താമരശ്ശേരി ചുരത്തിൽ നാളെ രാവിലെയോടെ ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാൻ സാധിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. 80 അടി മുകളിൽ നിന്ന് ബ്ലോക്ക് ആയിട്ടാണ് പൊട്ടലുണ്ടായത്.അതിനാൽ സോയിൽ പൈപ്പിങ് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഭാരം കയറ്റിയ വാഹനങ്ങൾ റിസ്‌ക്കെടുത്ത് ഇപ്പോൾ വിടുന്നത് സുരക്ഷിതമല്ലെന്നും റോഡിൻറെ താഴത്തേക്ക് വിള്ളൽ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട അടിയന്തര യോഗത്തിന് യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. കോഴിക്കോട് , വയനാട് ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥരും ഓൺലൈൻ ആയി നടന്ന യോഗത്തിൽ പങ്കെടുത്തു.
ചുരത്തിൽ ഉച്ചയോടെ വീണ്ടും പൊട്ടൽ ഉണ്ടായി എന്നാണ് വിവരം. കുറ്റ്യാടി ചുരത്തിലെ മണ്ണൊലിപ്പിൽ ഇപ്പോൾ പ്രശ്നമില്ല. മഴ നീങ്ങിയാൽ കുറ്റ്യാടി ചുരം പൂർണമായും നാളെ മുതൽ ഗതാഗതം പുനരാംരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മണിക്കൂർ മഴ മാറി നിന്നാൽ പൊട്ടൽ ഉൾപ്പെടെ GPS വഴി കണ്ടെത്താൻ കഴിയും. സംഭവത്തിൽ കോഴിക്കോട് ജില്ലാ ഭരണകൂടം ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടർ നേരിട്ട് പോയിട്ടില്ല എന്നത് ഈ സമയത്ത് പ്രശ്നമാക്കണ്ട ആവശ്യമില്ല എല്ലാ കാര്യങ്ങളും കോഴിക്കോട് ജില്ലാ ഭരണകൂടം ചെയ്തിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു
No comments:
Post a Comment