Tuesday, December 23, 2025

സഹോദരിയുടെ വിവാഹത്തിയത് ക്ഷണിച്ച്‌ വരുത്തിയത് യാചകരെ

യുപിയില്‍ നിന്നും ഒരു അസാധാരണ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സ്വന്തം സഹോദരിയുടെ വിവാഹത്തിന് സഹോദരൻ ക്ഷണിച്ച്‌ വരുത്തിയത് നാട്ടിലെ യാചകരെ. എല്ലാവരെയും ക്ഷണിക്കുക മാത്രമല്ല, അവർക്ക് വയറുനിറച്ചും ഭക്ഷണവും സമ്മാനങ്ങളും അദ്ദേഹം നല്‍കി.

ക്ഷണിച്ച്‌ വരുത്തി ഒപ്പമിരുത്തി

ഉത്തർപ്രദേശിലെ ഗാസിപൂരില്‍ നിന്നുള്ള സിദ്ധാർത്ഥ് റായ് തന്‍റെ സഹോദരിയുടെ വിവാഹം ശരിക്കും അവിസ്മരണീയമാക്കാൻ വ്യത്യസ്തമായ വഴി തെരഞ്ഞെടുത്തു. അദ്ദേഹം അതിഥികളുടെ പട്ടിക ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയില്ല. മറിച്ച്‌ ജില്ലയിലുടനീളമുള്ള യാചകരെയും ഭവനരഹിതരെയും പ്രത്യേക അതിഥികളായി ക്ഷണിച്ചു.അങ്ങനെ ക്ഷണിച്ച അതിഥികളെ അദ്ദേഹം വാഹനങ്ങളില്‍ വിവാഹ വേദിയിലേക്ക് ആനയിച്ചു. ഊഷ്മളമായ സ്വീകരണം നല്‍കി. കുടുംബാംഗങ്ങള്‍ക്കൊപ്പം ഇരുത്തി ഭക്ഷണം വിളമ്ബി. സംഗീതവും നൃത്തവുമായി രംഗം കൊഴുപ്പിച്ചു. അവരെയെല്ലാം തങ്ങളിലൊരാള്‍ എന്ന നിലയില്‍ അദ്ദേഹം പരിഗണിച്ചു. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇത്രയും ബഹുമാനവും സ്വീകാര്യതയും അനുഭവിക്കുന്നത് ഇതാദ്യമാണെന്ന് അതിഥികളില്‍ പലരും നിറകണ്ണുകളോടെ പറഞ്ഞു. "യഥാർത്ഥ അനുഗ്രഹങ്ങള്‍ ഇവിടെ നിന്നാണ് ലഭിക്കുന്നത്" വീഡിയോ പങ്കുവച്ച്‌ കൊണ്ട് സിദ്ധാർത്ഥ് റായ് കുറിച്ചു.

അഭിനന്ദന പ്രവാഹം

വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിരവധി പേർ അഭിനന്ദനം അറിയിച്ചു. വളരെ മനോഹരം. നിങ്ങള്‍ ശരിക്കും പ്രശംസിക്കപ്പെടാൻ അർഹനാണെന്നായിരുന്നു ഒരു കാഴ്ചക്കാരൻ എഴുതിയത്.

No comments:

Post a Comment

പ്രാദേശിക എതിർപ്പ്;തിരുവമ്പാടി മുസ്‌ലിം ലീഗ് സീറ്റു കോണ്‍ഗ്രസുമായി വെച്ചുമാറില്ല;

കോഴിക്കോട്:പ്രാദേശിക അണികളുടെ ശക്തമായ എതിർപ്പ് കണക്കിലെടുത്ത് തിരുവമ്പാടി മണ്ഡലം അടക്കം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സീറ്റുകള്‍ കോ...