Tuesday, August 26, 2025

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പീഡന പരാതിയുമായി യുവതി

പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പീഡന പരാതിയുമായി യുവതി. പാലക്കാട് സ്വദേശിയായ യുവതിയാണ്‌ പരാതി നൽകിയത്.


പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനാണ് യുവതി പരാതി നൽകിയത്. ആർഎസ്എസ് ബിജെപി നേതാക്കൾക്ക് നേരത്തെയും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. പരാതിയുമായി ആദ്യം ഗോപാലൻകുട്ടി മാസ്റ്ററെ കണ്ടിരുന്നു. പിന്നീട് വി.മുരളീധരനെയും, എം.ടി രമേശിനെയും, സുഭാഷിനേയും പരാതിയുമായി സമീപിച്ചെങ്കിലും നടപടിയെടുക്കാമെന്ന് ഉറപ്പുനൽകുക മാത്രമാണുണ്ടായത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങളിൽ മുൻപന്തിയിൽ നിൽക്കാനുള്ള അർഹത കൃഷ്ണകുമാറിനില്ല. കൃഷ്ണകുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും യുവതിയുടെ പരാതിയിൽ ആവശ്യപ്പെടുന്നു

യുവതി നേരിട്ടാണ് രാജീവ് ചന്ദ്രശേഖറിന് ഇ-മെയിൽ വഴി പരാതി നൽകിയത്. ഇരയുടെ പരാതി കിട്ടിയിട്ടുണ്ടെന്ന കാര്യം രാജീവ് ചന്ദ്രശേഖർ യുവതിയെ അറിയിച്ചിട്ടുണ്ട്. രണ്ടുദിവസം മുമ്പാണ് പരാതി നൽകിയത്. പരാതി പരിശോധിക്കാമെന്ന് ചന്ദ്രശേഖറിന്റെ ഓഫീസ് മറുപടി നൽകി.

No comments:

Post a Comment

നായ്, പട്ടിയെന്നൊക്കെ വിളിച്ചാല്‍ പേടിച്ച്‌ പോകില്ല'; വടകരയില്‍ ഷാഫിയെ തടഞ്ഞ് ഡിവൈഎഫ്‌ഐ, നാടകീയ രംഗങ്ങള്‍

വടകരയില്‍ എംപി ഷാഫി പറമ്പിലി നെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം. വടകര ടൗണ്‍ ഹാളില്‍ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങവെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്ര...