താമരശ്ശേരി: ശീതീകരിച്ച മുറിയിൽ നിന്നും പുറപ്പെടുവിക്കുന്ന ഉത്തരവ് പലപ്പോഴും ജലരേഖയായി മാറുന്നു എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് താമരശേരി ചുരത്തിൽ, ഇനി മുതൽ സന്നദ്ധ പ്രവർത്തകരുടെ ആവശ്യമില്ല, വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച ജില്ലാ ഭരണകൂടം പുതിയ സംവിധാനം ഏൽപ്പെടുത്തും, അതിനായി പുതുപ്പാടി ഗ്രാമപഞ്ചായത്തിനെ ചുമതലപ്പെടുത്തി " എന്ന് ഒരു വർഷം മുമ്പ് അധികൃതർ പുറപ്പെടുവിച്ച ഉത്തരവ്.പിന്നെ ഈ ഉത്തരവ് നടപ്പാക്കാൻ ശ്രമിച്ചോ എന്ന് മാത്രം ചോദിക്കരുത് . ഒരു രൂപ പോലും പ്രതിഫലം പറ്റാതെ തങ്ങളാൽ കഴിയുന്ന തിലുമധികം സേവനം ചെയ്യുന്നവരുടെനെഞ്ചിലേക്കായിരുന്നു ഭരണാധികാരി കളുടെ ചാട്ടുളി തറച്ചത്.വലിയ വായിൽ ഉത്തരവ് ഇറക്കി അവർക്ക് അത് പ്രാവർത്തികമാക്കാൻ ഒരു ചെറുവിരൽ പോലും അനക്കാനായില്ലെന്നത് അവരെ നാട്ടിൽ പരിഹാസപാത്രങ്ങളായി മാറ്റി എന്നത് മാത്രമാണ് മിച്ചം....
ജില്ലാ ഭരണകൂടത്തിൻ്റെ പ്രഖ്യാപനത്തോടെ
ചുരത്തിൽ സജീവമായിരുന്ന ചുരം സംരക്ഷണ സമിതി, ചുരം ഗ്രീൻ ബ്രിഗേഡ് തുടങ്ങിയ സന്നദ്ധ സംഘടനകൾ സജീവമല്ലാതെയായി.എന്നാൽ ചുരത്തിൽ ഏതൊരു ആപത്തു വന്നാലും ആദ്യം ഓടി എത്തുക ഇവർ തന്നെയാണ് എന്നത് യാത്ര ക്കാരും നാട്ടുകാരും സാക്ഷി.
ഇന്നലെയും അപകടമുണ്ടായപ്പോൾ റോഡിൽ നിന്നും മണ്ണും, മരവും, പാറയും നീക്കം ചെയ്യാൻ അർദ്ധരാത്രി വരെ ഫയർ, പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം കൈ - മെയ് മറന്ന് ചുരത്തിൻ്റെ മക്കൾ ഉണ്ടായിരുന്നു, ഇന്നും സജീവമായി ഇവർ തന്നെയാണ് രംഗത്തുള്ളത്.കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട എട്ടോളം വാഹനങ്ങൾ റോഡിൽ നിന്നും നീക്കം ചെയ്യാനും, രക്ഷാപ്രവർത്തനം നടത്താനും ഇവർ തന്നെയാണ് കൂടെയുണ്ടായിരുന്നത്.
സേവന സന്നദ്ധരായ ഇവർ ഇല്ലായിരുന്നെങ്കിൽ എന്താവുമായിരുന്നു സ്ഥിതി..
തടസ്സങ്ങൾ നീക്കാൻ എത്ര സമയം വേണ്ടി വരുമായിരുന്നു എന്ന് ആരെങ്കിലും ചിന്തിച്ചിരുന്നോ..? ഇവർക്കും ഭാര്യ യും കുട്ടികളും കുടുംബവും ഉണ്ട്.... പണിക്ക് പോയാൽ മാത്രമേ ഇവരുടെ അടുപ്പുകൾ തീ കത്തുകയുളളൂ എന്നറിഞ്ഞിട്ടും,രാവെന്നോ പകലെന്നോ ഒരുവിത്യാസവുമില്ലാതെ
ചുരത്തിൽകുടുങ്ങിപ്പോവുന്നവർക്കായി അഹോരാത്രം പ്രവർത്തിക്കുന്നു..... ആരേയും ബോധിക്കാനല്ല, സഹജീവികളോടു ള്ള ഉള്ളിലെ അടങ്ങാത്ത കാരുണ്യമായി മാറാൻ വേണ്ടി മാത്രം... നിങ്ങളാണ് ശരിയെന്ന് ലോകം സാക്ഷ്യം വഹിക്കുന്നു...... ഇവരോടൊപ്പം താമരശേരി, അടിവാരം ഔട്ട് പോസ്റ്റ് പൊലീസിൻ്റെയും നിർലോഭമായ സഹകരണവും ചുരം യാത്ര ക്ലേശരഹിത മാക്കുന്നു 🙏
No comments:
Post a Comment