LATEST

6/recent/ticker-posts

ചുരത്തിലെമണ്ണിടിച്ചിൽ;ഗതാഗതം ഉച്ചയോടെ പുനഃസ്ഥാപിക്കാൻ സാധ്യത*

താമരശ്ശേരി ചുരത്തിൽ ഇടിഞ്ഞു വീണ പാറകൾ നീക്കുന്ന ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു ..
മുകളിൽ ഇടിഞ്ഞ സ്ഥലത്ത് വീണ്ടും പെട്ടെന്ന് ഇടിയാനുള്ള സാധ്യതയില്ലെന്ന് ഡ്രോൺ നിരീക്ഷണത്തിലൂടെ പ്രാഥമിക വിലയിരുത്തൽ. അതിനാൽ ഒരു പക്ഷേ ഉച്ചയോടെ ഗതാഗതം പുനഃസ്ഥാപിച്ചേക്കുമെന്ന് സൂചന.പൊട്ടിച്ച പാറകളും, മണ്ണും നീക്കം ചെയ്യുന്ന ജോലി പുരോഗമിച്ചു വരികയാണ്.