താമരശേരി:കട്ടിപ്പാറ പുതിയ ഭരണസമിതിഅധികാരമേൽക്കുന്നതിന്റെ ഭാഗമായി കട്ടിപ്പാറ പഞ്ചായത്തിൽ സംഘടിപ്പിച്ച സത്യപ്രതിജ്ഞാ ചടങ്ങിൽ വാക്കേറ്റവും പ്രതിഷേധവും.തെരെഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് ഇരിക്കാൻ കസേര നൽകിയില്ലെന്നും ഹാരമണിയിക്കൽ ചടങ്ങിൽ വിവേചനം കാട്ടിയെന്നും ആരോപിച്ചായിരുന്നു എൽ.ഡി.എഫ് പ്രവർത്തകരുടെ പ്രതിഷേധം. എന്നാൽ തോൽവി സമ്മതിക്കാൻ കഴിയാത്തവരുടെ രാഷ്ട്രീയ നാടകമാണ് അരങ്ങേറിയതെന്ന് യു.ഡി.എഫ് നേതൃത്വം ആരോപിച്ചു.
ഞായറാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന്റെ തുടക്കം മുതൽക്കേ തടസ്സങ്ങൾ സൃഷ്ടിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചതെന്ന് യു.ഡി.എഫ് കട്ടിപ്പാറ പഞ്ചായത്ത് കമ്മിറ്റിചെയർമാൻഅബൂബക്കർകുട്ടി എ.കെ പ്രസ്താവനയിൽ പറഞ്ഞു. യു.ഡി.എഫ്അംഗങ്ങൾസ്ഥലത്തെത്തിയപ്പോൾ അവർക്കായി നീക്കിവെച്ച സീറ്റുകളിൽ ഇരുന്നു. തൊട്ടുപിന്നാലെ എത്തിയ എൽ.ഡി.എഫ് അംഗങ്ങളിൽ അഞ്ചുപേരെ നേരിട്ട് സ്വീകരിച്ച് സീറ്റുകളിൽ ഇരുത്തുകയും ബാക്കി മൂന്ന് പേർക്കുള്ള സീറ്റുകൾ കൂടി ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. എന്നാൽ കസേരയില്ലെന്നാരോപിച്ച് ചടങ്ങ് അലങ്കോലപ്പെടുത്താനാണ് അവർ ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു .
സത്യപ്രതിജ്ഞയ്ക്ക് ശേഷം ജനപ്രതിനിധികളെഹാരമണിയിക്കുന്ന കാര്യത്തിൽ സിപിഎം നേതാക്കളുമായി മുൻകൂട്ടി സംസാരിച്ച്ധാരണയിലെത്തിയിരുന്നു. എന്നാൽ ചടങ്ങ് തുടങ്ങിയപ്പോൾ മുമ്പ് സമ്മതം മൂളിയ നേതാവ് തന്നെ അണികളെഇളക്കിവിട്ട്പ്രതിഷേധത്തിന് നേതൃത്വം നൽകിയതായി യു.ഡി.എഫ് ആരോപിച്ചു. ചായ വിതരണത്തിന്റെ പേരിലും തർക്കങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും യു.ഡി.എഫ് പ്രവർത്തകർ ആത്മസംയമനം പാലിച്ചതിനാൽ വലിയ സംഘർഷങ്ങൾ ഒഴിവായി.
തിരഞ്ഞെടുപ്പിലെ പരാജയവും ഭരണനഷ്ടവും ഉൾക്കൊള്ളാൻ കഴിയാത്ത ഇടതുപക്ഷ നേതൃത്വം ജനാധിപത്യത്തെഅവഹേളിക്കുകയാണെന്ന്ചെയർമാൻകുറ്റപ്പെടുത്തി.
എന്നാൽകട്ടിപ്പാറഗ്രാമപഞ്ചായത്തിലേക്ക്തെരഞ്ഞെടുക്കപ്പെട്ടജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ഉണ്ടായ ചില തെറ്റായ പ്രവണതകൾക്കെതിരെഎൽ.ഡി.എഫ് പ്രതിഷേധം ഉയർത്തിയിരുന്നു.
ഈ പ്രതിഷേധങ്ങളെ മുൻനിർത്തി എൽ.ഡി.എഫ് സത്യപ്രതിജ്ഞ ചടങ്ങ് അലങ്കോലപ്പെടുത്താൻ ശ്രമിച്ചു എന്ന തരത്തിൽ യു.ഡി.എഫ് വ്യാപകമായി കുപ്രചരണം നടത്തുകയാണ്.സത്യപ്രതിജ്ഞ ചടങ്ങിന് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്നത് പഞ്ചായത്ത് സെക്രട്ടറിയിൽ നിക്ഷിപ്തമായ അധികാരമാണ്. 17 വാർഡുകളിൽ നിന്നും വിജയിച്ച് വന്ന പ്രതിനിധികൾക്ക് ഇരിക്കാൻ ആവശ്യമായ ഇരിപ്പിടം പ്രസ്തുത സ്ഥലത്ത് ഒരുക്കിയിട്ടുണ്ടായിരുന്നില്ല. പരിപാടിനടക്കുന്ന സ്ഥലത്ത് ആദ്യം എത്തിയയു.ഡി.എഫ്ജനപ്രതിനിധികൾക്ക് ആവശ്യമായ ഇരിപ്പിടം ലഭിക്കുകയും തൊട്ടുപിന്നാലെ വന്ന എൽ.ഡി.എഫ് ജനപ്രതിനിധികൾക്ക് ഇരിക്കാൻ ആവശ്യമായ സൗകര്യം ലഭിക്കാതെയും വന്ന സമയത്ത് എൽ.ഡി.എഫ്നേതാക്കൾപ്രതിഷേധം അറിയിച്ചതാണ്. ന്യായമായി ലഭിക്കേണ്ട സൗകര്യങ്ങൾ ലഭിക്കാതെ വന്നപ്പോൾ ചോദ്യം ചെയ്തതിനെതിരെയാണ്യു.ഡി.എഫ് പച്ചക്കള്ളം പടച്ചു വിടുന്നത്.
വാർഡുകളിൽനിന്ന്തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം യു.ഡി.എഫ്ജനപ്രതിനിധികൾക്കുള്ള ഹാരാർപ്പണം നടക്കുകയുണ്ടായി. ഔദ്യോഗികപരിപാടിയ്ക്ക്പുറമേയുള്ള ഒരു പരിപാടി എന്ന നിലയ്ക്ക് ഈ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത് അതാത് രാഷ്ട്രീയ പാർട്ടിയുടെ ബന്ധപ്പെട്ട ആളുകളാണ്.എന്നാൽ ഈപരിപാടിയുടെഓരോവാർഡുകളുമായി ബന്ധപ്പെട്ട അനൗൺസ്മെന്റ് നടത്തിയത് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയാണ്. സർക്കാർ ശമ്പളം പറ്റുന്ന ഒരു ഉദ്യോഗസ്ഥൻ യു.ഡി.എഫിന്റെ പഞ്ചായത്ത് സെക്രട്ടറിയുടെ പണിയെടുത്തപ്പോൾ മുൻകാലങ്ങളിലെത് പോലെ പ്രതിഷേധം ഉണ്ടായിട്ടുണ്ട്.
സത്യപ്രതിജ്ഞ ചടങ്ങിന് എത്തിയ ആളുകൾക്ക് പഞ്ചായത്ത് ചായ ഏർപ്പാടാക്കിയിരുന്നു.എന്നാൽ ഇത് വിതരണം ചെയ്ത സമയത്ത് കാണിച്ച പക്ഷപാതിത്വത്തെ ചോദ്യം ചെയ്തത് പോലും രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ചർച്ചയാക്കുന്നത് തികഞ്ഞ രാഷ്ട്രീയ പാപ്പരത്തമാണെന്ന് ഇടത് മുന്നണി കൺവീനർ ടിം വാസു പ്രസ്താവന യിൽ അറിയിച്ചു
No comments:
Post a Comment