LATEST

6/recent/ticker-posts

യുഎഇയില്‍ വാഹന അപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന കൊടുവള്ളി സ്വദേശി മരിച്ചു

യുഎഇയിലെ അല് ഐനിലുണ്ടായ വാഹന അപകടത്തില് പരുക്കേറ്റു ചികിത്സയിലായിരുന്ന കൊടുവള്ളി സ്വദേശി മരിച്ചു. കൊടുവള്ളി തലപ്പെരുമണ്ണ  നുച്ചിക്കാട്ട് തടത്തിൽ അജ്മൽ  ഷാ (25) ആണ് മരിച്ചത്.നരിക്കുനി പറശ്ശേരി മുക്ക് ഇബ്രാഹീമിൻ്റെ  മകനാണ്.

ചികിത്സയ്ക്കിടെ ഇന്നലെ വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. അൽ ഐനിൽ കടയിൽജോലി ചെയ്യുകയായിരുന്നു.