്നു​വെ​ന്ന് മൊ​ഴി. ജോ​ളി​യു​ടെ സ​ഹോ​ദ​ര​ൻ ജോ​ർ​ജ് എ​ന്ന ജോ​സാ​ണ് മാ​റാ​ട് പ്ര​ത്യേ​ക കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി​യ​ത്.

2019 ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ജോ​ളി ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് വീ​ട്ടി​ൽ ചെ​ന്ന​പ്പോ​ഴാ​ണ് കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്ക് പി​ന്നി​ൽ ജോ​ളി​യാ​ണെ​ന്ന് അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് ഇ​വ​രു​ടെ കൂ​ടെ വ​ക്കീ​ലി​നെ കാ​ണാ​നും മ​റ്റും പോ​യി​രു​ന്നു. അ​റി​യാ​വു​ന്ന സ​ത്യ​ങ്ങ​ൾ മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ​യും പൊ​ലീ​സ് മു​മ്പാ​കെ​യും പ​റ​ഞ്ഞു​വെ​ന്നും 57ാം സാ​ക്ഷി​യാ​യ ജോ​ർ​ജ് മൊ​ഴി ന​ൽ​കി.



പൊ​ലീ​സി​ന്റെ​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് മ​ജി​സ്ട്രേ​റ്റി​നു മു​മ്പാ​കെ മൊ​ഴി ന​ൽ​കി​യ​തെ​ന്ന പ്ര​തി​ഭാ​ഗ​ത്തി​ന്റെ വാ​ദം ജോ​ർ​ജ് നി​ഷേ​ധി​ച്ചു. ജോ​ളി​യു​മാ​യു​ള്ള സ്വ​ത്ത് ത​ർ​ക്ക​ത്തി​ന്റെ പേ​രി​ല​ല്ലേ ഇ​ത്ത​ര​ത്തി​ൽ മൊ​ഴി കൊ​ടു​ക്കു​ന്ന​ത് എ​ന്ന പ്ര​തി​ഭാ​ഗം ചോ​ദ്യ​ത്തി​ന് ജോ​ളി​യു​മാ​യി സ്വ​ത്ത് സം​ബ​ന്ധി​ച്ച് ത​ർ​ക്ക​മി​ല്ലെ​ന്ന് സാ​ക്ഷി മൊ​ഴി ന​ൽ​കികൂ​ട​ത്താ​യി കൊ​ല​പാ​ത​ക കേ​സി​ൽ കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ലം പു​തി​യ അ​ഭി​ഭാ​ഷ​ക​നൊ​പ്പം സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന പ്ര​തി ജോ​ളി ജോ​സ​ഫി​ന്റെ ഹ​ര​ജി ക​ഴി​ഞ്ഞ​ദി​വ​സം ഹൈ​കോ​ട​തി ത​ള്ളി​യി​രു​ന്നു

Wednesday, August 13, 2025

മരിച്ച' വോട്ടര്‍മാരുമായി ഒരു ചായകുടി, ഇത് പുതിയ അനുഭവം; തിരഞ്ഞെടുപ്പ് കമ്മീഷന് നന്ദി

ന്യൂദൽഹി: പ്രത്യേക തീവ്ര പുനഃപരിശോധനയെ (എസ്‌ഐആർ) തുടർന്ന് 'മരിച്ചുപോയവർ' എന്ന് കാണിച്ച്‌ കരട് വോട്ടർ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.ബിഹാറില്‍ നിന്നുള്ള ഏഴംഗ സംഘവുമായി ബുധനാഴ്ചയാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. വോട്ട് മോഷണത്തിനെതിരെ ഇന്ത്യാ സഖ്യം പോരാടുമെന്ന് അദ്ദേഹം അവർക്ക് ഉറപ്പുനല്‍കി.

ആർജെഡി നേതാവ് തേജസ്വി യാദവ് പ്രതിനിധീകരിക്കുന്ന രഘോപുർ മണ്ഡലത്തില്‍ നിന്നുള്ള രാമിക്ബാല്‍ റായ്, ഹരേന്ദ്ര റായ്, ലാല്‍മുനി ദേവി, ബച്ചിയ ദേവി, ലാല്‍വതി ദേവി, പൂനം കുമാരി, മുന്ന കുമാർ എന്നിവരുമായാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. സുപ്രീം കോടതി എസ്‌ഐആറിനെതിരായ ഹർജികള്‍ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഇവർ ഡല്‍ഹിയിലെത്തിയത്.

മുതിർന്ന ആർജെഡി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് യാദവിനൊപ്പം രാഹുലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് ഇവർ കണ്ടത്. 'ജീവിതത്തില്‍ രസകരമായ ഒരുപാട് അനുഭവങ്ങളുണ്ടായിട്ടുണ്ട്, പക്ഷെ 'മരിച്ചവരോടൊപ്പം' ചായ കുടിക്കാൻ എനിക്കൊരിക്കലും അവസരം ലഭിച്ചിട്ടില്ല. ഈ അതുല്യമായ അനുഭവത്തിന്, തിരഞ്ഞെടുപ്പ് കമ്മീഷന് നന്ദി,' എന്നാണ് ഇവരുമായുള്ള കൂടിക്കാഴ്ചയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് രാഹുല്‍ എക്സില്‍ കുറിച്ചത്.എസ്‌ഐആറിന് ആവശ്യമായ രേഖകളെല്ലാം ഇവർ സമർപ്പിച്ചിരുന്നുവെന്നും എന്നിട്ടും ഇവരുടെ പേരുകള്‍ വോട്ടർ പട്ടികയില്‍ നിന്ന് നീക്കം ചെയ്തുവെന്നും യാദവ് പറഞ്ഞു. പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്തതിന് കൃത്യമായ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ നല്‍കുന്നില്ലെന്നും യാദവ് രാഹുലിനോട് പറഞ്ഞു. ഇതിന് രാഹുല്‍ നല്‍കുന്ന മറുപടിയും വീഡിയോയില്‍ കേള്‍ക്കാം. 'വിവരം നല്‍കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ വിവരം നല്‍കിക്കഴിഞ്ഞാല്‍, കളി തീർന്നു,' രാഹുല്‍ പറയുന്നു.

അൽഭുതം,നായയുടെ വാല്‍ കുഴലില്‍ ഇട്ടു നേരെയാക്കി യുവാവ്

ഒറിജിനൽ ഏത്,ഏ.ഐ ഏത്? കൺഫ്യൂഷൻ 

നായയുടെ വാല്‍ പന്തീരാണ്ട് കാലം കുഴലില്‍ ഇട്ടാലും നേരെയാവില്ല എന്നൊരു ചൊല്ലുണ്ട്. ഇപ്പോഴിതാ, ആ ചൊല്ലിന് വിപരീതമായൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്

.കുഴലില്‍ ഇട്ടു നേരെയായ വാലും ഉയർത്തി നില്‍ക്കുന്ന നായയേയും വീഡിയോയില്‍ കാണാം.

"അവസാനം ഞാൻ എന്റെ നായയുടെ വാല്‍ നേരെയാക്കി" എന്നു പറയുന്ന യുവാവിനെ കാണിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. രസകരമായ വീഡിയോ "എന്താല്ലേ" എന്ന അക്കൗണ്ടാണ് ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഇത്ര ദിവസം കുഴലില്‍ ഇട്ടു നടന്നതുകൊണ്ട് മസ്സിലു പിടിച്ചാണ് വാല്‍ നേരെ നില്‍ക്കുന്നതെന്ന് നായ പറയുന്നതും വീഡിയോയില്‍ കാണാം.
സംഗതി എഐയുടെ സൃഷ്ടിയാണ്.

വോട്ട് ചോരി'ക്ക് തെളിവായി ബീഹാറില്‍ നിന്നൊരു വോട്ടര്‍ പട്ടിക;അവിവാഹിതനായ സ്വാമി 50 ആണ്‍ മക്കളുടെ പിതാവ്.

വാരണാസിയിലെ രാംജാൻകി ക്ഷേത്രത്തിന്റെ സ്ഥാപകനായ സ്വാമി രാംകമല്‍ ദാസിന് 50 'ആണ്‍മക്കള്‍' ഉണ്ടെന്ന് കാണിക്കുന്ന വോട്ടർ പട്ടിക വിവാദത്തില്‍.വോട്ടർ പട്ടികയില്‍ രാംകമല്‍ ദാസിന്റെ പേര് 50 പേരുടെ പിതാവായി രേഖപ്പെടുത്തിയ വോട്ടർ പട്ടികയുടെ വിവരങ്ങളാണ് പുറത്തുവന്നത്. ഇതോടെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്തെത്തി.

"തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറ്റൊരു അത്ഭുതം കാണൂ… രാംകമല്‍ ദാസ് 50 പേരുടെ പിതാവാണെന്ന് കാണിച്ചിരിക്കുന്നു… ഇതിനെ ഒരു പിഴവായി കണ്ട് തള്ളിക്കളയുമോ അതോ ഇതൊരു തട്ടിപ്പാണെന്ന് സമ്മതിക്കുമോ?"- യുപി കോണ്‍ഗ്രസ് എക്‌സില്‍ കുറിച്ചു.ഒരു സന്യാസിക്ക് ദീക്ഷ നല്‍കിയാല്‍ അവർ അദ്ദേഹത്തിന്റെ ശിഷ്യന്മാരായി മാറുമെന്നും അവരുടെ ഗുരുവിനെ സ്വന്തം പിതാവായി കണക്കാക്കുമെന്നും സ്വാമി ജിതേന്ദ്രാനന്ദ സരസ്വതി പറഞ്ഞു*.

ഭാര്യയെ കാണാതായി , ഭര്‍ത്താവ് ജീവനൊടുക്കിയ മൂന്നാം നാൾ ഭാര്യയെ കണ്ടെത്തി

ആലപ്പുഴ: ഭാര്യയെ കാണാനില്ലെന്ന് പോലിസില്‍ പരാതി നല്‍കി രണ്ടു മാസം കഴിഞ്ഞ് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കായംകുളം കണ്ണമ്പള്ളിഭാഗം വിഷ്ണു ഭവനത്തില്‍ വിനോദ് (50) ആണ് വെള്ളിയാഴ്ച മരിച്ചത്. എന്നാല്‍, മൂന്നുദിവസം കഴിഞ്ഞ് ഭാര്യയെ പോലിസ് കണ്ടെത്തി. കണ്ണൂരില്‍ ഹോംനഴ്‌സായി ജോലി ചെയ്തിരുന്ന ഭാര്യ രഞ്ജിനി(45)യെ ചൊവ്വാഴ്ചയാണ് കായംകുളം പോലിസ് കണ്ടെത്തിയത്.

ജൂണ്‍ 11ന് രാവിലെ 10.30ഓടെ ബാങ്കിലേക്കെന്നു പറഞ്ഞാണ് രഞ്ജിനി വീട്ടില്‍നിന്ന് ഇറങ്ങിയത്. എന്നാല്‍, തിരിച്ചെത്താഞ്ഞതിനാല്‍ ഭര്‍ത്താവ് പരാതി നല്‍കി. സിസിടിവി പരിശോധിച്ചപ്പോള്‍ ഇവര്‍ ബാങ്കില്‍ പോയിട്ടില്ലെന്ന് പോലിസിനു വ്യക്തമായി. ഓട്ടോറിക്ഷയില്‍ കായംകുളത്തു വന്നശേഷം റെയില്‍വേ സ്‌റ്റേഷന്‍ ഭാഗത്തേക്കു പോകുന്ന ദ്യശ്യങ്ങള്‍ കിട്ടിയിരുന്നു. പിന്നീട്, വിവരമൊന്നും കിട്ടിയില്ല. ഫോണ്‍ എടുക്കാതെയാണ് ഇവര്‍ ഇറങ്ങിയത്. അതിനാല്‍ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷിക്കാനായില്ല.

രഞ്ജിനിയെ കാണാതായതോടെ വിനോദ് വിഷമത്തിലായിരുന്നു. വേഗം തിരിച്ചുവരണമെന്നും ബാധ്യത തീര്‍ക്കാമെന്നും കരഞ്ഞുപറയുന്ന പോസ്റ്റ് ഭാര്യയുടെ ചിത്രം സഹിതം വിനോദ് സാമൂഹികമാധ്യമങ്ങളില്‍ ഇട്ടിരുന്നു. അതുകണ്ട് കണ്ണൂര്‍ കതിരൂരില്‍ രഞ്ജിനി ഹോംനഴ്‌സായി ജോലിചെയ്യുന്ന വിവരം ആരോ തിങ്കളാഴ്ച അവിടത്തെ പോലിസില്‍ അറിയിച്ചു. വിവരം കിട്ടിയ കായംകുളം പോലിസ് അവിടേക്കുപോയി ചൊവ്വാഴ്ച രഞ്ജിനിയുമായി മടങ്ങിയെത്തി. വിനോദ് ജീവനൊടുക്കിയ വിവരം പോലീസ് പറഞ്ഞപ്പോഴാണ് രഞ്ജിനി അറിഞ്ഞത്. കടബാധ്യത തീര്‍ക്കാനാണ് ജോലിക്കു പോയതെന്ന് ഇവര്‍ പറഞ്ഞതായി പോലിസ് അറിയിച്ചു.

Tuesday, August 12, 2025

കോഴിക്കോട് ബൈപ്പാസിലും ടോള്‍;പിരിവ്അടുത്തമാസം മുതല്‍

കോഴിക്കോട്: അടുത്ത മാസം മുതൽ കോഴിക്കോട് ബൈപ്പാസിലും ടോൾ പിരിവ്.രാമനാട്ടുകരമുതൽ വെങ്ങളംവരെയുള്ള കോഴിക്കോട് ബൈപ്പാസിൽ സെപ്റ്റംബർമുതലാണ്  ടോൾ പിരിവ് തുടങ്ങുന്നത്. പന്തീരാങ്കാവിനടുത്ത് കൂടത്തുംപാറയിൽ ടോൾ പ്ലാസ പൂർണമായി പ്രവർത്തന സജ്ജമായി. തിരക്ക് കുറയ്ക്കാൻ രണ്ട് ഭാഗത്തും ടോൾ പ്ലാസ സ്ഥാപിച്ചിട്ടുണ്ട്. ടോൾ പിരിക്കാനുള്ള ഏജൻസിക്കായി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.

ടെൻഡർ നടപടികൾ വൈകാതെ പൂർത്തിയാക്കും. ടോൾ പിരിവിന്റെ ഭാഗമായി ഫാസ്റ്റാഗ് ആക്ടിവേറ്റഡ് ആയി. ദേശീയപാത അതോറിറ്റിയുടെ കോഴിക്കോട് പ്രോജക്ട് ഓഫീസിന് കീഴിൽ വരുന്ന തലശ്ശേരി-മാഹി ബൈപ്പാസിൽ ആദ്യ വാഹനം കടത്തിവിട്ട് ചൊവ്വാഴ്ച ഫസ്റ്റ് ടാഗ് ടെസ്റ്റിങ് നടത്തി. നിലവിൽ ഫാസ്റ്റ് ടാഗ് ഉപയോഗിക്കാത്ത സ്വകാര്യ വാഹനങ്ങൾക്ക് നാഷണൽ ഹൈവേ അതോറിറ്റിയുടെ പോർട്ടൽ വഴിയോ
Rajmargyathra എന്ന മൊബൈൽ അപ്ലിക്കേഷൻ വഴിയോ ഒരു വർഷത്തേക്ക് ഫാസ്റ്റ് ടാഗ് പാസ് എടുക്കാം. ഈ മാസം 15 മുതൽ നിലവിൽ വരും. ഒരു വർഷത്തേക്ക് 3000 രൂപയാണ്. അതിന് പരമാവധി 200 ട്രിപ്പുകൾ മാത്രമേ അനുവദിക്കുകയുള്ളൂ. ഈ മാസം 30-ന് കോഴിക്കോട് ബൈപ്പാസിന്റെ മുഴുവൻ പ്രവൃത്തിയും പൂർത്തിയാകും. പാലാഴി ജങ്ഷനിലെ മേൽപ്പാലം അവസാനിക്കുന്ന ഭാഗത്ത് സർവീസ് റോഡിന്റെ പണിമാത്രമാണ് ബാക്കി ഉണ്ടാകുക. അവിടെ സ്ഥലം ഏറ്റെടുത്തു നൽകാനുണ്ട്. സ്ഥലമെടുപ്പ് കഴിഞ്ഞാൽ ഉടൻ അവിടെ സർവീസ് റോഡിന്റെ പണി തുടങ്ങും. നിരീക്ഷണ ക്യാമറകൾ ഉൾപ്പെടെ ബൈപ്പാസിൽ സ്ഥാപിച്ചിട്ടുണ്ട് .വൈദ്യുതി കണക്ഷനും എല്ലായിടത്തും നൽകിവരുകയാണ്. നിലവിൽ ബൈപ്പാസിൽ ആറുവരിപ്പാതയിൽ ഓട്ടോറിക്ഷകൾക്കും ഇരുചക്രവാഹനങ്ങൾക്കും അനുമതിയുണ്ട്. പക്ഷേ, അതിവേഗ പാതയായതിനാൽ ഭാവിയിൽ അനുമതി സർവീസ്റോഡ് വഴി മാത്രമായി ചുരുക്കാനും സാധ്യതയുണ്ട്"
 

മീൻവില കുത്തനെ കുറഞ്ഞു; അയക്കൂറയ്ക്ക് 1,300-ൽനിന്ന് 600-ലെത്തി; ആവോലിക്ക് 240; ചിക്കനും വില താഴോട്ട്

പ്രാദേശികമായി വിലയിൽ വിത്യാസം ഉണ്ട്

ലഭ്യതകൂടിയതോടെ  മീൻവില കുത്തനെ താഴ്ന്നു.
കിലോയ്ക്ക് 1300 രൂപ വരെയെത്തിയ അയക്കൂറയ്ക്ക് ചൊവ്വാഴ്ച വിവിധ മാർക്കറ്റിലെ വില 500-600 രൂപയാണ്. തദ്ദേശീയമായി മീൻലഭ്യത കൂടിയതാണ് വിലകുറയാൻ കാരണം. മറ്റു മീനുകൾക്കും വില കുറഞ്ഞിട്ടുണ്ട്."അയലയ്ക്ക് 80-100-120 എന്നിങ്ങനെയാണ് വില (വലുതിന് 240 രൂപവരെയുണ്ട്). മത്തി ചെറുതിന് 80-നും 120-നും ഇടയിലാണ് വില. ആവോലി ചെറുത് മാത്രമേ വിപണിയിലുള്ളൂ. ഇതിന് കിലോയ്ക് 200-240 രൂപയാണ് വില. ചെമ്മീന് വലിപ്പത്തിനനുസരിച്ച് 200-നും 500-നും മധ്യേയാണ് നിരക്ക്."

മീൻവിലയിൽ പ്രാദേശികമായി നേരിയ ഏറ്റക്കുറച്ചിലുകളുണ്ട്. ജൂൺ 10 മുതൽ ജൂലായ് 31 വരെയായിരുന്നു ട്രോളിങ് നിരോധനം. ഇക്കാലത്ത് മീനിനും ഉണക്കമീനിനും വൻതോതിലാണ് വില കൂടിയത്. നിരോധനം പിൻവലിച്ചതിനെത്തുടർന്ന് നിലവിൽ മീൻവില കുറഞ്ഞെങ്കിലും ഓണം സീസണിൽ വില വീണ്ടും ഉയരാനാണ് സാധ്യത.

ചിക്കനും വില കുറഞ്ഞു

ചിക്കനും നേരിയതോതിൽ വില കുറഞ്ഞിട്ടുണ്ട്.കിലോക്ക് 220 രൂപ യിൽ നിന്നും 170ഉം 190 ഉം ആയി കുറഞ്ഞിട്ടുണ്ട് .ചില പ്രദേശങ്ങളിൽ കച്ചവടക്കാർ ഇതിലും കുറഞ്ഞ വിലക്ക് വിലക്കും വിൽപ്പന നടത്തുന്നവരുണ്ട്.

വോട്ടര്‍ പട്ടിക പരിഷ്‌കരണം;പേര് ക്യാറ്റ് കുമാര്‍, അച്ഛന്‍ കാറ്റി ബോസ്, അമ്മ കാറ്റിയ ദേവി'; താമസ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കി 'പൂച്ച'

പട്‌ന: ബീഹാറില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം ആരംഭിച്ചതിനുശേഷം, താമസ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി സമർപ്പിച്ച അപേക്ഷ കണ്ടാൽ ഞെട്ടാത്തവർ  അപൂർവം.'ഡോഗ് ബാബു', 'സോണാലിക ട്രാക്ടര്‍', 'ഡൊണാള്‍ഡ് ട്രംപ്' എന്നിവയ്ക്ക് ശേഷം ബീഹാറില്‍ പുതിയ വ്യാജ അപേക്ഷാ കേസ് കൂടി റിപോര്‍ട്ട് ചെയ്തു. ഇത്തവണ ഒരു പൂച്ചയാണ് താമസ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചിരിക്കുന്നത്. 











വ്യാജ അപേക്ഷകളെക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിനിടയിലാണ് ബീഹാറിലെ റോഹ്താസില്‍ പുതിയ സംഭവം.
 അപേക്ഷകന്റെ പേര് ക്യാറ്റ് കുമാര്‍, അച്ഛന്‍ കാറ്റി ബോസ്, അമ്മ കാറ്റിയ ദേവി എന്നിങ്ങനെയാണ് അപേക്ഷയിലെ വിലാസം.







ഒരേ ആഴ്ചയില്‍ സമാനമായ രണ്ട് വ്യാജ അപേക്ഷകള്‍ ഫയല്‍ ചെയ്തതിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് ക്യാറ്റ് കുമാറിന്റെ അപേക്ഷ വന്നിരിക്കുന്നത്. അപേക്ഷ എങ്ങനെ ലഭിച്ചുവെന്നും ആരാണ് ഉത്തരവാദിയെന്നും കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ രാഹുല്‍ കുമാര്‍ പറഞ്ഞു. ബീഹാറില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം ആരംഭിച്ചതിനുശേഷം, താമസ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി നിരവധി അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ബിഹാര്‍ പൊതുസേവന അവകാശ നിയമപ്രകാരം, സംസ്ഥാനത്തെ താമസക്കാര്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അനുവാദമുണ്ട്. 







സമര്‍പ്പിക്കുന്ന ഓരോ അപേക്ഷയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വിലയിരുത്തും അതിനു ശേഷമാണ് നടപടി. നസ്രിഗഞ്ച് പോലിസ് ഇത്തരത്തിലുള്ള വ്യാജ അപേക്ഷയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ റോഹ്താസ് ജില്ലാ മജിസ്‌ട്രേറ്റ് റവന്യൂ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. കൗശല്‍ പട്ടേലിനോട് നിര്‍ദേശിച്ചു, അന്വേഷണം നടന്നുവരികയാണ്. സര്‍ക്കാര്‍ ജോലി തടസ്സപ്പെടുത്തിയതിന് പരാതി നല്‍കിയിട്ടുണ്ടെന്നും പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം മറ്റ് വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചതായാണ് റിപോര്‍ട്ട്.

ശബരിമലയിൽ 1,800 ഒഴിവുകൾ; ആര്‍ക്കൊക്കെ അപേക്ഷിക്കാം?

പത്തനംതിട്ട: മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല, പമ്പ, നിലയ്ക്കൽ എന്നീ ദേവസ്വങ്ങളിൽ ഒഴിവുകൾ. ദിവസ വേതാനാടിസ്ഥാനത്തിലാണ് നിയമനം. താത്ക്കാലിക ജീവനക്കാരുടെ 1,800 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.   18നും 65നും ഇടയിൽ പ്രായമുള്ള ഹിന്ദുക്കളായ പുരുഷൻമാര്‍ക്കാണ് അപേക്ഷിക്കാൻ യോഗ്യത. ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം. പ്രതിദിനം 650 രൂപയായിരിക്കും ശമ്പളം. www.travancoredewaswomboard.org എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃകയിൽ വേണം അപേക്ഷ തയ്യാറാക്കാൻ. ചീഫ് എൻജിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം – 695 005 എന്ന വിലാസത്തിലോ അല്ലെങ്കിൽ tdbsabdw@gmail.com എന്ന ഇ-മെയിൽ ഐ‍ഡിയിലോ അയക്കാം. അപേക്ഷകർ മെഡിക്കൽ സർട്ടിഫിക്കറ്റും ഹെൽത്ത് കാർഡും ഹാജരാക്കണം.

Monday, August 11, 2025

ചുരത്തിൽ ലോറിക്ക് തീപിടിച്ചു

താമരശ്ശേരി: ചുരത്തിൽ ലോറിക്ക് തീപിടിച്ചു, അപകടം ഒഴിവായി.അടിവാരത്തിനു സമീപം ഇരുപത്തി എട്ടാംമൈലിൽ വെച്ചാണ് ചുരം ഇറങ്ങി വന്ന ലോറിയുടെ ടയറിന് തീപിടിച്ചത്. രാത്രി മൂന്നരയോടെയാണ് സംഭവം. മുക്കത്ത് നിന്നും എത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചു.

ഓണക്കിറ്റ് വിതരണം 18 മുതൽ സെപ്റ്റംബർ നാലുവരെ; 14 അവശ്യസാധനങ്ങൾ

ഓണത്തിന് മഞ്ഞകാർഡുകാർക്കും( എ.എ.വൈ) ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും (നാല് പേർക്ക് ഒരു കിറ്റ് എന്ന കണക്കിൽ) ഓഗസ്റ്റ് 18 മുതല്‍ ആരംഭിക്കുന്ന കിറ്റ് വിതരണം സെപ്റ്റംബർ നാലിന് അവസാനിക്കും. ഇതിനായി 42.83 കോടി രൂപ അനുവദിച്ചു.


ഓണക്കിറ്റിലുള്ള സാധനങ്ങളും അളവും
1. പഞ്ചസാര ഒരു കി.ഗ്രാം

2. ഉപ്പ് ഒരു കിലോഗ്രാം



3. വെളിച്ചെണ്ണ 500 മി. ലിറ്റർ

4. തുവരപരിപ്പ് 250 ഗ്രാം

5. ചെറുപയർ പരിപ്പ് 250 ഗ്രാം

6. വൻപയർ 250 ഗ്രാം

7. ശബരി തേയില 250 ഗ്രാം

8. പായസം മിക്സ് 200 ഗ്രാം

9. മല്ലിപ്പൊടി 100 ഗ്രാം

10. മഞ്ഞൾപൊടി 100 ഗ്രാം

11. സാമ്പാർ പൊടി 100 ഗ്രാം

12. മുളക് പൊടി 100 ഗ്രാം

13. നെയ്യ് (മിൽമ) 50 മില്ലി ലിറ്റർ

14. കശുവണ്ടി 50 ഗ്രാം
എന്നിവയാണ് ഓണത്തിന്  വിതരണം ചെയ്യുക

കരുമലയിൽ നിയന്ത്രണംവിട്ട കാര്‍ വയലിലേക്ക് തലകീഴായി മറിഞ്ഞു യാത്രക്കാർക്ക് പരിക്ക്.

ബാലുശ്ശേരി: ബാലുശ്ശേരി കരുമലയില്‍ നിയന്ത്രണംവിട്ട കാര്‍ വയലിലേക്ക് തലകീഴായി മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ടോടെ കരുമല വളവിലാണ് അപകടം. വയനാട്ടില്‍ നിന്നും മാഹിയിലേക്ക് യാത്ര ചെയ്ത നാലുപേർ അടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. 

അപകട മേഖലയായ ഇവിടെ കഴിഞ്ഞ ആഴ്ചയാണ് ബസ് ഓട്ടോയിലിടിച്ച് അപകടം സംഭവിച്ചത്. അന്ന് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേൽക്കുകയും, കാല്‍ നടയാത്രക്കാരനായ വയോധികൻ മരിക്കുകയും ചെയ്തിരുന്നു. പിന്നാലെ നാട്ടുകാരുടെ പരാതിയിൽ ഇവിടെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരുന്നു. എന്നാൽ വീണ്ടും അപകടങ്ങൾ തുടരുന്ന സാഹചര്യത്തിൽ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുകയാണ്.

Sunday, August 10, 2025

കേരളം കൂടെ നിന്നപ്പോഴും ചില സഹപ്രവർത്തകർ ജയിലിൽ അയക്കാൻ ശ്രമിച്ച -ഡോ: ഹാരിസ്

മരണത്തിലേക്ക് വരെ എത്തിക്കാൻ ശ്രമിച്ചു, അവർക്ക് കാലം മാപ്പ് നൽകട്ടെ'


തന്നെ കുടുക്കാൻ ശ്രമിച്ച ചില സഹപ്രവർത്തകർക്കെതിരെ തുറന്നടിച്ചു ഡോ. ഹാരിസ്. മരണത്തിലേക്ക് വരെ എത്തിക്കാൻ ശ്രമിച്ചുവെന്നും അവർക്ക് കാലം മാപ്പ് നൽകട്ടെ എന്നുമാണ് കെജിഎംസിറ്റിഎ ഗ്രൂപ്പിൽ ഡോ. ഹാരിസിന്റെ സന്ദേശം. കേരളം കൂടെ നിന്നപ്പോഴും ചില സഹപ്രവർത്തകർ ജയിലിൽ അയക്കാൻ ശ്രമിച്ചുവെന്നും ഡോക്ടർ പറഞ്ഞു. സഹപ്രവർത്തകനെ ജയിലിൽ അയക്കാൻ വ്യഗ്രതയുണ്ടായി. വെള്ളിനാണയങ്ങൾക്ക് വേണ്ടി സഹപ്രവർത്തകനെ മരണത്തിലേക്ക് വരെ എത്തിക്കാൻ ശ്രമിച്ചവരുണ്ട്. സാധാരണക്കാരന് വേണ്ടി സംസാരിച്ചപ്പോൾ ലോകം കൂടെനിന്നു. എന്നാൽ ചിലർ ഡോക്ടർമാർ പ്രതിജ്ഞക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന് ഡോ. ഹാരിസ് സന്ദേശത്തിൽ ആരോപിക്കുന്നു.

റൂട്ട് മാറി സർവീസ് നടത്തിയ 5 സ്വകാര്യ ബസ്സുകൾക്ക് പിഴ ചുമത്തി

താമരശ്ശേരി: റൂട്ടുമാറി സർവീസ് നടത്തിയ അഞ്ചു സ്വകാര്യ ബസ്സുകൾക്ക് താമരശ്ശേരി ട്രാഫിക് പോലീസ് പിഴ ചുമത്തി. കാരാടി സ്റ്റാൻ്റിൽ നിന്നും ചുങ്കം വഴി മുക്കം ഭാഗത്തേക്ക് പോകേണ്ട ബസ്സുകൾ ചുങ്കത്ത് പോകാതെ കാരാടി കുടുക്കിൽ ഉമ്മരം വഴി റൂട്ടുമാറി സർവ്വീസ് നടത്തിയതിനെ തുടർന്നാണ് പോലീസ് പിഴ ചുമത്തിയത്.

വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കി നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് എസ് ഐ സത്യൻ വ്യക്തമാക്കി.

വിടാതെ തലാലിന്റെ സഹോദരൻ, നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കി

സന്‍ആ: നിമിഷപ്രിയയുടെ മോചനശ്രമം നടക്കുന്നതിനിടെ, അവരുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന നിലപാട് ശക്തമാക്കി കൊല്ലപ്പെട്ട തലാലിന്റെ കുടുംബം. വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്നാവശ്യപ്പെട്ട് തലാലിന്റെ സഹോദരന്‍ മെഹ്ദി, യമന്‍ ഡെപ്യൂട്ടി ജനറലുമായി കൂടിക്കാഴ്ച നടത്തി. ഇതുസംബന്ധിച്ച് തലാലിന്റെ സഹോദരന്‍ യമന്‍ ഡെപ്യൂട്ടി ജനറലിന് അപേക്ഷയും നല്‍കി. ഇക്കാര്യം വ്യക്തമാക്കി സമര്‍പ്പിച്ച കത്തുള്‍പ്പെടെ തലാലിന്റെ സഹോദരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചു.

നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കാന്തപുരം എപി അബൂബക്കല്‍ മുസ്ലിയാരുടെ ഇടപെടലുകളുടെ ഫലമായി പിന്നീട് വധശിക്ഷ നീട്ടിവച്ചു. ഇതിനിടെ, നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ പിന്നീട് കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുകയായിരുന്നു.


ജൂലൈ പതിനാറിന് വധശിക്ഷ മാറ്റിയ ശേഷം മുന്നാം തവണയാണ് വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് തലാലിന്റെ കുടുംബം കത്ത് നല്‍കുന്നത്. കുടുംബം ഒരുതരത്തിലുമുള്ള മധ്യസ്ഥതയ്ക്ക് തയ്യാറല്ലെന്നും ബ്ലഡ് മണി (ദയാധനം) വേണ്ടെന്നുമാണ് തലാലിന്റെ കുടുംബത്തിന്റെ നിലപാട്. വധശിക്ഷയില്‍ തലാലിന്റെ കുടുംബം നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തില്‍ നിമിഷ പ്രിയയുടെ മോചനം കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് വിലയിരുത്തല്‍.

സാധാരണക്കാരെ വേണ്ടേ വേണ്ട, ഒണ്‍ലി ഹൈ ക്ലാസ്; ഐസിഐസിഐ ബാങ്കിന്റെ മിനിമം ബാലന്‍സ് അരലക്ഷം,വ്യാപക പ്രതിഷേധം

സാധാരണ ക്കരനെയും,ഇത്തരക്കാരെ യും അവഗണിച്ച് സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്  മിനിമം ബാലന്‍സ് അരലക്ഷം രൂപയാക്കി ഉയര്‍ തട്ടിയത് വ്യാപക പ്രതിഷേധം വിളിച്ചു വരുത്തി ക്കഴിഞ്ഞു. ഓരോ മാസവും ചുരുങ്ങിയത് അരലക്ഷംരൂപയെങ്കിലും ബാക്കിയാക്കുന്നവര്‍ മതിയെന്ന ലക്ഷ്യത്തോടെയാണ് ബാങ്കിന്റെ നിലപാട് പുറപ്പെടുവിച്ചത്.സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്ന ഇത്തരത്തിലൊരു തീരുമാനം ബാങ്കിന്റെ വെബ്‌സൈറ്റിലാണ് ഇതുസംബന്ധിച്ച അറിയിപ്പ് വന്നത്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ മിനിമം ബാലന്‍സ് തുക നിശ്ചയിക്കുന്ന ബാങ്കായി ഐ.സി.ഐ.സി.ഐ മാറിഓഗസ്റ്റ് ഒന്ന് മുതല്‍ മെട്രോ, നഗര പ്രദേശങ്ങളില്‍ ആരംഭിച്ച എല്ലാ അക്കൗണ്ടുകളുടെയും പ്രതിമാസ മിനിമം ബാലന്‍സ് 50,000 രൂപയായി വര്‍ധിപ്പിച്ചതായി ബാങ്ക് അറിയിച്ചു. നേരത്തെ ഇത് 10,000 രൂപയായിരുന്നു. ബാങ്കിന്റെ എല്ലാ പ്രദേശങ്ങളിലെ അക്കൗണ്ടുകളുടെയും മിനിമം ബാലന്‍സ് ഉയര്‍ത്തിയിട്ടുണ്ട്. അര്‍ദ്ധ നഗര ശാഖകള്‍ക്ക്, 5,000 രൂപയില്‍ നിന്ന് 25,000 രൂപയായും ഗ്രാമീണ ശാഖകള്‍ക്ക് 2,500 രൂപയില്‍ നിന്ന് 10,000 രൂപയായും മിനിമം ബാലന്‍സ് തുക വര്‍ദ്ധിപ്പിച്ചു.


മതിയായ ബാലന്‍സ് ഇല്ലെങ്കില്‍ പിഴയും ബാങ്ക് ഈടാക്കും. 50,000ല്‍നിന്ന് എത്രയാണോ കുറവ്, അതിന്റെ ആറു ശതമാനം അല്ലെങ്കില്‍ 500 രൂപ, ഏതാണോ കുറവ് ആതായിരിക്കും പിഴ. മിനിമം ബാലന്‍സ് നിയമം പാലിക്കാത്തതിന്റെ പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ അഞ്ചുവര്‍ഷ കാലയളവില്‍ ഏകദേശം 9,000 കോടി രൂപ പിഴ ഈടാക്കിയതായി കഴിഞ്ഞ ആഴ്ച ധനകാര്യ മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. ഇതിനിടെയാണ്, ഉപഭോക്താക്കള്‍ക്ക് കനത്ത തിരിച്ചടിയായുള്ള ബാങ്കിന്റെ നിയമം.


പ്രധാനപ്പെട്ട ബാങ്കുകളിലെ മിനിമം ബാലന്‍സ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: 2020 മുതല്‍ സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി.
എസ്ബിഐയില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടതില്ല.
എച്ച്ഡിഎഫ്‌സി ബാങ്ക്: നഗരപ്രദേശങ്ങളില്‍ (മെട്രോ/അര്‍ബന്‍): 10,000 രൂപ.
ചെറിയ നഗരങ്ങളില്‍: 5,000.
ഗ്രാമീണ മേഖലകളില്‍: 2,500
ആക്‌സിസ് ബാങ്ക്: നഗരപ്രദേശങ്ങളില്‍ (മെട്രോ/അര്‍ബന്‍): 12,000.
ചെറിയ നഗരങ്ങളില്‍ (സെമിഅര്‍ബന്‍):5,000.
ഗ്രാമീണ മേഖലകളില്‍: 2,500
ബാങ്ക് ഓഫ് ബറോഡ: നഗരപ്രദേശങ്ങളില്‍ (മെട്രോ/അര്‍ബന്‍): 2,000.
ചെറിയ നഗരങ്ങളില്‍ (സെമിഅര്‍ബന്‍): 1,000.
ഗ്രാമീണ മേഖലകളില്‍: 500
കാനറാ ബാങ്ക്: കാനറാ ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്കും മിനിമം ബാലന്‍സ് നിബന്ധനയില്ല.
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ: ചെക്ക് ബുക്ക് ഉള്ളവര്‍ക്ക്: നഗരങ്ങളില്‍ 1,000, ചെറിയ നഗരങ്ങളില്‍ 500, ഗ്രാമങ്ങളില്‍ 250. ചെക്ക് ബുക്ക് ഇല്ലാത്തവര്‍ക്ക്: നഗരങ്ങളില്‍ 500, ചെറിയ നഗരങ്ങളില്‍ 250, ഗ്രാമങ്ങളില്‍ 100."
 

അനയയുടെ സഹോദരനുംഅമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

താമരശേരി: താമരശ്ശേരിയിൽ  അമീബിക് മസ്തിതിഷ്ക ജ്വരം ബാധിച്ചു മരിച്ച നാലാം ക്ലാസുകാരി യുടെ സഹോദരനും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മറ്റൊരു സഹോദര...