താമരശ്ശേരി: കനത്ത മഴയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചു ചുരത്തില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായി. മഴ കനത്തതോടെ വലിയ തോതിലുള്ള പ്രതിസന്ധിയാണ് സന്നദ്ധ പ്രവർത്തകർക്കും പൊലീസ്, അഗ്നി ശമന സേന വിഭവങ്ങൾക്കുംഉണ്ടായികൊണ്ടിരിക്കുകയാണ്. നിലവില്‍ മലവെള്ളം ഒലിച്ചുവരികയാണ്. മലവെള്ള കുത്തൊഴുക്ക് കാരണം റോഡിലേക്ക് പതിച്ച കല്ലും മണ്ണും എടുത്തുമാറ്റാന്‍ കഴിഞ്ഞിട്ടില്ല.
മണ്ണിടിഞ്ഞ പ്രദേശത്ത് ജിയോളജി - മണ്ണ് സംരക്ഷണ വകുപ്പുകൾ സംയുക്ത പരിശോധന നടത്തിയിരുന്നു. പ്രദേശത്ത് ഇനിയും മണ്ണിടിച്ചിൽ ഉണ്ടാക്കാൻ സാധ്യത ഉണ്ടെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. പ്രദേശത്തുനിന്നും ആളുകളെ മാറ്റിയിട്ടുണ്ട്. ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു.റോഡിലെ മണ്ണും പാറയും മറ്റും നീക്കം ചെയ്യുന്ന പ്രവർത്തി തൽക്കാലം നിർത്തി വെക്കേണ്ട അവസ്ഥ യിലേക്ക് കാര്യങ്ങൾ പോവുമോ എന്ന ആശങ്കയിലാണ് അധികൃതർ.
No comments:
Post a Comment