LATEST

6/recent/ticker-posts

ചുരത്തിൽ റോഡിൽ നിന്നും പെരുമ്പാമ്പിനെ പിടിച്ചു മാറ്റാൻ ശ്രമിച്ച യുവാവിനെ കടിച്ചു കീറി

താമരശ്ശേരി:ചുരത്തിൽ റോഡിൽ നിന്നും പെരുമ്പാമ്പിനെ പിടിക്കാൻ ശ്രമിച്ച യുവാവിനെ കടിച്ചു കീറി . കൽപ്പറ്റ സ്വദേശി ആസാദ് (28)നാണ് കാലിന് കടിയേറ്റത്.ഇന്ന് രാത്രി എട്ടോടെ ഒമ്പതാം വളവിൽ റോഡിൻ്റെ മറുവശത്തേക്ക് പോകാൻ ശ്രമിച്ച പാമ്പ് റോഡിനു നടുവിൽ നിന്നും മാറാതെ കിടന്നതിനാൽ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു.ഈ അവസരത്തിൽ പാമ്പിനെ മാറ്റുന്നതിനായി കാറിൽ നിന്നും ഇറങ്ങി പാമ്പിന്റെ  ദേഹത്ത്  പിടിച്ചു മാറ്റാൻ ശ്രമിച്ച സമയത്താണ്  കടിയേറ്റ്.കടിയേറ്റ ഭാഗം ഇറച്ചി നഷ്ടപ്പെട്ടു പോയി.പാമ്പ് അവിടെ നിന്നും കാട്ടി ലേക്ക് ട് ഇഴഞ്ഞ് പോവുകയും ചെയ്തു.

ഉടനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാമ്പ് പിന്നീട് ഇഴഞ്ഞ് റോഡിൻ്റെ എതിർവശത്തേക്ക് നീങ്ങി.