തലശ്ശേരി: മരണം ഏതെല്ലാം രൂപത്തിൽ വരുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല ല്ലോ, അത്തരത്തിൽ ഒരു മരണമാണ് തലശ്ശേരി ചൊക്ലി യിൽ ഉണ്ടായത് . മിനിലോറി നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് താഴേക്ക് വീണാണ് സ്ത്രീ ദാരുണമായ മരിച്ചത്.വസ്ത്രം അലക്കുകയായിരുന്ന സ്ത്രീക്ക് ദാരുണാന്ത്യം . കുണ്ടൻചാലില്‍ ഹൗസില്‍ ജാനു (85)ആണ് മരിച്ചത് .
ഒളവിലം നോർത്ത് യുപി സ്കൂളിന് സമീപത്തായാണ് അപകടം . റോഡിന് സമീപത്ത് നിർത്തിയിട്ട് വാടക സാധനങ്ങള്‍ ഇറക്കുകയായിരുന്ന ഗുഡ്സ് മിനിലോറി ബ്രേക്കില്‍ നിന്ന് മാറി താഴേക്ക് നീങ്ങി വീട്ടിനു മുന്നിലേക്ക് മറിയുകയായിരുന്നു. അപകട സമയത്ത് വീട്ടിലെ മുന്നില്‍ നിന്നും തുണി അലക്കുകയായിരുന്ന ജാനുവിന്റെ ദേഹത്തേക്കാണ് വാഹനം വീണത്.
No comments:
Post a Comment