Wednesday, December 31, 2025

പുതുപ്പാടി യിൽ യുവതിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പുതുപ്പാടി : പുതുപ്പാടി യിൽ യുവതിയെ താമസ  സ്ഥലത്ത്  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കൈതപ്പൊയിലിലുള്ള ഹൈസൻ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസിക്കുന്ന ഹസ്‌ന ( 35) നെയാണ് അപ്പാർട്ട്മെമെൻൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പുതുപ്പാടി സ്വദേശി യായ യുവാവിനൊപ്പമാണ് കാക്കൂർ മുണ്ടപ്പുറക്കുന്ന് സ്വദേശിനിയായ യുവതി 8 മാസത്തോളമായി  താമസിച്ചു വരുന്നത്.
 ഇന്ന് രാവിലെ പത്തുമണിയോടെ  മുറി തുറക്കാത്തതിനെ തുടർന്ന് ഫ്ലാറ്റിനു ഉള്ളിലെ തൊട്ടടുത്ത റൂമിൽ താമസിക്കുന്നയാളും  നിലവിലെ ജീവിത പങ്കാളിയുമായ പുതുപ്പാടി ചോയിയോട് വേനകാവ്
 ആദിൽ  (29)ഫ്ലാറ്റ് ഉടമസ്ഥനെ വിളിച്ചുവരുത്തുകയും തുടർന്ന് വാതിൽ ചവിട്ടി പൊളിച്ചു കയായിരുന്നു . വാതിൽ തകർത്ത് അകത്ത് കടന്നവർ യുവതി യെ മുറിയിൽ  തൂങ്ങി മരണപ്പെട്ടതായി കാണുകയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

ഇവർ രണ്ടുപേരും കഴിഞ്ഞ എട്ടുമാസത്തോളമായി ഒരുമിച്ച് കഴിയുകയാണ്. മരണപ്പെട്ട ഹസ്ന വിവാഹമോചിതയാണ്. ആദിലുമായി വിവാഹം കഴിച്ചിട്ടില്ല. ഹസ്നയ്ക്ക് മൂന്ന് മക്കളുണ്ട്. 13 വയസ്സുള്ള മൂത്ത മകൻ മാത്രമേ ഇപ്പോൾ അസ്നയുടെ കൂടെ താമസിക്കുന്നുള്ളൂ.  മറ്റു രണ്ടു മക്കളെയും മുൻ ഭർത്താവ് കാണിച്ചു കൊടുക്കാത്തതിലും മറ്റും ഹസ്നക്ക് മനോവിഷമം ഉണ്ടായിരുന്നതായി പറയുന്നു. ആദിലും വിവാഹമോചിതനാണ്.

No comments:

Post a Comment

പ്രാദേശിക എതിർപ്പ്;തിരുവമ്പാടി മുസ്‌ലിം ലീഗ് സീറ്റു കോണ്‍ഗ്രസുമായി വെച്ചുമാറില്ല;

കോഴിക്കോട്:പ്രാദേശിക അണികളുടെ ശക്തമായ എതിർപ്പ് കണക്കിലെടുത്ത് തിരുവമ്പാടി മണ്ഡലം അടക്കം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സീറ്റുകള്‍ കോ...