താമരശ്ശേരി: മയക്കുമരുന്നുമായി താമരശേരി യിൽ രണ്ടു യുവാക്കൾ പിടിയിൽ. അമ്പായത്തോട് അൽ ഷാജ് (29), സുഹൃത്ത് താമരശ്ശേരി ചുടലമുക്ക് അരേറ്റും ചാലിൽ ബാസിത് (30) എന്നിവരെയാണ് 55 ഗ്രാം എംഡി എം എ സഹിതം പോലീസ് ഇന്നലെ രാത്രി 10 മണിയോടെ താമരശ്ശേരി പുതിയ ബസ് സ്റ്റാൻറിന് സമീപം വെച്ച് പോലീസ് പിടികൂടിയത്. മയക്കുമരുന്ന് വിൽപ്പനക്കായി ഉപയോഗിക്കുന്ന KL 57 Z 1457 ഐ 20 കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
അൽ ഷാജ് നിരവധി മയക്കുമരുന്ന് കേസിൽ പ്രതിയാണ്. ഇയാളെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. താമരശ്ശേരി ഇൻസ്പെപെക്ടർ സായൂജ്കുമാറിൻ്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇവരെ പിടികൂടി യത്.
No comments:
Post a Comment