Wednesday, December 24, 2025

തീപിടിച്ച ബസിൽനിന്ന്​ ആറ്​ അധ്യാപികമാരെ രക്ഷിച്ച് കോളജ്​ പ്രഫസർ

രാവിലെ ജോലിക്ക്​ പോകാനിറങ്ങിയതാണ്​ അബ്​ദുൽ സലാം ഷറാറി എന്ന സൗദി യുവാവ്​. കോളജ്​ പ്രഫസറാണ്​. ത​ന്റെ കാറോടിച്ച്​ ഹൈവേയിലൂടെ പോകു​മ്പോൾ പെ​ട്ടെന്നാണ്​ കുറച്ചകലെ തീയാളിപ്പടരുന്ന ഒരു കാഴ്​ച കണ്ടത്​. സൂക്ഷിച്ച്​ നോക്കിയപ്പോൾ അതൊരു ബസിൽനിന്നാണെന്ന്​ മനസ്സിലായി, ഒരു മിനി ബസ്​. കാറി​ന്റെ വേഗം കൂട്ടി അബ്​ദുൽ സലാം അവിടേക്ക്​ പാഞ്ഞുചെന്നു. ബസിനുള്ളിൽനിന്ന്​ സ്​ത്രീകളുടെ കൂട്ടനിലവിളി ഉയരുന്നു. പുക നിറഞ്ഞ ബസിനുള്ളില്‍ വാതിലുകള്‍ തുറക്കാന്‍ കഴിയാതെ മരണഭയത്താല്‍ നിലവിളിക്കുകയാണ്​ അവരെല്ലാം."
 പിന്നെ ഒന്നും നോക്കിയില്ല ബസി​ന്റെ ജനാലകള്‍ തകര്‍ത്ത് അബ്​ദുൽ സലാം ഓരോരുത്തരെയായി പുറത്തെത്തിച്ചു. അവസാനത്തെ ആളെയും സുരക്ഷിതമായി പുറത്തെത്തിച്ച് സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ ബസ്‌ പൂര്‍ണമായും അഗ്‌നിക്കിരയായി. മൊത്തം ആറ്​ പേരാണ്​ ബസിലുണ്ടായിരുന്നത്​. പലർക്കും സാരമായ പൊള്ളലേറ്റിരുന്നു. ഉടൻ പൊലീസെത്തി പരിക്കേറ്റ എല്ലാവരെയും സമീപത്തെ ആശുപത്രിയിലേക്ക്​ മാറ്റുകയും ചെയ്​തു. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ അബ്​ദുൽ സലാമി​ന്റെ കൈകാലുകൾക്കും​ പൊള്ളലേറ്റു."
 

No comments:

Post a Comment

പ്രാദേശിക എതിർപ്പ്;തിരുവമ്പാടി മുസ്‌ലിം ലീഗ് സീറ്റു കോണ്‍ഗ്രസുമായി വെച്ചുമാറില്ല;

കോഴിക്കോട്:പ്രാദേശിക അണികളുടെ ശക്തമായ എതിർപ്പ് കണക്കിലെടുത്ത് തിരുവമ്പാടി മണ്ഡലം അടക്കം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സീറ്റുകള്‍ കോ...