താമരശ്ശേരി: ടൈൽ കട്ട് ചെയ്യുന്നതിനിടെ കട്ടർ നിയന്ത്രണം വിട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന കോരങ്ങാട് സ്വദേശി രാജൻ (52)ആണ് മരിച്ചത്.
ഇന്നലെ വൈകിട്ടോടെ കോരങ്ങാട് അങ്ങാടിയിലെ കടമുറിയിൽ വെച്ച് ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.
യന്ത്രത്തിന്റെ നിയന്ത്രണം അബദ്ധത്തിൽ നഷ്ടപ്പെട്ടതിനെ തുടർന്ന് രാജന്റെ ഇരുകാലുകൾക്കും പരിക്കേൽക്കുകയായിരുന്നു.