വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലും (ആർ.സി) ഡ്രൈവിങ് ലൈസൻസിലും ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്ബർ അപ്ഡേറ്റ് ചെയ്യണമെന്ന സന്ദേശം വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത് ഈ അടുത്താണ്.
കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പേരിലാണ് വാഹന ഉടമകള്‍ക്കും ലൈസൻസ് ഉടമകള്‍ക്കും വ്യാപകമായി സന്ദേശമെത്തുന്നത്. അതേസമയം മൊബൈല്‍ ഫോണുകളില്‍ ലഭിക്കുന്ന ഈ സന്ദേശം തട്ടിപ്പാണോ എന്ന് ചിലർ സംശയിക്കുന്നുണ്ട്. എന്നാല്‍, ഈ സന്ദേശം വ്യാജമല്ലെന്നും ഔദ്യോഗികമാണെന്നും കേരള മോട്ടോർ വാഹന വകുപ്പ് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
വാഹന ഉടമകളും ലൈസൻസ് ഉടമകളും തങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്ബർ പരിവാഹൻ പോർട്ടലില്‍ (parivahan.gov.in) അപ്ഡേറ്റ് ചെയ്യണമെന്നാണ് നിർദേശം. ഈ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമേ മൊബൈല്‍ നമ്ബർ ചേർക്കാനോ അപ്ഡേറ്റ് ചെയ്യാനോ സാധിക്കൂ. പോർട്ടലില്‍ നേരിട്ട് അപ്ഡേറ്റ് ചെയ്യാൻ കഴിയാത്തവർക്ക് അക്ഷയ, ഇ-സേവാ കേന്ദ്രങ്ങള്‍ വഴിയും ഈ സേവനം ലഭ്യമാണ്.
ഡീസല്‍ ചെലവ് ലാഭിക്കാം: 6 വർഷം അല്ലെങ്കില്‍ 1.50 ലക്ഷം കി.മീ വാറണ്ടി; വരുന്നു ടിവിഎസിന്റെ ഇലക്‌ട്രിക് കാർഗോ ഓട്ടോറിക്ഷ
No comments:
Post a Comment