കോഴിക്കോടട്:ഷൂ ഇടുന്നതിനിടയിൽ കോഴിക്കോട് യുവതിക്ക് പാമ്പുകടിയേറ്റു. എരഞ്ഞിപ്പാലം സ്വദേശി അനഘയ്ക്കാണ് (24) പാമ്പുകടിയേറ്റത്.
ഷൂ ഇടുന്നതിനിടെ അതിനുള്ളില്‍ ഉണ്ടായിരുന്ന മൂർഖൻ പാമ്പ് കടിക്കുകയായിരുന്നു.രാവിലെ ജോലിക്ക് പോവാനായി ധൃതിയില്‍ ഷൂ ഇട്ടപ്പോഴാണ് എന്തോ കടിച്ചതായി തോന്നിയത്. ഉടൻ ഷൂ അഴിച്ചുമാറ്റിയപ്പോഴാണ് പാമ്പിനെ കണ്ടത്
യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി.