കൊച്ചി:മോഷ്ടിച്ച ബുള്ളറ്റിൽ കാമുകിയുമൊത്ത് കറങ്ങുന്നതിനിടെ യുവാവ് പിടിയിൽ.
കോഴിക്കോട് സ്വദേശി ജസീലാണ് പൊലീസിന്റെ പിടിയിലായത്. റോയൽ എൻഫീൽഡിന്റെ ഹിമാലയൻ മോഡൽ ബുള്ളറ്റ് മാത്രം മോഷ്ടിക്കുകയാണ് ജസീലിൻ്റെ ഹോബിയെന്ന് പൊലീസ് പറയുന്നു. എറണാകുളം സെൻട്രൽ സ്ക്വയർ മാൾ പരിസരത്ത് നിന്നും മൂന്ന് മാസം മുൻപ് ലോക്ക് പൊളിച്ചാണ് ജസീൽ ബുള്ളറ്റ് കടത്തിയത്. പിന്നാലെ കൊച്ചിയിൽ നിന്ന് സ്ഥലം വിടുകയും ചെയ്തു.
മുംബൈയിൽ ജ്യൂസ് കടയിലാണ് ജസീൽ ജോലി ചെയ്തിരുന്നത്. മോഷണത്തിന് പിന്നാലെ മുംബൈയിലേക്കും മടങ്ങി. പൊലീസ് അന്വേഷിച്ച് മുംബൈയിലെത്തിയതോടെ ജസീൽ നാട്ടിലേക്ക് മടങ്ങി. ജസീൽ ബുള്ളറ്റിൽ കറങ്ങി നടക്കുന്നത് തൃശൂർ പൊലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടതോടെ ഫൊട്ടോ എറണാകുളം പൊലീസിന് കൈമാറി. ജസീലെന്ന് സ്ഥിരീകരിച്ചതോടെ പൊലീസ് വല വിരിച്ചു. ഇതിനിടെയാണ് കാമുകിയുമായി നഗരത്തിൽ ജസീൽ കറങ്ങാനിറങ്ങിയത്.
മോഷ്ടിച്ച ബൈക്ക് സ്വന്തമെന്ന് കാമുകിയെ വിശ്വസിപ്പിച്ചായിരുന്നു ജസീലിൻ്റെ കറക്കം. മുമ്പ് എറണാകുളം നോർത്ത് സ്റ്റേഷൻ പരിസരത്ത് നിന്നും ജസീൽ ബുള്ളറ്റ് മോഷ്‌ടിച്ചിരുന്നു.ചെയ്തതോടെയാണ് താൻ ഹിമാലയൻ മോഡൽ മാത്രമേ മോഷ്ടടിക്കുകയുള്ളൂവെന്നും മറ്റ് മോഡലുകളോട് താൽപര്യമില്ലെന്നും ഇയാൾ വെളിപ്പെടുത്തിയത്.
No comments:
Post a Comment