LATEST

6/recent/ticker-posts

റഹീം ധനസമാഹരണം: വ്യാജപ്രചാരണങ്ങൾ തള്ളി റിയാദ് സഹായ സമിതി രംഗത്ത്

റിയാദ്: അബ്​ദുൽ റഹീമി​െൻറ മോചനവുമായി ബന്ധപ്പെട്ട ധനസമാഹരണത്തിൽ ബാക്കി വന്ന തുകയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ നടക്കുന്ന തെറ്റായ പ്രചാരണങ്ങൾക്കെതിരെ റിയാദ് നിയമ സഹായ സമിതി രംഗത്ത്. റിയാദിൽ  സമിതിയുടെ പ്രത്യേക യോഗം ചേർന്നു വിശദീകരണം നൽകി.റഹീം കേസിൽ തുടക്കം മുതൽ മുൻനിരയിൽ നിന്ന് പ്രവർത്തിച്ചത് റിയാദിലെ സഹായ സമിതിയാണെന്നും, കോഴിക്കോ​ട്ടെ ട്രസ്​റ്റി​െൻറ പക്കലുള്ള തുകയുടേതടക്കമുള്ള കൃത്യമായ കണക്കുകൾ വരും ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു."






കേസിലെ പണമിടപാടുകളുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങളും വ്യാജ വാർത്തകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത്തരം അടിസ്ഥാനരഹിതമായ പ്രചാരണങ്ങളിൽ പൊതുജനങ്ങൾ വഞ്ചിതരാകരുതെന്ന് സമിതി അഭ്യർത്ഥിച്ചു. നിലവിൽ ബാക്കിയുള്ള തുക നാട്ടിലെ റഹീം ട്രസ്​റ്റി​െൻറ കീഴിലാണ് സുരക്ഷിതമായിട്ടുള്ളത്. ഈ തുക എപ്രകാരം വിനിയോഗിക്കണമെന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ടും വരും ദിവസങ്ങളിൽ പൂർണമായ വ്യക്തത വരുത്തുമെന്ന് അംഗങ്ങൾ വ്യക്തമാക്കി."