താമരശ്ശേരി.മലയോര മേഖലയിലെ സാധാരണക്കാരായ ജനങ്ങളുടെ ആശ്രയമായ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പുതിയ ഭരണസമിതിയുടെ ഇടപെടലിൻ്റെ ഭാഗമായി സായാഹ്ന ഒ.പി. ആരംഭിച്ചു.താലൂക്ക്ആശുപത്രിയെ സംബന്ധിച്ചിടത്തോളം ജനങ്ങളുടെ ഏറെ കാലത്തെ മുറവിളിക്കാണ് ബ്ലോക്ക് പഞ്ചായത്തിൻ്റെ പുതിയ തീരുമാനപ്രകാരം പരിഹാരമായത്. വൈകുന്നേരം 3 മണി മുതൽ രാത്രി 8.30 വരെയാണ് സായാഹ്ന ഒ.പിയിൽ ഡോക്ടറുടെ സേവനം ലഭിക്കുക. ബ്ലോക്ക് പഞ്ചായത്തിൻ്റെ പദ്ധതിയിൽ ഉൾപെടുത്തി ഫണ്ട് ലഭ്യമാക്കിയാണ് ഡോക്ടറുടെ വേതനം നൽകുന്നത്. സായാഹ്ന ഒ.പിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അംബിക മംഗലത്ത് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.സി.ഹുസൈൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.ടി വനജ, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മൈമൂന ഹംസ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോബി ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി.ഗിരീഷ്കുമാർ, ആമിന, ബുഷ് ഹത്ത്, ബ്ലോക്ക് ഡെവലപ്പ്മെൻറ് ഓഫീസർ അബ്‌ദുൽ റഹീം, എ.കെ.കൗസർ മാസ്റ്റർ,കെ.വി.വി.ഇ എസ് താമരശ്ശേരി യൂണിറ്റ് പ്രസിഡൻ്റ് പി.സി.അഷ്റഫ്, ടി.ആർ.ഓമനക്കുട്ടൻഹാരിസ് അമ്പായത്തോട്, ഡോ.നഈം അലി,
Subscribe to:
Post Comments (Atom)
പ്രാദേശിക എതിർപ്പ്;തിരുവമ്പാടി മുസ്‌ലിം ലീഗ് സീറ്റു കോണ്‍ഗ്രസുമായി വെച്ചുമാറില്ല;
കോഴിക്കോട്:പ്രാദേശിക അണികളുടെ ശക്തമായ എതിർപ്പ് കണക്കിലെടുത്ത് തിരുവമ്പാടി മണ്ഡലം അടക്കം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സീറ്റുകള്‍ കോ...
-
പുതുപ്പാടി : പുതുപ്പാടി യിൽ യുവതിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൈതപ്പൊയിലിലുള്ള ഹൈസൻ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസി...
-
താമരശ്ശേരി: താമരശ്ശേരി കരാടിയിൽ പ്രവർത്തിക്കുന്ന മൗണ്ടൻ വ്യൂ ടൂറിസ്റ്റ് ഹോം ജീവനക്കാർക്കു നേരെയാണ് ആക്രമം. ടൂറിസ്റ്റ് ഹോമിൻ്റെ മുറ്റത്ത് വെച...
-
താമരശേരി: ഏറെ കോളിളക്കം സൃഷ്ടിച്ച കോരങ്ങോട്ട് കരീം കൊലക്കേസിൽ 11 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കരീമിന്റെ ഭാര്യ, രണ്ട...
No comments:
Post a Comment