LATEST

6/recent/ticker-posts

മലവെള്ളപ്പാച്ചിലിൽ ഒരു മരണം.

മലപ്പുറം:ചോക്കാട് കോട്ടപ്പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒരു മരണം. മലവെള്ളപ്പാച്ചിലിനെ തുടർന്ന് ഒഴുക്കിൽപ്പെട്ടയാളുടെ മൃതദേഹമാണ് നാട്ടുകാർ നടത്തിയ തിരിച്ചിലിനൊടുവിൽ കണ്ടെത്തിയത്. മൃതദേഹം പുഴയിൽ നിന്നും കരയ്ക്കെത്തിച്ചിട്ടുണ്ട്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഉളർവട്ടം കടവിലും ചോക്കാട്-അമരമ്പലം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പൂക്കോട്ടുംപാടത്തെ ടികെ കോളനി പുഴയിലുമാണ് വൈകീട്ട് അഞ്ച് മണിയോടെ മലവെള്ളപ്പാച്ചിൽ ശക്തമായത്. ആ സമയം പ്രദേശത്ത് മഴയുണ്ടായിരുന്നില്ലെങ്കിലും വനപ്രദേശങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്നാണ് പുഴയിൽ ഒഴുക്ക് വർധിച്ചതും വെള്ളപ്പാച്ചിൽ ഉണ്ടായതും. അഞ്ച് പേരാണ് ഒഴുക്കിൽപ്പെട്ടെന്നാണ് വിവരം.

Post a Comment

0 Comments