വളപട്ടണം:മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരീ പുത്രിയെയും ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. വളപട്ടണം അലവിലാണ് സംഭവം. മന്ത്രിയുടെ സഹോദരി പുത്രി ശ്രീലേഖയെയും ഭര്‍ത്താവ് പ്രേമരാജനെയുമാണ് വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. വ്യാഴാഴ്ച വൈകുന്നേരം ഡ്രൈവര്‍ വീട്ടിലെത്തി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് വീടിനുള്ളില്‍ കയറി നോക്കിയപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടത്.
മക്കള്‍ വിദേശത്തായതിനാല്‍ വീട്ടില്‍ ഇവര്‍ രണ്ടുപേരും മാത്രമാണ് ഉണ്ടായിരുന്നത്. വളപട്ടണം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
No comments:
Post a Comment