Tuesday, December 30, 2025

അച്ഛാ, കരമടച്ച രസീതും രണ്ടു ജാമ്യക്കാരേം കൊണ്ട് പൊലീസ് സ്റ്റേഷനിലേക്ക് പോരെ..!

ആള്‍കൂട്ടത്തിനിടയിലൂടെ ഓടിനടക്കുന്ന കുട്ടി, പെട്ടെന്ന് അതിവഴിവന്ന ഒരു പൊലീസുകാരൻ അവളുടെ കൈയില്‍ പിടിക്കുന്നു.

എന്നാല്‍ അങ്ങനെയാവട്ടെ എന്ന മട്ടില്‍ ‍യാതൊരു പേടിയുമില്ലാത്തെ കുട്ടി പൊലീസുകാരനൊപ്പം പോവുന്നു.... കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോ ആണിത്.

കുട്ടിയുടെ ഈ പ്രവർത്തി കാഴ്ചക്കാരില്‍ ചിരിപടർത്തി. ജാങ്കോ, നീയറിഞ്ഞോ ഞാന്‌ പെട്ടു എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്. പിന്നാലെ എത്തിയ കമന്‍റുകളും ശ്രദ്ധേയമായി.

"അച്ഛാ, കരം അടച്ച രസീതും രണ്ടു ജാമ്യക്കാരേം കൊണ്ട് നോർത്ത് സ്റ്റേഷനിലേക്ക് പോരെ" എന്നൊരാള്‍ കമന്‍റു ചെയ്തപ്പോള്‍ അച്ഛൻ: നീ പൊലീസിനെ പറഞ്ഞ് മനസ്സിലാക്ക്, ഞാൻ വക്കീലുമായിട്ട് വരാം എന്ന് മറ്റൊരാള്‍ കമന്‍റു ചെയ്തു.

എന്നാ അച്ഛാ ഞാൻ പോയേച്ചും വരാം, അച്ഛൻ സ്റ്റേഷനില്‍ എത്തിയാല്‍ മതി, അച്ഛാ എന്നെ പൊലീസിലെടുത്തു, പള്ളി മുറ്റത്ത് വച്ചു പൊലീസുകാർ ഈ കുട്ടിയോട് ചെയ്തത് കണ്ടാല്‍ നിങ്ങള്‍ ഞെട്ടും, le അച്ഛൻ : നിന്നെ ഞങ്ങള്‍ എവിടെ ഒക്കെ അന്വേഷിച്ചു ... നീ എവിടെയായിരുന്നു. കൊച്ച്‌ : പൊലീസ് സ്റ്റേഷനില്‍ നോക്കിയിലല്ലൊ..ഞാൻ അവിടെയായിരുന്നു. എന്നിങ്ങനെ നീളുന്നു കമന്‍റുകള്‍.

No comments:

Post a Comment

പ്രാദേശിക എതിർപ്പ്;തിരുവമ്പാടി മുസ്‌ലിം ലീഗ് സീറ്റു കോണ്‍ഗ്രസുമായി വെച്ചുമാറില്ല;

കോഴിക്കോട്:പ്രാദേശിക അണികളുടെ ശക്തമായ എതിർപ്പ് കണക്കിലെടുത്ത് തിരുവമ്പാടി മണ്ഡലം അടക്കം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സീറ്റുകള്‍ കോ...