Tuesday, August 26, 2025

ഓണം നമ്മളോ മക്കളോ പങ്കെടുക്കരുത്, പ്രോത്സാഹിപ്പിക്കരുത്...’ -രക്ഷിതാൾക്കളോട് അധ്യാപിക; കേസെടുത്തു പൊലീസ്

തൃശൂർ:ഓണം ആഘോഷിക്കേണ്ടതില്ലെന്ന് വിദ്യാർഥികളുടെ രക്ഷിതാക്കള്‍ക്ക് ഓഡിയോ സന്ദേശം അയച്ച അധ്യാപികക്കെതിരെ കേസ്. തൃശൂര്‍ കടവല്ലൂര്‍ കല്ലുംപുറം സിറാജുല്‍ ഉലൂം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികക്കെതിരെയാണ് കുന്നംകുളം പൊലീസാണ് കേസെടുത്തത്. ഓണം ഹിന്ദുക്കളുടെ ആഘോഷമാണെന്നും മക്കളോ നമ്മളോ അത് പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നുമായിരുന്നു രക്ഷിതാക്കൾക്ക് നൽകിയ നിർദേശം. ഇത് പുറത്തുവന്നതോടെ ഡി.വൈ.എഫ്.ഐ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഓണം എന്ന് പറയുന്നത് ഹിന്ദു മതസ്ഥരുടെ ആചാരമാണല്ലോ. എല്ലാവർക്കും അറിയുന്ന കാര്യമാണ്. ആ സെലിബ്രേഷനുമായി ബന്ധപ്പെട്ട് നമ്മുടെ മക്കളോ നമ്മളോ അത്തരത്തിലുള്ള കാര്യങ്ങളെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാൻ പാടില്ല. മറ്റു മതസ്ഥരുടെ ആചാരങ്ങളെ നമ്മൾ ഒരു തരത്തിലും പങ്കുകൊള്ളാൻ പാടില്ല. സെലിബ്രേഷനിൽ നമ്മളോ നമ്മുടെ മക്കളോ പങ്കെടുക്കുന്നില്ല. വേഷ വിധാനത്തിലാണെങ്കിലും എല്ലാ തരത്തിലും ആചാരത്തോട് ഏതെങ്കിലും തരത്തിൽ നമ്മൾ കടമെടുക്കലുണ്ടെങ്കിൽ അത്തരത്തിലുള്ള പ്രവൃത്തികള്‍ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകാതെ നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കണം...’ -പുറത്തുവന്ന ഓഡിയോ ക്ലിപ്പിൽ പറയുന്നു.

ഇന്നലെയാണ് ഓഡിയോ സന്ദേശം അയച്ചതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. സാമുദായിക സ്പർധ വളർത്തണമെന്ന ഉദ്ദേശ്യത്തോടെ, ഓണാഘോഷ പരിപാടികളിൽ മുസ്ലിം കുട്ടികൾ പങ്കെടുക്കുന്നത് ശിർക്കാണെന്ന് വാടസ്ആപ്പിൽ സന്ദേശമയച്ചുവെന്ന് പരാതിയിൽ പറയുന്നു."
 

No comments:

Post a Comment

നായ്, പട്ടിയെന്നൊക്കെ വിളിച്ചാല്‍ പേടിച്ച്‌ പോകില്ല'; വടകരയില്‍ ഷാഫിയെ തടഞ്ഞ് ഡിവൈഎഫ്‌ഐ, നാടകീയ രംഗങ്ങള്‍

വടകരയില്‍ എംപി ഷാഫി പറമ്പിലി നെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം. വടകര ടൗണ്‍ ഹാളില്‍ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങവെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്ര...