എസ്പി റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥനെതിരെ വനിതാ എസ്‌ഐമാരുടെ പരാതി. വാട്സാപ്പിലൂടെ ലൈംഗിക ചുവയുള്ള സന്ദേശം അയക്കുന്നു എന്നാണ് പരാതി.രണ്ട് വനിത എസ്‌ഐമാരാണ് തിരുവനന്തപുരം റെയിഞ്ച് ഡിഐജി അജിതാ ബീഗത്തിന് പരാതി നല്‍കിയത്. ജില്ലാ പോലീസ് മേധാവിയായിരുന്ന ഉദ്യോഗസ്ഥനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
എസ്പി ആയിരിക്കെ മറ്റ് ആരോപണങ്ങളും നേരിട്ടതിനെത്തുടർന്ന് ഏതാനും ആഴ്ചകള്‍ക്കു മുമ്ബ് ഇദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയിരുന്നു. അജിതാ ബീഗം പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിശദ അന്വേഷണം നിർദ്ദേശിച്ച് ഡിജിപിക്ക് റിപ്പോർട്ട് നല്‍കി. തുടർ അന്വേഷണത്തിനായി മെറിൻ ജോസഫിനെ ഡിജിപി ചുമതലപ്പെടുത്തിയിട്ടുണ്ട്.ഏന്നാൽ തനിക്കു എതിരെ ഗൂഢാലോചന നടത്തിയത് അന്വേഷണം നടത്തണമെന്ന് ഐ.പി.എസ് ഉദ്യോഗസ്ഥൻ ഡി.ജി.പിക്ക് പരാതി നൽകി യിട്ടുണ്ട്
No comments:
Post a Comment