Monday, February 2, 2026

സിജെ റോയിയുടെ മരണത്തില്‍ അടിമുടി ദുരൂഹത;മരണ മൊഴിയെന്ന രീതിയില്‍ പ്രചരിക്കുന്ന ഡയറി കുറിപ്പ് സ്ഥിരീകരിക്കാതെ എസ്‌ഐടി

പ്രമുഖ വ്യവസായിയുമായ സി.ജെ. റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവേ ദുരൂഹത വര്‍ധിക്കുന്നു. റോയി ആത്മഹത്യ ചെയ്യാന്‍ നേരത്തേതന്നെ തീരുമാനിച്ചിരുന്നു എന്നു സൂചിപ്പിക്കുന്ന ഡയറിക്കുറിപ്പുകള്‍ സ്ഥിരീകരിക്കാതെ എസ്‌ഐടി. അന്വേഷണത്തില്‍ സാക്ഷികള്‍ നല്‍കിയ മൊഴികളിലും വൈരുധ്യം.


നിക്ഷേപകരെ കൈവിടരുത്, ജീവനക്കാരെ കൂടെ നിര്‍ത്തണം, കുടുംബത്തോട് ക്ഷമ ചോദിക്കുന്നു, ബിസിനസില്‍ ആരാണ് പിന്‍ഗാമി എന്നും വിദേശത്തെ ബിസിനസില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ട് എന്നുമുള്ള വിവരങ്ങള്‍ ഡയറിക്കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവിധ റിപോര്‍ട്ടുകളിലുള്ളത്. എന്നാല്‍, ഒമ്പത് പേജുള്ള ഒരു മരണക്കുറിപ്പും 20 പേജുള്ള ഒരു ഡയറിയും സംബന്ധിച്ച് കിംവദന്തികള്‍ പ്രചരിക്കുന്നുണ്ടെന്ന് മാത്രമാണ് എസ്‌ഐടി ഇതേക്കുറിച്ച് പറയുന്നത്. അതു സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയാലോ അല്ലെങ്കില്‍ അന്വേഷണത്തിനിടെ എന്തെങ്കിലും ഇലക്ട്രോണിക് തെളിവുകള്‍ ലഭിച്ചാലോ മാത്രമേ ഞങ്ങള്‍ അതിനെ മരണക്കുറിപ്പായി കണക്കാക്കൂ എന്നും അത്തരം രേഖകളെക്കുറിച്ച് ആരെങ്കിലും അടിസ്ഥാനരഹിതമായ പ്രചാരണങ്ങള്‍ ഉന്നയിച്ചാല്‍ ഞങ്ങള്‍ അതു പരിഗണിക്കില്ല എന്നും മുതിര്‍ന്ന എസ്.ഐ.ടി. ഉദ്യോഗസ്ഥന്‍ പറഞ്ഞു.

No comments:

Post a Comment

പ്രാദേശിക എതിർപ്പ്;തിരുവമ്പാടി മുസ്‌ലിം ലീഗ് സീറ്റു കോണ്‍ഗ്രസുമായി വെച്ചുമാറില്ല;

കോഴിക്കോട്:പ്രാദേശിക അണികളുടെ ശക്തമായ എതിർപ്പ് കണക്കിലെടുത്ത് തിരുവമ്പാടി മണ്ഡലം അടക്കം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സീറ്റുകള്‍ കോ...