കോടഞ്ചേരി: അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ ഇരുവഞ്ഞിപ്പുഴയിൽ യുവതി യെ കാണാതായി.കാലംപാറ തൂക്കുപാലത്തിന് സമീപം ശക്തമായ ഒഴുക്കിൽപ്പെട്ട് മലപ്പുറം കീഴ്ശേരി സ്വദേശിനി ജെസ്‌ന (30) യെയാണ് പുഴയിൽ കാണാതായത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.
ഉൾവനത്തിൽ പെയ്ത കനത്ത മഴയെ തുടർന്ന് ഇരുവഞ്ഞിപ്പുഴയിൽ പെട്ടെന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടാകുകയായിരുന്നു. ഈ സമയത്ത് പുഴയിലെ കല്ലിന് മുകളിൽ ഇരിക്കുകയായിരുന്ന ജെസ്‌ന പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽപ്പെടുകയായിരുന്നുവെന്നാണ് വിവരങ്ങൾ.
വിവരമറിഞ്ഞതിനെ തുടർന്ന് മുക്കം ഫയർഫോഴ്സും കോടഞ്ചേരി പോലീസും പ്രദേശവാസികളും സ്ഥലത്തെത്തി കാണാതായ യുവതിക്കായി പ്രദേശത്ത് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
0 Comments