Monday, August 25, 2025

നരിക്കുനി യിൽ ലഹരി മരുന്ന് വാങ്ങാൻ 17കാരൻ കൂട്ടുകാരിയായ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടി

നരിക്കുനി:ലഹരി മരുന്ന് വാങ്ങാനായി പ്ലസ് ടു വിദ്യാര്‍ത്ഥി സുഹൃത്തായ വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി വീട്ടില്‍ നിന്നും പണവും സ്വര്‍ണവും തട്ടിയ തായി  പരാതി.

.

വീട്ടില്‍ നിന്ന് പണം മോഷ്ടിച്ചത് വീട്ടുകാര്‍ കണ്ടെത്തിയതോടെ പെണ്‍കുട്ടി കാര്യങ്ങള്‍ തുറന്നുപറയുകയായിരുന്നു. കുറ്റാരോപിതനായ വിദ്യാര്‍ത്ഥി ലഹരി മാഫിയയുടെ കണ്ണിയാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കാക്കൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുവരും പ്രൈമറി ക്ലാസില്‍ ഒന്നിച്ച്‌ പഠിച്ചതാണ്. വീട്ടില്‍ നിന്ന് പണം നഷ്ടപ്പെടാന്‍ തുടങ്ങിയതോടെയാണ് രക്ഷിതാക്കള്‍ക്ക് സംശയം തോന്നിയത്.

പെണ്‍കുട്ടിയില്‍ പിന്നീട് പഠിക്കാന്‍ താല്‍പ്പര്യമില്ലായ്മയും ശാരീരിക ബുദ്ധിമുട്ടും ഉറക്കക്കുറവും ശ്രദ്ധയില്‍പ്പെട്ടു. ധരിച്ചിരുന്ന സ്വര്‍ണ്ണാഭരണം നഷ്ടമായത് സംബന്ധിച്ച്‌ ചോദിച്ചപ്പോള്‍ വീണു പോയതാണെന്നായിരുന്നു കുട്ടി പറഞ്ഞിരുന്നത്. വിശദമായി ചോദിച്ചപ്പോള്‍ നരിക്കുനിയിലെ ഒരു ജ്വല്ലറിയില്‍ വിറ്റുവെന്നും തന്റെ സുഹൃത്തിന് നല്‍കാനാണെന്നും തുറന്നു പറയുകയായിരുന്നു.സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രായപൂര്‍ത്തിയാകാത്ത പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

No comments:

Post a Comment

നരിക്കുനി യിൽ ലഹരി മരുന്ന് വാങ്ങാൻ 17കാരൻ കൂട്ടുകാരിയായ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടി

നരിക്കുനി:ലഹരി മരുന്ന് വാങ്ങാനായി പ്ലസ് ടു വിദ്യാര്‍ത്ഥി സുഹൃത്തായ വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി വീട്ടില്‍ നിന്നും പണവും സ്വര്‍ണവും തട്ട...