താമരശേരി:യുവതിയുടെ പരാതി യിൽ കെ.പി.സി സി അംഗം എ അരവിന്ദനെതിരെ പൊലീസ് കേസെടുത്തു. പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ സ്ഥാപനം നടത്തുന്ന യുവതിയെയാണ് കെ. പി.സി.സി അംഗമായ എ അരവിന്ദൻ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്.
അരവിന്ദൻ പഞ്ചായത്ത് പ്രസിഡൻ്റായ കാലയളവിൽ അനുമതി നൽകി പ്രവർത്തനം ആരംഭിച്ച സ്ഥാപനത്തിൻ്റെ പ്രവർത്തന കാലാവധി അടുത്ത മാസം 14 ന് അവസാനിക്കുകയാണ്, തുടർന്ന് കാലാവധി നീട്ടി കിട്ടാനായി പഞ്ചായത്തിൽ ശുപാർശ ചെയ്യാൻ യുവതി അരവിന്ദനുമായി ഫോണിൽ ബന്ധപ്പെടുകയായിരുന്നു.
ഇതുമായിബന്ധപ്പെട്ട്സംസാരിക്കുന്നതിന് തൻ്റെ വീട്ടിൽ ആളില്ലാത്ത സമയമായ ഇന്നലെ ഉച്ചക്ക് രണ്ടിന് യുവതിയെ വീട്ടിൽ വിളിച്ചു വരുത്തി അതിക്രമം നടത്താൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു .
തുടർന്ന് താമരശേരി പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയതി തുടർന്ന് ലൈംഗിക അതിക്രമം, മാനഭംഗ ശ്രമം തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസെടുത്തു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റായും, പല തവണ താമരശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായും സ്ഥാനമലങ്കരിച്ചിട്ടുണ്ട്.