LATEST

6/recent/ticker-posts

പൂനൂർ പുഴയിൽ ശുചിമുറി മാലിന്യം തള്ളി

താമരശേരി: പൂനൂർ പുഴയിൽ ശുചിമുറി മാലിന്യം തള്ളി.കഴിഞ്ഞ ദിവസം രാത്രി യാണ് ലോറിയിൽ ടാങ്കർ ഉപയോഗിച്ചു ശേഖരിച്ച മാലിന്യങ്ങൾ ചോയിമഠം പാലത്തിന് സമീപം പുഴയിലേക്ക് ഒഴുക്കിയത്.ഇതോടെ കുളിക്കാനും അലക്കാനും എത്തിയ നൂറുകണക്കിന്പേർദുരിതത്തിലായി.
മാലിന്യം ഒഴുക്കിയതിന് സമീപത്തായി എഴുപതോളം കുടുംബങ്ങൾ കുടിവെള്ള ത്തിനായി ആശ്രയിക്കുന്ന കുടിവെള്ള പദ്ധതി യുടെ കിണറുകളിലേക്കും പുഴയൊരങ്ങളിലെ കിണറുകളിലും രോഗാണുക്കൾ എത്തിയേക്കാം എന്ന ആശങ്കയിലാണ് പ്രദേശത്തുകാർ.
ശക്തമായ വെയിൽ മൂലം പുഴയിലും കിണറുകളിലും ജലവിതാനം വളരെ കുറഞ്ഞ സമയത്ത് തന്നെ ശുചിമാലിന്യം തള്ളിയത് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും.








രണ്ടു ദിവസം മുമ്പ് ചോയിമഠം പാലത്തിൽ നിന്നും ഇരുട്ടിന്റെ  മറവിൽ അറവ് മാലിന്യങ്ങൾ തള്ളിയിരുന്നു.പ്രദേശവാസികൾ സ്ഥലത്ത് എത്തുമ്പോഴേക്കും രക്ഷപ്പെട്ടു.
പുഴയിൽ ശുചി മാലിന്യം ഒഴിക്കിയതറിഞ്ഞു ഉണ്ണികുളം പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുള്ള, വാർഡ് അംഗം ആതിരാ മാധവൻ, താമരശേരി പഞ്ചായത്ത് അംഗം അബ്ദുൽ റഷീദ് എന്നിവർ സംഭവ സ്ഥലത്തെത്തി.വെളളത്തിന് രൂക്ഷമായ ദുർഗന്ധവും, നിറം മാറ്റവും അനുഭവപ്പെടുന്നുണ്ട്.ഇന്ന് ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന ക്കായി പുഴ വെള്ളം ശേഖരിക്കുമെന്ന് അധികൃതർ അറിയിച്ചു

Post a Comment

0 Comments