Tuesday, December 23, 2025

മട്ടന്നൂർ എടയന്നൂരിൽ സ്‌കൂട്ടിയും കാറും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു; മറ്റൊരു മകൻ ഗുരുതരാവസ്ഥയിൽ

ഇരിട്ടി:

മട്ടന്നൂർ എടയന്നൂരിൽ സ്‌കൂട്ടിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയും മകനും മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു മകനെ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തില്ലങ്കേരി പടിക്കച്ചാൽ സ്വദേശിനിയും നിലവിൽ മട്ടന്നൂർ നെല്ലൂന്നിയിൽ താമസക്കാരിയുമായ നിവേദ (46)യും, മകൻ സാത്വിക് (9)യുമാണ് മരിച്ചത്.

നിവേദയുടെ രണ്ടാമത്തെ മകൻ ഋഗ്വേദ് (11) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

ചൊവ്വാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ, എടയന്നൂർ സ്കൂളിന് സമീപംവച്ചാണ് അപകടം.

കുറ്റിയാട്ടൂർ മുച്ചിലോട്ട് കാവിൽ തെയ്യം കാണാൻ പോയി മടങ്ങുന്നതിനിടെ, എതിർദിശയിൽ നിന്ന് വന്ന കാറുമായി സ്‌കൂട്ടി കൂട്ടിയിടിക്കുകയായിരുന്നു.

നിവേദയുടെ ഭർത്താവ് ഖത്തറിലാണ്. മൂത്തമകൻ വൈഷ്ണവ് ബംഗളൂരുവിൽ പഠിക്കുന്നു.

No comments:

Post a Comment

പ്രാദേശിക എതിർപ്പ്;തിരുവമ്പാടി മുസ്‌ലിം ലീഗ് സീറ്റു കോണ്‍ഗ്രസുമായി വെച്ചുമാറില്ല;

കോഴിക്കോട്:പ്രാദേശിക അണികളുടെ ശക്തമായ എതിർപ്പ് കണക്കിലെടുത്ത് തിരുവമ്പാടി മണ്ഡലം അടക്കം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സീറ്റുകള്‍ കോ...