താമരശേരി : തുടർച്ചയായുണ്ടാകുന്ന വൈദ്യുത തടസ്സത്തിലും പവർകട്ടിലും പ്രതിഷേധിച്ച് വേറിട്ട സമരമാർഗവുമായി തച്ചംപൊയിൽ സ്വദേശി ലത്തീഫ് പള്ളിപ്പുറം. തൻ്റെ സ്കൂട്ടറിൽ ഓലച്ചൂട്ട് പഴയ പെട്രോമാക്സ് മണ്ണെണ്ണ വിളക്ക് എമർജൻസി ലൈറ്റ് , ഫ്ലാസ്ക് എന്നിവ കെട്ടിവെച്ചാണ് ഇദ്ദേഹം തെരുവിലിറങ്ങി പ്രതിഷേധിച്ചത്.
പ്രതിഷേധം രാത്രി കറന്റ് പോയാൽ റോഡിലിറങ്ങുന്നവർക്ക് ആശ്വാസമാകാനും പഴയകാല 'വെളിച്ച അനുഭവം' പുതിയ തലമുറയ്ക്ക് കാട്ടിക്കൊടുക്കാനുമാണ് ഈ അറ്റകൈ പ്രയോഗം! നിരവധി ജനകീയ പ്രശ്നങ്ങളിൽ തൻ്റെതായ രീതിയിൽ പ്രതിഷേധിച്ചു ശ്രദ്ധേയനാണ് ലത്തീഫ്.
സ്കൂട്ടറിലെ മ്യൂസിയം കണ്ട് വഴിപോക്കരും നാട്ടുകാരും ചിരിയോടു ചിരി. എങ്കിലും സംഗതി തമാശയാണെങ്കിലും, കെ.എസ്.ഇ.ബി.ക്കാരുടെ 'ഫ്യൂസ്' ഊരുന്ന ഈ പ്രതിഷേധം കണ്ട് പവർകട്ടിന് ഉടൻ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ലത്തീഫും നാട്ടുകാരും.
0 Comments