പൗരന്മാരെ ഒഴിവാക്കുന്നത് തടയാൻ നേറ്റിവിറ്റി കാർഡ് അവതരിപ്പിച്ചുകേരളം...
സംസ്ഥാനത്ത് നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു പകരം ഇനി ഫോട്ടോ പതിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ്
അസ്തിത്വം തെളിയിക്കാൻ ജനങ്ങള്‍ പ്രയാസമനുഭവിക്കേണ്ടി വരുന്നത് ആശങ്കാജനകമാണ്. ഒരാളും പുറന്തള്ളപ്പെടുന്ന അവസ്ഥ വരരുത്. ആധികാരികവും നിയമ പിൻബലമുള്ളതുമായ രേഖ വ്യക്തിയുടെ കൈവശമുണ്ടാകണം. അതാണ് നേറ്റിവിറ്റി കാർഡെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്നലെ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സർക്കാരുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും മറ്റ് സാമൂഹിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന, നിയമ പിൻബലത്തോടുകൂടിയ ആധികാരിക രേഖയായാണ് നേറ്റിവിറ്റി കാർഡ് നല്‍കുക.
ഒരു വ്യക്തിയുടെ ജനനവും ദീർഘകാല താമസവും തെളിയിക്കുന്ന രേഖയാണ് നേറ്റിവിറ്റി സർട്ടിഫിക്കറ്റ്. എന്നാല്‍, അതു നിയമ പ്രാബല്യമുള്ള രേഖയല്ല. നിലവില്‍ ഓരോ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പല തവണ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് വാങ്ങേണ്ട സാഹചര്യമുണ്ട്. കാർഡ് വരുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും. നേറ്റിവിറ്റി കാർഡിന് നിയമ പ്രാബല്യം നല്‍കുന്നതിനുള്ള നിയമത്തിന്റെ കരട് നിയമ വകുപ്പുമായി കൂടിയാലോചിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കാൻ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തി. തഹസില്‍ദാർമാർക്കാണ് കാർഡ് വിതരണച്ചുമതല.
No comments:
Post a Comment