Thursday, August 28, 2025

ബലാത്സംഗ ശ്രമം;ബിജെപി പ്രവര്‍ത്തകയുടെ പരാതിയിൽ ബിജെപി പ്രവര്‍ത്തകനും യൂടൂബറുമായ സുബൈര്‍ ബാപ്പു അറസ്റ്റില്‍

ബലാത്സംഗ ശ്രമം നടത്തി യെന്ന  പരാതിയില്‍ ബിജെപി പ്രവര്‍ത്തകനും യൂടൂബറുമായ സുബൈര്‍ ബാപ്പു അറസ്റ്റില്‍. ഈ മാസം 10 ന് വൈകീട്ട് വീട്ടിലെത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന ബിജെപി വനിതാ നേതാവിന്റെ പരാതിയില്‍ മലപ്പുറം കൂരാട് സ്വദേശിയായ സുബൈര്‍ ബാപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.


താന്‍ വീടിന്റെ അടുക്കളയിലിരിക്കെ വീട്ടിലേക്ക് കടന്നുവന്ന സുബൈര്‍ ബാപ്പു തന്നെ ശാരിരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
ഇയാള്‍ മുമ്പ് ബിജെപി പ്രവര്‍ത്തകനായിരുന്നുവെന്നും, അങ്ങനെയാണ് പരിചയപ്പെടുന്നതെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തെ ബിജെപി പ്രവര്‍ത്തനത്തിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന മലപ്പുറംജില്ലയിലെ തന്നെ മുസ്ലിം സ്ത്രീയെക്കുറിച്ച് സുബൈര്‍ ബാപ്പു യൂടൂബില്‍ വിഡിയോ ചെയ്തിരുന്നു. ഈ വിഡിയോയില്‍ പറയുന്ന സ്ത്രീയാണ് സുബൈര്‍ ബാപ്പുവിനെതിരെ പരാതിപ്പെട്ടത് എന്നാണറിയുന്നത്.സോഷ്യല്‍മീഡിയയില്‍ ബിജെപിയെയും നരേന്ദ്രമോദിയെയും പതിവായി പുകഴ്ത്തി പോസ്റ്റിടാറുള്ള സുബൈര്‍ ബാപ്പുവിനെ നേരത്തെ പാര്‍ട്ടി സ്വഭാവദൂഷ്യത്തിന് പുറത്താക്കിയതായും പറയുന്നുണ്ട്

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...