Sunday, August 31, 2025

ഷാജന്‍ സ്‌കറിയ ആക്രമിക്കപ്പെട്ട സംഭവം; നാല് പ്രതികൾപിടിയില്‍

മറുനാടന്‍ മലയാളി ഉടമയും എഡിറ്ററുമായ ഷാജന്‍ സ്‌കറിയയെ ആക്രമിച്ച സംഭവത്തില്‍ നാല് പ്രതികളെ പ്രത്യേക അന്വേഷണ സംഘം പിടികൂടി.
രക്ഷപ്പെട്ട ഇവരെ  ബെംഗളുരുവിൽ വെച്ചാണ് പോലീസ് പിടികൂടുന്നത്. അതേ സമയം ആക്രമണത്തിന് നേതൃത്വം നല്‍കിയത് മാത്യൂസ് കൊല്ലപ്പള്ളി എന്ന സിപിഎം പ്രവര്‍ത്തകനാണെന്നും അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞുവെന്നും ഷാജന്‍ സ്‌കറിയ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു

കഴിഞ്ഞ ദിവസം തൊടുപുഴയില്‍ വച്ചാണ് ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദമേറ്റത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.അക്രമികളെ പുറത്തുണ്ടായിരുന്നവരില്‍ ചിലര്‍ തടയാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഷാജന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അഞ്ചുപേരെ പോലീസ് തിരിച്ചറിഞ്ഞു. ശനിയാഴ്ച രാത്രിയാണ് ഒരുവിവാഹ ചടങ്ങില്‍ പങ്കെടത്ത് മടങ്ങുകയായിരുന്ന ഷാജന്‍ സ്‌കറിയയെ തൊടുപുഴ മങ്ങാട്ടുകവലയില്‍ വെച്ച്‌ അഞ്ചംഗ സംഘം ആക്രമിച്ചത്.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...