തൃശൂർ മറ്റത്തൂര്‍ പഞ്ചായത്തിൽ എട്ട് കോൺഗ്രസ് അംഗങ്ങൾ നാല് ബി.ജെ.പി അംഗങ്ങളുമായി ചേർന്ന് സ്വതന്ത്ര യെ വിജയിപ്പിച്ചു.എൽ.ഡി.എഫ് തോറ്റു
തിരുവനന്തപുരത്ത് പാങ്ങോട് പഞ്ചായത്തില്‍ യുഡിഎഫ് പ്രസിഡന്റ് എസ്.ഗീത രാജിവെച്ചു. യുഡിഎഫിന് എസ്ഡിപിഐയുടെ പിന്തുണ വേണ്ടതില്ലായെന്ന നിലപാടിനെ തുടര്‍ന്നാണ് രാജി. പഞ്ചായത്തില്‍ എസ്ഡിപിഐ പിന്തുണയോടെയാണ് യുഡിഎഫ് വിജയിച്ചത്.
ഇതിന് പിന്നാലെ എതിര്‍പ്പറിയിച്ച് ഒരു വിഭാഗം പ്രാദേശിക നേതാക്കള്‍ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി എസ്ഡിപിഐ വേണ്ടതില്ലെന്നാണ് ഭൂരിപക്ഷം പ്രാദേശികനേതാക്കളുടെയും അഭിപ്രായം. ഇതേ തുടര്‍ന്ന് തര്‍ക്കം രൂക്ഷമായതോടെയാണ് എസ്.ഗീത രാജിവെച്ചത്.
എസ്ഡിപിഐയുമായി സഖ്യം ചേരേണ്ടതില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനമെന്നും അതിന് വിരുദ്ധമായി പ്രവർത്തിച്ച് പാർട്ടിക്ക് ക്ഷീണം വരുത്താതിരിക്കാനാണ് തങ്ങൾ രാജിയെക്കുറിച്ച് ആലോചിച്ചതെന്നും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രതികരിച്ചു."
ഇതിനിടയിൽ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു, ബിജെപിക്കൊപ്പം ചേര്‍ന്ന് സ്വതന്ത്രയെ ജയിപ്പിച്ചു; മറ്റത്തൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് തോറ്റു.പത്ത് അംഗങ്ങളുണ്ടായിരുന്ന എല്‍ഡിഎഫ് ഭരണം പിടിക്കാതിരിക്കാനാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഈ നീക്കം നടത്തിയത്. ഇതോടെ ബിജെപിക്കൊപ്പം ചേർന്ന് മറ്റത്തൂർ പഞ്ചായത്ത് ഭരണം ഇവർ പിടിച്ചു. 24 അംഗങ്ങളുള്ള പഞ്ചായത്തില്‍ സ്വതന്ത്രയായി ജയിച്ച ടെസ്സി ജോസ് കല്ലറക്കല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എട്ട് കോണ്‍ഗ്രസ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളും ടെസ്സി ജോസ് കല്ലറക്കലിനെ പിന്തുണച്ചതോടെ സി.പി.എംതോറ്റു
No comments:
Post a Comment