LATEST

6/recent/ticker-posts

പൂനൂർ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

താമരശ്ശേരി: പരപ്പൻപൊയിലിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പരപ്പൻപൊയിൽ പനക്കോട് വാടിക്കൽ വരുവിൻ കാലയിൽ മൂസ ഹാജി യുടെ മകൻ ജംഷീദ് (40) ആണ് മരിച്ചത്.
​ഇന്ന് വൈകുന്നേരം  പുഴയിൽ കുളിക്കാനിറങ്ങിയ ജംഷീദ് വെള്ളത്തിൽ താണുപോകുകയായിരുന്നു. തുടർന്ന് നാട്ടുകാരും വിവരമറിഞ്ഞെത്തിയ രക്ഷാപ്രവർത്തകരും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാതാവ് പരേതയായ സുബൈദ

ഭാര്യ - ഉമ്മു ഹബീബ കരീറ്റിപറമ്പ് (റഹീം മൗലവിയുടെ മകള്‍ )

മക്കള്‍ - ഫാത്തിമ സനൂബിയ, ആയിഷ മിദ്‌വാ, മുഹമ്മദ്‌ യാമീൻ

​

Post a Comment

0 Comments