Monday, February 2, 2026

പ്രാദേശിക എതിർപ്പ്;തിരുവമ്പാടി മുസ്‌ലിം ലീഗ് സീറ്റു കോണ്‍ഗ്രസുമായി വെച്ചുമാറില്ല;

കോഴിക്കോട്:പ്രാദേശിക അണികളുടെ ശക്തമായ എതിർപ്പ് കണക്കിലെടുത്ത് തിരുവമ്പാടി മണ്ഡലം അടക്കം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സീറ്റുകള്‍ കോണ്‍ഗ്രസുമായി വെച്ചുമാറില്ല. കളമശ്ശേരി, ഗുരുവായൂര്‍, തിരുവമ്പാടി എന്നീ മൂന്ന് സീറ്റുകള്‍ വെച്ചുമാറാനായിരുന്നു നേരത്തെ യുള്ള നീക്കം. എന്നാല്‍, പ്രാദേശിക എതിര്‍പ്പുകള്‍ പരിഗണിച്ചാണ് ഇതില്‍ നിന്നുള്ള പിന്മാറ്റമെന്ന് വ്യക്തമായ സൂചനയാണ് പുറത്ത് വരുന്നത്.

ലീഗും കോണ്‍ഗ്രസും സ്ഥിരമായി തോറ്റുകൊണ്ടിരിക്കുന്ന സീറ്റുകള്‍ ഘടകക്ഷികളുമായി വെച്ചുമാറിയാല്‍ വിജയസാധ്യതയുണ്ടെങ്കില്‍ അക്കാര്യം പരിഗണിക്കണമെന്ന് ഇരുപാര്‍ട്ടികള്‍ക്കിടയിലും ധാരണയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏതാനും സീറ്റുകള്‍ വെച്ചുമാറാനുള്ള ചര്‍ച്ചകള്‍ നടന്നത്. തിരുവമ്പാടി, ഗുരുവായൂര്‍, കളമശ്ശേരി സീറ്റുകളായിരുന്നു ഇതില്‍ പ്രധാനപ്പെട്ടത്. കളമശ്ശേരിക്ക് പകരം കൊച്ചി സീറ്റ്, ഗുരുവായൂരിന് പകരം പട്ടാമ്പി സീറ്റ്, തിരുവമ്പാടിക്ക് പകരം തവനൂര്‍ സീറ്റ് എന്നിങ്ങനെ വെച്ചുമാറാനാകുമോയെന്ന ചര്‍ച്ചയാണ് നടന്നത്. എന്നാല്‍, ഈ മണ്ഡലങ്ങളില്‍ വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നീക്കത്തില്‍ നിന്നുള്ള പിന്മാറ്റം."
 

No comments:

Post a Comment

പ്രാദേശിക എതിർപ്പ്;തിരുവമ്പാടി മുസ്‌ലിം ലീഗ് സീറ്റു കോണ്‍ഗ്രസുമായി വെച്ചുമാറില്ല;

കോഴിക്കോട്:പ്രാദേശിക അണികളുടെ ശക്തമായ എതിർപ്പ് കണക്കിലെടുത്ത് തിരുവമ്പാടി മണ്ഡലം അടക്കം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സീറ്റുകള്‍ കോ...