Saturday, August 30, 2025

കരിങ്കൊടി ക്ക് മറുപടി; യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് ചോക്ലേറ്റ് നല്‍കി രാഹുല്‍ ഗാന്ധി

വോട്ടർ അധികാർ യാത്ര'ക്കിടെ  നരേന്ദ്ര മോദിയേയും മാതാവിനെയും അപമാനിച്ചു എന്നാരോപിച്ചകരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകരെ അടുത്തേക്ക് വിളിച്ച്‌ ചോക്ലേറ്റ് നല്‍കി പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. വാഹനം നിർത്തി പ്രതിഷേധക്കാരെ അടുത്തേക്ക് വിളിച്ച രാഹുല്‍ ഗാന്ധി അവർക്ക് ചോക്ലേറ്റ് നല്‍കുകയായിരുന്നു.വോട്ടർ അധികാർ യാത്രക്കിടെ ഒരു കോണ്‍ഗ്രസ് പ്രവർത്തകൻ പ്രധാനമന്ത്രിക്കും മാതാവിനുമെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചെന്നാണ് ബിജെപിയുടെ ആരോപണം. ബിജെപി നേതാവിന്റെ പരാതിയില്‍ രാഹുലിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ബിജെപി നേതാവായ കൃഷ്ണ സിങ് കല്ലുവിന്റെ പരാതിയില്‍ പട്‌നയിലെ ഗാന്ധി മൈതാൻ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടിരുന്നു.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...