പാലക്കാട്:വിവാഹച്ചടങ്ങിനിടെപെൺകുട്ടിയെ കമന്റടിച്ചതിനെ തുടർന്ന് നടന്ന സംഘർഷത്തിൽ 16-കാരന്റെ നെഞ്ചിൽ കുത്തേറ്റു. പാലക്കാട് ചെങ്കന്നൂരിലാണ് സംഭവം. സംഘർഷത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയെ കമന്റടിച്ചതിന്റെ പേരിൽ നടന്ന സംഘർഷമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.
വിപീഷ്, ബാലകൃഷ്ണൻ, ബാലകൃഷ്ണന്റെ മകൻ അഖിൽ, അനിൽ കുമാർ, അരുൺ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഞായറാഴ്ചയായിരുന്നു സംഭവം. ചെങ്കന്നൂരിലെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹച്ചടങ്ങിലാണ് സംഘർഷമുണ്ടായത്. കല്യാണം കാണാൻ എത്തിയതായിരുന്നു പ്രതികൾ. പെൺകുട്ടിയെ ശല്യം ചെയ്തുവെന്ന് പറഞ്ഞാണ് നാലംഗസംഘം 16കാരന്റെ അരികിലേക്ക് വന്നത്. തുടർന്ന് ഇത് ചോദ്യം ചെയ്യുകയും മർദ്ദിക്കുകയുമായിരുന്നു
0 Comments