Thursday, December 18, 2025

മുളകുപൊടി വിതറി വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ചോടി; യുവതി അറസ്റ്റില്‍

താമരശേരി:കട്ടിപ്പാറ പഞ്ചായത്തിലെ ചമല്‍ പൂവന്‍മലയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ മുളകുപൊടി വിതറി ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന കേസില്‍ യുവതിയെ താമരശ്ശേരി പോലിസ് അറസ്റ്റ് ചെയ്തു. ചമല്‍ പൂവന്‍മല വാണിയപുറായില്‍ വി എസ് ആതിര എന്ന ചിന്നു (26)വാണ് പിടിയിലായത്. അയല്‍വാസിയായ ചമല്‍ പൂവന്‍മല പുഷ്പവല്ലി (63)യുടെ വീട്ടില്‍ അതിക്രമിച്ച് കയറി രണ്ടു പവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്തുവെന്ന പരാതിയിലാണ് നടപടി. കഴിഞ്ഞ ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. വീടിന്റെ വരാന്തയില്‍ ഇരുന്ന് പ്രഭാതഭക്ഷണം കഴിക്കുകയായിരുന്ന പുഷ്പവല്ലിയുടെ പിറകിലൂടെ എത്തിയ പ്രതി മുളകുപൊടി വിതറി ആക്രമിക്കുകയായിരുന്നു
സിറ്റൗട്ടിൽ മുളകുപൊടിവിതറി വീട്ടമ്മയുടെ കണ്ണും മുഖവും ബലമായി പൊത്തിപ്പിടിച്ച് തടഞ്ഞുവെക്കുകയും വലിച്ചിഴച്ച് ഡൈനിങ് ഹാളിലേക്ക് കൊണ്ടുപോവാൻ ശ്രമിക്കുകയുമായിരുന്നു.



കഴുത്തിലെ സ്വർണമാല കവരാൻശ്രമിക്കവെ പുഷ്പവല്ലി ബഹളംവെച്ചതുകേട്ട് സമീപവാസിയായ മറ്റൊരുയുവതി അവിടേക്ക് ഓടിയെത്തി. അതോടെ പുഷ്പവല്ലിയുടെ കഴുത്തിലെ സ്വർണമാല വലിച്ചുപൊട്ടിച്ച് നല്ലൊരുഭാഗം കൈക്കലാക്കിയശേഷം പ്രതി വീടിനകത്തേക്കുകയറി അടുക്കളവാതിൽവഴി പുറത്തേക്കോടുകയായിരുന്നു.കവർച്ചശ്രമത്തെ പ്രതിരോധിക്കുന്നതിനിടെ കഴുത്തിന് പരിക്കേറ്റ പുഷ്‌പവല്ലി പിന്നീട് താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. വീട്ടമ്മയുടെ പരാതിയിൽ കേസെടുത്ത താമരശ്ശേരി പോലീസ് ആതിരയെ പിന്നീട് അറസ്റ്റുചെയ്യുകയായിരുന്നു.

ഉണ്ണി കുളത്തിൽ നിന്നു മാത്രം പുറത്തായത് 3266 വോട്ടർമാർ

പൂനൂർ:തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) നടപ ടികൾ പുരോഗമിക്കവേ ബാലുശ്ശേരി അസംബ്ലി മണ്ഡലത്തിൽ ഉൾപ്പെടുന്ന ഉണ്ണികുളം പഞ്ചായത്തിൽ മാത്രം ഇതുവരെ 3266 വോ ട്ടർമാർ പുറത്ത്.166-ാം നമ്പർ മുതൽ 202 വരെയുള്ള 37 ബൂത്തു കളിലായാണ് ഇത്രയും പേർ പട്ടികയിൽ നിന്ന് പുറത്തായത്.കൂടുതൽ പേർ പുറത്തായത് ജി.എം എൽ.പി സ്കൂൾ ഉണ്ണികുളം 187-ാം നമ്പർ ബൂത്തിൽ - 186 പേർ. കുറവ് ജി.എച്ച്.എസ്.എസ് ശിവപുരം 195-ാം നമ്പർ ബൂത്തിൽ 27 പേർ.പുറത്താക്കപ്പെട്ടവരുടെ പട്ടിക തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലൂടെ പുറത്തുവിട്ടു.ഇവരിൽ മരിച്ചവർ,ഇരട്ടിപ്പായി പ ട്ടികയിലുൾപ്പെട്ടവർ, സ്ഥിരമായി താമസം മാറിപ്പോയവർ,വീട് അ ടഞ്ഞുകിടക്കുന്നതിനാൽ കണ്ടെത്താനാവാത്തവർ തുടങ്ങിയവരും ഉൾപ്പെടും.2002ലെ പട്ടികയുമായി ഒത്ത് ചേർക്കാനാവാത്തവർക്ക് തെളിവ് ഹാജരാക്കാൻ നോട്ടീസ് നൽകും.ബോധ്യപ്പെട്ടാൽ നിലനിർത്തുകയും അല്ലാത്തപക്ഷം ഒഴിവാക്കുകയും ചെയ്യും.ഡിസംബർ 23ന് അന്തിമ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.ജനുവരി 22 വരെ ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാം.ഡിസംബർ 23 മുതൽ ഹിയറിങ് ആരംഭിച്ച് ഫെബ്രുവരി 14 വരെ തുടരും.ഫെബ്രുവരി 21 ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും

Wednesday, December 17, 2025

പോറ്റിയേ കേറ്റിയേ.. ഹിന്ദു വികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ആർ.വി ബാബു

അയ്യപ്പ ഭക്തി ഗാനത്തിന്റെ ചുവട് പിടിച്ചുള്ള ‘പോറ്റിയെ കേറ്റിയേ.. സ്വര്‍ണം ചെമ്പായി മാറ്റിയേ’ എന്ന പാരഡി ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി. ബാബു. വലിയ തോതില്‍ ആഘോഷിക്കപ്പെട്ട ഈ പാട്ട് ബിജെപിയും ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു


ഈ പാട്ട് ജനങ്ങളെ സ്വാധീനിച്ചു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട വരിയായിട്ട് തോന്നിയത് ‘സ്വര്‍ണം കട്ടത് ആരപ്പാ, സഖാക്കളാണേ അയ്യപ്പാ’ എന്നതാണ്. സഖാക്കളുടെ ചങ്കില്‍ കൊണ്ട ഒരു വരിയാണ്. ഇതിന്റെ പേരിലാണ് പാട്ടിനെതിരെ സി.പി.എം തിരിയുന്നതെന്നും ആര്‍.വി. ബാബു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.

‘ഈ പാട്ട് വികാരം വ്രണപ്പെടുന്നതായിട്ട് കേരളത്തിലെ ഹൈന്ദവ സമൂഹത്തിന് തോന്നിയതായി എപ്പോഴെങ്കിലും ഒരു അഭിപ്രായം കേട്ടിട്ടുണ്ടോ? ഈ പാട്ട് ഇറങ്ങി 15 ദിവസമായി കാണും. വിശ്വാസികളുടെ ഭാഗത്തുനിന്ന് ആരെങ്കിലും ഒരു ഒരു പരിഭവമോ പരാതിയോ ഉന്നയിച്ചതായിട്ട് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? കോണ്‍ഗ്രസുകാര്‍ മാത്രമൊന്നുമല്ല, എല്ലാവരും അത് ഉപയോഗിച്ചിട്ടുണ്ട്. സി.പി.എമ്മിനെ എതിര്‍ക്കുന്ന ബിജെപി അടക്കം എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉപയോഗിച്ച പാട്ടാണ്. അത് ലീഗുകാരന്‍ എഴുതിയ പാട്ടായിരിക്കാം. എന്നാല്‍, എല്ലാവര്‍ക്കും സ്വീകാര്യമാണെങ്കില്‍ എല്ലാവരും എടുത്ത് ഉപയോഗിക്കും. ബിജെപിയുടെ പ്രചരണ യോഗങ്ങളിലൊക്കെ ആ പാട്ട് ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കാരണം അത് എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാവുന്ന ഒരു പാട്ടാണ്

ഈ ഗവണ്‍മെന്റിന്റെ കീഴില്‍ ദേവസ്വം ബോര്‍ഡും സിപിഎം നേതാക്കന്മാരും ചേര്‍ന്ന് നടത്തിയ ശബരിമല കൊള്ളയെ കൃത്യമായി വരച്ചുകാട്ടുന്ന ഒരു പാട്ടാണ്. സ്വാഭാവികമായിട്ടും ആ പാട്ടിന് അതിന്റെതായ സ്വീകാര്യത ഉണ്ടാകും. അത് വളരെ വലിയ തോതില്‍ ജനങ്ങള്‍ സ്വീകരിച്ചു എന്നുള്ള കാര്യത്തില്‍ സംശയമൊന്നുമില്ലെന്നും ആര്‍.വി ബാബു കൂട്ടിച്ചേര്‍ത്തു.

വ്യക്തിവൈരാഗ്യം തീർക്കാൻ പോക്സോ കേസ്: അധ്യാപകനെ വെറുതെ വിട്ടു

കൊടുവള്ളി:പരീക്ഷാ സമയത്ത് മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം കാണിച്ചു എന്ന കേസിൽ അധ്യാപകനെ കോടതി വെറുതെ വിട്ടയച്ചു.

കൊടുവള്ളി മാനിപുരം കളരാന്തിരി ചന്ദനം പുറത്ത് അബ്ദുൽ മജീദിനെയാണ് നിരപരാധി എന്നു കണ്ടതിനെ തുടർന്ന് കോഴിക്കോട് ജില്ലാ സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി വിട്ടയച്ചത്.

2022 ആഗസ്റ്റ് 29ന് ഓണപ്പരീക്ഷക്കിടെയാണ് കേസിനാസ്പദമായ സംഭവം. കുട്ടികൾ ഉൾപ്പെടെ 24 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചുവെങ്കിലും അദ്ധ്യാപകൻ കുറ്റം ചെയ്തതായി കണ്ടെത്തിയില്ല.

എന്നാൽ വ്യക്തിവൈരാഗ്യം തീർക്കാൻ പോക്സോ നിയമത്തിലെ വകുപ്പുകൾ ദുരുപയോഗിച്ച് കളവായി കെട്ടിച്ചമച്ച കേസ് ആണ് ഇതെന്നും പരീക്ഷാ സമയത്ത് മറ്റു കുട്ടികളുടെ മുന്നിൽ വെച്ച് ഇത്തരമൊരു സംഭവം നടക്കില്ലെന്നും പ്രതിഭാഗം വാദിച്ചു.

ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് പോസ്റ്റിട്ട മധ്യവയസ്‌കന്‍ മരിച്ച സംഭവം; മരണകാരണം തലയ്‌ക്കേറ്റ അടിയെന്ന്

നെടുമങ്ങാട്: ഭാര്യയെ സ്ഥാനാര്‍ഥിയാക്കരുതെന്നു കാണിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാളുടെ മരണത്തിന് കാരണം തലയ്‌ക്കേറ്റ അടിയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വെമ്പായം വേറ്റിനാട് അജിത്ത് വിഹാറില്‍ അജിത്കുമാറി (53)നെ ഒക്ടോബര്‍ 20നാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. 
വെമ്പായം പഞ്ചായത്തിലെ കണക്കോട് വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചുതോറ്റ ബീനയാണ് അജിത്തിന്റെ ഭാര്യ. ബീന അജിത്ത് രണ്ടുവട്ടം കോണ്‍ഗ്രസ് ബ്ലോക്ക് പഞ്ചായത്തംഗമായിരുന്നു. മരിക്കുന്നതിന്റെ തലേന്ന് ഭാര്യയുടെ സ്ഥാനാര്‍ഥിത്വത്തിനും കോണ്‍ഗ്രസ് നേതൃത്വത്തിനുമെതിരെ അജിത് എഫ്ബി പോസ്റ്റിട്ടിരുന്നുവത്രെ. ഭാര്യയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കരുതെന്നും സ്ഥാനാര്‍ഥിയാക്കുകയാണെങ്കില്‍ പേരിനൊപ്പം തന്റെ പേര് ഉപയോഗിക്കരുതെന്നും അത് പാലിച്ചില്ലെങ്കില്‍ നേതൃത്വത്തിനും കോണ്‍ഗ്രസിനുമെതിരെ താന്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും വ്യക്തമാക്കിയായിരുന്നു പോസ്റ്റ്. അന്നുരാത്രിയാണ് അജിത്ത് മരിച്ചത്. ഹൃദയാഘാതംമൂലം മരിച്ചെന്നാണ് ബീന പറഞ്ഞതത്രെ. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രാന്വേഷണം ആവശ്യപ്പെട്ടും അജിത്തിന്റെ അമ്മ രാധാദേവി ഉന്നത പോലിസ് അധികാരികള്‍ക്ക് പരാതി നല്‍കി

പോറ്റിയെ കേറ്റിയേ' .....കേസെടുത്തു പൊലീസ്

"പോറ്റിയെ കേറ്റിയേ' പാരഡി പാട്ടിൽ  തിരുവനന്തപുരം സൈബർ പൊലിസ് കേസെടുത്തു. കേസിൽ നാല് പ്രതികളാണ് ഉള്ളത്. എഫ്‌ഐആർ പ്രകാരം ജി.പി കുഞ്ഞബ്ദുള്ളയാണ് ഒന്നാം പ്രതി. ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈർ പന്തല്ലൂർ എന്നിവരാണ് രണ്ട് മുതൽ നാല് വരെയുള്ള പ്രതികൾ.

തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി നൽകിയ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. പാരഡിപ്പാട്ട് മതവികാരം വ്രണപ്പെടുത്തുന്നുവെന്നും എഫ്‌ഐആറിലുണ്ട്. അതിനിടെ പാരഡി പാട്ടിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. അയ്യപ്പനെ പ്രചാരണത്തിന് ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുക"
 

വിജയിപ്പിച്ച വോട്ടർമാരെ കാണാനെത്തി കുടുക്കിൽ ബാബു

താമരശ്ശേരി: ഒടുവിൽ നിയുക്ത ഗ്രാമപഞ്ചായത്ത് മെമ്പർ വോട്ടു നൽകി വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി പറയാനെത്തി. താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ കരിങ്കമണ്ണ പതിനൊന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച കുടുക്കിൽ ബാബു ആണ് തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനം കഴിഞ്ഞ് തെരഞ്ഞെടുക്കപ്പെട്ട ശേഷം വോട്ടർമാരെ കാണാൻ എത്തിയത്. ഫ്രഷ് കട്ട് വിരുദ്ധ സമര സമിതി ചെയർമാനായ കുടുക്കിൽ ബാബു  ഫ്രഷ് കട്ട്വിരുദ്ധ സമരവുമായി ബന്ധപ്പെട്ട ഒളിവിൽ കഴിയുകയായിരുന്നു. നാമ നിർദ്ദേശ പത്രിക നൽകാനോ  തെരഞ്ഞെടുപ്പ് പ്രചരണത്തിനോ ഒളിവിൽ ആയിരുന്നത് കാരണം  ബാബു എത്തിയിരുന്നില്ല. 
 ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് തുടർന്ന്  കഴിഞ്ഞ ദിവസമാണ് ബാബു നാട്ടിലെത്തിയത്.
 നാട്ടിലെത്തിയ ബാബു വാർഡിലെ  വിവിധ പ്രദേശങ്ങളിൽ വോട്ടർമാരെ കണ്ട് നന്ദി അറിയിച്ചു. അരയറ്റകുന്നുമ്മലിൽ യുഡിഎഫ് പ്രവർത്തകർ ബാബുവിന് സ്വീകരണം നൽകി.
 പി പി ഹാഫിസ് റഹ്മാൻ, എ കെ അഷ്റഫ്, കെ കെ അഷ്റഫ്, എ കെ ഹമീദ് ഹാജി, അനിൽ മാസ്റ്റർ, അഷ്റഫ് ബിച്യോൻ, മജീദ് ചേച്ച, ഷംസീദ്, നാസർ ബോംബെ, എ കെ മൊയ്തീൻകുട്ടി  തുടങ്ങിയവർ സംബന്ധിച്ചു

കെട്ട് അൽപ്പം മുറുകിപ്പോയാൽ സ്ഫാടനമുണ്ടാകും-ഇ.പി ജയരാജൻ

പിണറായിയിൽ പൊട്ടിയത് ക്രിസ്മസ് പടക്കം 

പിണറായി :വെണ്ടുട്ടായിയിൽ പൊട്ടിയത് ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്ക് വേണ്ടി നിർമിച്ച പടക്കമൈന്ന്  ഇ.പി ജയരാജൻ. ഇത്തരം ആഘോഷവേളകളിൽ നാട്ടിൻപുറങ്ങളിൽ ഓലപടക്കങ്ങളും കെട്ടുപടക്കങ്ങളും ഉണ്ടാക്കാറുണ്ട്. ഇത് പലപ്പോഴും അപകടമുണ്ടാക്കിയിട്ടുമുണ്ട്.

നാട്ടിൻപുറങ്ങളിൽ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഓലപ്പടക്കങ്ങളും കെട്ടുപടക്കങ്ങളും ഉണ്ടാക്കാറുണ്ട്. ചരടുകൊണ്ട് കെട്ടിയുണ്ടാക്കുന്ന പടക്കങ്ങളും ഉണ്ടാക്കാറുണ്ട്. ചരടുകൊണ്ട് കെട്ടിയുണ്ടാക്കുന്ന പടക്കത്തിന്റെ കെട്ട് അൽപ്പം മുറുകിപ്പോയാൽ സ്‌ഫോടനമുണ്ടാകാം. അനുഭവസ്ഥരല്ലെങ്കിൽ അപകടമുണ്ടാകും."അങ്ങനെയുണ്ടായ അപകടമാണ് പിണറായിയിലേത്. 

ഇത് നിയമവിരുദ്ധമാണ്. എങ്കിലും നാട്ടിൻപുറങ്ങളിൽ ഇത് ചെയ്യാറുണ്ടെന്നും ജയരാജൻ പറഞ്ഞു.
അതിനെ ബോംബ് സ്‌ഫോടനമായും അക്രമത്തിനുള്ള തയ്യാറെടുപ്പായും വ്യാഖ്യാനിച്ച് സമാധാന അന്തരീക്ഷത്ത തകർക്കരുത്. കണ്ണൂരിലെ സമാധാനം കൂടുതൽ ശക്തിപ്പെടുത്താനാണ് സിപിഎം ആഗ്രഹിക്കുന്നത്. അതിനായാണ് തങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്നും ജയരാജൻ പറഞ്ഞു."
 .
 

 

താമരശ്ശേരി വാഹനാപകടം; ഗുരുതരമായി പരിക്കേറ്റ നടുവണ്ണൂർ സ്വദേശി മരിച്ചു.*

താമരശ്ശേരി: താമരശ്ശേരി പെരുമ്പള്ളി കരുവൻകാവിൽ ബസും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റയാൾ മരിച്ചു. നടുവണ്ണൂർ സ്വദേശി സത്യൻ (55) ആണ് മരിച്ചത്. സത്യനൊപ്പം കാറിൽ സഞ്ചരിച്ച തിക്കോടി സ്വദേശി സുർജിത് (38), മന്ദങ്കാവ് സ്വദേശി സുരേഷ് ബാബു (53) എന്നിവർ സാരമായ പരുക്കുകളോടെ കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ദേവാലയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സിഡബ്ല്യുഎംഎസ് ബസ്സും കാറുമായിരുന്നു കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട ബസ് മതിലിൽ ഇടിച്ചാണ് നിന്നത്. സത്യൻ്റെ മൃതദേഹം നടുവണ്ണൂരിൽ പൊതുദർശനത്തിന് വെച്ചു. ഭാര്യ: രജിത. മക്കൾ: ആര്യ, സൂര്യ, രോഹിത.
 

Tuesday, December 16, 2025

ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ ബിഗ് ബോസ് താരം ബ്ലെസ്ലി അറസ്റ്റില

കോഴിക്കോട്: ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ ബിഗ് ബോസ് താരവും യൂട്യൂബറുമായ ബ്ലെസ്ലി അറസ്റ്റില്‍. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്‌റ്റോ കറന്‍സിയാക്കി വിദേശത്തെത്തിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കാക്കൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ് പരാതിയിലാണ് ബ്ലെസ്ലിയെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.കോടഞ്ചേരി, താമരശ്ശേരി പരിധിയിലും സമാന തട്ടിപ്പ് കേസുകൾ നടന്നിട്ടുണ്ടെന്ന് പരാതി ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് ബ്ലെസ്ലിയെ പൊലീസ് പിടികൂടിയത്. ഈ കേസിൽ നിരവധി പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ.

വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്ത ബ്ലെസ്ലിയെ കോടതിയിൽ ഹാജരാക്കി റിമാർഡ് ചെയ്തു.

ജൂണിലാണ് കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്‌ത മറ്റ് രണ്ട് പേർ ജയിലിൽ കഴിയുകയാണ്. നടന്നത് വലിയ തട്ടിപ്പാണെന്ന് അന്വേഷണ സംഘം അറിയിച്ചു.

പിണറായിയിൽ ബോംബ് പൊട്ടി സിപിഎം പ്രവർത്തകന് ഗുരുതരപരിക്ക്"കൈപ്പത്തി തകർന്നു

കണ്ണൂർ: കണ്ണൂരിൽ ബോംബ് പൊട്ടി സിപിഎം പ്രവർത്തകന് ഗുരുതരപരിക്ക്. കണ്ണൂർ പിണറായി വെണ്ടുട്ടായിൽ ആണ് സ്‌ഫോടനം. ബോംബ് നിർമ്മാണത്തിനിടെയായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തിൽ സിപിഎം പ്രവർത്തകൻ വിപിൻരാജിന്റെ കൈപ്പത്തി തകർന്നു. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു സ്‌ഫോടനം. വിപിൻരാജിന്റെ വീടിന് സമീപത്ത് വെച്ച് ബോംബ് നിർമ്മിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. പരിക്കേറ്റ വിപിനെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിപിൻ രാജ്."
 

ഇത് ചരിത്ര നിയോ​ഗം,രാജ്യത്ത് ആദ്യമായി പണിയർ വിഭാഗത്തിൽനിന്നും ഒരു വനിത പഞ്ചായത്ത് പ്രസിഡൻ്റ്

മലപ്പുറം: ഇത് ചരിത്ര നിയോ​ഗം,രാജ്യത്ത് ആദ്യമായി പണിയർ വിഭാഗത്തിൽനിന്നും ഒരു വനിത പഞ്ചായത്ത് പ്രസിഡൻ്റ്, അതും മലപ്പുറത്ത് നിന്നും.ചാലിയാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി അനുശ്രീ സുരേഷ് തെരഞ്ഞെടുക്കപ്പെട്ടതോടെ രചിക്കപ്പെടുന്നത് ഒരു പുതിയ ചരിത്രമാണ്. friday news മലപ്പുറം ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റാകുന്ന ആദ്യ ആദിവാസി വനിതയാണ് അനുശ്രീ. എന്നാൽ, അതിനുമപ്പുറം മറ്റൊരു വിശേഷണം കൂടി അനുശ്രീ സുരേഷിനെ കാത്തിരിപ്പുണ്ടായിരുന്നു.
,രാജ്യത്ത് തന്നെ ആദ്യമായാണ് പണിയർ വിഭാഗത്തിൽനിന്നും ഒരു വനിത പഞ്ചായത്ത് പ്രസിഡന്റാകുന്നത്. പണിയർ വിഭാഗത്തിൽ നിന്നുള്ള രാജ്യത്തെ ആദ്യ പ്രസിഡന്റായിരുന്ന സിപിഎമ്മിലെ പി. മനോഹരനെ പരാജയപ്പെടുത്തിയാണ് അനുശ്രീ ​ഗ്രാമപഞ്ചായത്തം​ഗമായത്.2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ, ചാലിയാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പദവി പട്ടിക വർഗ വനിതയ്ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇതാണ് അനുശ്രീയുടെ ചരിത്രനിയോ​ഗത്തിലേക്ക് വഴിതെളിച്ചത്. ജില്ലയിലെ 94 ഗ്രാമപ്പഞ്ചായത്തുകളിൽ പട്ടികവർഗ വനിതയ്ക്ക് സംവരണ വാർഡ് നൽകിയതും ചാലിയാറിന്. എന്നാൽ അനുശ്രീ വിജയിച്ചത് പട്ടിക വർഗ ജനറൽ വിഭാഗത്തിന് സംവരണംചെയ്യപ്പെട്ട നമ്പൂരിപ്പൊട്ടി വാർഡിൽ നിന്നാണ്. പട്ടിക വർഗ വനിതാസംവരണ വാർഡായ അകമ്പാടത്ത് മുസ്ലിംലീഗിലെ ബിജി സുരേഷാണ് വിജയിച്ചത്. പ്രസിഡന്റ് സ്ഥാനം കോൺഗ്രസിനായതിനാൽ നറുക്ക് അനുശ്രീ സുരേഷിനുതന്നെ.പ്ലസ്ടു വിദ്യാഭ്യാസം നേടിയ അനുശ്രീ, നിലമ്പൂരിലെ പുക പരിശോധനാ കേന്ദ്രത്തിലെ താത്കാലിക ജീവനക്കാരിയാണ്. വനം പരിരക്ഷ, ടൂറിസം വികസനം, ആദിവാസി ക്ഷേമം എന്നിവ മുൻഗണന നൽകും എന്നും, ജനങ്ങളുടെ വിശ്വാസത്തോടൊപ്പം പ്രവർത്തിക്കുമെന്നും അനുശ്രീ വ്യക്തമാക്കിയിട്ടുണ്ട്. 384 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് നിലവിലെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരനെ പരാജയപ്പെടുത്തി അനുശ്രീ വിജയം നേടിയത്.

ചാലിയാർ പഞ്ചായത്തിലെ പെരുമ്പത്തൂർ തീക്കടി കൊടിയിരി സുരേഷാണ് അനുശ്രീയുടെ ഭർത്താവ്.

Monday, December 15, 2025

താമരശ്ശേരി പെരുമ്പ ളളിയിൽ ബസ്സും, കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്

താമരശ്ശേരി: താമരശ്ശേരിക്ക് സമീപം പെരുമ്പള്ളിയിൽ ബസ്സും കാറും കൂട്ടിയിടിച്ച്  മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു. ദേവാലയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന CWMS ബസ്സും കാറുമാണ് കൂട്ടിയിടിച്ചത്


പരിക്കേറ്റവരെ താമരശ്ശേരി ഗവർമെൻറ് ഹോസ്പിലും, മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ക്ലാസിൽ വട്ടത്തിലിരുന്ന് മദ്യപിച്ച് ഒമ്പതാം ക്ലാസ് വിദ്യാർഥിനികൾ.

ക്ലാസ് മുറിയിലിരുന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥിനികളുടെ മദ്യപാനം. തമിഴ്നാട് തിരുനെൽവേലി പാളയംകോട്ടയിലെ സർക്കാർ എയ്ഡഡ് സ്കൂളിലാണ് സംഭവം. സഹപാഠി പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ ആറ് വിദ്യാർഥിനികളെ അധികൃതർ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

യൂണിഫോമണി‍ഞ്ഞ് ക്ലാസ് മുറിയിൽ വട്ടത്തിലിരുന്ന് കുട്ടികൾ മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്ലാസിക് ​ഗ്ലാസുകളിലേക്ക് മദ്യം ഒഴിക്കുകയും വെള്ളം ചേർത്ത് കുടിക്കുകയുമായിരുന്നു.

വിദ്യാർഥികൾക്ക് മദ്യം എങ്ങനെ ലഭിച്ചെന്നും ആരാണ് അവർക്ക് എത്തിച്ചുനൽകിയതെന്നും കണ്ടെത്താൻ സ്കൂളിൽ അന്വേഷണം നടത്തുമെന്ന് മുഖ്യ വിദ്യാഭ്യാസ ഓഫീസർ എം. ശിവകുമാർ പറഞ്ഞു. സസ്പെൻഡ് ചെയ്തെങ്കിലും വിദ്യാർഥിനികളെ പരീക്ഷ എഴുതാൻ അനുവദിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

സംഭവം വിവാദയമായതോടെ സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും കൗൺസലിങ് നൽകാനാണ് അധികൃതരുടെ തീരുമാനം. പ്രായപൂർത്തിയാകാത്ത കുട്ടികൾ ക്ലാസ് മുറിയിലിരുന്ന് മദ്യപിച്ചതിൽ അധ്യാപകരുടെയും സ്കൂൾ ജീവനക്കാരുടേയും വീഴ്ച ചൂണ്ടിക്കാട്ടിയും ആശങ്ക പങ്കുവച്ചും രക്ഷിതാക്കൾ രം​ഗത്തെത്തി."
 

ആഹ്ലാദതിമിർപ്പിൽ താമരശേരിയിൽ യു.ഡി.എഫ് ജയഘോഷം

താമരശേരി :ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ യു.ഡി.എഫ് സാരഥികളെ അണിനിരത്തി താമരശേരിയിൽ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി നടത്തിയ 'ജയാരവം' ആഹ്ലാദം പ്രകടനം താമരശ്ശേരിയിൽ  ആവേശമായി.
               കഴിഞ്ഞ കാലങ്ങളിലെ യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതികൾക്ക് വോട്ടർമാർ നൽകിയ അംഗീകാരമായും ഒമ്പതര വർഷക്കാലം കൊണ്ട് സംസ്ഥാനത്തെ ദുരിതക്കയത്തിൽ മുക്കിയ ഇടതു സർക്കാരിനെതിരായ ശക്തമായ ജനവികാരമായും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെട്ടതിൻ്റെ നേർക്കാഴ്ചയായി താമരശേരി ചുങ്കത്ത് നിന്നും ആരംഭിച്ച ആഹ്ലാദ പ്രകടനം .
              യു.ഡി.എഫ് സ്ഥാനാർത്ഥികളായി വിജയിച്ച ജില്ല - ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് സാരഥികളെ     ബാൻഡ് -വാദ്യ മേളങ്ങളുടെ അകമ്പടിയോടെയാണ് യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും ആനയിച്ചത്. മുതിർന്ന യു.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തിൽ താമരശ്ശേരി ടൗണിലൂടെ നീങ്ങിയ പ്രകടനം കാരാടിയിൽ സമാപിച്ചു.
                   സമാപന സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ വി. എം ഉമ്മർ  ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ
പി.ടി.മുഹമ്മദ് ബാപ്പു അധ്യക്ഷനായി..കൺവീനർ ടി.ആർ .ഒ കുട്ടൻ,കെ.പി.സി.സി മെംബർ എ അരവിന്ദൻ, പി.സി. ഹബീബ് തമ്പി, സൈനുൽ ആബിദീൻ തങ്ങൾ, പി. എസ് മുഹമ്മദലി,പി.ജി മുഹമ്മദ്, കെ.വി മുഹമ്മദ്,പി.ഗിരീഷ് കുമാർ. പി.പി ഹാഫിസ് റഹ്മാൻ, എ.കെ. കൗസർ, കെ.എം അഷ്റഫ് , നാസി മുദ്ധീൻ,അഷ്റഫ് തങ്ങൾ തച്ചംപൊയിൽ, എം.ടി. അയ്യൂബ് ഖാൻ സംസാരിച്ചു.

ഉണ്ണികുളത്ത് കെ.കെ അബ്ദുള്ള മാസ്റ്റർ പ്രസിഡൻ്റാകാൻ സാധ്യത

ഉണ്ണി കുളം; ഉണ്ണികുളത്ത് യു.ഡി.എഫിന് കേവലഭൂരിപക്ഷം ലഭിച്ച സാഹചര്യത്തിൽ സ്റ്റാന്റിങ് കമ്മറ്റി  ചെയർമാനായിരുന്ന മുസ്ലിം ലീഗിലെ കെ.കെ അബ്ദുള്ള മാസ്റ്റർ പ്രസിഡൻ്റാകാൻ സാധ്യത.ആകെയുളള 24 വാർഡുകളിൽ 13വാർഡുകളിൽ യു.ഡി.എഫ് വിജയിച്ചതോടെയാണ് ഇവിടെ യു.ഡി.എഫ് ഭരണത്തിന് കളമൊരുങ്ങിയത്.

 യു.ഡി എഫിന് ലഭിച്ച 13 സീറ്റിൽ ഏഴെണ്ണം മുസ്‌ലിം ലീഗിനും ആറ് സീറ്റ് കോൺഗ സ്സിനും ലഭിച്ച സാഹചര്യത്തിൽ പ്രസിഡൻ്റ് സ്ഥാനത്തിന് ലീഗ് അവകാശ വാദം ഉന്നയിച്ചേക്കും. ഇത് അംഗീകരിക്കാൻ കോൺഗ്ര സ്സ് തയ്യാറാകുകയാണെങ്കിൽ കാന്തപുരം വാർഡിൽ നിന്ന് വി ജയിച്ച കെ കെ അബ്ദുല്ല പ്രസി
ഡൻ്റാകാനാണ് സാധ്യത.

കഴിഞ്ഞ തവണ യു ഡി എഫും എൽ ഡി എഫും പത്ത് സീറ്റുകൾ വീതം നേടി തുല്യ മായപ്പോൾ നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം യു ഡി
എഫും, വൈസ് പ്രസിഡൻ്റ് സ്ഥാനം എൽ.ഡി.എഫുംപങ്കിടുകയായിരുന്നു.ആകെ യുള്ള 24സീറ്റിൽ ഒമ്പത് ഇടത്താണ് ഇടത് മുന്നണി നേടിയത്.ഇതിന് പുറമെ കഴിഞ്ഞ തവണ മൂന്ന് സീറ്റ് ഉണ്ടായിരുന്ന ബി.ജെ.പിമുന്നണിക്ക് ഒരു സീറ്റ് നഷ്ടപ്പെട്ടു രണ്ടായി  കുറഞ്ഞു.
ഇരു കൂട്ടരും സമവായത്തിലൂടെ മുന്നോട്ട് പോകാനുളള ഒരുക്കത്തിലാണെന്ന സൂചന യാണ് ചൂണ്ടിക്കാട്ടുന്നത്.ര.ണ്ടര വർഷം വീതം കോൺഗ്ര സ്സും, മുസ്‌ലിം ലീഗും പ്രസിഡ ൻ്റ് ,സ്ഥാനം പങ്കുവെക്കാനുള്ള തീരുമാനത്തിലെത്തിയേക്കും.

Sunday, December 14, 2025

എൽഡിഎഫിനെതിരെ കാന്തപുരം വിഭാ​ഗം ;വെള്ളാപ്പള്ളിയെ തള്ളിപ്പറയാതെ ഓമനിച്ച് കൂടെ കൊണ്ടുനടന്നത് വർഗീയതയോടുള്ള നിലപാട് മാറ്റമായി ജനം കരുതി

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി ചൂണ്ടിക്കാട്ടി എൽഡിഎഫിനെതിരെ വിമർശനവുമായി കാന്തപുരം വിഭാഗം എസ്‌വൈഎസ്‌ ജനറൽ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം. കണ്ണ് തുറപ്പിക്കുന്ന ഫലമാണ് എൽഡിഎഫിനെ സംബന്ധിച്ചിടത്തോളാം ഉണ്ടായതെന്നും ഗ്രാമങ്ങളിലും നഗരങ്ങളിലും ഈ തിരിച്ചടി പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.

വർഗീയതയ്ക്കെതിരെ ഉറച്ച നിലപാടെടുക്കുന്നു എന്നതായിരുന്നു ഇടതുപക്ഷത്തിന്റെ ഒരു ഇമേജെങ്കിലും നിരന്തരം വർഗീയത പറയുന്ന വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞില്ലെന്ന് മാത്രമല്ല ഓമനിച്ച് കൂടെ കൊണ്ടുനടന്നത് വർഗീയതയോടുള്ള നിലപാട് മാറ്റമായി ജനങ്ങൾ കരുതിയോ എന്നത്പരിശോധിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.ജമാഅത്തെ ഇസ്‌ലാമിയുമായുള്ള യുഡിഎഫിന്റെ പരസ്യമായ കൂട്ടുകെട്ട് എൻഡിഎക്ക് നേട്ടമായെന്നും റഹ്മത്തുല്ലാ സഖാഫി അവകാശപ്പെട്ടു. നേരത്തെ എൽഡിഎഫും ഇവരുമായി രഹസ്യബന്ധം ഉണ്ടാക്കിയിരുന്നു എന്ന വാർത്തകൾ കൂടി ചേർത്തുവച്ച് അവർ നടത്തിയ പ്രചാരണം ഫലം കണ്ടു. എല്ലാ മുന്നണികളും ആത്മപരിശോധന നടത്തുന്നത് നന്നാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കണ്ണ് തുറപ്പിക്കുന്ന റിസൽട്ടാണ് എൽഡിഎഫിനെ സംബന്ധിച്ചിടത്തോളാം ഇപ്പോൾ ഉണ്ടായിട്ടുള്ളത്. ഗ്രാമങ്ങളിലും നഗരങ്ങളിലും ഈ തിരിച്ചടി പ്രകടമാണ്. പ്രത്യേകിച്ച് ന്യൂനപക്ഷ മേഖലകളിൽ. വർഗീയതയ്ക്കെതിരെ ഉറച്ച നിലപാടെടുക്കുന്നു എന്നതായിരുന്നു ഇടതുപക്ഷത്തിന്റെ ഒരു ഇമേജ്. നിരന്തരം വർഗീയത പറയുന്ന വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞില്ലെന്ന് മാത്രമല്ല ഓമനിച്ചു കൂടെ കൊണ്ടുനടന്നത് വർഗീയതയോടുള്ള നിലപാട് മാറ്റമായി ജനങ്ങൾ കരുതിയോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കണ്ണ് തുറപ്പിക്കുന്ന റിസൽട്ടാണ് എൽഡിഎഫിനെ സംബന്ധിച്ചിടത്തോളാം ഇപ്പോൾ ഉണ്ടായിട്ടുള്ളത്. ഗ്രാമങ്ങളിലും നഗരങ്ങളിലും ഈ തിരിച്ചടി പ്രകടമാണ്. പ്രത്യേകിച്ച് ന്യൂനപക്ഷ മേഖലകളിൽ. വർഗീയതയ്ക്കെതിരെ ഉറച്ച നിലപാടെടുക്കുന്നു എന്നതായിരുന്നു ഇടതുപക്ഷത്തിന്റെ ഒരു ഇമേജ്. നിരന്തരം വർഗീയത പറയുന്ന വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞില്ലെന്ന് മാത്രമല്ല ഓമനിച്ചു കൂടെ കൊണ്ടുനടന്നത് വർഗീയതയോടുള്ള നിലപാട് മാറ്റമായി ജനങ്ങൾ കരുതിയോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്.

ജമാഅത്തെ ഇസ്‌ലാമിയുമായുള്ള യുഡിഎഫിന്റെ പരസ്യമായ കൂട്ടുകെട്ട് എൻഡിഎ മുന്നണിക്കാണ് നേട്ടമായത്. നേരത്തെ എൽഡിഎഫും ഇവരുമായി രഹസ്യബന്ധം ഉണ്ടാക്കിയിരുന്നു എന്ന വാർത്തകൾ കൂടി ചേർത്തുവച്ച് അവർ നടത്തിയ പ്രചാരണം ഫലം കണ്ടു എന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. തിരുവനന്തപുരം കോർപറേഷൻ അവർ പിടിച്ചു. കോഴിക്കോട് കോർപറേഷനിൽ ഏഴു സ്വീറ്റുള്ളത് ഇരട്ടിയാക്കി.

മറ്റു പല സ്ഥലത്തും മുന്നേറ്റമുണ്ടാക്കി. ഇതൊക്കെ ഇനിയും കൂടുതൽ ചർച്ചയാവും. എല്ലാ മുന്നണികളും ആത്മ പരിശോധന നടത്തുന്നത് നന്നാവും. വിജയികളെ അഭിനന്ദിക്കുന്നു. ജനക്ഷേമ ഭരണം നടത്താനും കേരളീയരെ ഐക്യത്തോടെ നയിക്കാനും എല്ലാവർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

Saturday, December 13, 2025

കുടുക്കിൽ ബാബുവിന് മുൻകൂർ ജാമ്യം

താമരശ്ശേരി: അമ്പായത്തോട് ഫ്രഷ് കട്ട് സംഘർഷ കേസിൽ കുടുക്കിൽ ബാബുവിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഫ്രഷ്കട്ട് വിരുദ്ധ സംയുക്‌ത സമരസമിതി ചെയർമാനായ കുടുക്കിൽ ബാബു 
സംഘർഷം നട ന്ന ദിവസം വിദേശത്തേക്ക് പോ യതാണ്. പൊലീസിനു നേരെ നടന്ന ആക്രമണം, പ്ലാന്റിന് തീവ യ്പ്‌പ് തുടങ്ങി ചാർജ് ചെയ്ത എട്ടോളം കേസിൽ പ്രതിയാണ് കുടുക്കിൽ ബാബു. തദ്ദേശ തിരഞ്ഞെടുപ്പിൽ താമര ശ്ശേരി കരിങ്ങമണ്ണ വാർഡിൽ മത്സരിച്ച ബാബു വൻഭൂരിപക്ഷ ത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത് 

വിജയാഹ്ലാദം,ബാലുശ്ശേരിയിൽ സ്‌കൂട്ടറിന് തീപിടിച്ചു യുവാവിന് ദാരുണാന്ത്യം

ബാലുശ്ശേരി: പനങ്ങാട് യുഡിഎഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിൽ സ്‌കൂട്ടറിന് തീപിടിച്ച് ഒരാൾ മരിച്ചു. വട്ടോളി സ്വദേശി സന്ദീപ് ആണ് മരിച്ചത്. സ്‌കൂട്ടറിൽ സൂക്ഷിച്ച പടക്കങ്ങൾ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. സന്ദീപിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കയാണ്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇയാൾ ചികിത്സയിലാണ്.

പനങ്ങാട് പഞ്ചായത്ത് രണ്ടാം വാർഡിൽനിന്നും വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ദേവാനന്ദിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെയായിരുന്നു അപകടം. ബാലുശേരി കുറുമ്പൊയിൽ
വയലട യാണ് അപകടമുണ്ടായത്.

കൊണ്ടോട്ടി യിൽ ആഹ്ല‌ാദ പ്രകടനത്തിനിടെ പടക്കശേഖരം പൊട്ടിത്തെറിച്ചു. യുവാവിനു ദാരുണാന്ത്യം

കൊണ്ടോട്ടി : ആഹ്ല‌ാദ പ്രകടനത്തിനിടെ പടക്കശേഖരം പൊട്ടിത്തെറിച്ചു. യുവാവിനു ദാരുണാന്ത്യം.ചെറുകാവ് പെരിയമ്പലത്താണ് ആഹ്ല‌ാദ പ്രകടനത്തിനിടെ പടക്കശേഖരം പൊട്ടിത്തെറിച്ചത്. ഇന്നു വൈകിട്ട് ആറരയോടെയാണു അപകടം.
 പെരിയമ്പലം പലേക്കോടൻ മൊയ്തീൻകുട്ടിയുടെ മകൻ ഇർഷാദ് (27) ആണു മരിച്ചത്. 
ഇയാളുടെ സ്‌കൂട്ടറിനു മുൻവശത്ത് പടക്ക ശേഖരം സൂക്ഷിച്ചിരുന്നു. ആഹ്ളാദ പരിപാടിക്കിടെ ഈ പടക്കശേഖരത്തിലേക്കു തീ പടർന്നതാണു പൊട്ടിത്തെറിക്കാനുണ്ടായ കാരണമെന്നു പൊലീസ് പറഞ്ഞു. സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന ഇർഷാദിനു ഗുരുതര പരുക്കേറ്റു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു 

ജില്ലയിൽ ഏറ്റവും വലിയ ഭൂരിപക്ഷവുമായി ആതിര മാധവൻ

താമരശേരി:  കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷം ഉണ്ണികുളം പഞ്ചായത്തിൽ പത്താം വാർഡിൽ  (ചോയിമഠം)  മത്സരിച്ച ആതിര മാധവൻ (മുസ്ലിം ലീഗ്) നേടി. മൊത്തം പോൾ ചെയ്ത 1564 ൽ 1123 വോട്ട് നേടിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായ ആതിര മാധവൻ തെരഞ്ഞടുക്കപ്പെട്ടത്. കഴിഞ്ഞ 30 വർഷമായി യു.ഡി.എഫ്. ജയിച്ച് വരുന്ന വാർഡാണ്. 2010ൽ  917 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ നജീബ് കാന്തപുരം എം.എൽ.എ വിജയിച്ച വാർഡാണിത്. 

ആതിര മാധവൻ 1997 ഡിസംബർ 30-ന് കോഴിക്കോട് ജില്ലയിലെ കാന്തപുരത്ത് ആനപ്പറക്കൽ മാധവൻ്റെയും രാജിയുടെയും മകളായി ജനനം. കാന്തപുരം ഈസ്റ്റ് എ.എം.എല്‍.പി സ്‌കൂള്‍ ചോയിമഠം, പൂനൂര്‍ ജി.എം.യു.പി സ്‌കൂള്‍, പൂനൂര്‍ ജി.എച്ച്.എസ്.എസ് , ബാലുശ്ശേരി ഗവണ്മെൻ്റ് ആർട്സ് ആൻ്റ് സയൻസ് കോളേജ്, ശ്രീ നാരായണ ഗുരു കോളേജ് ചേളന്നൂർ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 2018-ല്‍  ബാലുശ്ശേരി ഗവണ്മെൻ്റ് ആർട്സ് ആൻ്റ് സയൻസ് കോളേജിൽ നിന്ന് ബിരുദവും,  ശേഷം ശ്രീ നാരായണ ഗുരു കോളേജ് ചേളന്നൂർ നിന്ന് ബിരുദാനന്തര ബിരുദം നേടി. നിലവിൽ കോഴിക്കോട് എൽ ബി എസ് സെൻ്ററിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ  കമ്പ്യൂട്ടർ ആപ്ലക്കേഷൻ (പി.ജി.ഡി.സി.എ)എന്ന കോഴ്സ് പഠിക്കുന്നു. ആര്യ മാധവൻ സഹോദരിയാണ്.

Friday, December 12, 2025

നടിയെ അക്രമിച്ച കേസ്: പ്രതികൾക്ക് 20 വർഷം കഠിന തടവ്"

നടിയെ അക്രമിച്ച കേസിൽ പ്രതികൾക്ക് 20 വർഷം കഠിന തടവ്. 120ബി ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കാണ് ശിക്ഷ. പ്രതിികൾക്ക് 50000 രൂപ പിഴയും കോടതി വിധിച്ചു. അതിജീവിതക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. അതിജീവിതയുടെ സ്വർണമോതിരം തിരികെ നൽകണമെന്നും കോടതി. തട്ടിക്കൊണ്ടുപോകലിന് 10 വർഷം കഠിനതടവും 25000 പിഴയും ശിക്ഷ. അന്വേഷണ ഉദ്യോഗസ്ഥൻ്റെ പെൻഡ്രൈവ് അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിൽ കൈകാര്യം ചെയ്യരുതെന്നും കോടതി. ശിക്ഷ എല്ലാം ഒരുമിച്ച് അനുഭവിച്ചാൽ മതി. ഫൈൻ അടയ്ക്കാത്ത പക്ഷം ഒരുവർഷം അധികം ശിക്ഷ അനുവദിക്കണം.

യഥാർത്ഥത്തിൽ കുറ്റം ചെയ്തത് ഒന്നാം പ്രതിയെന്നും ബാക്കിയുള്ളവർ സഹായികൾ അല്ലേ എന്നും കോടതി പറഞ്ഞിരുന്നു. സ്ത്രീയുടെ ശരീരത്തിൽ സമ്മതമില്ലാതെ തൊടാൻ പാടില്ല എന്നതാണ് നീതിന്യായ വ്യവസ്ഥ. യഥാർഥ കുറ്റവാളി മറഞ്ഞിരിപ്പുണ്ടെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. ഉറപ്പാണോ എന്ന് എന്ന് കോടതി ചോദിപ്പോൾ ഉറപ്പാണെന്ന് തന്നെയായിരുന്നു പ്രോസിക്യൂഷന്‍റെ മറുപടി. ജഡ്ജിയുടെ കാര്യത്തിലും അങ്ങനെ തന്നെ അല്ലേ എന്നും കോടതി ചോദിച്ചു. റേപ്പിന്‍റെ കാര്യത്തിൽ മാത്രമോ എന്ന് കോടതി ചോദിച്ചപ്പോൾ എല്ലാ കാര്യത്തിലും അങ്ങനെ തന്നെ എന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി."
 



'

എൻ്റെ പൊന്നോ,നീ എങ്ങോട്ട് ആണ്...

ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് മുകളിൽ നൽകണം.

ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ. രാവിലെ പവന് 1400 രൂപ വർദ്ധിച്ച് സ്വര്ണവില 97,000 രൂപ കടന്നിരുന്നു. ഉച്ചയോടെ വീണ്ടും 400 രൂപ ഉയർന്ന് വില സർവ്വകാല റെക്കോർഡ് മറികടന്നിരിക്കുകയാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 97,680 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് മുകളിൽ നൽകണം.കഴിഞ്ഞ ഒക്ടോബർ 17 ന്റെ റെക്കോർഡാണ് ഇന്ന് മറികടന്നിരിക്കുന്നത്. ഒക്ടോബർ 17ന് പവന് 97360 രൂപയും ​ഗ്രാമിന് 2170 രൂപയുമായിരുന്നു. ഇന്ന് ഗ്രാമിന് 12210 രൂപയും പവന് 97680 രൂപയുമാണ് വില. അന്താരാഷ്ട്ര സ്വർണ്ണവില 4294 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 90. 35 ആണ്.

സമൂഹത്തിനുവേണ്ടിയാണോ വിധിയെഴുതേണ്ടതെന്ന് പ്രോസിക്യൂട്ടറാട് കോടതി!! ശിക്ഷാവിധി 3.30ന്

തന്റെ ഭൂതവും ഭാവിയും അന്വേഷിച്ചുകൊള്ളൂ, പക്ഷേ കോടതി ക്രമങ്ങളെ മോശമായി ചിത്രീകരിക്കാൻ പാടില്ലെന്ന് ജഡ്ജി കർശനമായി പറഞ്ഞു.



നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവാദം കഴിഞ്ഞു. ശിക്ഷാവിധി ഉച്ചക്ക് ശേഷം 3.30ന് ഉണ്ടാകും.


നേരത്തെ കേസ് എടുത്തിരുന്നുവെങ്കിലും മറ്റ് കേസുകള്‍ പരിഗണിച്ചശേഷം ശിക്ഷയില്‍ വാദം കേള്‍ക്കാമെന്ന നിലപാടാണ് എറണാകുളം സെഷൻസ് കോടതി കൈക്കൊണ്ടത്. 11.30-ഓടെയാണ് വാദം തുടങ്ങിയത്. ശിക്ഷാവിധി 3.30നുണ്ടാകുമെന്നാണ് അറിയുന്നത്. ആറു പ്രതികളേയും കോടതിയില്‍ ഹാജരാക്കി. പ്രതികളില്‍ പലരും പൊട്ടിക്കരഞ്ഞും ദയ യാചിച്ചും ജഡ്ജിക്കു മുന്നില്‍ അപേക്ഷിച്ചു.

അതേസമയം ജുഡീഷ്യല്‍ നടപടിക്രമങ്ങളെ മോശമായി ചിത്രീകരിക്കാൻ പാടില്ല എന്ന് പറഞ്ഞുകൊണ്ടാണ് കോടതി വാദം കേള്‍ക്കല്‍ ആരംഭിച്ചത്. അഭിഭാഷകരുടെയും മാധ്യമപ്രവർത്തകരുടെയും ഭാഗത്തുനിന്ന് കോടതി നടപടികളെ തടസപ്പെടുത്തുന്നതോ മോശമായി ചിത്രീകരിക്കുന്നതോ ആയ പ്രവർത്തികള്‍ ഉണ്ടാകരുത് എന്നാണ് ജഡ്ജി ഹണി എം. വർഗീസ് മുന്നറിയിപ്പ് നല്‍കി. തന്റെ ഭൂതവും ഭാവിയും അന്വേഷിച്ചുകൊള്ളൂ, പക്ഷേ കോടതി ക്രമങ്ങളെ മോശമായി ചിത്രീകരിക്കാൻ പാടില്ലെന്ന് ജഡ്ജി കർശനമായി പറഞ്ഞു.

ഇതിനിടെ സമൂഹത്തിനു മാതൃകയാകുന്ന തരത്തില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിക്കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ സമൂഹത്തിനുവേണ്ടിയാണോ വിധിയെഴുതേണ്ടതെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. ഇനി ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വരുമെന്ന് കോടതിയെ അറിയിച്ചപ്പോള്‍ ഈ കേസില്‍ അന്വേഷണം ഉണ്ടോയെന്ന് കോടതി ചോദിച്ചു, ഈ കേസില്‍ അല്ല ഇനിയും കേസുകള്‍ ഉണ്ടല്ലോ. അതില്‍ അന്വേഷണം നടക്കുമെന്നായിരുന്നു പ്രോസിക്യൂട്ടറുടെ മറുപടി.

Thursday, December 11, 2025

ഹിറ്റ്ലര്‍ മാധവൻകുട്ടിയും പെങ്ങള്‍മാരും ഇതാ ഇവിടെ

സ്വന്തം പെങ്ങള്‍മാരെ ഒരു ഭൂതത്താൻകോട്ടയിലെന്ന പോലെ സംരക്ഷിക്കുന്ന ഹിറ്റ്ലർ മാധവൻകുട്ടി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്രവേഗത്തില്‍ മറക്കാനാവില്ല.സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ മെഗാസ്റ്റാർ മമ്മൂട്ടിയാണ് ഹിറ്റ്‌ലർ മാധവൻകുട്ടിയായി തിളങ്ങിയത്.

വർഷങ്ങള്‍ക്കിപ്പുറം, മാധവൻകുട്ടിയും അദ്ദേഹത്തിന്റെ അനിയത്തിമാരും ഇന്ന് എങ്ങനെയിരിക്കുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ? എങ്കില്‍ ഇതാ, സിനിമയിലെ പ്രധാന താരങ്ങള്‍ ഒന്നിച്ചുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. താരങ്ങളുടെയെല്ലാം ഇപ്പോഴത്തെ ലുക്ക് വച്ച്‌ എഐയില്‍ നിർമിച്ചതാണ് ഈ ചിത്രം.1996-ല്‍ സിദ്ദിഖ് രചനയും സംവിധാനവും നിർവ്വഹിച്ച്‌ പുറത്തിറങ്ങിയ 'ഹിറ്റ്‌ലർ' ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയിരുന്നു. കർക്കശ സ്വഭാവവും അനിയന്ത്രിതമായ ദേഷ്യവും കാരണം നാട്ടുകാർ 'ഹിറ്റ്‌ലർ' എന്ന് വിളിക്കുന്ന മാധവൻകുട്ടിയുടെ ജീവിതമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം

മാധവൻകുട്ടിയായി മമ്മൂട്ടിയും, അദ്ദേഹത്തിന്റെ അഞ്ചു സഹോദരിമാരായി എത്തിയ ഇളവരശി (സീതാലക്ഷ്മി), വാണി വിശ്വനാഥ് (അമ്മു), സുചിത്ര മുരളി (ഗായത്രി), ചിപ്പി (തുളസി), സീത (അമ്ബിളി) എന്നിവരെയാണ് വൈറലായ പുതിയ ചിത്രത്തില്‍ കാണാനാകുന്നത്. സിനിമയിലെ കഥാപാത്രങ്ങളെ അതേ സ്നേഹത്തോടെ ഓർമ്മപ്പെടുത്തിക്കൊണ്ടുള്ള ഈ പുത്തൻ ലുക്ക് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു
തന്റെ അഞ്ച് അനുജത്തിമാരെ ലോകത്ത് മറ്റെന്തിനെക്കാളും സ്നേഹിക്കുകയും എന്നാല്‍ അത് പ്രകടിപ്പിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന വല്യേട്ടനായി മമ്മൂട്ടി തിളങ്ങി. മുകേഷ്, ശോഭന, സായ് കുമാർ, ജഗദീഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കുടുംബബന്ധങ്ങളുടെ തീവ്രതയും അമിതമായ സംരക്ഷണസ്വഭാവം കുടുംബത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളും നർമ്മത്തില്‍ ചാലിച്ച്‌ അവതരിപ്പിക്കുകയായിരുന്നു ചിത്രം.

300 ദിവസത്തിലധികം തിയേറ്ററുകളില്‍ പ്രദർശിപ്പിച്ച ഈ സിനിമ ആ വർഷത്തെ കളക്ഷൻ റെക്കോർഡുകള്‍ ഭേദിച്ചു. മമ്മൂട്ടിയുടെ മാധവൻകുട്ടി എന്ന കഥാപാത്രത്തിന്റെ ശരീരഭാഷയും ഡയലോഗുകളും അക്കാലത്തെ പ്രേക്ഷകർ ആവേശത്തോടെ ഏറ്റെടുത്തു. കുടുംബ പ്രേക്ഷകരെയും യുവജനങ്ങളെയും ഒരുപോലെ ആകർഷിച്ച ഈ സിനിമയുടെ വിജയം തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നതിനും കാരണമായി. ഇന്നും മലയാള ടെലിവിഷൻ ചാനലുകളില്‍ വലിയ പ്രേക്ഷക പിന്തുണയോടെ പ്രദർശിപ്പിക്കുന്ന 'ഹിറ്റ്‌ലർ' ഒരു കാലഘട്ടത്തിന്റെ സിനിമാ കാഴ്ചകളെ അടയാളപ്പെടുത്തിയ സിനിമയാണ്.

വോട്ട് ചെയ്ത് ഭർത്താവിനൊപ്പം മടങ്ങുമ്പോൾ എം.ജി.എം സംസ്ഥാന സെക്രട്ടറി സ്കൂട്ടറിൽ നിന്നും വീണ് ലോറി കയറി മരിച്ചു

കുഴൽമന്ദം: വോട്ടുചെയ്ത് മടങ്ങവേ വാഹനാപകടത്തിൽ യുവതി മരിച്ചു. മുജാഹിദ് ഗേൾസ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയും പാലക്കാട് സിവിൽ സ്റ്റേഷന് സമീപം താമസിക്കുന്ന എരിമയൂർ ചിമ്പുകാട് അബ്ദുലത്തീഫിന്‍റെ ഭാര്യയുമായ നാജിയയാണ് (26) മരിച്ചത്.

ദേശീയപാത കണ്ണനൂർ തോട്ടുപാലത്തിന് സമീപം വ്യാഴാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. ഏരിമയൂരിൽ വന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം ഭർത്താവിനൊപ്പം സ്കൂട്ടറിൽ പാലക്കാട്ടേക്ക് വരുമ്പോഴായിരുന്നു അപകടം. തോട്ടുപാലത്തിന് സമീപം ദേശീയപാതയിൽ കൂട്ടിയിട്ട മണലിൽ കയറിയ സ്കൂട്ടറിൽ നിന്നും ഇരുവരും റോഡിലേക്ക് തെറിച്ചു വീണു. തുടർന്ന് യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഗുരുതര പരിക്കേറ്റ നാജിയയെ കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ട് 6.15 ഓടെ മരിച്ചു.

ഒരു കച്ചവടക്കാരനും വാർഡ് മെമ്പറും ഒരുമിച്ച്‌ നിന്നാല്‍ വാർഡ് മെമ്പറിനാണ് മുൻഗണന നല്‍കേണ്ടത്.

ഷൺമുഖൻ എന്റെ സഹപാഠി യാണ് 

തൃശൂർ: ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി ബിസിനസ് ജെറ്റില്‍ പറന്നെത്തി തൻ്റെ സമ്മതിദാന അവകാശം രേഖപ്പെടുത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താൻ ജന്മനാടായ നാട്ടികയിലേക്ക് അദ്ദേഹം എത്തിയത് ബാങ്കോക്കിലെ ബിസിനസ് തിരക്കുകള്‍ക്കിടയില്‍ നിന്നാണ്.

ബാങ്കോക്കില്‍ ലുലുവിൻ്റെ പുതിയ ഭക്ഷ്യസംസ്കരണ ലോജിസ്റ്റിക്സ് കേന്ദ്രത്തിൻ്റെ ഉദ്ഘാടനം തായ്ലൻഡ് വാണിജ്യ മന്ത്രി നിർവഹിച്ചതിനു ശേഷമാണ് യൂസഫലി ബാങ്കോക്കില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നത്. ഉച്ചയോടെ നെടുമ്ബാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ എം എ യൂസഫലി, ഉച്ചയ്ക്ക് മൂന്നോടെ നെടുമ്ബാശ്ശേരിയില്‍ നിന്ന് ഹെലികോപ്റ്റർ മാർഗം നാട്ടികയിലെത്തി.

നാട്ടിക ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ ഒന്നാം ബൂത്തായ എം എല്‍ പി സ്കൂളില്‍ വൈകിട്ടോടെ അദ്ദേഹം എത്തി വോട്ട് രേഖപ്പെടുത്തി. യു ഡി എഫ് സ്ഥാനാർത്ഥിയായ കെ എ ഷൗക്കത്തലി, ബി ജെ പി സ്ഥാനാർത്ഥിയായ പി വി സെന്തില്‍ കുമാർ, എല്‍ ഡി എഫ് സ്ഥാനാർത്ഥിയായ ഐ പി മുരളി എന്നിവർ ബൂത്തിന് മുന്നില്‍ അദ്ദേഹത്തെ കാത്തുനിന്നു. സ്ഥാനാർത്ഥികളോട് കുശലാന്വേഷണം നടത്തിയ ശേഷം വോട്ട് രേഖപ്പെടുത്തിയാണ് അദ്ദേഹം ബൂത്തില്‍ നിന്ന് പുറത്തിറങ്ങിയത്.

'

ഒരു പൗരനെന്ന നിലയില്‍ തൻ്റെ കടമയും ബാധ്യതയുമാണ് വോട്ട് രേഖപ്പെടുത്തുക എന്നതെന്നും, ലോകത്തിലെ ഏറ്റവും വലുതും ശക്തിയുള്ളതുമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും അദ്ദേഹം പ്രതികരിച്ചു. പഞ്ചായത്ത് മെമ്ബർ മുതല്‍ ഇന്ത്യൻ പ്രധാനമന്ത്രി വരെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ്. 'ഒരു കച്ചവടക്കാരനും വാർഡ് മെമ്ബറും ഒരുമിച്ച്‌ നിന്നാല്‍ വാർഡ് മെമ്ബറിനാണ് മുൻഗണന നല്‍കേണ്ടത്.

അദ്ദേഹം ജനങ്ങളുടെ പ്രതിനിധിയാണ്,' അദ്ദേഹം ഓർമിപ്പിച്ചു. താൻ പഠിച്ച സ്കൂളില്‍ തന്നെയാണ് വോട്ട് രേഖപ്പെടുത്താൻ എത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ബൂത്തിലെത്തിയ ബാല്യകാല സുഹൃത്തിനോട് കുശലം പറഞ്ഞും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയ്ക്ക് ആശംസയും നേർന്നാണ് അദ്ദേഹം മടങ്ങിയത്.

മാവോയിസ്‌റ്റ് ഭീഷണിയുളള 31 ബൂത്തുകളിൽ പ്രത്യേക സുരക്ഷയോടെ വോട്ടെടുപ്പ്

താമരശേരി :മാവോയിസ്‌റ്റ് ഭീഷണിയുളള  ബൂത്തുകളിൽ പ്രത്യേക സുരക്ഷയോടെ വോട്ടെടുപ്പ് സമാധാന പരമായി നടന്നു.ചുരത്തോടു ചേർ ന്ന് കിടക്കുന്ന മലയോര മേഖല യിൽ താമരശേരി ഡി.വൈ.എസ്.പി ഓഫിസ് പരിധിയിൽ പെട്ട 31 പോളിങ് ബൂത്തുകളിലാണ് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന പൊലിസ്
രഹസ്യാന്വേഷണവിഭാഗംറിപ്പോർട്ടിനെത്തുടർന്ന് കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർ പ്പെടുത്തി യത്. കേന്ദ്ര സേന ഉൾപ്പെടെയുള്ള പ്രത്യേക സുരക്ഷാ വി ഭാഗത്തെ ഈ ബുത്തുകളിൽ വി ശ്രമിച്ചിരുന്നു.

പുതുപ്പാടി പഞ്ചായത്തിൽ 14 ബൂത്തിലും കോടഞ്ചേരി പഞ്ചായ
ത്തിൽ12ബൂത്തിലും,തിരുവമ്പാടിയിൽ 5 ബൂത്തിലുമാണ് മാവോ യിസ്റ്റ് ഭീഷണിസാധ്യത കണക്കിലെടുത്ത് അർധ സൈനിക രെ വ്യന്യസിച്ചത് ഇവർക്ക് പുറമെ ലോക്കൽ പൊലീസും രംഗത്ത് ഉണ്ടായിരുന്നു. പുതുപ്പാടി പഞ്ചായ ത്തിലെ കണ്ണപ്പൻകുണ്ട് വാർ ഡിൽ മൈലുള്ളാംപാറ സെന്റ് ജോസഫ്‌സ് യുപി സ്‌കൂൾ (2 ബു ത്ത്), മട്ടിക്കുന്ന് വാർഡിൽ കണ്ണ പ്പൻകുണ്ട് ഹിദായത്തുൽ ഇസ് ലാം മദ്രസ (2), വള്ളിയാട് വാർ ഡിൽ -വള്ളിയാട് ഹിദായത്തുൽ ഇസ്‌ലാം മദ്രസ (2), മുപ്പതേക് വാർഡിൽ അടിവാരം എ.എൽ.പിസ്‌കൂൾ (2), കണലാട് വാർഡിൽ അടിവാരം നൂറുൽ ഹുദ മദ്രസ (2), അടിവാരം വാർഡിൽ അടിവാരം എൽ.പി സ്‌കൂൾ (2), മണൽവയൽവാർഡിൽമണൽവയൽ എ.കെ.ടി.എം എൽ.പി സ്കൂ‌ൾ (2) എന്നീ 14 ബൂത്തുകളിലാണ് മാവോയിസ്‌റ്റ് ഭീഷണി നിലനിൽക്കുന്നു എന്ന രഹസ്യാന്വേഷണവിഭാഗംറിപ്പോർട്ടിനെത്തുടർന്ന് അതി സുരക്ഷ ഒരുക്കിയത്.ഇതിന് പുറമെ പ്രശ്ന സാധ്യത പട്ടികയിൽ ഉള്ള പുതുപ്പാടി പഞ്ചായത്ത് കൈത പ്പൊയിൽ വാർഡിലെ ജി.എം.യു.പി സ്‌കൂൾ ബൂത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി യിരുന്നു.എന്നാൽ എവിടെയും യാതൊരു അനിഷ്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

വോട്ടർമാരുമായി വന്ന ജീപ്പ് പാലത്തിൽ നിന്ന് താഴ്ചയിലേക്ക് മറിഞ്ഞു 5പേർക്ക് പരുക്ക്

ബാലുശ്ശേരി:പനങ്ങാട് പഞ്ചായത്തിലെ മൂന്നാം വാർഡിലേക്ക് വോട്ടർമാരുമായി വന്ന ജീപ്പ് കാവുംപുറം പുഴയിലേക്ക് മറിഞ്ഞു. ഡ്രൈവർ ഉൾപ്പെടെ 5 പേർക്ക്  പരുക്കേറ്റു. 
 പരുക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റുള്ളവരെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Wednesday, December 10, 2025

വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മോറാഴ സ്വദേശി കെ പി സുധീഷ്(48)ആണ് മരിച്ചത്. മോറാഴ സൗത്ത് എല്‍പി സ്‌കൂളിലായിരുന്നു സംഭവം. സുധീഷ് വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ വലിയ ക്യൂ അനുഭവപ്പെട്ടിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന സുധീഷിനെ അധികൃതര്‍ ഇടപെട്ട് കയറ്റിവിട്ടു. വോട്ട് ചെയ്യുന്നതിന് തൊട്ടുമുന്‍പ് ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോട്ടറി വില്‍പന തൊഴിലാളിയായിരുന്നു

മുഖ്യ വിവരവകാശ കമ്മീഷണറുടെ നിയമനത്തിൽ വിയോജന കുറിപ്പ് നല്കി രാഹുൽ ഗാന്ധി

പട്ടികയിൽ പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് തീരെ പ്രാതിനിധ്യമില്ല

രാജ്യത്തെ സുപ്രധാന ഭരണഘടനാ ചുമതലകളായ മുഖ്യ വിവരവകാശ കമ്മീഷണർ, വിവരവകാശ കമ്മീഷണർമാർ, കേന്ദ്ര വിജിലൻസ് കമ്മീഷണർ എന്നിവരുടെ നിയമനം സംബന്ധിച്ച് ഇന്ന് ചേർന്ന നിർണ്ണായക സമിതി യോഗത്തിൽ കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി വിയോജന കുറിപ്പ് രേഖപ്പെടുത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രാഹുൽ ഗാന്ധി എന്നിവർ ഉൾപ്പെട്ട ഉന്നതതല സമിതിയാണ് നിയമനത്തിന് പരിഗണിക്കേണ്ട പേരുകൾ ചർച്ച ചെയ്തത്.

നിയമനത്തിന് പരിഗണിച്ച സർക്കാർ പട്ടികയിൽ നിരവധി പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധി ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയത്. നിയമനത്തിനായി പരിഗണിച്ച പേരുകളുടെ പട്ടികയിൽ പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് തീരെ പ്രാതിനിധ്യമില്ലെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. സാമൂഹ്യ നീതി ഉറപ്പാക്കേണ്ട സുപ്രധാന പദവികളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് അവസരം നിഷേധിക്കുന്നത് ജനാധിപത്യപരമായ നടപടിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ചില വ്യക്തികളുടെ സുതാര്യതയുടെ കാര്യത്തിൽ സംശയങ്ങളുണ്ടെന്നും, അവരുടെ മുൻകാല പ്രവർത്തനങ്ങൾ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. സുതാര്യത ഉറപ്പാക്കേണ്ട സ്ഥാപനങ്ങളുടെ തലപ്പത്ത് അത്തരം വ്യക്തികളെ നിയമിക്കുന്നത് സ്ഥാപനങ്ങളുടെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തും.

നിയമനം ലഭിക്കുന്നതിന് മുമ്പ് തന്നെ ചില പേരുകൾ മാധ്യമങ്ങളിൽ പ്രചരിച്ചത് തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയില്ലായ്മയുടെ സൂചനയാണെന്നും, അപേക്ഷകരെ തിരഞ്ഞെടുക്കുന്നതിൽ സർക്കാർ ഏകപക്ഷീയമായി ഇടപെട്ടതായും രാഹുൽ ഗാന്ധി വിയോജന കുറിപ്പിൽ രേഖപ്പെടുത്തി.

മുഖ്യ വിവരവകാശ കമ്മീഷണർ, കേന്ദ്ര വിജിലൻസ് കമ്മീഷണർ തുടങ്ങിയ സുപ്രധാന തസ്തികകളിലെ നിയമനം കേന്ദ്ര സർക്കാരിൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ, പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതിയുടെ അംഗീകാരത്തോടെയാണ് നടക്കുന്നത്. ഈ സമിതിയിൽ പ്രധാനമന്ത്രി (ചെയർമാൻ), ആഭ്യന്തര മന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് എന്നിവരാണ് അംഗങ്ങൾ.വിയോജന കുറിപ്പ് രേഖപ്പെടുത്തിയെങ്കിലും, സമിതി യോഗത്തിൽ ഭൂരിപക്ഷ അഭിപ്രായം സർക്കാരിന് അനുകൂലമായതിനാൽ നിയമന നടപടികളുമായി സർക്കാർ മുന്നോട്ട് പോകാനാണ് സാധ്യത.


 

അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; മൂന്ന് പേർ മരിച്ചു"

കൊല്ലം അഞ്ചലിൽ വാഹനാപകടത്തിൽ മൂന്നു മരണം. ശബരിമലയിൽ നിന്ന് മടങ്ങിയ ആന്ധ്രാപ്രദേശ് സ്വദേശികളുടെ
 ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്."
 ഓട്ടോയിലുണ്ടായിരുന്ന കരവാളൂർ സ്വദേശികളായ ശ്രുതി ലക്ഷ്മി, ജ്യോതിലക്ഷ്മി , ഓട്ടോറിക്ഷ ഡ്രൈവർ തഴമേൽ ചൂരക്കുളം സ്വദേശി അക്ഷയ് എന്നിവരാണ് മരിച്ചത്.

അഞ്ചൽ-പുനലൂർ റോഡിൽ മാവിള ജങ്ഷന് സമീപം പുലർച്ചെ ഒരുമണിയോട് കൂടിയായിരുന്നു അപകടം. 

വോട്ടു ചെയ്യേണ്ടത് ഇങ്ങനെ*?*ബാലറ്റ് ലേബലുകള്‍ വെള്ള, പിങ്ക്, നീല നിറങ്ങളില്‍*

* വോട്ടര്‍ പോളിംഗ് സ്റ്റേഷനില്‍ പ്രവേശിക്കുമ്പോള്‍ തിരിച്ചറിയല്‍ വിവരങ്ങള്‍ പോളിംഗ് ഓഫീസര്‍ വോട്ടര്‍പട്ടിക പരിശോധിച്ച്  ഉറപ്പാക്കും.

* പരിശോധന പൂര്‍ത്തിയാക്കി വോട്ടര്‍ അടുത്ത പോളിംഗ് ഓഫീസറെ സമീപിക്കുമ്പോള്‍  വിരലില്‍ മഷി പുരട്ടും. തുടര്‍ന്ന് രജിസ്റ്ററില്‍ ഒപ്പ്/വിരലടയാളം രേഖപ്പെടുത്തണം. ഇതു കഴിയുമ്പോള്‍ വോട്ടര്‍ക്ക്  സ്ലിപ്പ് നല്‍കും.

* സ്ലിപ്  വോട്ടിംഗ് യന്ത്രത്തിന്റെ  ചുമതലയുള്ള പോളിംഗ് ഓഫീസര്‍ക്കു കൈമാറണം. ഓഫീസര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ'ബാലറ്റ്' ബട്ടണ്‍ അമര്‍ത്തി വോട്ട് ചെയ്യാന്‍  യന്ത്രം   സജ്ജമാക്കും.
 ബാലറ്റ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍, കണ്‍ട്രോള്‍ യൂണിറ്റിലെ ചുവന്ന ബിസി ലൈറ്റും ബാലറ്റ് യൂണിറ്റിലെ പച്ച റെഡി ലൈറ്റും പ്രകാശിക്കും.  വോട്ട് രേഖപ്പെടുത്താന്‍ തയാറാണെന്ന് ഇത് സൂചിപ്പിക്കുന്നു.
* ത്രിതല പഞ്ചായത്തിലേക്കുള്ള പോളിംഗിന്  
വോട്ടിംഗ് കമ്പാര്‍ട്ട്‌മെന്റില്‍ വോട്ട് രേഖപ്പെടുത്താനായി  സജ്ജീകരിച്ച മൂന്നു ബാലറ്റ് യൂണിറ്റിലെയും പച്ച റെഡി ലൈറ്റ് പ്രകാശിച്ചു നില്‍ക്കും.
 
വോട്ടു രേഖപ്പെടുത്തല്‍ ....
* ത്രിതല പഞ്ചായത്തില്‍ ഓരോ വോട്ടറും ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയ്ക്ക് ഓരോ വോട്ട് വീതം, മൊത്തം മൂന്ന് വോട്ട് രേഖപ്പെടുത്തണം.
* ബാലറ്റ് യൂണിറ്റുകള്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
* ആദ്യത്തെ ബാലറ്റ് യൂണിറ്റില്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നങ്ങളുമുള്ള വെള്ള നിറത്തിലുള്ള ബാലറ്റ് ലേബല്‍ ഉണ്ടാകും.
* വോട്ടര്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരിന് നേരെയുള്ള ബട്ടണ്‍ അമര്‍ത്തണം.
* ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഒരു  ബീപ് ശബ്ദം കേള്‍ക്കുകയും സ്ഥാനാര്‍ഥിയുടെ ബട്ടണിന് നേരെയുള്ള ലൈറ്റ് തെളിയുകയും ചെയ്യും. ഇത് വോട്ട് ആ സ്ഥാനാര്‍ഥിക്ക് രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കുന്നു.
*  മറ്റ് രണ്ട് തലങ്ങളിലേക്കുമുള്ള വോട്ടുകളും മുകളില്‍ പറഞ്ഞ രീതിയില്‍ തന്നെ രേഖപ്പെടുത്തണം. ബ്ലോക്ക് പഞ്ചായത്തിനുള്ള ബാലറ്റ് ലേബലുകള്‍ പിങ്ക് നിറത്തിലും ജില്ലാ പഞ്ചായത്തിനുള്ളത് നീലയുമാണ്.
* മൂന്നു തലങ്ങളിലേക്കുമുള്ള വോട്ട് രേഖപ്പെടുത്തല്‍ ശരിയായ രീതിയില്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഒരു നീണ്ട ബീപ് ശബ്ദം കേള്‍ക്കാം.
 * ഒന്നോ രണ്ടോ തലങ്ങളിലേക്ക് വോട്ട് ചെയ്യാതെ ഒഴിവാക്കാന്‍ വോട്ടര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവസാനത്തെ ബാലറ്റ് യൂണിറ്റിലെ ചുവന്ന എന്‍ഡ് ബട്ടണ്‍ (END BUTTON) അമര്‍ത്തി വോട്ടിംഗ് പ്രക്രിയ പൂര്‍ത്തിയാക്കണം. എന്‍ഡ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ പ്രക്രിയ പൂര്‍ത്തിയായതായി സൂചിപ്പിച്ചുകൊണ്ട് ഒരു നീണ്ട ബീപ് ശബ്ദം ഉണ്ടാകും.
* ഒന്നോ രണ്ടോ തലങ്ങളിലെ വോട്ട് ഒഴിവാക്കി വോട്ടിംഗ് പ്രക്രിയ പൂര്‍ത്തിയാക്കുമ്പോള്‍ മാത്രമേ എന്‍ഡ് ബട്ടണ്‍ ഉപയോഗിക്കാന്‍ പാടുള്ളൂ.
* മൂന്ന് തട്ടുകളിലേക്കുമുള്ള വോട്ട് രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തേണ്ട ആവശ്യമില്ല.
* വോട്ടര്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തിക്കഴിഞ്ഞാല്‍ ഒരു തട്ടിലേക്കും വോട്ട് രേഖപ്പെടുത്താന്‍ കഴിയില്ല.
* രണ്ട് ബട്ടണുകള്‍ ഒരേ സമയം അമര്‍ത്തിയാല്‍ ഒരു വോട്ടേ രേഖപ്പെടുത്തുകയുള്ളൂ. ഒരു ബട്ടണ്‍ ഒന്നിലധികം തവണ അമര്‍ത്തിയാലും ഒരു വോട്ടേ രേഖപ്പെടുത്തുകയുള്ളൂ.
* വോട്ടിംഗ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട്  ബുദ്ധിമുട്ടോ സംശയമോ ഉണ്ടെങ്കില്‍ പോളിംഗ് ഉദ്യോഗസ്ഥരെ അറിയിക്കാം.

രാഹുൽ ;രണ്ടാമത്തെ ബലാത്സംഗക്കേസില്‍ സംശയമുന്നയിച്ച് കോടതി

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ യുവതി നൽകിയ പരാതിയിൽ സംശയമുന്നയിച്ചു കോടതി.മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി ഉത്തരവിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. ബലാല്‍സംഗ പരാതി നല്‍കിയ യുവതിയുടെ പരാതിയില്‍ സംശയമുണ്ടെന്നാണ് സെഷന്‍സ് കോടതി നിരീക്ഷിച്ചത്. എന്തുകൊണ്ടാണ് പോലീസില്‍ ആദ്യം പരാതിപ്പെടാതെ കെപിസിസിക്ക് പരാതി നല്‍കിയതെന്നും പരാതി നല്‍കാന്‍ എന്തുകൊണ്ട് വൈകിയെന്നും കോടതി ചോദിക്കുന്നു. യുവതിയുടെ പരാതിയിലും മൊഴിയിലും വൈരുധ്യമുണ്ടെന്നാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്. ബലാത്സംഗം എന്ന അതീവ ഗൗരവകരമായ കുറ്റകൃത്യമാണ് പ്രതിക്കെതിരേ ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്ന് കോടതി നിരീക്ഷിക്കുന്നു. പക്ഷേ, ഈ പരാതി ഉന്നയിക്കാന്‍ എടുത്ത കാലതാമസം, പരാതിയില്‍ പറയുന്ന കാര്യങ്ങളിലെ വൈരുധ്യം എന്നിവയാണ് ഈ പരാതിയുമായി ബന്ധപ്പെട്ട് കോടതിക്ക് സംശയമുണ്ടാക്കാനിടയായത്.

പ്രഥമദൃഷ്ട്യാ തന്നെ ഈ കുറ്റാരോപണം സംശയാസ്പദമാണെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. കെപിസിസി പ്രസിഡന്റിന് നല്‍കിയ പരാതിയില്‍ പരാതി നല്‍കാന്‍ വൈകിയതിന് കാരണമായി യുവതി പറയുന്നത് തനിക്ക് രാഹുലിനെയും രാഹുലിന്റെ സുഹൃത്തുക്കളെയും പേടിയുണ്ടെന്നാണ്. തന്റെ കുടുംബത്തെ ബാധിക്കുമെന്നതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് പിന്നീട് പറയുന്നു. എന്നാല്‍, രാഹുല്‍ തന്നെ എപ്പോഴെങ്കിലും വിവാഹം ചെയ്യും എന്നുള്ള പ്രതീക്ഷയില്‍ കാത്തിരിക്കുകയായിരുന്നു, അതുകൊണ്ടാണ് താന്‍ പരാതി നല്‍കാന്‍ വൈകിയതെന്നാണ് മറ്റൊരിടത്ത് പറയുന്നത്. ഇത്തരത്തില്‍ പരാതി നല്‍കാനുള്ള കാലതാമസം സംബന്ധിച്ചു തന്നെ പരാതിയിലും മൊഴിയിലും വൈരുധ്യമുണ്ടെന്നാണ് കോടതി നിരീക്ഷിക്കുന്നത്. പ്രോസിക്യൂഷന്‍ ചില ചാറ്റുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതില്‍ ചിലതെല്ലാം മാസ്‌ക് ചെയ്തിരിക്കുകയാണ്. ബലാത്സംഗം നടന്നു എന്ന് പറയുന്ന കാലഘട്ടത്തിനു ശേഷവും പ്രതിയും പരാതിക്കാരിയും നിരന്തരം ബന്ധം തുടര്‍ന്നതായി ഈ ചാറ്റുകളില്‍നിന്ന് വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ബലാത്സംഗം ചെയ്തു എന്ന് പറയുന്ന ദിവസത്തിന് ശേഷവും  തന്നെ വിവാഹം കഴിക്കും എന്ന് പെണ്‍കുട്ടി പ്രതീക്ഷിച്ചിരുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിക്കുന്നു.

രാഹുൽ,രണ്ടാം ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം

ബംഗളൂരു സ്വദേശിനിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് ഉപാധികളോടെ മുൻകൂൻ ജാമ്യം.

തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായി ഒപ്പിടണമെന്നും അന്വേഷണത്തോട് പൂർണമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. കേസിൽ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും കോടതി പറഞ്ഞു. കേസിൽ രാഹുലിനെതിരെ പൊലീസ് കൂടുതൽ വകുപ്പുകൾ ചുമത്തിയിരുന്നു."

നേരത്തെ, വിധി വരുന്നത് വരെ കടുത്ത നടപടികൾ സ്വീകരിക്കരുതെന്ന് പൊലീസിന് കോടതി നിർദേശം നൽകിയിരുന്നു.രഹസ്യമായി അതിജീവിതയുടെ മൊഴിയെടുക്കുകയും വൈദ്യപരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. രാഹുലിന്റെ സംഘത്തില്‍നിന്ന് പ്രതികാര നടപടി ഉണ്ടാകുമെന്ന് ഭയന്നാണ് സംഭവത്തെക്കുറിച്ച് പരാതി നല്‍കാതിരുന്നതെന്നാണ് യുവതിയുടെ മൊഴി."
 
 

Tuesday, December 9, 2025

പശുവിന് ചിക്കന്‍ മോമോസ് നല്‍കി,യൂട്യൂബര്‍ അറസ്റ്റില്‍; മതവികാരം വ്രണപ്പെടുത്തിയെന്ന്

ഗുഡ്ഗാവ്: പശുവിന് ചിക്കന്‍ മോമോസ് നല്‍കിയ യൂട്യൂബറെ പോലിസ് അറസ്റ്റ് ചെയ്തു. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് കേസും അറസ്റ്റും. ഗുഡ്ഗാവിലെ ന്യൂ കോളനിയില്‍ താമസിക്കുന്ന ഋതിക് ചന്ദന്‍ ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. തന്റെ വീഡിയോ ചാനലില്‍ പശുവിന് ചിക്കന്‍ മോമോസ് നല്‍കുന്ന വീഡിയോ ഋതിക് പ്രസിദ്ധീകരിച്ചു. ഒരു പ്ലേറ്റ് ചിക്കന്‍ മോമോസ് കഴിക്കാന്‍ പറ്റുമോ എന്ന ചലഞ്ചാണ് നടന്നത്. മോമോസ് ബാക്കിയായപ്പോള്‍ തെരുവുപശുവിന് നല്‍കുകയായിരുന്നു. ഈ വീഡിയോ ബജ്‌റങ് ദള്‍ നേതാവായ ചമന്‍ ഖതാന വ്യാപകമായി പ്രചരിപ്പിച്ചു. തുടര്‍ന്ന് പശുസംരക്ഷകര്‍ എന്നു പറയുന്ന ഹിന്ദുത്വ വിഭാഗവും കൂടി രംഗത്തെത്തി. ഇന്നലെ ഒരു  സംഘം ഋതിക്കിന്റെ വീട്ടിലെത്തി പിതാവുമായി തര്‍ക്കിച്ചു. അതിന് ശേഷം വീട്ടില്‍ കയറി ഋതിക്കിനെ റോഡിലേക്ക് കൊണ്ടുപോയി. റോഡില്‍ പരേഡ് നടത്തുകയും ചെയ്തു. പ്രതിയെ കിട്ടിയെന്നും മതവികാരം വ്രണപ്പെടുത്തല്‍, മൃഗത്തോട് ക്രൂരത കാണിച്ചു തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും ഗുഡ്ഗാവ് പോലിസ് പിആര്‍ഒ സന്ദീപ് തുരാന്‍ പറഞ്ഞു. പ്രതിക്ക് പിന്നീട് ജാമ്യം നല്‍കി. വീഡിയോ ചിത്രീകരിക്കാന്‍ ഇയാളെ സഹായിച്ചവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് പോലിസ് പറഞ്ഞു.

ഗർഭിണിയായ ഭാര്യയോടു പറഞ്ഞത് ബിസിനസ് ടൂർ; കാമുകിക്കൊപ്പം വെള്ളപ്പൊക്കത്തിൽ കുടുങ്ങി"

ഹാത്ഹയ്(തായ്‌ലൻഡ്):ശക്തമായ മഴയിൽ   ദുരിതം  നേരിട്ട തായ്‌ലൻഡിൽ നിന്നും ഭർത്താവിൻ്റെ കള്ളത്തരം പൊളിച്ചു വെള്ളപ്പൊക്കം സാമൂഹ്യ മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ വകയായി.സഹപ്രവർത്തകർക്കൊപ്പം ബിസിനസ് ടൂറിലാണെന്ന് ഭാര്യയോടു പറഞ്ഞ യുവാവിനെ മറ്റൊരു സ്ത്രീക്കൊപ്പം കണ്ടെത്തി. തായ്‌‌ലന്റിലെ ഹാത്ഹായിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ നിലയിലാണ് ഇവരെ കണ്ടെത്തിയത്. തായ്‌ലന്റിലെ രക്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങൾക്കൊപ്പം സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു കുറിപ്പിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു."

വെള്ളപ്പൊക്കത്തിൽ ഭർത്താവിന് അപകടം സംഭവിച്ചിരിക്കാമെന്ന് ഭയന്ന ഭാര്യ രക്ഷാപ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. സഹപ്രവർത്തകർക്കൊപ്പം ബിസിനസ് യാത്രയിലുള്ള ഭർത്താവ് ഹത്ഹായി പ്രവിശ്യയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് അവർ കരുതിയത്. ഗർഭിണിയായ ഭാര്യ തന്റെ മൂന്നു കുഞ്ഞുങ്ങൾക്കൊപ്പം ഭർത്താവിനെ കാത്തിരിക്കുകയായിരുന്നു. യുവാവ് പറഞ്ഞ ഹോട്ടലിലെത്തി പരിശോധിച്ചപ്പോൾ നാലു ദിവസമായി ഒരു സഹപ്രവർത്തകയ്ക്കൊപ്പം ഇയാള്‍ ഹോട്ടൽ മുറിയിൽ കഴിയുകയായിരുന്നു എന്ന് കണ്ടെത്തിയ ത്.ഏതായാലും ഭാര്യ ഭയപ്പെട്ടപോലെ ദുരന്തത്തിൽ പെട്ടില്ല എന്ന കമന്റുകളും ഭർത്താക്കന്മാരെ അങ്ങനെ യങ് വിശ്വസിക്കരുതെന്ന കമന്റുകളും കൊണ്ട് സോഷ്യൽ മീഡിയ നിറയുന്നു 
 

കാണാതായ യുഡിഎഫ് സ്ഥാനാര്‍ഥിയെ ബിജെപിക്കാരനായ ആണ്‍സുഹൃത്തിനൊപ്പം വിട്ടു

ചൊക്ലി: പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ കാഞ്ഞരത്തീന്‍കീഴില്‍ നിന്ന് കാണാതായ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുസ്‌ലിം ലീഗ് പ്രവര്‍ത്തകയുമായ ടി പി അറുവ (29) ബിജെപി പ്രവര്‍ത്തകനൊപ്പം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരായി. സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നറിയിച്ച യുവതിയെ യുവാവിനൊപ്പം മജിസ്‌ട്രേറ്റ് വിട്ടയച്ചു. യുവതിയെ കാണാതായ സംഭവത്തെ വാര്‍ഡിലെ വോട്ട് ഭിന്നിപ്പിക്കാന്‍ സിപിഎം നടത്തുന്ന നാടകമായാണ് യുഡിഎഫ് വിശേഷിപ്പിച്ചത്. സ്ഥാനാര്‍ത്ഥിയെ സിപിഎം ഒളിപ്പിച്ചിരിക്കാനാണ് സാധ്യതയെന്നായിരുന്നു ആരോപണം. എന്നാല്‍ തങ്ങള്‍ക്ക് ഈ വിഷയത്തില്‍ അറിവില്ലെന്നായിരുന്നു എല്‍ഡിഎഫ് നേതാക്കളുടെ വിശദീകരണം. പിന്നാലെ അറുവയെ കാണാനില്ലെന്ന് മാതാവ് ചൊക്‌ളി പോലിസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിലാണ് ബിജെപി പ്രവര്‍ത്തകനായ സുഹൃത്തിനൊപ്പം ഇവര്‍ പോയതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ ബന്ധപ്പെട്ട് മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കുകയായിരുന്നു. പത്രികാസമര്‍പ്പണം മുതല്‍ വീടുകയറിയും മറ്റുമുള്ള പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു സ്ഥാനാര്‍ഥി. എല്‍ഡിഎഫിന്റെ എന്‍ പി സജിതയും ബിജെപിയിലെ പ്രബിജയുമാണ് അറുവയുടെ എതിര്‍ സ്ഥാനാര്‍ത്ഥികള്‍.

ഒറ്റയ്ക്കാക്കി ബിജെപി പ്രവർത്തകർ മുങ്ങി’; വോട്ടെടുപ്പ് തീരുംവനിതാസ്ഥാനാർഥി ഒറ്റ നിൽപ്പ്

ബിജെപി പ്രവർത്തകർ നിർബന്ധിച്ച് സ്ഥാനാർഥിയാക്കുകയായിരുന്നുവെന്ന്


ഏറ്റുമാനൂർ: അതിരാവിലെ വോട്ടർമാരെ കാണുന്നതിനും വോട്ട് അഭ്യർഥിക്കുന്നതിനുമായി പോളിങ് സ്‌റ്റേഷനിലെത്തിയ വനിതാ സ്ഥാനാർഥി ഞെട്ടി. കൂടെനിൽക്കാൻ ഒരുപ്രവർത്തകൻപോലുമില്ല. വോട്ടർമാർക്ക് കൊടുക്കാൻ സ്‌ളിപ്പില്ല. സ്വന്തം സ്‌ളിപ്പുപോലും എതിർസ്ഥാനാർഥിയുടെ പ്രവർത്തകരോട് വാങ്ങേണ്ട അവസ്ഥ. അതിരമ്പുഴ ഗ്രാമപ്പഞ്ചായത്ത് ആറാംവാർഡിലെ (റെയിൽവേ സ്റ്റേഷൻ) ബിജെപി സ്ഥാനാർഥി ജനജമ്മ ഡി.ദാമോദരനാണ് ഈ ഗതികേടുണ്ടായത്. പ്രതിഷേധസൂചകമായി അവർ ഗവ. ഐടിഐയിലെ പോളിങ് സ്‌റ്റേഷനുമുന്നിൽ ഒരേ നിൽപ്പുതുടർന്നു, പോളിങ് കഴിയുന്നതുവരെ.

"ഇടയ്ക്ക് മകൻ അജിത്കുമാർ വെള്ളംകൊണ്ടുവന്ന് കൊടുത്തു. ഒരുപാർട്ടിയിലുമില്ലായിരുന്നതന്നെ ബിജെപി പ്രവർത്തകർ നിർബന്ധിച്ച് സ്ഥാനാർഥിയാക്കുകയായിരുന്നുവെന്ന് റിട്ട. യൂണിവേഴ്‌സിറ്റി ജീവനക്കാരികൂടിയായ ജനജമ്മ പറഞ്ഞു.


സ്ഥാനാർഥിയാകാമെന്ന് സമ്മതിച്ചപ്പോൾ അദ്യം ചെലവിനായി 2500 രൂപ തന്നു, കുറച്ചുനോട്ടീസും അടിച്ചുതന്നു. പിന്നെ പ്രവർത്തകരെ കണികാണാനില്ലായിരുന്നു. ഒറ്റയ്ക്കുവീടുകൾ കയറിമടുത്തു. നേതാക്കളെ വിളിച്ചപ്പോൾ തിരക്കിലാണെന്ന് പറഞ്ഞു. പോളിങ് ദിവസംപോലും ആരുമെത്താഞ്ഞതാണ് ജനജമ്മയെ സങ്കടത്തിലാക്കിയത്. ഇത്തവണ പഞ്ചായത്തിൽ 21 സീറ്റിലും ബിജെപി മത്സരിച്ചിരുന്നു. എന്നാൽ, പാർട്ടിക്ക് കാര്യമായ സ്വാധീനമില്ലാത്ത വാർഡുകളിൽ ചിലതിലാണ് ഈ അവസ്ഥയെന്ന് ബിജെപി പ്രവർത്തകർ പറഞ്ഞു."
 

തന്നേക്കാൾ സൗന്ദര്യമുണ്ടായതിൽ അസൂയ; സ്വന്തം മകനടക്കം നാല് കുട്ടികളെ" യുവതി കൊലപ്പെടുത്തി

പാനിപ്പത്ത്:തന്നേക്കാൾ സൗന്ദര്യമുണ്ടെന്ന പേരിൽ സ്വന്തം കുഞ്ഞിനേയും ഉറ്റ ബന്ധുക്കളുടെ കുഞ്ഞുങ്ങളേയും കൊലപ്പെടുത്തിയ യുവതി പിടിയിൽ. ഹരിയാനയിലെ പാനിപ്പത്തിലെ ഭാവദിലാണ് സംഭവം. പല സമയത്തായി നാല് കുട്ടികളെയാണ് പൂനം എന്ന 32 കാരിയായ യുവതി കൊലപ്പെടുത്തിയത്."

രണ്ട് വർഷത്തിനുള്ളിലാണ് ഇവർ നാല് കുട്ടികളെ കൊലപ്പെടുത്തിയത്. വീട്ടമ്മയായ പൂനം അധികമാരുമായും ഇടപഴകാറുണ്ടായിരുന്നില്ല. എന്നാൽ സൗന്ദര്യമുള്ള കുട്ടികളെ കാണുന്നത് ഇവർക്ക് അസ്വസ്ഥതയും അസൂയയും സൃഷ്ടിച്ചിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. കുട്ടികൾ വളരുമ്പോൾ തന്നേക്കാൾ സൗന്ദര്യമുള്ളവർ ആകുമോയെന്ന അസൂയയാണ് കൊലപാതകങ്ങൾക്ക് പ്രേരണയായതെന്നാണ് പൊലീസ് വിശദമാക്കുന്നത്."

2023ലാണ് പൂനം ഇരട്ടക്കൊല ചെയ്യുന്നത്. അനന്തരവൾ ഒൻപത് വയസുകാരി ഇഷികയും പൂനത്തിന്റെ മകനായ മൂന്ന് വയസുകാരൻ ശുഭത്തിനെയും പൂനത്തിന്റെ വീട്ടിലെ ടാങ്കിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട കുട്ടികളെ ടാങ്കുകളിലും കുളത്തിലും കുളിമുറിയിലെ ടബ്ബിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇഷികയുടെ മരണത്തിൽ തനിക്ക് നേരെ സംശയമുണ്ടാകുന്നത് തടയാനാണ് പൂനം സ്വന്തം മകനെ കൊലപ്പെടുത്തിയത്.

2025 ഓഗസ്റ്റിലാണ് മൂന്നാമത്തെ കൊലപാതകം നടന്നത്. സിവായിൽ ബന്ധുവിന്റെ ആറ് വയസ് പ്രായമുള്ള മകളെയാണ് ഇവർ വെള്ളത്തിൽ മുക്കി കൊന്നത്. മൂന്ന് സംഭവങ്ങളിലും സംശയത്തിന് പോലും ഇട നൽകാതിരുന്ന പൂനം നാലാമത്തെ കേസിലാണ് പിടിയിലായത്. ഡിസംബർ ഒന്നിന് നൗലഖയിൽ ഒരു കല്യാണത്തിനിടെ ഭർത്താവിന്റെ ഉറ്റ ബന്ധുവിന്റെ ആറ് വയസ് പ്രായമുള്ള മകൾ വിധിയെയാണ് ഇവർ കൊലപ്പെടുത്തിയത്. കുട്ടിയുടെ മരണത്തിന് പിന്നാലെ അസ്വാഭാവികത തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും പൂനമാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നേരത്തെ നടത്തിയ കൊലപാതകങ്ങളെക്കുറിച്ചും പൂനം വെളിപ്പെടുത്തിയത്.

 

മരിക്കാത്ത പക ,പിതാവിനെ പോലിസ് വെടിവച്ചു കൊന്നു; 26 വര്‍ഷത്തിന് ശേഷം 'ഒറ്റുകാരനെ' കൊന്ന് മകന്‍

ടാക്‌സി ഡ്രൈവറായിരുന്ന പിതാവിനെ 1999ല്‍ പോലിസ് വെടിച്ചു കൊലപ്പെടുത്താൻ സഹായിച്ച ആളെ മകനും കൂട്ടുകാരും ചേർന്ന് കൊല്ലപ്പെടുത്തി.പിതാവിനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്താന്‍ പോലിസിന് വിവരം നല്‍കിയ ആളെയാണ് 26 വര്‍ഷത്തിന് ശേഷം മകന്‍ കൊലപ്പെടുത്തിയത്.. റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായ ജി വെങ്കട്ട രത്‌ന(54)മാണ് ഇന്നലെ കൊല്ലപ്പെട്ടത്. 1999ല്‍ പോലിസ് നടത്തിയ വെടിവയ്പില്‍ കൊലപ്പെടുത്തിയ സുദേഷ് സിങ് എന്നയാളുടെ മകന്‍ ചന്ദന്‍ സിങാണ് സംഭവത്തില്‍ അറസ്റ്റിലായത്. പ്രതി കുറ്റം സമ്മതിച്ചു. മകളെ സ്‌കൂളില്‍ വിട്ട് മടങ്ങുമ്പോഴാണ് വെങ്കട്ട രത്‌നത്തെ ഒരു സംഘം ആക്രമിച്ചത്. അടുത്തിടെ നടന്ന റിയല്‍ എസ്റ്റേറ്റ് തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് പോലിസ് സംശയിച്ചത്. എന്നാല്‍, പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

കഴിഞ്ഞ 25 വര്‍ഷമായി വെങ്കട്ട രത്‌നത്തെ ചന്ദന്‍ സിങ് അന്വേഷിച്ചു വരുകയായിരുന്നു. കഴിഞ്ഞ മാസം കണ്ടെത്തി. തുടര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തു. വെങ്കട്ട രത്‌നം സ്‌കൂട്ടറില്‍ വരുമ്പോള്‍ ഓട്ടോയിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. കൊല കഴിഞ്ഞ് രക്ഷപ്പെടുന്നതിന് മുമ്പ് രണ്ടു തവണ വെടിവയ്പുമുണ്ടായി. സംഭവത്തില്‍ ചന്ദന്‍സിങിന് പുറമെ മറ്റു അഞ്ചുപേരെയും അറസ്റ്റ് ചെയ്തു. ഇവര്‍ ചന്ദന്‍ സിങിന്റെ വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരാണ്. ടാക്‌സി ഡ്രൈവറായിരുന്ന തന്റെ പിതാവിനെ 1999ല്‍ പോലിസ് വെടിച്ചു കൊന്നെന്നും അതിന് സഹായിച്ചത് വെങ്കട്ട രത്‌നമാണെന്നും ചന്ദന്‍സിങ് പോലിസിനോട് പറഞ്ഞു.

Monday, December 8, 2025

എല്‍ഡിഎഫിന് വോട്ടുചെയ്യുമ്പോള്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ലൈറ്റ് തെളിയുന്നു; പൂവച്ചാലില്‍ പോളിങ് നിര്‍ത്തിവെച്ചു

കാട്ടാക്കട: എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യുമ്പോള്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിന് നേരെയുള്ള ലൈറ്റ് തെളിയുന്നതായി പരാതി. സംസ്ഥാനത്ത് ഒന്നാംഘട്ട പോളിങ് നടക്കുന്ന തിരുവനന്തപുരം പൂവച്ചാല്‍ ഗ്രാമ പഞ്ചായത്ത് മുതിയാവിള വാര്‍ഡ് സെന്റ് ആല്‍ബര്‍ട്ട് എല്‍പി സ്‌കൂളിലെ ബൂത്തിലാണ് സംഭവം. ജില്ലാപഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യുമ്പോഴാണ് മെഷീനിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിനു നേരെയുള്ള ലൈറ്റ് തെളിയുകയും ബീപ് ശബ്ദം കേള്‍ക്കുകയും ചെയ്യുന്നത്. ഇതേതുടര്‍ന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പോളിങ് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ബൂത്ത് ഏജന്റ് സി സുരേഷ് പ്രൊസീഡിങ് ഓഫിസര്‍ക്ക് പരാതി നല്‍കി. നിലവില്‍ എത്ര വോട്ടുകള്‍ ചെയ്തുവെന്നും പരിഹരിക്കാന്‍ എന്തുനടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു. സാങ്കേതിക തകരാറെന്ന് ഉദ്യോഗസ്ഥരുടെ വിശദീകരണം. പുതിയ വോട്ടിങ് മെഷീന്‍ കൊണ്ടുവന്ന് പോളിങ് പുനരാരംഭിക്കാനുള്ള നീക്കം നടക്കുകയാണ്.

എന്തിനാണ് ബൂത്തിൽ 10 രൂപ നോട്ടുകളുമായി ഏജൻ്റുമാർ ?

കള്ളവോട്ട് ചെയ്യുന്ന വരെ എന്ത് ചെയ്യും?


75,644 സ്ഥാനാർഥികൾക്ക്  ഏജന്റുമാർ ഒന്നര ലക്ഷത്തോളം 


പോളിങ് ബൂത്തിൽ സ്ഥാനാർഥികളുടെ ഏജന്റുമാരായി പ്രവേശിക്കുന്നവർ അവരുടെ പഴ്സിലോ പോക്കറ്റിലോ തിരുകി വയ്ക്കാൻ മറക്കാത്ത ഒന്നുണ്ട്; കുറെ 10 രൂപ നോട്ടുകൾ. ആ നോട്ടുകൾ ഇല്ലെങ്കിൽ സ്ഥാനാർഥിക്ക് ‘വലിയ വില’ കൊടുക്കേണ്ടി വരുമെന്ന് അവർക്ക് അറിയാം. ബൂത്തിൽ പ്രവേശിക്കുന്ന ഏജന്റിന് മൊബൈൽ ഫോൺ കൊണ്ടുപോകുന്നതിന് നിരോധനമാണെങ്കിലും പണം കൊണ്ടുപോകാൻ വിലക്കില്ല."വോട്ടു ചെയ്യാൻ വരുന്നയാൾ യഥാർഥ വോട്ടർ അല്ല എന്ന് ഏജന്റിന് ഉറപ്പുണ്ടെങ്കിൽ ചാലഞ്ച് ചെയ്യാനാണ് ഈ 10 രൂപ നോട്ടുകൾ. വോട്ടറുടെ വിരലിൽ മഷി പുരട്ടുന്നതിനു മുൻപ് 10 രൂപ കെട്ടിവച്ച് ചാലഞ്ച് ചെയ്യാം. തുടർന്ന് ഇയാൾ യഥാർഥ വോട്ടർ അല്ല എന്നു സ്ഥാപിക്കാൻ പര്യാപ്തമായ തെളിവുകൾ നൽകണം. പ്രിസൈഡിങ് ഓഫിസർ ഇതു പരിശോധിച്ച് നടപടികൾ സ്വീകരിക്കും. യഥാർഥ വോട്ടറാണെങ്കിൽ വോട്ടു ചെയ്യാൻ അനുവദിക്കും. അല്ലെങ്കിൽ ഫോം 12 പൂരിപ്പിച്ച് പൊലീസിനു ‘കള്ള വോട്ടറെ’ കൈമാറും."
 ഇരിക്കുന്ന ഏജന്റ് വോട്ടെടുപ്പ് നടപടിക്രമം പൂർത്തിയാകും വരെ അവരെ തുടരുകയാണു ശീലം. ബാലറ്റിലെ സ്ഥാനാർഥിയുടെ ക്രമത്തിലായിരിക്കും ഏജന്റുമാരുടെ ഇരിപ്പിടം. ഗ്രാമപ്പഞ്ചായത്തുകളിലെ ബൂത്തുകളിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കു വോട്ടു ചെയ്യേണ്ടതിനാലും സ്ഥാനാർഥികളുടെ എണ്ണം കൂടുതൽ ആയതിനാലും ഏജന്റുമാരും ഏറെയുണ്ടാകും. നഗരമേഖലകളിൽ കുറവും. ഇത്തവണ സംസ്ഥാനത്താകെ 75,644 സ്ഥാനാർഥികൾ ഉള്ളതിനാൽ ഏജന്റുമാർ ഒന്നര ലക്ഷത്തോളം വരുമെന്നാണ് ഏകദേശ കണക്കുകൂട്ടൽ."
 
 

വിളവെടുപ്പിന് പാകമായ ചേമ്പ് കൃഷി കാട്ടുപന്നി കൂട്ടം നശിപ്പിച്ചു

താമരശ്ശേരി:വിളവെടുപ്പിന് പാകമായ ചേമ്പ് കൃഷി കാട്ടുപന്നി കൂട്ടം നശിപ്പിച്ചു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ വാർഡ് - 8 - ചുണ്ടൻ കുഴിയിൽ ജനവാസ കേന്ദ്രത്തിൽ മാമ്പള്ളിക്കര സുരേന്ദ്രൻ്റെ കൃഷിയിടത്തിലെ ഇടവിള കൃഷിയായ വിളവെടുപ്പിന് പാകമായ ചേമ്പ് കൃഷി കഴിഞ്ഞ ദിവസം രാത്രിയിൽ കാട്ടുപന്നി കൂട്ടം നശിപ്പിച്ചു. തിരഞ്ഞെടുപ്പിൻ്റെ നടപടി ക്രമങ്ങളുടെ ഭാഗമായി കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ തോക്ക് ലൈസൻസ് ലഭിച്ച ഷൂട്ടർന്മാരുടെ തോക്ക് കൾ പോലിസ് സ്റ്റേഷനിൽ സറണ്ടർ ചെയ്തിരിക്കുകയാണ്. അത് കൊണ്ട് കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് നശിപ്പിക്കാൻ സാധിക്കുന്നില്ല. ജനവാസ കേന്ദ്രത്തിൽ ഇറങ്ങി കൃഷിനശിപ്പിക്കുന്ന കാട്ടുപന്നികളെ നശിപ്പിക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു.

എറണാകുളത്ത് യു.ഡി.എഫ് സ്ഥാനാർഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

പിറവം: എറണാകുളം പിറവം പാമ്പാക്കുട ഗ്രാമപഞ്ചായത്തിൽ സ്ഥാനാർഥി മരിച്ചു.പത്താം വാർഡ് യുഡിഎഫ് സ്ഥാനാർഥി സി.എസ് സാബു ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ച ഹൃദയാഘാതത്തെ തുടർന്നാണ് മരണം. സ്ഥാനാര്‍ഥിയുടെ മരണത്തിന് പിന്നാലെ വാര്‍ഡിലെ വോട്ടെടുപ്പ് മാറ്റി വെച്ചു."
 ഇന്നലെ തിരുവനന്തപുരത്ത് വാഹനാപകടത്തിൽ സ്ഥാനാർഥി മരിച്ചിരുന്നു. തിരുവനന്തപുരം കോർപറേഷൻ വിഴിഞ്ഞം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി ജസ്റ്റിൻ ഫ്രാൻസിസിനാണ് മരിച്ചത്. ഇതേതുടർന്ന് വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. ശനിയാഴ്ച രാത്രി ഓട്ടോ ഇടിച്ചായിരുന്നു അപകടം."
 

താങ്കൾ പ്രധാനമന്ത്രിപദത്തില്‍ ഇരുന്നത്ര കാലം നെഹ്‌റു ജയിലില്‍ കിടന്നിട്ടുണ്ട്’; മോദിയെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക"

നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലിരുന്ന കാലത്തോളംതന്നെ ജവാഹര്‍ലാല്‍ നെഹ്‌റു സ്വാതന്ത്യസമരകാലത്ത് ജയിലില്‍ കിടന്നിട്ടുണ്ടെന്ന് ഓർമിപ്പിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ദേശീയ ഗാനമായ വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ചര്‍ച്ചയ്ക്കിടെ പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രധാനമന്ത്രിയും ബിജെപിയും നടത്തുന്ന നെഹ്‌റു വിമര്‍ശനങ്ങള്‍ക്കെതിരേയും പ്രിയങ്ക കടന്നാക്രമണം നടത്തി."
 മോദി 12 വര്‍ഷമായി പ്രധാനമന്ത്രിയാണെന്നും നെഹ്‌റു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഏതാണ്ട് ഇത്രയും കാലം ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു. പിന്നീട് അദ്ദേഹം 17 വര്‍ഷം പ്രധാനമന്ത്രിയുമായി. നിങ്ങള്‍ അദ്ദേഹത്തെ ഒരുപാട് കടന്നാക്രമിക്കുന്നു. പക്ഷേ, അദ്ദേഹം ഐഎസ്ആര്‍ഒ സ്ഥാപിച്ചില്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് മംഗള്‍യാന്‍ ഉണ്ടാകുമായിരുന്നില്ല. ഡിആര്‍ഡിഒ തുടങ്ങിയിട്ടില്ലായിരുന്നെങ്കില്‍ തേജസ് ഉണ്ടാവുമായിരുന്നില്ല. അദ്ദേഹം ഐഐടികളും ഐഐഎമ്മുകളും സ്ഥാപിച്ചില്ലായിരുന്നെങ്കില്‍ ഐടി രംഗത്തെ കുതിപ്പുണ്ടാവുമായിരുന്നില്ല. നെഹ്‌റു എയിംസ് തുടങ്ങിയില്ലായിരുന്നെങ്കില്‍ കോവിഡിനെ എങ്ങനെ പ്രതിരോധിക്കുമായിരുന്നുവെന്നും പ്രിയങ്ക ചോദിച്ചു.

രാജ്യത്തിനായി ജീവിച്ച്, രാജ്യത്തെ സേവിച്ച് മരിച്ച വ്യക്തിയാണ് നെഹ്‌റു. സ്വാതന്ത്ര്യസമരകാലത്ത് ഒന്‍പത് തവണ, 32,000 ദിവസത്തിലധികം- ഏതാണ്ട് ഒന്‍പത് വര്‍ഷത്തിനടുത്ത്, ജയില്‍വാസമനുഭവിച്ചിട്ടുണ്ട് അദ്ദേഹം. നെഹ്‌റുവിനെ അധിക്ഷേപിക്കുന്നവരുടെ ഒരു ലിസ്റ്റുണ്ടാക്കി അക്കാര്യത്തില്‍ മോദിക്ക് ഇഷ്ടമുള്ളത്ര സമയം പാര്‍ലമെന്റില്‍ സംവാദം നടത്താന്‍ കോണ്‍ഗ്രസ് ഒരുക്കമാണെന്നും പ്രിയങ്ക പറഞ്ഞു. അങ്ങനെ നെഹ്‌റു വിഷയത്തില്‍ ഒരു തീര്‍പ്പ് വരുത്തിയിട്ട് തൊഴിലില്ലായ്മയെക്കുറിച്ചും വിലക്കയറ്റത്തെക്കുറിച്ചും സംസാരിക്കാമെന്നും പ്രിയങ്ക പരിഹസിച്ചു. പ്രിയങ്കയുടെ പ്രസംഗത്തെ കരഘോഷങ്ങളോടെയാണ് പ്രതിപക്ഷം വരവേറ്റത്.

അടുത്തവര്‍ഷം ബംഗാളില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ വന്ദേമാതരം ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്നും യഥാര്‍ഥ വിഷയങ്ങളില്‍നിന്ന് ജനശ്രദ്ധ മാറ്റുകയാണെന്നും പ്രിയങ്ക ആരോപിച്ചു"

ആദ്യഘട്ട വിധിയെഴുത്തിന് തുടക്കമായി; തിരുവനന്തപുരം മുതൽ എറണാകുളം വരെ ഏഴ് ജില്ലകൾ ബൂത്തിലേക്ക്

തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മുതൽ എറണാംകുളം വരെയുള്ള ഏഴ് ജില്ലകൾ ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെയാണ് തെരഞ്ഞെടുപ്പ്. രാവിലെ ആറിന്  ബൂത്തുകളില്‍ മോക് പോളിങ് നടന്നു."ഏഴിന് തന്നെ വോട്ടെടുപ്പ് തുടങ്ങി.
 "കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോർപറേഷനുകൾ ഉൾപ്പെടെ 595 തദ്ദേശസ്ഥാപനങ്ങളിൽ 11,168വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 15,432 പോളിംഗ് സ്റ്റേഷനുകളാണ് ഒന്നാംഘട്ടത്തിലുള്ളത്. ആദ്യ ഘട്ടത്തിൽ ആകെ 480 പ്രശ്നബാധിത ബൂത്തുകളുണ്ട്.



36,630 സ്ഥാനാർഥികളും 1.32 കോടി വോട്ടർമാരുമാണ് ഒന്നാംഘട്ടത്തിലുണ്ട്. 11ന് തെരഞ്ഞെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോഡ് വരെയുള്ള ജില്ലയിൽ ഇന്ന് പരസ്യപ്രചാരണം അവസാനിക്കും. 13നാണ് എല്ലായിടത്തും വോട്ടെണ്ണൽ നടക്കുക."
 

വോട്ട് ചെയ്യേണ്ടത് എങ്ങനെ,ഏതൊക്കെ രേഖകള്‍ കൈയില്‍ കരുതണം? നോട്ടയും വിവിപാറ്റും ഇല്ല

തിരുവനന്തപുരം: തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സുതാര്യമായ രീതിയില്‍ വോട്ട് ചെയ്യുന്നതിനായി സമ്മതിദായകന്‍ തിരിച്ചറിയല്‍ രേഖ കൈയ്യില്‍ കരുതണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. *കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള വോട്ടര്‍ സ്ലിപ്പ്, പാസ്സ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്/ബുക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറു മാസക്കാലയളവിന് മുന്‍പ് വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക് എന്നിവയില്‍ ഏതെങ്കിലും ഒരെണ്ണം തിരിച്ചറിയല്‍ രേഖയായി ഹാജരാക്കാം*."
 സ്ലിപ്പുമായി വോട്ടിംഗ് യന്ത്രത്തിന്റെ ചുമതലയുള്ള ഓഫീസറുടെ മുന്‍പിലെത്തി സ്ലിപ്പ് ഏല്‍പ്പിക്കണം. ഉദ്യോഗസ്ഥന്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ബട്ടണ്‍ അമര്‍ത്തി ബാലറ്റ് യൂണിറ്റുകള്‍ വോട്ടിംഗിന് സജ്ജമാക്കും. തുടര്‍ന്ന് സമ്മതിദായകന്‍ വോട്ടിങ് കമ്പാര്‍ട്ട്‌മെന്റിലേക്ക് നീങ്ങണം. ബാലറ്റ് യൂണിറ്റില്‍ ഏറ്റവും മുകളില്‍ ഇടതുഭാഗത്തായി പച്ചനിറത്തിലുള്ള ഓരോ ചെറിയ ലൈറ്റ് തെളിഞ്ഞു നില്‍ക്കുന്നതു കാണാനാകും. ഇത് ബാലറ്റ് യൂണിറ്റുകള്‍ വോട്ടു രേഖപ്പെടുത്താന്‍ തയാറാണെന്ന് സൂചിപ്പിക്കുന്നു. സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിനു നേരെയുള്ള ബട്ടണില്‍ വിരല്‍ അമര്‍ത്തിയാല്‍ ദീര്‍ഘമായ ബീപ് ശബ്ദം കേള്‍ക്കുകയും വോട്ട് രേഖപ്പെടുത്തല്‍ പൂര്‍ണ്ണമാവുകയും ചെയ്യും. ശേഷം വോട്ടര്‍ക്ക് മടങ്ങാവുന്നതാണ്.

കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളിലെ വോട്ടര്‍ ഒരു വോട്ടുമാത്രം ചെയ്താല്‍ മതി. ത്രിതല പഞ്ചായത്തില്‍ ഒരു വോട്ടര്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് തലങ്ങളിലേയ്ക്ക് ഓരോ വോട്ട് വീതം ആകെ മൂന്ന് വോട്ടുകള്‍ രേഖപ്പെടുത്തണം. വോട്ടിംഗ് കംപാര്‍ട്ട്‌മെന്റിലെ മൂന്ന് ബാലറ്റ് യൂണിറ്റുകള്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ആദ്യത്തെ ബാലറ്റ് യൂണിറ്റില്‍ ഗ്രാമപഞ്ചായത്തിലെ സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും അടങ്ങുന്ന വെള്ളനിറത്തിലുള്ള ലേബലും, രണ്ടാമത്തെ ബ്ലോക്ക് തലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റില്‍ പിങ്ക് നിറത്തിലുള്ള ലേബലും ജില്ലാ തലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റില്‍ ഇളംനീല നിറത്തിലുള്ള ലേബലുമാണ് പതിച്ചിരിക്കുന്നത്. ഇത്തരത്തില്‍ മൂന്ന് തലത്തിലേക്കുമുള്ള ബാലറ്റ് യൂണിറ്റുകളിലും ക്രമമായി വോട്ട് രേഖപ്പെടുത്തിക്കഴിയുമ്പോള്‍ ഒരു നീണ്ട ബീപ് ശബ്ദം കേട്ട് വോട്ട് രേഖപ്പെടുത്തല്‍ പൂര്‍ണമാകും.

ഏതെങ്കിലും ഒന്നോ അതിലധികമോ തലത്തിലെ ബാലറ്റ് യൂണിറ്റില്‍ വോട്ട് രേഖപ്പെടുത്താന്‍ താത്പര്യമില്ലാത്തപക്ഷം താത്പര്യമുള്ള തലത്തിലെ വോട്ട് രേഖപ്പെടുത്തിയശേഷം അവസാനത്തെ ബാലറ്റ് യൂണിറ്റിലെ അവസാന ബട്ടണ്‍ (എന്‍ഡ് ബട്ടണ്‍, ഇത് ചുവപ്പ് നിറത്തിലുള്ളതാണ്) അമര്‍ത്തി വോട്ടിംഗ് പൂര്‍ത്തിയാക്കാം. വോട്ട് രേഖപ്പെടുത്തല്‍ പൂര്‍ണമാകുമ്പോള്‍ നീണ്ട ഒരു ബീപ് ശബ്ദം കേള്‍ക്കാനാകും. മൂന്ന് തലത്തിലേയും വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തേണ്ട ആവശ്യമില്ല. എന്‍ഡ് ബട്ടണ്‍ അമര്‍ത്തിക്കഴിഞ്ഞാല്‍ ആ വോട്ടര്‍ക്ക് പിന്നീട് വോട്ട് ചെയ്യുവാനാകില്ല.

ഒരേ സമയം ഒന്നില്‍ കൂടുതല്‍ ബട്ടണ്‍ അമര്‍ത്തിയാലും ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുകയുള്ളൂ. അത് പോലെ ഒന്നില്‍ കൂടുതല്‍ തവണ ഒരേ ബട്ടണില്‍ അമര്‍ത്തിയാലും ഒരു വോട്ട് മാത്രമാണ് രേഖപ്പെടുത്തുക.

വോട്ട് ചെയ്യുന്നതിനുള്ള രഹസ്യസ്വഭാവം കാത്ത് സൂക്ഷിക്കാന്‍ ഓരോ വോട്ടറും ബാധ്യസ്ഥരാണ്. വോട്ടര്‍മാര്‍ക്ക് എന്തെങ്കിലും സംശയമോ പ്രയാസമോ അനുഭവപ്പെടുന്നുവെങ്കില്‍ പ്രിസൈഡിംഗ് ഓഫീസറുടെ സഹായം തേടാവുന്നതാണ്. വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ അടുത്ത ആളിന് വോട്ട് ചെയ്യാനായി എത്രയും വേഗം വോട്ടിംഗ് കമ്പാര്‍ട്ട്‌മെന്റില്‍ നിന്നും വോട്ടര്‍ പുറത്തു കടക്കണം."വോട്ടിങ് സമയം ശ്രദ്ധിക്കണം

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് സമയക്രമം സമ്മതിദായകര്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. വൈകുന്നേരം 6 വരെ പോളിംഗ് സ്റ്റേഷനില്‍ വോട്ട് ചെയ്യാനെത്തിയ മുഴുവന്‍ പേര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കും.

വോട്ടെടുപ്പ് അവസാനിപ്പിക്കാന്‍ നിശ്ചയിച്ച സമയത്തിന് പോളിങ് സ്റ്റേഷനില്‍ ക്യൂവില്‍ നില്‍ക്കുന്ന എല്ലാവരെയും വോട്ട് ചെയ്യാന്‍ അനുവദിക്കും. ഇവര്‍ക്ക് പ്രിസൈഡിങ് ഓഫീസര്‍ ഒപ്പിട്ട സ്ലിപ്പ് നല്‍കും. ഏറ്റവും അവസാനത്തെ ആള്‍ക്ക് ഒന്ന് എന്ന ക്രമത്തിലാണ് സ്ലിപ് നല്‍കുക. വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിനുള്ള സമയം കഴിഞ്ഞാലും ക്യൂവിലുള്ള സമ്മതിദായകര്‍ എല്ലാവരും വോട്ട് ചെയ്തു കഴിയുന്നതു വരെ വോട്ടെടുപ്പ് തുടരും.

*തദ്ദേശ തിരഞ്ഞെടുപ്പില്‍ നോട്ടയും വിവിപാറ്റും ഇല്ല*

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് മെഷീനില്‍ നോട്ട (NOTA) രേഖപ്പെടുത്താന്‍ കഴിയില്ല. അതുപോലെ വിവിപാറ്റ് മെഷീനുമുണ്ടാകില്ല."
 .
 .

പേപ്പട്ടിയെ തല്ലിക്കൊന്നു; കൊല്ലത്ത്‌ യു.ഡി.എഫ് സ്ഥാനാർഥിയുടെ പേരിൽ കേസ്

ശാസ്താംകോട്ട : നാട്ടിൽ ഭീതിപരത്തുകയും ഒട്ടേറെപ്പേരെ കടിക്കുകയും ചെയ്ത പേപ്പട്ടിയെ തല്ലിക്കൊന്നെന്ന് മൃഗസ്നേഹികളുടെ പരാതിയിൽ സ്ഥാനാർഥിയുടെ പേരിൽ കേസ്. പടിഞ്ഞാറെ കല്ലട കാരാളിമുക്ക് ടൗൺ വാർഡിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി സുരേഷ് ചന്ദ്രനെ പ്രതിയാക്കിയാണ് ശാസ്താംകോട്ട പോലീസ് കേസെടുത്തത്."

കഴിഞ്ഞ കുറേ ദിവസങ്ങളായി കാരാളിമുക്കിലും പരിസരത്തും അലഞ്ഞുനടന്ന നായ ഒട്ടേറെപ്പേരെ കടിച്ചു. യുവതിക്കും വയോധികനും സാരമായി മുറിവേറ്റിരുന്നു. സർക്കാർ സംവിധാനമുൾപ്പെടെ പല കോണുകളിലും മുട്ടിയിട്ടും നായയെ പിടിക്കാൻ സഹായമെത്തിയില്ല."

തുടർന്ന് സ്ഥാനാർഥി ഉൾപ്പെടെ നാട്ടുകാരായ ഒരു സംഘം യുവാക്കൾ നായയെ തിരഞ്ഞു നടക്കുന്നതിനിടയിൽ ഒരു വീടിനുസമീപം കണ്ടെത്തി. അടുത്തെത്തിയപ്പോൾ തങ്ങൾക്കുനേരേ പാഞ്ഞടുത്ത നായയുടെ കടിയേൽക്കാതിരിക്കാൻ ചെറുത്തപ്പോൾ ചത്തെന്നാണ് സുരേഷ് ചന്ദ്രൻ ഉൾപ്പെടെയുള്ളവർ പറയുന്നത്. നായയെ അവർ ജില്ലാ വെറ്ററിനറി ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ പേവിഷബാധ സ്ഥിരീകരിച്ചു.

എന്നാൽ അതിനിടെ ചിലർ മൃഗസ്നേഹികളുടെ സംഘടനയ്ക്ക് പരാതി അയച്ചതിന്റെ അടിസ്ഥാനത്തിൽ കളക്ടർ റിപ്പോർട്ട് തേടി. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് മൃഗത്തെ കൊന്നതിന് ബിഎൻഎസ് 325 വകുപ്പ് പ്രകാരം കേസെടുത്തു."
 
 
 .

യു.എസ് വൈസ് പ്രസിഡന്റിന്റെ വായടപ്പിച്ച് സോഷ്യൽ മീഡിയ; നിങ്ങളുടെ ഭാര്യയും ഇന്ത്യക്കാരിയല്ലേ, അവരെയും മക്കളെയും തിരിച്ചയക്കുമോ

വാഷിങ്ടൺ: ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ അമേരിക്കൻ പൗരൻമാരുടെ അവസരങ്ങൾ കവരുകയാണെന്ന യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസി​ന്റെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി സമൂഹ മാധ്യമങ്ങൾ. നിങ്ങളുടെ ഭാര്യയും ഇന്ത്യക്കാരിയല്ലേ എന്ന മറുചോദ്യവുമായാണ് സമൂഹ മാധ്യമങ്ങൾ ​വാൻസിനെ നേരിട്ടത്. ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷാ വാൻസ് ഇന്ത്യൻ വംശജയാണ്.കുടിയേറ്റക്കാരെ എതിർക്കുന്ന വാൻസ് ഉഷയെയും അവരുടെ ഇന്ത്യൻ വംശജരായ കുടുംബത്തെയും തിരികെ അയക്കുമോ എന്നും ചോദ്യമുയർന്നു. അവർക്കായി വിമാനടിക്കറ്റുകള്‍ വാങ്ങുമ്പോള്‍ ഞങ്ങളെ അറിയിക്കണം. നിങ്ങള്‍ ഒരു മാതൃകയായി മുന്നില്‍ നിന്ന് നയിക്കണം. നിങ്ങളുടെ ഭാര്യയും മക്കളും അമേരിക്കന്‍ സ്വപ്‌നങ്ങള്‍ മോഷ്ടിക്കുകയാണ്. ഭാര്യയുടെ കുടുംബത്തെ വെറുക്കുന്നത് മനസിലാവും. എന്നാൽ ഇതൊരു അതിരുകടന്ന പ്രതികരണമാണെന്ന് ഓര്‍ക്കണം... എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങൾ. ഉഷാ വാൻസിനും ജെ.ഡി. വാൻസും മൂന്നുമക്കളുണ്ട്."

​''കൂട്ടമായുള്ള കുടിയേറ്റം അമേരിക്കൻ പൗരൻമാരുടെ സ്വപ്നങ്ങൾ കവരുകയാണ്. എക്കാലവും ഇത് ഇങ്ങനെ തന്നെയാണ്''-എന്നാണ് വാൻസ് എക്സിൽ കുറിച്ചത്. തന്റെ വീക്ഷണങ്ങളെ ചോദ്യം ​ചെയ്യുന്ന പഠനങ്ങൾ പുറത്തുവിടുന്നത് പഴയ വ്യവസ്ഥിതിയിൽ സമ്പന്നരാകുന്നവരാണെന്നും വാൻസ് വിമർശിക്കുകയുണ്ടായി. യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ്(ഐ.സി.ഇ) രാജ്യത്ത് പ്രവർത്തനം തുടങ്ങിയതിനു ശേഷം വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് ലൂസിയാനയിൽ നിന്നുള്ള ഒരു നിർമാണ കമ്പനി ഉടമ എക്സിൽ കുറിച്ചിരുന്നു. തന്റെ വീക്ഷണങ്ങളെ ചോദ്യം ചെയ്യുന്ന പഠനങ്ങള്‍ പുറത്തുവിടുന്നത് പഴയ വ്യവസ്ഥിതിയില്‍ സമ്പന്നരാകുന്നവരാണെന്നും അദ്ദേഹം വിമര്‍ശിച്ചു."

ഒരു കുടിയേറ്റക്കാരനും ജോലിക്ക് പോകാന്‍ ആഗ്രഹമില്ല. അത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. എന്നാല്‍ ഐ.സി.ഇ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം കഴിഞ്ഞ മൂന്ന് മാസത്തിനിടെ തനിക്ക് ലഭിച്ച കോളുകളേക്കാള്‍ കൂടുതലാണ് ഈ ഒരാഴ്ച തനിക്ക് ലഭിച്ച കോളുകളെന്ന് നിര്‍മാണ കമ്പനി ഉടമ എക്‌സിലൂടെ അഭിപ്രായപ്പെട്ടു.

ആ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് വാന്‍സിന്റെ കുറിപ്പ്. ഇതിന് താഴെയാണ് നിങ്ങളുടെ ഭാര്യ കുടിയേറ്റ കുടുംബത്തില്‍ നിന്നുള്ള ഇന്ത്യക്കാരിയല്ലേ എന്ന ചോദ്യം വന്നത്. ഇന്ത്യൻ കുടിയേറ്റക്കാർക്ക് അമേരിക്കയിൽ ജനിച്ച മകളാണ് ഉഷാ വാൻസ്. 

മുളകുപൊടി വിതറി വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ചോടി; യുവതി അറസ്റ്റില്‍

താമരശേരി:കട്ടിപ്പാറ പഞ്ചായത്തിലെ ചമല്‍ പൂവന്‍മലയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ മുളകുപൊടി വിതറി ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന കേസില...