LATEST

6/recent/ticker-posts

*കെ സി ഇ യു സംസ്ഥാന സമ്മേളനം സെമിനാർ സംഘടിപ്പിച്ചു*

താമരശ്ശേരി: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം 2026 സെപ്തംബർ 21, 22, 23 തിയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കും ഇതിൻ്റെ ഭാഗമായി താമരശ്ശേരി ഏരിയാ കമ്മിറ്റി താമരശ്ശേരി വ്യാപാരഭവൻ  ഓഡിറ്റോറിയത്തിൽ സഹകരണ സെമിനാർ സംഘടിപ്പിച്ചു      'മാറിയ സാഹചര്യത്തിൽ സഹകരണ മേഖല പ്രതിസന്ധിയും അതിജീവനവും'  എന്ന വിഷയത്തിൽ  സംഘടിപ്പിച്ച സെമിനാർ കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ഡോ:എസ് ജയശ്രീ ഉദ്ഘാടനം ചെയ്തു കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (കെ സി ഇ യു-സി ഐ ടി യു) സംസ്ഥാന ട്രഷറർ പി എസ് ജയചന്ദ്രൻ വിഷയമവതരിപ്പിച്ചു കൊയിലാണ്ടി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഏ കെ മണി, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് (കെ സി ഇ എഫ് ) സംസ്ഥാന സെക്രട്ടറി അനിത വൽസൻ,    കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ) സംസ്ഥാന സെക്രട്ടറി ഇഖ്ബാൽ കത്തറമ്മൽ,കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ( കെ സി ഇ യു-സി ഐ ടി യു) ജില്ലാ ജോ:സെക്രട്ടറി കെ ഷാജി എന്നിവർ പ്രഭാഷണം നടത്തി കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ( കെ സി ഇ യു - സി ഐ ടി യു ) ജില്ലാ വൈസ് പ്രസിഡണ്ട് കെ വിജയകുമാർ ജില്ലാ കമ്മിറ്റിയംഗങ്ങളായ ഡാലിയ മനോജ്, മിജിൻ കെ ജോർജ്ജ് എന്നിവർ സംസാരിച്ചു  സ്വാഗത സംഘം ചെയർമാൻ കെ ബാബു അദ്ധ്യക്ഷത വഹിച്ചു സ്വാഗത സംഘം കൺവീനർ കെ വന്ദീ പ് രാജു സ്വാഗതവും യൂണിയൻ ഏരിയാ ജോ:സെക്രട്ടറി എം എം രജയ് നന്ദിയും പറഞ്ഞു            തുടർന്ന് സഹകരണ ജീവനക്കാരും കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികളും കാലിക്കറ്റ് യൂണിവേഴ്സിറ്റി ഉണർവ്വ് നാടക പഠനകേന്ദ്രം നേതൃത്വത്തിൽ പ്രശസ്ത സിനിമ നാടക പ്രവർത്തക ബേബി ആമപ്പാറയ്ക്കൽ അവതരിപ്പിച്ച ഏകപാത്ര നാടകം *ഹോർമുസ്* അരങ്ങേറി

സഹകരണ മേഖലയിലെ ജീവനക്കാർ
വിളംബര ജാഥയിൽ അണിനിരന്നു. സഹകരണ പ്രസ്ഥാനത്തിന്റെ പ്രസക്തിയും പൊതുസമൂഹത്തിനും സാധാരണക്കാർക്കും നൽകുന്ന സേവനങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ടായിരുന്നു സെമിനാർ

സഹകരണ മേഖലയോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്ന വിവിധ നിലപാടുകളും ജീവനക്കാരുടെ പ്രശ്നങ്ങളും സഹകരണ മേഖലയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും സെമിനാർ  ഉയർത്തിക്കാട്ടി

 സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള വിവിധ വിഷയങ്ങളും സെമിനാർ ചർച്ച ചെയ്തു

സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായി സഹകാരികളുടെയും സഹകരണ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും പൊതുസമൂഹത്തിന്റെയും പിന്തുണ സെമിനാർ അഭ്യർത്ഥിച്ചു. ജിൽസൺ ജോൺ,  പി മുഹമ്മദ് ഷബീർ, കെ ജി സജീഷ്, കെ സി സുരേഷ്കുമാർ, ടി കെ റിൽജ, സി കെ ലത ,വി ലിജു                              പി ലെനിൻ ദാസ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments