Saturday, August 30, 2025

രോഗികളെ പരിശോധിക്കുന്നതിനിടെ ഹൃദ് രോഗവിദഗ്ദനായ യുവ ഡോക്ടർ കുഴഞ്ഞ് വീണ് മരിച്ചു

ചെന്നൈയിലെ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടർന്ന് യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. സവീത മെഡിക്കല്‍ കോളേജിലെ കണ്‍സള്‍ട്ടന്റ് കാർഡിയാക് സർജനായ ഡോ.ഗ്രാഡ്ലിൻ റോയ് ആണ് രോഗികളെപരിശോധനക്കുന്നിടെ കുഴഞ്ഞുവീണ് മരിച്ചത്. സഹപ്രവർത്തകർ അദ്ദേഹത്തെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 

ഇടതുവശത്തെ പ്രധാന ധമനിയുടെ 100% തടസ്സം മൂലമുണ്ടായ കടുത്ത ഹൃദയസ്തംഭനമാണ് മരണകാരണം. ഇത്തരം മരണങ്ങള്‍ക്ക് ഒരു പ്രധാന കാരണം ദീർഘനേരം ജോലി ചെയ്യുന്നതാണെന്ന് വിദഗ്ദ്ധർ പറയുന്നു. അനാരോഗ്യകരമായ ജീവിതശൈലി, ക്രമരഹിതമായ ഭക്ഷണം, വ്യായാമക്കുറവ് തുടങ്ങിയ കാരണങ്ങളാലും തളർച്ച, വിഷാദം, ഉത്കണ്ഠ എന്നിവയുള്‍പ്പെടെയുള്ള തൊഴിലിന്റെ മാനസിക സമ്മർദ്ദവും പലപ്പോഴും ഹൃദയസ്തംഭനത്തിന് കാരണമാകുന്നു. 

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...