കാസർകോട്: ചെർക്കളയിൽ മൗലീദ് പാരായണം നടത്തുന്നതിനിടെ പള്ളി യിൽ കയറി മുജാഹിദ് പ്രവർത്തകൻ ഇമാമിന്റെ കൈ തല്ലിയൊടിച്ചു. ഇടനീർ കോറിക്കാർമൂല പള്ളി ഇമാം ചർലട്ക്കയിലെ സുലൈമാൻ മുസ്‌ലിയാർ (51) ആണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകീട്ട് മഗ് രിബ് നിസ്ക്‌കാര ശേഷം ഇമാമിന്റെ നേതൃത്വത്തിൽ മൗലിദ് പാരായണം നടത്തുന്നതിനിടെ ഇ.കെ നസീർ എന്ന മുജാഹിദ് പ്രവർത്തകൻ മസ്‌ജിദിൽ കയറി മൗലിദ് പാരായണത്തിനെതിരേ ചോദ്യം ചെയ്‌ത് കസേര എടുത്ത് അടിക്കുകയായിരുന്നു.