താമരശേരി :താമരശേരി യിൽ എ സി പൊട്ടിത്തെറിച്ച് രണ്ടു
ടെക്നീഷ്യൻ മാർക്ക് പരുക്ക് .മിനി ബൈ്‌പാസ് റോഡിലെ കെട്ടിടത്തിൽ എസി യിൽ ഗ്യാസ് നിറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. താമരശേരി ചോയിമഠം സ്വദേശി പ്രയേഷ്,കൊടുവള്ളി കളരാന്തിരി സ്വദേശി ദീപക് എന്നിവർക്കാണ് പൊള്ളലേറ്റത്.വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ച എസിയുടെ ഭാഗങ്ങൾ 50 മീറ്ററോളം അകലെ യുള്ള വീടിന്റെ മുറ്റത്തേക്ക് തെറിച്ചു വീണു.
ഇരുവരുടെയും താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൂന്നു വർഷത്തോളം പഴക്കമുള്ളതാണ് എസി .
0 Comments