Saturday, December 27, 2025

കട്ടിപ്പാറ ;സജീന പ്രസിഡൻ്റ് ,പ്രേംജി ജെയിംസുംവൈസ് പ്രസിഡൻ്റ്.

കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിസജീന പി (സജീന ടീച്ചർ ) വിജയിച്ചു. എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച  ശ്രീജില ശ്രീ ജിത്തിനെ എട്ടിനെതിരെ ഒമ്പത് വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. സജീന ടീച്ചറുടെ പേര് പ്രേംജി ജെയിംസ് നിർദ്ദേശിക്കുകയും, നസീമ അസീസ് പിന്താങ്ങുകയും ചെയ്തു.ശ്രീജില ശ്രീ ജിത്തിനെ അയൂബ് കാറ്റാടി നിർദ്ദേശിക്കുകയും, കെ.സി ലെനിൻ പിന്താങ്ങുകയും ചെയ്തു.

ഉച്ചക്ക് ശേഷം നടന്ന വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽപ്രേംജിജെയിംസും,  നിധീഷ് കല്ലുള്ളതോടും തമ്മിൽ നടന്ന മത്സരത്തിൽ എട്ടിനെതിരെ ഒമ്പത് വോട്ടുകൾക്ക് പ്രേംജി ജെയിംസ് വിജയിച്ചു. പ്രേംജി ജെയിംസിന്റെ പേര് മുഹമ്മദ് ഷാഹിം  നിർദ്ദേശിക്കുകയും, സഫിയ അബൂബക്കർ പിൻതാങ്ങുകയും ചെയ്തു. നിധീഷ് കല്ലുള്ളതോടിനെ പി.സിതോമസ് നിർദ്ദേശിക്കുകയും, സൗമ്യ പ്രജീഷ് പിന്താങ്ങുകയും ചെയ്തു.
 റിട്ടേണിങ്ങ് ഓഫീസർ,സബ്ബ് രജിസ്ട്രാർ ഓഫീസർ സനിൽ ജോസ്, അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസർ, കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കൂടിയായ നൗഷാദ് അലി തുടങ്ങിയവർ നിയന്ത്രിച്ചു.

No comments:

Post a Comment

പ്രാദേശിക എതിർപ്പ്;തിരുവമ്പാടി മുസ്‌ലിം ലീഗ് സീറ്റു കോണ്‍ഗ്രസുമായി വെച്ചുമാറില്ല;

കോഴിക്കോട്:പ്രാദേശിക അണികളുടെ ശക്തമായ എതിർപ്പ് കണക്കിലെടുത്ത് തിരുവമ്പാടി മണ്ഡലം അടക്കം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സീറ്റുകള്‍ കോ...