Sunday, August 31, 2025

ഇന്ന് മുതൽ ഈ 5 കാര്യങ്ങളിൽ ശ്രദ്ധിക്കാൻ മറക്കരുത് .ക്രെഡിറ്റ് കാർഡ്, എൽ.പി.ജി, സ്പെഷ്യൽ എഫ്.ഡി അടക്കമുള്ള കാര്യങ്ങൾ

ഇന്ന് 01-09-25 മുതൽ ബാങ്കിങ്, ഫിനാൻസ് അടക്കമുള്ള മേഖലകളിൽ നടക്കുന്ന, നമ്മുടെ പോക്കറ്റിനെ നേരിട്ടോ, പരോക്ഷമായോ ബാധിക്കുന്ന   5 തരം മാറ്റങ്ങളെക്കുറിച്ചറിയാം....

1-*എൽ.പി.ജി സിലിണ്ടർ* വില
എല്ലാ മാസവും ഒന്നാം തിയ്യതി ഓയിൽ കമ്പനികൾ എൽ.പി.ജി വില റിവ്യൂ ചെയ്യാറുണ്ട്. ഇത്തരത്തിൽ സെപ്തംബർ ഒന്നാം തിയ്യതി മുതൽ ഗാർഹിക, എൽ.പി.ജി സിലിണ്ടറുകൾക്ക് പുതിയ വില നിലവിൽ വരികയോ, ഇപ്പോഴത്തെ നിരക്കുകൾ തുടരുകയോ ചെയ്യാം.


ആഗോള ക്രൂഡ് ഓയിൽ വിലയ്ക്കനുസരിച്ചാണ് എണ്ണക്കമ്പനികൾ ഇത്തരം തീരുമാനങ്ങളെടുക്കുന്നത്. സമീപകാലത്തായി, പൊതുവെ ഇടയ്ക്കിടെ വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വ്യത്യാസം ഉണ്ടാകാറുണ്ടെങ്കിലും ഗാർഹിക സിലിണ്ടറുകളിൽ വല്ലപ്പോഴും മാത്രമേ കയറ്റിറക്കങ്ങൾ ഉണ്ടായ പതിവുള്ളൂ

2- *എസ്.ബി.ഐ കാർഡ്*
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാർഡ് ഉടമകൾ പുതിയ മാറ്റങ്ങൾ അറി‍ഞ്ഞിരിക്കേണ്ടതാണ്. ഓട്ടോ ഡെബിറ്റ് പരാജയപ്പെട്ടാൽ 2% പിഴയാണ് നൽകേണ്ടി വരിക. അന്താരാഷ്ട്ര വിനിമയങ്ങൾക്ക് അധിക ഫീസും ബാധകമായേക്കും. ഫ്യുവൽ പർച്ചേസ്, ഓൺലൈൻ ഷോപ്പിങ് എന്നിവയ്ക്കും നിരക്കുകൾ ഉയരും. റിവാർഡ് പോയിന്റുകളുടെ മൂല്യം കുറയും. ഉപയോക്താക്കൾ തങ്ങളുടെ ചിലവഴിക്കൽ രീതിയിൽ ജാഗ്രത പുലർത്തേണ്ടത് ഇവിടെ ആവശ്യമാണ്.


3-*സ്പെഷ്യൽ ഫിക്സഡ് ഡെപ്പോസിറ്റ്*
തങ്ങളുടെ സേവിങ്സിൽ നിന്ന് പരമാവധി നേട്ടം ആഗ്രഹിക്കുന്നവർക്ക് സ്പെഷ്യൽ എഫ്.ഡി സ്കീമുകൾ അവസരങ്ങളാക്കി മാറ്റാം. ഇന്ത്യൻ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക് തുടങ്ങിയവ നിലവിൽ ലിമിറ്റഡ് ടൈം എഫ്.ഡി സ്കീമുകൾ പ്രദാനം ചെയ്യുന്നുണ്ട്. ആകർഷകമായ പലിശ നിരക്കുകളുള്ള ഇത്തരം സ്കീമുകളിൽ ചേരുന്നതിനുള്ള സമയപരിധി സെപ്തംബറിൽ അവസാനിക്കും.

4-. *ഐ.ടി.ആർ ഫയലിങ്*
സെപ്തംബർ മാസത്തിൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട തിയ്യതിയാണ് 15. ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയ്യതിയാണിത്. ആദ്യം ജൂലൈ 31 ആയിരുന്നു ഡെഡ്ലൈനായി നിശ്ചയിച്ചിരുന്നത്. പിന്നീട് ഇത് 46 ദിവസം ദീർഘിപ്പിക്കുകയായിരുന്നു. അവസാന നിമിഷത്തിലെ സാങ്കേതികമായതടക്കമുള്ള സങ്കീർണതകൾ ഒഴിവാക്കാനും, ഡെഡ്ലൈനിന് ശേഷമുള്ള പിഴ നൽകാതിരിക്കാനും, സമയപരിധിക്ക് മുമ്പേ റിട്ടേൺ ഫയൽ ചെയ്യാൻ ശ്രദ്ധിക്കാം.

5-*ജൻധൻ ഇ-കെവൈസി*
നിങ്ങളുടെ ജൻ-ധൻ അക്കൗണ്ട് സ്മൂത്തായി മുന്നോട്ടു കൊണ്ടു പോകണമെങ്കിൽ re-KYC ചെയ്യേണ്ടതാണ്. ഇതിനായി ബ്രാഞ്ചുകൾ സന്ദർശിക്കുകയോ, ഓൺലൈൻ re-KYC ഓപ്ഷനുകൾ പരിഗണിക്കുകയോ ചെയ്യാം. 2025 സെപ്തംബർ 30 വരെ പൊതുമേഖലാബാങ്കുകൾ re-KYC ക്യാമ്പുകൾ പഞ്ചായത്ത് തലങ്ങളിൽ സംഘടിപ്പിക്കുന്നുണ്ട്

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...