Monday, June 30, 2025

അറുത്ത പശുവിന്റെ അവശിഷ്ടം റോഡിൽ; ആറ് പേർ അറസ്റ്റിൽ"

ഉഡുപ്പി : ബ്രഹ്മാവർ കുഞ്ചാലു ജംഗ്ഷന് സമീപം പശുവിനെ കശാപ്പ് ചെയ്ത സംഭവത്തിൽ ഉഡുപ്പി ജില്ല പൊലീസ് ആറ് പേരെ അറസ്റ്റ് ചെയ്തു. ബ്രഹ്മാവർ താലൂക്കിലെ കുഞ്ഞാലു സ്വദേശികളായ റാം (49), പ്രസാദ് (21), സന്ദേശ് (35), രാജേഷ് (28), ഹണ്ടാഡി ഗ്രാമത്തിലെ മടാപാടി സ്വദേശി നവീൻ (35), കുഞ്ചാലുവിലെ അഡ്ജില സ്വദേശി കേശവ് നായിക് (50) എന്നിവരാണ് അറസ്റ്റിലായത്. ഒരു പ്രതി ഒളിവിലാണെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ഹരിയം ശങ്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു."സംഭവം ജനങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ബിജെപി എംഎൽഎ യശ്പാൽ സുവർണ്ണ പറഞ്ഞു.കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഐക്യത്തോടെ ജീവിച്ചിരുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് സംഭവമെന്ന് സംശയിക്കുന്നതായി നൂർ ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു
 

ബ്രഹ്മവർ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നാല് പ്രത്യേക സംഘങ്ങളാണ് കേസ് അന്വേഷിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത് പ്രതികളെ കണ്ടെത്തുന്നതിൽ നിർണായക പങ്ക് വഹിച്ചെന്ന് പൊലീസ് പറയുന്നു. പ്രതിയായ കേശവ് നായികാണ് മറ്റൊരു പ്രതിക്ക് പശുവിനെ നല്‍കിയത്. പരിപാലിക്കാൻ കഴിയില്ലെന്ന് പറഞ്ഞിനെത്തുടര്‍ന്നാണ് പശുവിനെ അറുത്തത്. എന്നാല്‍ അവശിഷ്ടങ്ങള്‍ വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ റോഡിലേക്ക് വീഴുകയായിരുന്നു.പ്രതികള്‍ ഉപയോഗിച്ച ഇരുചക്ര വാഹനവും കാറും തെളിവായി പിടിച്ചെടുത്തിട്ടുണ്ട്. ആറ് പ്രതികളും നിലവിൽ കസ്റ്റഡിയിലാണ്, ഒളിവിൽ പോയ പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു."
 

ഷോറൂമില്‍ നിന്ന് കാര്‍ സ്വയം ഓടി ഉടമയുടെ വീട്ടിലേക്ക്; ടെസ്‌ല മാജിക്കിന് കൈയ്യടിച്ച്‌ ലോകം

ഉടമയുടെ വീട്ടിലേക്ക് സ്വയം ഓടി ടെസ്സിയുടെ കാർ അൽഭുത മായി മാറി.ഓട്ടോണമസ് ഡ്രൈവിങ് സംവിധാനത്തിലുള്ള കാർ ടെസ്ല പുറത്തിറക്കിയിരിക്കുകയാണ്.

ടെസ്ല വിപണിയില്‍ എത്തിക്കുന്ന ലോകത്തിലെ ആദ്യ ഓട്ടോണോമസ് വാഹനത്തിന്റെ ഡെലവറി വീഡിയോയാണ് ഇപ്പോള്‍  
ഋംലോകശ്രദ്ധ നേടിയിരിക്കുന്നത്. സാധാരണ ഗതിയില്‍ വാഹനം സ്വന്തമാക്കാൻ ഉടമ ഷോറൂമില്‍ എത്തുകയാണ് പതിവെങ്കില്‍ ഈ വീഡിയോയില്‍ വാഹനം തനിയെ ഉടമയുടെ വീട്ടില്‍ എത്തുകയായിരുന്നു. ഡ്രൈവർ ഇല്ലാതെ ഓടാൻ കഴിയുന്ന ടെസ്ലയുടെ മോഡല്‍ വൈ കാറാണ് 30 മിനിറ്റ് തനിയെ ഡ്രൈവ് ചെയ്ത് ഉടമയുടെ വീട്ടില്‍ എത്തിയത്.

ടെക്സാസിലെ ഓസ്റ്റിനിലുള്ള ടെസ്ലയുടെ ഫാക്ടറില്‍ നിന്നാണ് മോഡല്‍ വൈ തനിയെയുള്ള യാത്ര ആരംഭിച്ചത്. 30 മിനിറ്റ് സമയത്തെ ഡ്രൈവാണ് വാഹനം സ്വന്തമാക്കിയ ഉടമയുടെ വീട്ടിലേക്ക് ഉണ്ടായിരുന്നത്. പ്രധാന ഹൈവേകള്‍, ജങ്ഷനുകള്‍, ട്രാഫിക് സിഗ്നലുകള്‍, നഗരപ്രദേശങ്ങള്‍ എന്നിവയിലൂടെയെല്ലാം ഒരു ഡ്രൈവർ ഇരുന്ന വാഹനം നിയന്ത്രിക്കുന്നതിനെക്കാള്‍ തന്മയത്വത്തോടെയായിരുന്നു ഈ ഡ്രൈവർ ലെസ് വാഹനത്തിന്റെ യാത്രയെന്നാണ് വീഡിയോ സൂചിപ്പിക്കുന്നത്.

ഇന്ന് ലോക സോഷ്യൽ മീഡിയ ദിനം;സോഷ്യല്‍ മീഡിയ ആവേശമല്ല, വിവേകമാണ്: വ്യാജവാര്‍ത്തകളും സൈബര്‍ കുറ്റകൃത്യങ്ങളും ആശങ്ക ഉയര്‍ത്തുന്നു

തെറ്റായ പ്രവണതകള്‍ക്കെതിരെയും വ്യാജ അക്കൗണ്ടുകള്‍ വഴി നമ്മള്‍ പറ്റിക്കപ്പെടുന്നതിനെതിരെയും കൃത്യമായ ബോധത്തോടുകൂടി സോഷ്യല്‍ മീഡിയയെ സമീപിക്കണം എന്നതാണ് ഈ ദിനം നല്‍കുന്ന പ്രധാന സന്ദേശം.


ഇന്ന്  ജൂൺ 30 ലോകം സോഷ്യല്‍ മീഡിയ ദിനമായി ആചരിക്കുന്നിനിടയിൽ  സോഷ്യൽ മീഡിയയിലെ വ്യാജ വാർത്തകളും കുറ്റകൃത്യങ്ങളും ഏവരെയും ആശങ്ക പ്പെടുത്തി യാണ് ഓരോ ദിവസവും കടന്നു പോവുന്നത്. 
നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഒരു ശരാശരി വ്യക്തി ദിവസവും മൂന്ന് മണിക്കൂറോളം ചെലവഴിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ആശയവിനിമയം, വിവരങ്ങള്‍ പങ്കിടല്‍, മറ്റുള്ളവരുമായി ബന്ധപ്പെടല്‍ എന്നിവയില്‍ സോഷ്യല്‍ മീഡിയ വലിയ വിപ്ലവം സൃഷ്ടിച്ചിട്ടുണ്ട്. പുതിയ ആളുകളെ പരിചയപ്പെടാനും സൗഹൃദങ്ങള്‍ സ്ഥാപിക്കാനും ഇത് ജനങ്ങളെ സഹായിക്കുന്നു.

പ്രമുഖ ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോമായ മാഷബിളാണ് 2010-ല്‍ ആദ്യമായി സോഷ്യല്‍ മീഡിയ ദിനാചരണത്തിന് തുടക്കം കുറിച്ചത്. ഇപ്പോള്‍ ലോകമെമ്ബാടുമുള്ള വ്യക്തികളും സംഘടനകളും സോഷ്യല്‍ മീഡിയ പ്രേമികളും ഈ ദിനം ആഘോഷിച്ചു വരുന്നു. ഇന്റർനെറ്റ് ഉപയോഗിച്ച്‌ വിവരങ്ങള്‍ നിർമ്മിക്കാനും പങ്കുവെക്കാനും കൈമാറാനും ആശയങ്ങളും തൊഴില്‍ സാധ്യതകളും ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാനും സഹായിക്കുന്ന മാർഗ്ഗങ്ങളെയാണ് പൊതുവെ സാമൂഹ്യ മാധ്യമങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത്. ആശയവിനിമയത്തില്‍ സോഷ്യല്‍ മീഡിയ എങ്ങനെ സഹായിക്കുന്നു എന്നതിലാണ് ഈ ദിനാചരണം ഊന്നല്‍ നല്‍കുന്നത്.

വർത്തമാനകാല മനുഷ്യ ജീവിതത്തിന്റെ ഓരോ സ്പന്ദനങ്ങളും ഇന്ന് സോഷ്യല്‍ മീഡിയയെ ആശ്രയിച്ചിരിക്കുന്നു. സോഷ്യല്‍ മീഡിയ സമൂഹത്തിന് നല്‍കുന്ന സേവനങ്ങള്‍ എണ്ണമറ്റതാണെങ്കിലും, അതിന്റെ ദുരുപയോഗം പലരുടെയും ജീവിതം പ്രതിസന്ധികളിലാക്കുന്നുണ്ട് എന്നത് മറ്റൊരു യാഥാർത്ഥ്യമാണ്. സോഷ്യല്‍ മീഡിയ വഴി ഉയരുന്ന ജനാഭിപ്രായങ്ങള്‍ സമൂഹത്തില്‍ പല മാറ്റങ്ങളും സൃഷ്ടിക്കുന്നുണ്ടെന്നും, പുതിയ കൂട്ടായ്മകള്‍ക്ക് ജന്മം നല്‍കുന്നുണ്ടെന്നും നാം കണ്ടറിയുന്ന സത്യമാണ്. സോഷ്യല്‍ മീഡിയയുടെ ശക്തിയിലൂടെ ലോകമെമ്ബാടുമുള്ള വ്യക്തികളെയും ബിസിനസ്സുകളെയും കമ്മ്യൂണിറ്റികളെയും ഒരുമിച്ചു കൊണ്ടുവരാൻ സാധിക്കുന്നുണ്ട്.

എന്നാല്‍, സോഷ്യല്‍ മീഡിയയുടെ വർദ്ധിച്ചുവരുന്ന ഉപയോഗം പല ആശങ്കകള്‍ക്കും വഴിവെച്ചിട്ടുണ്ട്. തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും ഈ പ്ലാറ്റ്‌ഫോമുകള്‍ വഴി അതിവേഗം പ്രചരിക്കുകയും സമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. കൂടാതെ, ഇവയുടെ തെറ്റായ ഉപയോഗം കാരണം സൈബർ കുറ്റകൃത്യങ്ങള്‍ പല രൂപത്തിലും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയവ ജനപ്രിയ സോഷ്യല്‍ നെറ്റ്‌വർക്കിന്റെ മികച്ച ഉദാഹരണങ്ങളാണ്. ഈ പ്ലാറ്റ്‌ഫോമുകള്‍ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ബ്രാൻഡുകളുമായും ചിന്തകളും ഫോട്ടോകളും വീഡിയോകളും പങ്കിടാൻ സഹായിക്കുന്നത് വഴി സാമൂഹികബന്ധം ശക്തിപ്പെടുത്തുന്നു. സോഷ്യല്‍ റിവ്യൂ സൈറ്റുകള്‍, ബ്ലോഗുകള്‍, യൂട്യൂബ് ഉള്‍പ്പെടെയുള്ള മീഡിയ പങ്കിടല്‍ പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങിയവയും സോഷ്യല്‍ മീഡിയയുടെ വിവിധ ഘടകങ്ങളാണ്.

സോഷ്യല്‍ മീഡിയ കാലഘട്ടത്തിന്റെ അനിവാര്യതയും ഒഴിച്ചുകൂടാനാവാത്ത ഒന്നുമായി മനുഷ്യ ജീവിതത്തില്‍ പ്രവേശിച്ചിരിക്കുന്ന ഈ സമയത്ത്, യാന്ത്രികമായി അതിന്റെ പിന്നാലെ പോയി വ്യക്തിത്വം നഷ്ടപ്പെടുന്ന ഒരു യുവതലമുറ ഉയർന്നു വരുന്നു എന്നത് സാമൂഹ്യബോധമുള്ളവർ ഗൗരവത്തോടെ വീക്ഷിക്കേണ്ട ഒന്നാണ്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുന്ന മനുഷ്യരുടെ മൃദുല വികാരങ്ങള്‍ ചൂഷണം ചെയ്ത്, സ്വന്തം വ്യക്തിത്വം മറച്ചുവെച്ച്‌ അവരെ പറ്റിക്കുന്നവരുടെ കഥകള്‍ വാർത്തയല്ലാതായി മാറിയ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അത്തരക്കാർ സൃഷ്ടിക്കുന്ന തെറ്റായ പ്രവണതകള്‍ക്കെതിരെയും വ്യാജ അക്കൗണ്ടുകള്‍ വഴി നമ്മള്‍ പറ്റിക്കപ്പെടുന്നതിനെതിരെയും കൃത്യമായ ബോധത്തോടുകൂടി സോഷ്യല്‍ മീഡിയയെ സമീപിക്കണം എന്നതാണ് ഈ ദിനം നല്‍കുന്ന പ്രധാന സന്ദേശം.

Sunday, June 29, 2025

റവാഡ ചന്ദ്രശേഖർ പൊലീസ് മേധാവി"

സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചു.പ്രത്യേക മന്ത്രിസഭ യോഗത്തിലാണ് തീരുമാനമായത്. ആന്ധ്രാ പ്രദേശ് സ്വദേശിയാണ് റവാഡ ചന്ദ്രശേഖര്‍.കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയേറ്റിൽ സുരക്ഷ ചുമതലയുള്ള ക്യാബിനറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ് റവാഡ ചന്ദ്രശേഖർ. ."
 

ചുരത്തിൽ വാഹന അപകടങ്ങൾ

താമരശ്ശേരി: ചുരത്തിൽ രണ്ടു ഇടങ്ങളിൽ വാഹനാപകടം, ആർക്കും പരുക്കില്ല.ചുരം ആറാം വളവിനു മുകളിൽ നിയന്ത്രണം വിട്ട ലോറി കാറിൽ ഇടിച്ച് ഡ്രൈനേജിൽ ചാടി .താഴെ രണ്ടാം വളവിൽ ബൈക്ക് യാത്രികനെ രക്ഷിക്കാൻ വെട്ടിക്കുന്നതിനിടയിൽ ചുരം കയറുകയായിരുന്ന ഗുഡ്സ് ഓട്ടോ കാറിൽ ഇടിച്ച് മറിഞ്ഞ് അപകടം.

45 വയസ്സായിട്ടും വധുവിനെ കിട്ടിയില്ല, 18 ഏക്കര്‍ ഭൂമി നോക്കാന്‍ പിന്‍ഗാമിയില്ലെന്നും ആത്മീയഗുരുവിനോട് പരിഭവം. യുവതിയും സംഘവും കൊലയും കൊള്ളയും നടത്തി മുങ്ങി

വയസ്സ് 45 ആയിട്ടും പെണ്ണ് കെട്ടാനായില്ലെന്നും തന്റെ കാലശേഷം 18 ഏക്കര്‍ ഭൂമി നോക്കാനാളില്ലെന്നുമുള്ള ആത്മീയ ഗുരുവിനോട് പരാതി പറഞ്ഞയാളെ കൊന്ന് പണവും ആഭരണവും തട്ടിയെടുത്ത് യുവതിയും കൂട്ടാളികളും.മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലക്കാരനായ ഇന്ദ്രകുമാര്‍ തിവാരിയാണ് കൊല്ലപ്പെട്ടത്. പാര്‍ട് ടൈം അധ്യാപകനും കര്‍ഷകനുമായ ഇന്ദ്രകുമാര്‍ തിവാരി കഴിഞ്ഞമാസം ഗുരു അനിരുദ്ധാചാര്യ മഹാരാജിനെ കണ്ടാണ് തന്റെ ആകുലതകള്‍ പങ്കുവച്ചത്.ഈ സംഭവത്തിന്റെ വീഡിയോ വൈറലാവുകയും ചെയ്തു. വീഡിയോ കണ്ട തട്ടിപ്പ് സംഘത്തില്‍ പെട്ട സാഹിബ ബാനുവെന്ന യുവതി ഇന്ദ്രകുമാറിനെ സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെടുകയും ചെയ്തു. ഖുഷി തിവാരിയെന്നായിരുന്നു യുവതി ഇന്ദ്രകുമാറിനെ സ്വയം പരിചയപ്പെടുത്തിയത്. ഇതിനു പിന്നാലെ യുവതി വിവാഹാഭ്യര്‍ഥനയും നടത്തി.ഇന്ദ്രകുമാര്‍ വിവാഹത്തിന് സമ്മതം മൂളിയതോടെ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലേക്ക് വിളിച്ചുവരുത്തി. ഇവിടെ വച്ച് ഇന്ദ്രകുമാര്‍ യുവതിയെ വിവാഹം കഴിച്ചു. പിന്നാലെ ഇന്ദ്രകുമാറിനെ കൊല്ലുകയും ഇയാള്‍ കൊണ്ടുവന്ന പണവും ആഭരണങ്ങളുമായി യുവതിയും സംഘവും കടന്നുകളയുകയുമായിരുന്നു.

ഇന്ദ്രകുമാറിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്. ഇവരുടെ കൂട്ടാളികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.

പാകിസ്താന്റെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട മദ്രസ അധ്യാപകനെ തീവ്രവാദിയാക്കി ചിത്രീകരിച്ച ന്യൂസ് 18നും സീ ന്യൂസിനും എതിരെ കേസ്

ശ്രീനഗര്‍: പാകിസ്താന്റെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട മദ്‌റസ അധ്യാപകനെ തീവ്രവാദിയാക്കി ചിത്രീകരിച്ച ന്യൂസ് 18, സീ ന്യൂസ് ചാനലുകള്‍ക്കെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. 2019ലെ പുല്‍വാമ ആക്രമണത്തില്‍ ഖ്വാറി മുഹമ്മദ് ഇഖ്ബാലിന് പങ്കുണ്ടെന്നും കുപ്രസിദ്ധ ടെററിസ്റ്റ് കമാന്‍ഡര്‍ ആണെന്നുമാണ് ഈ ചാനലുകള്‍ പ്രചരിപ്പിച്ചത്.

മേയ് ഏഴിന് പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഖ്വാറി മുഹമ്മദ് ഇഖ്ബാലിനെയാണ് ഈ ചാനലുകള്‍ തീവ്രവാദിയാക്കി ചിത്രീകരിച്ചത്. 

ഈ വാര്‍ത്തകളെ ചോദ്യം ചെയ്ത് അദ്ദേഹത്തിന്റെ ബന്ധുക്കളാണ് പൂഞ്ചിലെ സബ്ജഡ്ജിക്ക് മുന്നില്‍ പരാതി നല്‍കിയത്. ചാനലുകളുടെ ഡല്‍ഹിയിലെ ഓഫിസില്‍ നിന്നാണ് വാര്‍ത്തകള്‍ വന്നതെന്നും അതിനാല്‍ പൂഞ്ചില്‍ കേസെടുക്കാന്‍ നിര്‍ദേശിക്കാന്‍ കശ്മീരിലെ കോടതിക്ക് അധികാരമില്ലെന്ന് പോലിസ് വാദിച്ചു. എന്നാല്‍, ഖ്വാറി മുഹമ്മദ് ഇഖ്ബാല്‍ ജീവിച്ചതും ജോലിയെടുത്തതും മരിച്ചതും പൂഞ്ചിലാണെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. '' മരിച്ച അധ്യാപകനെ യാതൊരു പരിശോധനയും കൂടാതെ തീവ്രവാദിയായി മുദ്രകുത്തിയത് പത്രപ്രവര്‍ത്തനത്തിലെ മോശം ഇടപെടലാണ്. അത് സമൂഹത്തില്‍ അശാന്തിയുണ്ടാക്കാനും സാമൂഹിക ഐക്യത്തിന് ഹാനികരമാവാനും സാധ്യതയുണ്ട്. അതിനാല്‍ ഇവിടെ കേസെടുക്കാം.''-കോടതി പറഞ്ഞു. തങ്ങള്‍ നേരത്തെ തന്നെ ക്ഷമ ചോദിച്ചതായി ചാനലുകള്‍ കോടതിയെ അറിയിച്ചു. പൂഞ്ച് എസ്എച്ച്ഒ ഏഴു ദിവസത്തിനുള്ളില്‍ കേസെടുത്ത് അന്വേഷണം നടത്തണം. എന്നാല്‍, ചെയ്ത ദ്രോഹത്തിന് അത് പരിഹാരമാവില്ലെന്ന് കോടതി പറഞ്ഞു. തുടര്‍ന്ന് അപമാനിക്കല്‍, പൊതുപ്രശ്‌നമുണ്ടാക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍, ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരം കേസെടുക്കാനാണ് നിര്‍ദേശം. പൂഞ്ച് എസ്എച്ച്ഒ ഏഴു ദിവസത്തിനുള്ളില്‍ കേസെടുത്ത് അന്വേഷണം നടത്തണം. പൂഞ്ച് എസ്എസ്പി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണം

ചുരത്തിൽ പിക്കപ്പ് ജീപ്പ് മറിഞ്ഞു

താമരശേരി: ബ്രേക്ക് നഷ്ടപ്പെട്ട്ചുരത്തിൽ പിക്കപ്പ് ജീപ്പ് മറിഞ്ഞു, യാത്ര ക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ചുരം രണ്ടാം വളവിലാണ് ബ്രേക്ക് നഷ്ടപ്പെട്ട പിക്കപ്പ് ജീപ്പ് മറിഞ്ഞത്. കാലിത്തീറ്റയുമായി ചുരം ഇറങ്ങിവരികയായിരുന്നു വാഹനം. 

Saturday, June 28, 2025

ഒരു ദയയും അർഹിക്കുന്നില്ല,പോക്സോ കേസിൽ 18 വയസ്സുകാരന് 30 വർഷം കഠിനതടവ്

കൊല്ലം: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 13 കാരിയെ 8 വയസുള്ള അനുജത്തിയുടെ  മുന്നിലിട്ട്   പീഡിപ്പിച്ച പതിനെട്ടുകാരന്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി. 2024ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍, കൊല്ലം ഉമയന്നൂർ പേരയം സ്വദേശി അഫ്‌സലിനെ (18) 30 വർഷം കഠിനതടവിനാണ് തിരുവനന്തപുരം പ്രിൻസിപ്പൽ പോക്സോ കോടതി  ജഡ്ജി എം.പി. ഷിബുവാണ് ശിക്ഷ വിധിച്ചത്.

ഇൻസ്റ്റഗ്രാം വഴിയാണ് അഫ്‌സല്‍ 13 വയസ്സുള്ള പെൺകുട്ടിയുമായി പരിചയത്തിലായത്. ചാറ്റിനിടെ പ്രതി 13കാരിയു‌ടെ വീട്ടിന്റെ ലൊക്കേഷൻ കൈവശപ്പെടുത്തി. തു‌ടര്‍ന്ന് വീട്ടില്‍ മുതിര്‍ന്ന ആരുമില്ലാതിരുന്ന സമയം അതിക്രമിച്ചു കയറി കുട്ടിയെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. എട്ടുവയസ്സുളള അനുജത്തിയു‌ടെ മുന്നിലി‌ട്ടാണ് പ്രതി ക്രൂരമായ ലൈംഗിക പീഡനം ന‌ടത്തിയത്.


അനുജത്തി ഉച്ചത്തില്‍ കരഞ്ഞു നിലവിളിച്ചെങ്കിലും ശബ്ദം പുറത്തുകേട്ടില്ല. ക്രൂരകൃത്യം ചെയ്ത പ്രതി യാതൊരു ദയയും അർഹിക്കുന്നില്ല എന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അറസ്റ്റിലായ ശേഷം ഒരു തവണ പോലും പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചില്ല എന്നതും ഈ കേസിന്‍റെ പ്രത്യേകതയാണ്.

സംഭവം നടന്ന് ഒരു വർഷത്തിനുള്ളിൽ തന്നെ വിചാരണ പൂർത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിച്ചു. പോക്സോ കോടതി ജഡ്ജി എം.പി. ഷിബുവാണ് ശിക്ഷ വിധിച്ചത്."
 

മദ്രസയിലേക്കെന്ന് പറഞ്ഞ് കൂട്ടുകാരോടൊപ്പം പോയ കുട്ടി വെള്ളച്ചാട്ടത്തിൽ വീണു, തൊഴിലുറപ്പ് തൊഴിലാളികൾ രക്ഷപ്പെടുത്തി

ബാലുശ്ശേരി:മദ്രസസിലേക്കെന്ന് പറഞ്ഞു   വീട്ടില്‍ നിന്നും ഇറങ്ങിയ കുട്ടി കളിൽ ഒരാൾ വെളള ച്ചാട്ടത്തിൽ വീണു. ബാലുശ്ശേരി പൂനത്ത് നെല്ലിശ്ശേരി യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ മാസിന്‍ ആണ് കാരിപ്പാറ മലയിലെ വെള്ളച്ചാട്ടത്തില്‍ വീണത്.ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. വെള്ളച്ചാട്ടത്തില്‍ നിന്ന് 50 അടിയോളം താഴ്ചയിലേക്ക് വീണ് ഒഴുകിപ്പോയ മാസിന്‍ വെള്ളത്തിലേക്ക് ചാഞ്ഞുനിന്ന മരച്ചില്ലകളില്‍ തട്ടി നിന്നതിനാല്‍ രക്ഷപ്പെടുകയായിരുന്നു. മാസിന്‍റെ കൂടെയുണ്ടായിരുന്ന കുട്ടികളുടെ കരച്ചില്‍ കേട്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ ഇവിടെയെത്തുകയും മാസിനെ രക്ഷപ്പെടുത്തുകയുമായിരുന്നു.അവധി ദിവസമായതിനാല്‍ ഇവര്‍ കാരിപ്പാറ മലയിലെ വെള്ളക്കെട്ടില്‍ കുളിക്കാന്‍ പോവുകയായിരുന്നു. വെള്ളക്കെട്ടിലേക്ക് ഇറങ്ങുന്നതിനിടെവെള്ളച്ചാട്ടത്തില്‍ വീണ് ഒഴുകിപ്പോയ പതിനൊന്നുകാരനെയാണ് തൊഴിലുറപ്പ് തൊഴിലാളികൾ രക്ഷപ്പെടുത്തിയത്.ബാലുശ്ശേരി പൂനത്ത് നെല്ലിശ്ശേരി യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ മാസിന്‍ ആണ് കാരിപ്പാറ മലയിലെ വെള്ളച്ചാട്ടത്തില്‍ വീണത്.ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. മാസിന്‍റെ കൂടെയുണ്ടായിരുന്ന കുട്ടികളുടെ കരച്ചില്‍ കേട്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ ഇവിടെയെത്തുകയും മാസിനെ രക്ഷപ്പെടുത്തുകയുമായിരുന്നു.

അവധി ദിവസമായതിനാല്‍ ഇവര്‍ കാരിപ്പാറ മലയിലെ വെള്ളക്കെട്ടില്‍ കുളിക്കാന്‍ പോവുകയായിരുന്നു. വെള്ളക്കെട്ടിലേക്ക് ഇറങ്ങുന്നതിനിടെ മാസിന്‍ കാല്‍ വഴുതി വീണതാണെന്നാണ് നിഗമനം. ആള്‍ത്താമസം കുറഞ്ഞ പ്രദേശമാണ് ഇവിടെ. കുട്ടി അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു.

സർവീസ് മടുത്തു, നടപടി പ്രശ്നമില്ല, സത്യം മൂടിവെക്കുന്നതാണ് നാണക്കേട്'..ഡോ.ഹാരിസ്

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രതിസന്ധിയെക്കുറിച്ച് താൻ ഫെയ്​സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഉറച്ചുനിൽക്കുന്നുവെന്ന് യൂറോളജി വിഭാഗം തലവൻ ഡോ. ഹാരിസ്.

ഉപകരണം ഇല്ലാത്തത് കൊണ്ട് സർജറി മാറ്റിവെക്കുന്നതിനേക്കാളും അതുകാെണ്ട് രോഗി മരിക്കുന്നതിനേക്കാളും വലിയ നാണക്കേട് വേറെന്താണ്? നാണക്കേട് കാണിച്ച് സത്യങ്ങൾ മൂടിവെക്കുന്നത് എന്തിനാണ്. സത്യങ്ങൾ മൂടിവെക്കേണ്ടതില്ല. മന്ത്രിയുടെ പിഎസ് നൽകിയെ ഉറപ്പിനെത്തുടർന്നാണ് ഫെയ്​സ്ബുക്ക് പോസ്റ്റ് പിൻവലിച്ചതെന്നും അദ്ദേഹം പറഞ്ഞു."കഴിഞ്ഞ ദിവസം നാല് ഓപ്പറേഷൻ ഉണ്ടായിരുന്നു. അതിൽ നാലും നടന്നിട്ടില്ല. രോഗികൾ മടങ്ങി. ഇതിനും മുമ്പും മുടങ്ങിയിട്ടുണ്ട്. ഉപകരണത്തിന്റെ പ്രശ്നങ്ങൾ നേരത്തെ ഉണ്ടായിരുന്നതാണ്. മുമ്പുള്ളവർ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിട്ട് നടക്കാതെ പോയതാണ്. വേണ്ടപ്പെട്ടവരെയൊക്കെ വിശദമായ കാര്യങ്ങൾ ഞാൻ എഴുതിക്കൊടുത്തിട്ടുണ്ട്. മന്ത്രിയുടെ ഓഫീസിനെ അറിയിച്ചപ്പോൾ എല്ലാം ചെയ്തുതരാമെന്നായിരുന്നു പറഞ്ഞത്. എന്നാൽ ഇതുവരെ പരിഹരിച്ചിട്ടില്ല.

 
പോസ്റ്റ് പിൻവലിക്കണം. എല്ലാം പരിഹരിക്കാം എന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലും ഡിഎംഇയും വിളിച്ച് ഉറപ്പുതന്നിരുന്നു. ഇതിന് മുമ്പ് പല പ്രാവശ്യം ഇത്തരത്തിൽ ഉറപ്പു തന്നത് കൊണ്ട്, പ്രത്യേകിച്ച് ഒന്നും നടക്കാൻ പോകുന്നില്ലെന്ന് അറിയാവുന്നത് കൊണ്ട് പോസ്റ്റ് പിൻവലിച്ചിരുന്നില്ല. പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കുന്നു. സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുക, സുഹൃത്തുക്കളെ അറിയിക്കുക എന്ന ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ'."കഴിഞ്ഞ ദിവസം നാല് ഓപ്പറേഷൻ ഉണ്ടായിരുന്നു. അതിൽ നാലും നടന്നിട്ടില്ല. രോഗികൾ മടങ്ങി. ഇതിനും മുമ്പും മുടങ്ങിയിട്ടുണ്ട്. ഉപകരണത്തിന്റെ പ്രശ്നങ്ങൾ നേരത്തെ ഉണ്ടായിരുന്നതാണ്. മുമ്പുള്ളവർ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിട്ട് നടക്കാതെ പോയതാണ്. വേണ്ടപ്പെട്ടവരെയൊക്കെ വിശദമായ കാര്യങ്ങൾ ഞാൻ എഴുതിക്കൊടുത്തിട്ടുണ്ട്. മന്ത്രിയുടെ ഓഫീസിനെ അറിയിച്ചപ്പോൾ എല്ലാം ചെയ്തുതരാമെന്നായിരുന്നു പറഞ്ഞത്. എന്നാൽ ഇതുവരെ പരിഹരിച്ചിട്ടില്ല.

നടപടി ഉണ്ടാകട്ടെ. സർവീസ് മടുത്തിരിക്കുകയാണ്. നടപടിയിൽ പ്രത്യേകിച്ചൊന്നും പറയാനില്ല. ജീവിതം തന്നെ മടുത്തെന്ന് പറഞ്ഞിരുന്നു. അതുകൊണ്ടായിരിക്കും പോലീസ് വീട്ടിൽ വന്നത്. അത്രത്തോളം വൈകാരികമായിട്ടാണ് താൻ ഫെയ്​സ്ബുക്കിൽ പോസ്റ്റ് ഇട്ടത്- ഡോ. ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു."
 .
 

Friday, June 27, 2025

കാമുകനും തനിക്കും ഇടയിൽ വന്നാൽ, ഭർത്താവിനെ 55 കഷണങ്ങളായി വെട്ടി ഒരു ഡ്രമ്മിൽ ഇടുമെന്ന് ഭാര്യ

കാമുകനും എനിക്കു മിടയിൽ വന്ന് ഷോ കാണിച്ചാൽ വെട്ടി നുറുക്കി 51 കഷ്ണങ്ങൾ ആക്കി ഡ്രമ്മിൽ ഇടുമെന്ന് ഭീഷണി പ്പെടുത്തി ഭാര്യ.ഓൺലൈൻ ഗെയിം കളിക്കുന്നതിനിടയിൽ പരിചയപ്പെട്ട പുരുഷനുമായി പ്രണയത്തിൽ ആവുകയും ഭർത്താവിനെയും മകനെയും ഉപേക്ഷിക്കുകയും ചെയ്തു യുവതിയാണ് ഭർത്താവിനെ ഭീഷണി പ്പെടുത്തി വീട് വിട്ടിറങ്ങാൻ ശ്രമിച്ച ത്. ഉത്തർപ്രദേശിലെ മഹോബയിലാണ് സംഭവം. യുവതിയെ കാണാനായി കാമുകൻ നേരിട്ട് എത്തിയതോടെയാണ് സംഭവം യുവതിയുടെ വീട്ടുകാർ അറിഞ്ഞത്.

പഞ്ചാബിലെ ലുധിയാന സ്വദേശിയാണ് കാമുകൻ. ആയിരം കിലോമീറ്റർ സഞ്ചരിച്ച് ഇയാൾ യുവതിയെ കാണാനായി ഉത്തർപ്രദേശിലെ മഹോബയിലേക്ക് എത്തുകയായിരുന്നു. ഇയാളുടെ അപ്രതീക്ഷിത സന്ദർശനം യുവതിയുടെ ഭർത്താവിനെയും കുടുംബത്തിനെയും ഞെട്ടിച്ചു. കാമുകൻ നേരിട്ട് എത്തിയതും തനിക്ക് അയാളോടൊപ്പം ജീവിക്കണമെന്ന് യുവതി നിർബന്ധം പിടിക്കുകയും ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിക്കാൻ തീരുമാനിക്കുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. എന്നാൽ, വീട്ടുകാരും നാട്ടുകാരും വിഷയത്തിൽ ഇടപെട്ടതോടെ സംഭവം വലിയ സംഘര്‍ഷത്തിന് വഴിവച്ചു.ഇവരുടെ ബന്ധത്തെ ഭർത്താവ് ചോദ്യം ചെയ്തപ്പോൾ യുവതി ഭർത്താവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്. മീററ്റ് കൊലപാതകക്കേസിലെന്ന പോലെ, കാമുകനും തനിക്കും ഇടയിൽ വന്നാൽ, ഭർത്താവിനെ 55 കഷണങ്ങളായി വെട്ടി ഒരു ഡ്രമ്മിൽ ഇടുമെന്ന് ഇവർ പറഞ്ഞതായാണ് പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.ആരാധന എന്ന യുവതിയുമായി  2022 -ലാണ് മഹോബയിൽ നിന്നുള്ള ഷീലു വിവാഹം കഴിച്ചത്. അവർക്ക് ഒന്നര വയസ്സുള്ള ഒരു മകനുമുണ്ട്. വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്ക് ശേഷം ആരാധന പബ്ജിക്ക് അടിമയായി. ഗെയിം കളിക്കുന്നതിനിടയിലാണ് ഇവർ ശിവം എന്ന യുവാവുമായി പരിചയത്തിലാകുന്നത്. കാലക്രമേണ അവരുടെ ഗെയിമിംഗ് സൗഹൃദം പ്രണയമായി മാറി.നിലവിൽ ആരാധനയുടെ ഭർത്താവിന്‍റെ പരാതിയിൽ ശിവത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. പതിനാല് മാസം മുമ്പ് പബ്ജി കളിക്കുന്നതിനിടെയാണ് ആരാധനയെ പരിചയപ്പെട്ടതെന്ന് ശിവം പോലീസിനോട് പറഞ്ഞു. ഭർത്താവ് തന്നെ മർദ്ദിക്കുന്നുണ്ടെന്ന് ആരാധന ഫോണിലൂടെ പറഞ്ഞത് അനുസരിച്ചാണ് താൻ അവരെ കാണാനായി നേരിട്ട് എത്തിയതെന്നും ഇയാൾ പറഞ്ഞു. പൊതുസമാധാനത്തിന് ഭംഗം വരുത്തിയതിന് ക്രിമിനൽ നടപടിക്രമ നിയമത്തിലെ സെക്ഷൻ 151 പ്രകാരം ശിവമിനെതിരെ പോലീസ് കേസെടുത്ത് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതായി റിപ്പോർട്ടുകളുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്

ജീവൻ തിരിച്ചു കിട്ടിയല്ലോ....,ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; സന്തോഷം പങ്കുവച്ച് യുവാവ്"

ജീവന് ആപത്തു സംഭവിക്കാത്തതിൽ സമാധാനം ഉണ്ടെന്ന് ഭർത്താവ് 

ഈ അടുത്ത കാലത്തായി മധുവിധു കാലയളവിൽ ഭർത്താക്കന്മാരെ ഭാര്യമാർ കാമുകരുമായി ആസൂത്രിതമായി കൊലപ്പെടുത്തിയ വാർത്തകൾ  മാധ്യമങ്ങളിൽ നിറഞ്ഞത് ഓർക്കുമല്ലോ.ഇപ്പോൾ ഉത്തർപ്രദേശിലെ ഒരു യുവാവ് വിവാഹ ശേഷം ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിലെ സന്തോഷം പങ്കുവയ്ക്കുകയാണ്. കൊലപാതകത്തിനിരയായ രാജ രഘുവംശി എന്ന യുവാവിനെ പോലൊരു വിധിയയുണ്ടായില്ലല്ലോ എന്നതിൽ സന്തോഷമുണ്ടെന്നാണ് സുനിൽ എന്ന യുവാവ് പറയുന്നത്. 


മേയ് 17നായിരുന്നു സുനിലിന്റെ വിവാഹം. 9 ദിവസം സുനിലിന്റെ വീട്ടിൽ നിന്ന ശേഷം ഭാര്യസ്വന്തം വീട്ടിലേക്കു പോയി. അവിെട നിന്ന് യുവതി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. എന്നാൽ യുവതിയെ കാണാതായതിനെ തുടർന്ന് സുനിൽ പൊലീസിൽ പരാതി നൽകി. എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് തിങ്കളാഴ്ച പൊലീസ് സ്റ്റേഷനിലെത്തിയ യുവതി തനിക്ക് കാമുകനൊപ്പം ജീവിക്കാനാണ് താത്പര്യമെന്ന് അറിയിച്ചു. 
യുവതിയുടെ തീരുമാനത്തെ അംഗീകരിച്ച സുനിലും കുടുംബവും വിവാഹത്തിന്റെ ഭാഗമായി യുവതിയുടെ വീട്ടുകാർ നല്‍കിയ ആഭരണങ്ങളും മറ്റു സമ്മാനങ്ങളും തിരികെ നൽകി. ജീവന് ആപത്തു സംഭവിക്കാത്തതിൽ സമാധാനമുണ്ടെന്ന് സുനിൽ മാധ്യമങ്ങളോടു പറഞ്ഞു. ‘മധുവിധുവിന് അവളെയും കൊണ്ട് നൈനിറ്റാളിൽ പോകണമെന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷേ, കാമുകനൊപ്പമാണ് അവൾ ജീവിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ എനിക്കതിൽ സന്തോഷമേയുള്ളൂ. രാജ രഘുവംശിെയ പോലെ എന്റെ ജീവിതം അവസാനിച്ചില്ലല്ലോ എന്നതിൽ സന്തോഷമുണ്ട്. ഇപ്പോൾ ഞങ്ങൾ മൂവരും സന്തുഷ്ടരാണ്. അവൾ പ്രണയം കണ്ടെത്തി. എന്റെ ജീവിതം തകർത്തില്ല.’– സുനിൽ പറഞ്ഞു. 

‘അവൾ എട്ടുദിവസം മാത്രമാണ് ഞങ്ങൾക്കൊപ്പം താമസിച്ചത്. ഞങ്ങൾ അവൾക്കു നൽകിയ വസ്തുക്കൾ തിരിച്ചു വാങ്ങുക മാത്രമാണ് ചെയ്തത്.’–  വരന്റെ സഹോദരി രാധ വ്യക്തമാക്കി. ഇരുകുടുംബങ്ങളും പരസ്പര സമ്മതത്തോടെ വാങ്ങിയ സമ്മാനങ്ങൾ തിരികെ നൽകിക്കൊണ്ട് ഉടമ്പടിയിൽ ഒപ്പുവച്ചു. മറ്റു നിയമനടപടികളില്ലെന്ന് പൊലീസും അറിയിച്ചു. 

നിങ്ങളുടെ വൈദ്യുതി നിരക്കുകൾ എങ്ങിനെയാണ്?

പുതിയ വൈദ്യുതി നിരക്ക് പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ,
ഇലക്ട്രിസിറ്റി ബിൽ  കണക്ക് കൂട്ടുന്ന രീതി പൊതുജന താത്പര്യാർത്ഥം പ്രസിദ്ധീകരിക്കുന്നു...

0-50 units                - 2.90 രൂപ

51-100 units           - 3.40 രൂപ

101-150 units          - 4.50 രൂപ

151-200 units          - 6.10 രൂപ

201-250 units         - 7.30 രൂപ

251 -300 units ( For entire Unit) 5.50 രൂപ

301-350 units ( For entire Unit) 6 .20 രൂപ.

351-400 units ( For entire Unit) 6 .50 രൂപ

401-500 units ( For entire Unit) 6.70 രൂപ

Above 500 units ( For entire Unit) 7.50 രൂപ

നിങ്ങളുടെ കൺസംഷൻ 200 ആണെങ്കിൽ നിങ്ങൾ കൊടുക്കേണ്ടത് 200 X 6.10 = 1220.

ഇത് 201 ആണെങ്കിൽ 201 X 7.30 = 1467.3 

വ്യത്യാസം 247.3 രൂപ

കൂടുതൽ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങളുടെ ഉപയോഗം ക്രമീകരിച്ചു കൊണ്ടും, മറ്റു വിധേനയും ദിവസം ഒരു യൂണിറ്റ് കുറക്കാൻ കഴിഞ്ഞാൽ 
140 x 4.50 = 630 ൽ നിർത്താം...

[ദിവസവും വൈകുന്നേരം 6 മുതൽ രാത്രി 10 വരെ ഉയർന്ന കറന്റ് എടുക്കുന്ന ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക...]

[വിവരങ്ങൾക്ക് കടപ്പാട് :

 Kerala State Electricity Board Limited

രാരോത്ത് ജി.എം.എച്ച്.എസിന്സ്ഥലം വാങ്ങുന്നതിന്ബിരിയാനി ചാലഞ്ച് ജൂലൈ 1 ന്

താമരശേരി:
 രാരോത്ത് ഗവ: മാപ്പിള ഹൈസ്‌കൂളിന് സ്ഥലം വിലക്കെടുക്കുന്നതിന്
ഫണ്ട് ലക്ഷ്യം വെച്ച്
ബിരിയാനി ചാലഞ്ച് ജൂലൈ 1 ന് ചൊവ്വാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സ്കൂളിന് സ്ഥലം വാങ്ങുന്ന ആവശ്യത്തിലേക്ക് 28 ലക്ഷം രൂപ സമാഹരിക്കുകയാണ്  ലക്ഷ്യം. 
പതിനായിരം ബിരിയാണി പാക്കറ്റുകൾ തയ്യാറാക്കി വിതരണം ചെയ്യും. പരിപാടിയുടെ വിജയത്തിന്നായി നാട്ടുകാർ, രക്ഷിതാക്കൾ,പൂർവ്വ വിദ്യാർത്ഥികൾ, സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ, അധ്യാപകർ  എന്നിവരെ ഉൾകൊളളിച്ചു കൊണ്ട് വിപുലമായ കമ്മറ്റികൾക്ക് രൂപം നൽകിയതായി ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ
 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ, കൺവീനർ പി.സി.അബ്ദുൽ അസീസ്, പി.ടി.എ പ്രസിഡന്റ് എം.ടി. അയൂബ് ഖാൻ, പ്രധാന അധ്യാപിക എം. ജഗന്ദിനി ,ജെ.ടി. അബ്ദുറഹിമാൻ, എ.പി. ഹുസൈൻ, എ.സി. ഗഫൂർ, എം.പി.സി.ജംഷിദ്  എന്നിവർ പങ്കെടുത്തു.

ഇരുചക്രവാഹനങ്ങള്‍ക്ക് ടോള്‍ ഉണ്ടോ? ഇല്ലെന്ന് ഗഡ്‍കരി

രാജ്യത്തെ ദേശീയപാതകളില്‍ ഇരുചക്ര വാഹനങ്ങളില്‍ നിന്ന് ടോള്‍ നികുതി ഈടാക്കുമെന്ന പ്രചരണം തള്ളി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി.

ഈ റിപ്പോർട്ടുകള്‍ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ഇരുചക്ര വാഹനങ്ങള്‍ക്ക് തുടർന്നും ടോളില്‍ ഇളവ് ലഭിക്കും. ഹൈവേയില്‍ മോട്ടോർ സൈക്കിളുകളിലും സ്‍കൂട്ടറുകളിലും സഞ്ചരിക്കുന്നവരില്‍ നിന്ന് ടോള്‍ നികുതി ഈടാക്കില്ലെന്ന് ഗഡ്‍കരി വ്യക്തമാക്കി.

ഇരുചക്ര വാഹനങ്ങളില്‍ നിന്ന് റോഡ് നികുതി ഇതിനകം തന്നെ ഈടാക്കുന്നതിനാല്‍ അവയെ ടോളില്‍ നിന്ന് ഒഴിവാക്കുന്നത് തുടരും. അടുത്തിടെ ഇരുചക്ര വാഹനങ്ങളില്‍ നിന്ന് ടോള്‍ നികുതി ഈടാക്കുന്നതായി റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. അതിനുപിന്നാലെയാണ് ഗഡ്‍കരി വിശദീകരണം നല്‍കുകയും റിപ്പോർട്ടുകളെ വെറും കിംവദന്തി എന്ന് വിളിക്കുകയും ചെയ്തത്.

ഇരുചക്ര വാഹനങ്ങള്‍ക്ക് ടോള്‍ നികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ച്‌ ചില മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകള്‍ പ്രചരിപ്പിക്കുന്നു എന്നും അത്തരമൊരു തീരുമാനമൊന്നും നിർദ്ദേശിച്ചിട്ടില്ല എന്നും നിതിൻ ഗഡ്‍കരി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ എഴുതി. ഇരുചക്ര വാഹനങ്ങള്‍ക്ക് ടോള്‍ പൂർണമായും ഒഴിവാക്കുന്നത് തുടരുമെന്നും സത്യം അറിയാതെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകള്‍ പ്രചരിപ്പിക്കുന്നതിനെ അപലപിക്കുന്നുവെന്നും കേന്ദ്രമന്ത്രി എഴുതുന്നു.

ഇന്ത്യൻ ഹൈവേകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കുള്ള ടോള്‍ ഫ്രീ യാത്ര അവസാനിക്കുമെന്നാിരുന്നു വ്യാജ പ്രചരണം. ജൂലൈ 15 മുതല്‍ ദേശീയപാതയിലെ ബൈക്കുകള്‍, സ്കൂട്ടറുകള്‍ തുടങ്ങിയ ഇരുചക്ര വാഹനങ്ങളില്‍ നിന്ന് ടോള്‍ നികുതി ഈടാക്കുമെന്ന് കുറച്ചു ദിവസങ്ങളായി റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. ഈ വാർത്ത പ്രചരിച്ചതോടെ ആളുകള്‍ ആശങ്കാകുലരായി. അതേസമയം ഇരുചക്ര വാഹനങ്ങള്‍ക്ക് ടോള്‍ ഈടാക്കിയതായുള്ള റിപ്പോർട്ടുകളില്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും വിശദീകരണം നല്‍കി. അത്തരം അവകാശവാദങ്ങളെല്ലാം നിഷേധിച്ചുകൊണ്ട് അത്തരം റിപ്പോർട്ടുകളെല്ലാം തെറ്റാണെന്ന് എൻ‌എച്ച്‌എ‌ഐ വ്യക്തമാക്കി. കൂടാതെ, അത്തരമൊരു നിർദ്ദേശം ഇന്ത്യാ സർക്കാരിന്റെ പരിഗണനയില്‍ ഇല്ല എന്നും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി.

ലഹരി വിരുദ്ധ റാലിയും,പ്രതിജ്ഞ സമ്മേളനവും സംഘടിപ്പിച്ചു.

എളേറ്റിൽ:  ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ  എളേറ്റിൽ ഹോസ്പിറ്റൽ അക്കാദമി വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും പ്രതിജ്ഞ സമ്മേളനവും സംഘടിപ്പിച്ചു.

പ്രതികൂല കാലാവസ്ഥയെ  വകവെക്കാതെ എളേറ്റിൽ ടൗണിൽ നടന്ന റാലിക്ക് സന്ദീപ് കുമാർ.പി , നിഹാൽ, പ്രിൻസി.കെ തുടങ്ങിയവർ നേതൃത്വം നൽകി.വിദ്യാർത്ഥികൾ മൈമിംഗ് അവതരിപ്പിച്ചു. ഫാഹിസ് കെ. ടി. വിഷയാവതരണം നടത്തി.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ നടത്തുന്ന  ലഹരി വിരുദ്ധ ജനകീയ പ്രതിരോധം ''2 മില്യൺ പ്ലെഡ്ജ്'' ന്റെ  ഭാഗമായി  വിദ്യാർത്ഥികൾ  ലഹരിക്ക്  എതിരായ പ്രതിജ്ഞ ചൊല്ലി. ജംഷീന സലീം, ഷമീറ, ഷഹന, അഷ്മില തുടങ്ങിയവർ പങ്കെടുത്തു.

Thursday, June 26, 2025

കൊടകരയിൽ കെട്ടിടം തകർന്ന സംഭവം; മൂന്ന് ബംഗാളി തൊഴിലാളികള്‍ മരിച്ചു"

തൃശൂർ കൊടകരയിൽ 70 വര്‍ഷം പഴക്കമുള്ള  കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തില്‍ മൂന്ന് ബംഗാൾതൊഴിലാളികള്‍ മരിച്ചു. കെട്ടിടത്തിനുള്ളില്‍പ്പെട്ടുപോയ ബംഗാള്‍ സ്വദേശികളായ രൂപന്‍,രാഹുല്‍, അലീന്‍ എന്നിവരാണ് മരിച്ചത്.അപകടത്തില്‍ മൂന്നുപേരെയാണ് കാണാതായത്. രൂപനെയും രാഹുലിനെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.അപകടത്തില്‍പ്പെട്ട മൂന്നാമത്തെയാളെയും കണ്ടെത്തിയെങ്കിലും മരണം സ്ഥിരീകരിച്ചു.

ഇന്ന് പുലർച്ചയാണ് അപകടമുണ്ടായത്. ഇന്നലെ പെയ്ത ശക്തമായ മഴയ്ക്ക് പിന്നാലെയാണ് കെട്ടിടം തകര്‍ന്നത്. ഇതര സംസ്ഥാനത്തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നത്.വളരെ പഴക്കമുള്ള കെട്ടിടത്തിലാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്നത്. പതിനേഴ് പേരാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കെട്ടിടം പൂര്‍ണമായും പൊളിച്ചാണ് രക്ഷാദൗത്യം നടന്നുവരുന്നത്."
 

കണ്ണിൽ മൂത്രം ഒഴിക്കൂ,,,,,,രാവിലെ ആദ്യം ഒഴിക്കുന്ന മൂത്രം കണ്ണുകള്‍ക്ക് നല്ലത്';വിചിത്ര നേത്രസംരക്ഷണ വാദവുമായി യുവതി"

നേത്രസംരക്ഷണത്തിനു ഊന്നൽ നൽകുക എന്നത് എല്ലാവരും ഏറെ ശ്രദ്ധിക്കുന്ന ഒരു കാര്യമാണ്. എന്നാല്‍, ഇത്തരത്തില്‍ പുനെ സ്വദേശിയായ ഒരു യുവതികന്ന കയ്യായി പോയി എന്ന് സോഷ്യൽ മീഡിയ. നേത്രസംരക്ഷണ ദിനചര്യയുടെ ഭാഗമായി മൂത്രം ഉപയോഗിച്ചാണ് യുവതി കണ്ണുകള്‍ കഴുകുന്നത്."
 മരുന്നില്ലാതെ ആരോഗ്യം നിലനിര്‍ത്തുന്ന പരിശീലക' എന്ന് സ്വയം വിശേഷിപ്പിക്കുന്ന നൂപുര്‍ എന്ന കണ്ടന്റ് ക്രിയേറ്ററാണ് ഈ വിചിത്ര നേത്രസംരക്ഷണ മാര്‍ഗം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇതിനൊപ്പം ഇതിന്റെ പ്രയോജനങ്ങളേയും കുറിച്ച് അവര്‍ പറയുന്നുണ്ട്.

'മൂത്രം ഉപയോഗിച്ചുള്ള കണ്ണ് കഴുകല്‍-പ്രകൃതിയുടെ സ്വന്തം മരുന്ന്' എന്ന് പോസ്റ്റിന് അവര്‍ ക്യാപ്ഷന്‍ നല്‍കിയിട്ടുണ്ട്. രാവിലെ ആദ്യം ഒഴിക്കുന്ന മൂത്രം ഉപയോഗിച്ച് കണ്ണ് കഴുകുന്നത് കണ്ണുകളിലെ ചുവപ്പ്, വരള്‍ച്ച, അസ്വസ്ഥത എന്നിവയില്‍നിന്ന് ആശ്വാസം നല്‍കാന്‍ സഹായിക്കുമെന്ന് ഇവര്‍ അവകാശപ്പെടുന്നു. ആദ്യം ഒഴിക്കുന്ന മൂത്രം എടുത്ത് അത് നിറച്ച കപ്പുകള്‍ക്ക് മുകളില്‍ കണ്ണുകള്‍വെച്ച് പലതവണ ചിമ്മുന്നതാണ് പ്രക്രിയയെന്നും അവര്‍ പറയുന്നു."മൂത്രം കണ്ണുകളില്‍ പൂര്‍ണമായി പ്രവേശിക്കാന്‍ അനുവദിക്കുന്നതിനായി കണ്ണുകള്‍ എല്ലാ ദിശകളിലേക്കും, അതായത് വശങ്ങളില്‍നിന്ന് വശങ്ങളിലേക്കും മുകളിലേക്കും താഴേക്കും ചലിപ്പിക്കുക എന്നതാണെന്നും നൂപുര്‍ വീഡിയോയില്‍ പറയുന്നു. തുടര്‍ന്ന് ഒരു ടവ്വല്‍ ഉപയോഗിച്ച് കണ്ണുകള്‍ മൃദുവായി തുടക്കണമെന്നും അവര്‍ വിശദീകരിക്കുന്നു. അടുത്തതായി കൈകളില്‍നിന്ന് കണ്‍പോളകളിലേക്ക് ചൂട് കൈമാറുന്നതിനായി കൈപ്പത്തികള്‍ കണ്ണുകള്‍ക്ക് മുകളില്‍വെയ്ക്കണമെന്നും ഇവര്‍ പറയുന്നു.

വീഡിയോ വലിയ ചര്‍ച്ചയായതൊടെ പിൻവലിച്ചു  ശരീരമാലിന്യം ശേഖരിച്ച് വീണ്ടും അത് ഉപയോഗിക്കാന്‍ എങ്ങനെ തോന്നിയെന്നും ശരീരത്തിന് ഗുണമില്ലാത്തതിനാലാണ് മൂത്രം പുറന്തള്ളുന്നതെന്നും ആളുകള്‍ പറയുന്നു. അണുക്കള്‍ നിറഞ്ഞ ഈ മൂത്രം ഒരിക്കലും ഉപയോഗിക്കരുതെന്നും ഒട്ടേറെപ്പേര്‍ പ്രതികരിച്ചിട്ടുണ്ട്."
 
 

വെർച്വൽ അറസ്റ്റ്' ഭീഷണി: 18 ലക്ഷം രൂപ തട്ടിയെടുത്ത താമരശ്ശേരി, മടവൂർ സ്വദേശികൾ അറസ്റ്റിൽ

വെർച്വൽ അറസ്റ്റ്’ എന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. താമരശ്ശേരി സ്വദേശി കയ്യേലിക്കൽ മുഹമ്മദ് ഷാനിഷ്, മടവൂർ സ്വദേശി മുഹമ്മദ് ജനീസ് എന്നിവരെയാണ് വടകര സൈബർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, വെർച്വൽ അറസ്റ്റിലാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതികൾ പണം തട്ടിയത്. പല തവണകളായി പരാതിക്കാരിയുടെയും മകൻ്റെയും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 18 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. തട്ടിപ്പിനായി പ്രതികൾ വ്യാജമായിയുണ്ടാക്കിയ അക്കൗണ്ടുകളിലേക്കാണ് ഈ പണം എത്തിയിരുന്നത്. ഇതിൻ്റെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചുവരികയാണ്. അറസ്റ്റിലായവർക്കെതിരെ കൊടുവള്ളി മേഖലയിൽ മറ്റ് കേസുകൾ നിലവിലുണ്ടെന്ന് വടകര സൈബർ പൊലീസ് അറിയിച്ചു.


കോഴിക്കോട് റൂറൽ സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിൽ അടുത്തിടെ മറ്റൊരു പ്രധാന കണ്ണിയെ പിടികൂടിയിരുന്നു. കൊടുവള്ളി വാവാട് പിക്കണ്ടിയിൽ മുഹമ്മദ് ജാസിയെയാണ് (23) ഇൻസ്പെക്ടർ രാജേഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്തത്. വ്യാജ ട്രേഡിങ് തട്ടിപ്പിലൂടെ കൊയിലാണ്ടി സ്വദേശിനിയുടെ 23 ലക്ഷം രൂപ നഷ്ടപ്പെട്ട കേസിലും, ലോൺ ആപ്പ് തട്ടിപ്പിലൂടെ പെരുവണ്ണാമൂഴി സ്വദേശിയുടെ 95,000 രൂപ നഷ്ടമായ കേസിലും നടത്തിയ അന്വേഷണമാണ് ജാസിയിലേക്ക് എത്തിയത്. ഈ കേസുകളിലെ നഷ്ടപ്പെട്ട പണമെത്തിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തിരൂർ സ്വദേശിയായ റിസ്‌വാൻ, കോഴിക്കോട് പെരുവയൽ സ്വദേശി ആദിൽ ഷിനാസ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ തങ്ങളുടെ അക്കൗണ്ടുകളും എടിഎം കാർഡുകളും മുക്കം സ്വദേശിയായ ഷാമിൽ റോഷന് കൈമാറിയതായി വെളിപ്പെടുത്തി. ലഭിക്കുന്ന പണം നേരിട്ടും ക്രിപ്‌റ്റോ കറൻസിയാക്കിയും കൈമാറുന്നത് ഷാമിൽ റോഷനാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. 

വല്ലാത്തൊരു കുടുക്കായി പോയി....തേങ്ങ മോഷ്ടിച്ചു കടത്തുമ്പോൾ പെട്രോൾ തീർന്നു;രണ്ടു പേരെ നാട്ടുകാർ പിടികൂടി

താമരശ്ശേരി: കോരങ്ങാട് ആനപ്പാറ പൊയിലിലെ തെങ്ങിൻ തോപ്പിൽ നിന്നും തേങ്ങയിട്ട് ചാക്കിലാക്കി കടത്തുകയായിരുന്ന രണ്ടു പേരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.




സ്കൂട്ടറിൽ തേങ്ങയുമായി പോകുന്നത് കണ്ട നാട്ടുകാർ പിന്തുടർന്നെങ്കിലും ആദ്യം പിടികൂടാൻ സാധിച്ചിരുന്നില്ല, ഏതാനും കിലോമീറ്റർ മുന്നോട്ട് പോയ ശേഷം പെട്രോൾ തീർന്നതിനെ തുടർന്ന് സ്കൂട്ടർ ഓഫായ അവസരത്തിലാണ് പിടിയിലായത്. കൊടോളി സലാമിൻ്റെ തെങ്ങിൽ തോപ്പിൽ നിന്നാണ് തേങ്ങ മോഷ്ടിച്ചത്, കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്തെ മറ്റിടങ്ങളിൽ നിന്നും തേങ്ങ മോഷണം പോയിരുന്നു. താമരശ്ശേരി സ്വദേശികളായ ബാദുഷ, ബിനീഷ് ( ചോട്ട) എന്നിവരാണ് പിടിയിൽ ആയത്.

Wednesday, June 25, 2025

ടിപ്പർ ലോറിക്ക് മുകളിൽ മരം കടപൊഴുകി വീണു

താമരശ്ശേരി:കോഴിക്കോട് -വയനാട് ദേശീയ പാതയിൽ താമരശ്ശേരിക്കടുത്ത് പുല്ലാഞ്ഞിമാട് വളവിൽ കാറ്റിലും മഴയിലും മരം ടിപ്പർ ലോറിക്ക് മുകളിലേക്ക് കട പൊഴുകി വീണു.
റോഡ് സൈഡിളുള്ള ഭീമൻ ആൽ മരമാണ്  നിലം പൊത്തിയത്.
ആള പായമില്ല.
അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
താമരശ്ശേരി പോലീസും നാട്ടുകാരും ചേർന്ന് ഗതാഗതം വൺവെ നിലയിൽ ക്രമീകരിച്ചു

പോപ്പുലര്‍ ഫ്രണ്ട് 950 പേരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിരുന്നുവെന്ന് എന്‍ഐഎ

കൊച്ചി: കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേരളത്തില്‍ 950 പേരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയെന്നവകാശപ്പെട്ട് എന്‍ഐഎ. പാലക്കാട് സ്വദേശികളായ മുഹമ്മദ് ബിലാല്‍, റിയാസുദ്ദീന്‍, അന്‍സാര്‍ കെപി, ഷഹീര്‍ കെ വി എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കൊച്ചി എന്‍ഐ കോടതിയില്‍ അന്വേഷണ ഏജന്‍സി ഇക്കാര്യം സമര്‍പ്പിച്ചത്.പിഎഫ്‌ഐയുടെ റിപോര്‍ട്ടര്‍ വിങ് ആണ് തങ്ങള്‍ക്ക് ഭീഷണിയാവാന്‍ സാധ്യതയുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കുന്നതെന്ന് എന്‍ഐഎ പറയുന്നു. തുടര്‍ന്ന് സര്‍വീസ് വിങ് ഇവരെ ഇല്ലാതാക്കുന്ന ചുമതല ഏറ്റെടുക്കുന്നു. കേഡര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിന് ഫിസിക്കല്‍ ട്രെയ്‌നിങ് വിഭാഗം ഉണ്ടെന്നും എന്‍ഐഎ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ അവകാശപ്പെടുന്നു.

51ആം പ്രതി സിറാജുദ്ദീനില്‍ നിന്ന് 240 പേരുടെ ലിസ്റ്റും 15ആം പ്രതി അബ്ദുല്‍ വാഹിദില്‍ നിന്ന് അഞ്ചു പേരുടെ ലിസ്റ്റും കണ്ടെത്തിയതായാണ് എന്‍ഐഎ പറയുന്നത്. അബ്ദുല്‍ വാഹിദ് ഒളിവിലാണ്. 69ആം പ്രതിയായ അയ്യൂബ് ടിഎയുടെ പക്കല്‍ നിന്ന് 500 പേരുടെ പട്ടികയാണത്രെ കിട്ടിയത്.എന്നാല്‍, ആരോപണങ്ങള്‍ കുറ്റാരോപിതര്‍ നിഷേധിച്ചു. യാതൊരു തെളിവുകളുമില്ലാതെ കെട്ടിച്ചമച്ചതാണ് ഈ ആരോപണങ്ങളെന്നും തങ്ങള്‍ നിരപരാധികളാണെന്നും അവര്‍ വ്യക്തമാക്കി. മൂന്ന് വര്‍ഷമായി ജയിലില്‍ കഴിയുന്നു. കേസിന്റെ അന്വേഷണം അവസാനിച്ചതാണ്. വിചാരണ ആരംഭിക്കാന്‍ വൈകുമെന്നതിനാല്‍ ജാമ്യം അനുവദിക്കണമെന്നും നാലുപേരും വാദിച്ചു.

ഇരുഭാഗവും കേട്ട കോടതി, പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതായതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന് വ്യക്തമാക്കി. അന്തിമ റിപോര്‍ട്ട് സമര്‍പ്പിച്ചതിനാല്‍ വിചാരണ ഉടന്‍ ആരംഭിക്കാനാവുമെന്നും കോടതി നിരീക്ഷിച്ചു.


കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം 2022 മെയിലാണ് എന്‍ഐ കേസ് രജിസ്റ്റര്‍ ചെയ്തത്. 2022 ഡിസംബറില്‍ പാലക്കാട് ശ്രീനിവാസന്‍ കൊലക്കേസ് എന്‍ഐഎ ഏറ്റെടുത്തിരുന്നു. തുടര്‍ന്ന് രണ്ട് കേസുകളും ഒരുമിച്ചു ചേര്‍ക്കുകയായിരുന്നു."
 

കുളിക്കുന്നതിനിടെ കുളിമുറി ഇടിഞ്ഞുവീണു; ഇരിങ്ങാലക്കുടയിൽ യുവാവിന് ദാരുണാന്ത്യം

തൃശ്ശൂര്‍ കുളിക്കുന്നതിനിടെ കുളിമുറി ഇടിഞ്ഞുവീണ് ചുമരുകള്‍ക്കിടയില്‍പ്പെട്ട യുവാവിന് ദാരുണാന്ത്യം.  ഇരിങ്ങാലക്കുട കാറളം ചെമ്മണ്ട ബാലവാടിക്ക് സമീപം താമസിക്കുന്ന നെടുമ്പള്ളി വീട്ടില്‍ അയ്യപ്പന്റെ മകന്‍ ബൈജു (49) ആണ് മരിച്ചത്. 

രാവിലെ പത്തോടെയായിരുന്നു സംഭവം. വീടിനോട് ചേര്‍ന്ന് പുറത്തുള്ള ഓടിട്ട ശുചിമുറിയില്‍ കുളിക്കാന്‍ കയറിയാതായിരുന്നു ബൈജു. ശുചിമുറിയുടെ ചുമരുകള്‍ തകര്‍ന്ന് ബൈജുവിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. കനത്ത മഴയെ തുടർന്നാകാം അപകടമെന്ന് കരുതുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടുകാര്‍ ആരും സ്ഥത്തുണ്ടായിരുന്നില്ല. അടുത്ത വീട്ടില്‍ ജോലി ചെയ്തിരുന്നവര്‍ ശബ്ദം കേട്ട് എത്തിയപ്പോഴാണ് അപകടം നടന്ന വിവരം അറിയുന്നത്. ഉടന്‍തന്നെ ഇരിങ്ങാലക്കുട അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. 

തുടര്‍ന്ന് അഗ്‌നിരക്ഷാസേന എത്തി മണ്ണിഷ്ടികകള്‍ നീക്കി ബൈജുവിനെ പുറത്തെടുത്തു. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Tuesday, June 24, 2025

മഴക്കാലം ഈച്ച ശല്യം കൂടുകയാണോ...? തുരത്താനുളള എളുപ്പവഴികളുണ്ടോ? ഉണ്ടല്ലോ

മഴക്കാലമെത്തിയോടെ  ഈച്ച ശല്യം വും കൂടി യല്ലേ. രാവും പകലും വ്യത്യാസമില്ലാതെ വീടുകളിലൊക്കെ ഈച്ചകളുടെയും പ്രാണികളുടെയും ശല്യം ഉണ്ടാവുകയും ചെയ്യും. മേശപ്പുറത്തും, ഭക്ഷണത്തിലും വരെ കൂട്ടമായി വന്നിരിക്കുകയും ചെയ്യും. ഇങ്ങനെ എല്ലായിടത്തും ഈച്ചകള്‍ കൂട്ടമായിരിക്കുന്നത് കാണുമ്പോള്‍ തന്നെ നമുക്ക് അറപ്പ് തോന്നുകയും ചെയ്യും. മറ്റു പ്രാണികളെ പോലെ ദേഹത്ത് കടിക്കുകയോ മുറിവേല്‍പ്പിക്കുകയോ ഒന്നും ഈച്ച ചെയ്യാറില്ല എങ്കിലും വല്ലാത്ത ഒരു അസ്വസ്ഥത യുളവാക്കുമെന്നതിൽ സംശയമില്ല.  രോഗങ്ങള്‍ പരത്തുന്ന കാര്യത്തില്‍ മുന്നില്‍ തന്നെയുണ്ട് ഈച്ചകള്‍.


കോളറ, വയറിളക്കം, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ തുടങ്ങി പലരോഗങ്ങള്‍ക്കും ഈച്ചകള്‍ കാരണമാവാറുണ്ട്. ഈച്ചകളെ തുരത്താനായി പലതരത്തിലുള്ള സ്‌പ്രേകളും വിപണിയില്‍ ഇന്ന് സുലഭമാണ്. എന്നാല്‍ ഇത്തരം സ്‌പ്രേകള്‍ ഉപയോഗിക്കുന്നത് വളരെയധികം ദോഷം ചെയ്യുന്നതാണ്. കാരണം രാസവസ്തുക്കള്‍ നിറഞ്ഞ ഇത്തരം ഉല്‍പന്നങ്ങള്‍ ഈച്ചയുടെ ശല്യം ഒരു പരിധിവരെയൊക്കെ കുറയ്ക്കുമെങ്കിലും വീട്ടിലുള്ളവരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമായേക്കാം."

*ഈച്ച ശല്യം എങ്ങിനെ ഒഴിവാക്കാം* 

ഈച്ചയെ തുരത്താന്‍ ചില മാര്‍ഗങ്ങളുണ്ട്. അവ എന്താണെന്നു നോക്കാം. അടുക്കളയിലോ ഡൈനിങ് ടേബിളിലോ ഭക്ഷണാവശിഷ്ടങ്ങളോ അല്ലെങ്കില്‍ മറ്റുള്ളയിടങ്ങളില്‍ മാലിന്യം കൂട്ടിയിടുകയോ ചെയ്യുന്നത് ഈച്ചകളെ പെട്ടെന്ന് ആകര്‍ഷിക്കും. അതുകൊണ്ട് വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. 

ഉപ്പു വെള്ളം

ഒരു ഗ്ലാസ് വെള്ളത്തില്‍ രണ്ടോ മൂന്നോ സ്പൂണ്‍ ഉപ്പിട്ട് നന്നായി മിക്‌സ് ചെയ്ത് ഒരു സ്‌പ്രേ ബോട്ടിലിലാക്കി എല്ലായിടത്തും തളിച്ചു കൊടുക്കുക. പ്രത്യേകിച്ച് അടുക്കളയുടെ തറയിലും ടേബിളിലുമൊക്കെ. ഉപ്പിലടങ്ങിയ ലവണരസം ഈച്ചകളെ അകറ്റിനിര്‍ത്തുന്നതാണ്. 


ഇഞ്ചി


ഒരു ഗ്ലാസ് വെളളത്തിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ വലുപ്പത്തില്‍ ഇഞ്ചി ചതച്ചത് നന്നായി ചേര്‍ത്തിളക്കുക. ഇഞ്ചിയുടെ രൂക്ഷഗന്ധം ഈച്ചകള്‍ക്ക് താങ്ങാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഈച്ച വരുന്ന സ്ഥലത്തൊക്കെ ഇവ സ്‌പ്രേ ചെയ്യാവുന്നതാണ്. വയന ഇല -പനിക്കൂര്‍ക്ക


വീട്ടുമുറ്റത്തെ വായയിലയും പനിക്കൂര്‍ക്കയുമൊക്കെ ഈച്ചയെ തുരത്താന്‍ ബെസ്റ്റാണ്. ഈച്ച കൂടുതലായി വരുന്നിടത്തൊക്ക ഈ ഇല ചെറുതായി മുറിച്ചിട്ടുകൊടുത്താല്‍ മതിയാവും. കാരണം ഇതിന്റെ മണം ഇവയ്ക്ക് ഇഷ്ടമല്ല. 
അതുപോലെ തന്നെയാണ് പനിക്കൂര്‍ക്കയുടെ ഇലയും 

തുളസിയില


തുളസി ഇലയും ഈച്ചയെ അകറ്റാന്‍ വളരെ മികച്ചതാണ്. തുളസിയില ഒന്നു ചതച്ചുവച്ചു കൊടുത്താല്‍ മതി. ഇതിന്റെ മണമടിച്ചു ഈച്ച പോവുന്നതാണ്. വൃത്തിയില്ലാതെ കിടക്കുന്ന ഇടങ്ങളിലാണ് ഈച്ചകള്‍ വരുന്നതും മുട്ടയിട്ടു പെരുകുന്നതും. അതുകൊണ്ട് തന്നെ എല്ലായിടത്തും നന്നായി തുടച്ചു വൃത്തിയാക്കുക. 


ഈര്‍പ്പം

ഈര്‍പ്പമുള്ളയിടങ്ങളിലും ഈച്ചകളെയും പ്രാണികളെയും കാണാം. അതുപോലെ കേടുവന്ന പച്ചക്കറികള്‍, വേസ്റ്റ് പാത്രം തുറന്നിടല്‍, മാലിന്യം കൂട്ടിയിടുന്ന സ്ഥലങ്ങള്‍ ഇവിടെയൊക്കെ ഈച്ചകള്‍ വരുന്നതാണ്. 
വീടിനുള്ളിലെ ജനലുകളും വാതിലുകളും തുറന്നിടരുത്. അതുപോലെ വിള്ളലുകളുണ്ടെങ്കില്‍ അവയും അടക്കണം. ഇതുവഴിയും പ്രാണികള്‍ കയറാന്‍ സാധ്യത കൂടുതലാണ്. 


 
വിനാഗിരി


ഒരു പാത്രം എടുക്കുക. അതിലേക്ക് വിനാഗിരിയും ഡിഷ് വാഷ് സോപ്പും കുറച്ച് പഞ്ചസാരയും ഇട്ട് മിക്‌സ് ചെയ്യുക. ഈ ലായനി തുറന്നു വയ്ക്കുക. ഇത് ഈച്ചകളെ ആകര്‍ഷിക്കുകയും ഈ വെള്ളത്തിലേക്ക് ഇവ വീഴുകയും പിന്നീട് ചാവുന്നതുമാണ്. 


ഓറഞ്ച് തൊലി

ഓറഞ്ചിന്റെ തൊലി എടുത്ത് അതിനു മുകളില്‍ ഒന്നോ രണ്ടോ ഗ്രാമ്പു കുത്തിവച്ച ശേഷം ഈച്ചവരാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ കൊണ്ടു വയ്ക്കാവുന്നതാണ്. ഇതും ഈച്ചകളെ തുരത്താന്‍ മികച്ചവയാണ്.

സസ്യങ്ങള്‍- പുതിനയില


സസ്യങ്ങള്‍ നട്ടു വളര്‍ത്തുന്നതും വീട്ടിലേക്ക് ഈച്ചകള്‍ വരാതിരിക്കാന്‍ നല്ലതാണ്. പുതിനയിലയുടെ മണമടിച്ചാലൊന്നും ഈച്ചകള്‍ വരില്ല.
 ഒരു സ്‌പ്രേ ബോട്ടിലില്‍ കര്‍പ്പൂര തുളസി എണ്ണയും യൂക്കാലിപ്റ്റ്‌സും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് സ്‌പ്രേ ചെയ്താല്‍ ഈച്ചയുടെ ശല്യം ഒഴിവാക്കാവുന്നതാണ്. കുന്തിരിക്കമോ കര്‍പ്പൂരമോ പുകയ്ക്കുന്നതും ഈച്ചയ്ക്ക് വളരയെധികം അസ്വസ്ഥയുളവാക്കുന്നതാണ്. ഇങ്ങനെ വരുന്ന പുകയുണ്ടെങ്കില്‍ ഈച്ചകള്‍ ആ ഭാഗത്തേക്ക് വരില്ല

ആശുപത്രികളും ക്ലിനിക്കുകളും സേവനങ്ങളുടെ നിരക്ക് പ്രദര്‍ശിപ്പിക്കണം: ഹൈക്കോടതി

കൊച്ചി: ചികില്‍സാ സേവനങ്ങളുടെ നിരക്കുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന നിയമത്തെ ചോദ്യം ചെയ്ത് നല്‍കിയ ഹരജികള്‍ ഹൈക്കോടതി തള്ളി. ആശുപത്രികളിലും ക്ലിനിക്കുകളിലും ഓരോ സേവനത്തിനുമുള്ള ഫീസും പാക്കേജ് നിരക്കുകളും രോഗികള്‍ക്ക് കാണാവുന്ന രീതിയില്‍ മലയാളത്തിലും ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥയെയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍, മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയവര്‍ ചോദ്യം ചെയ്തിരുന്നത്. ഇതെല്ലാം ഹൈക്കോടതി തള്ളി. ദന്തരോഗചികില്‍സയ്ക്ക് നിയമം ബാധകമാക്കിയതിനെയും ചിലര്‍ ചോദ്യം ചെയ്തിരുന്നു. ഈ വാദവും കോടതി തള്ളി. മെഡിക്കല്‍ സയന്‍സിന്റെ ഒരു ഭാഗമാണ് ദന്തരോഗ ചികില്‍സയെന്ന് കോടതി ചൂണ്ടിക്കാട്ടി.

വീട് മാറി പോലീസിന്റെ റെയ്ഡ്, ഭയപ്പെട്ടു വീട്ടുകാർ, പ്രതിഷേധവുമായി നാട്ടുകാർ

പുതുപ്പാടി:ലഹരി സൂക്ഷിച്ചിട്ടുണ്ട് എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് റെയ്ഡിനെത്തിയ താമരശ്ശേരി പോലീസ് അബദ്ധം പിണഞ്ഞ്  വീട് മാറി റെെഡ് ചെയ്തത് പ്രതിഷേധത്തിനിടയാക്കി.സംഭവ്തിൽ കുടുംബം താമരശ്ശേരി ഡി.വൈ.എസ്.പിക്ക് പരാതി നൽകി.

ഈങ്ങാപ്പുഴ കരികുളം വള്ളിക്കെട്ടുമ്മല്‍ മുസ്ഥഫയുടെ വീട്ടിലായിരുന്നു ശനിയാഴ്ച റെെഡ് നടന്നത്.ഗൃഹനാഥന്‍ വീട്ടിലില്ലാത്ത സമയത്ത് എത്തിയ പോലീസിനെ കണ്ട് വിറച്ച വീട്ടുകാര്‍ റെയ്ഡിനെ കുറിച്ച് അന്ന്വേഷിച്ചെങ്കിലും വെക്തമായ മറുപടി പറയാന്‍ കൂട്ടാക്കിയില്ല.തുടര്‍ന്ന് റെയ്ഡ് വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഗൃഹനാഥനും പോലീസുമായി വാക്കേറ്റമുണ്ടാവുകയും റെയ്ഡ് തുടരുകയുമായിരുന്നു.
ഒരേ അഡ്രസിലുള്ള രണ്ട് കുടുംബങ്ങൾ ഒരേ പോസ്റ്റോഫീസിന് കീഴിൽ ഉള്ള രണ്ട് സ്ഥലത്ത് താമസിക്കുന്നതാണ് അബദ്ധം പറ്റാൻ കാരണം. ഇതേ അഡ്രസിലുള്ള ആൾ  ഈങ്ങാപ്പുഴക്കടുത്ത് ആച്ചിയിൽ താമസമുണ്ട്. എന്നാൽ റെയ്‌ഡിന്റെ കാരണത്തെകുറിച്ച് വീട്ടുകാരെ അറിയിക്കാനൊ, വിവരം കൈമാറിയവർ നൽകിയ ഫോട്ടൊ കാണിക്കാനൊ തെയ്യാറാവാത്തതാണ് ഇത്തരം സംഭവം ഉണ്ടാവാൻ കാരണമായതെന്നറിയുന്നു. റൈഡിനെ തുടർന്ന് കനത്ത മാനസീകപ്രയാസത്തിലായ വീട്ടുകാർ താമരശ്ശേരി ഡിവൈഎസ്പിക്ക് പരാതി നൽകിയതിനു പുറമെ അടുത്ത  ദിവസം മനുഷ്യാവകാശ കമ്മീഷനും, മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു

കോഴിക്കോട്ട് ബൈക്കിൽ 3 പേർ യാത്ര ചെയ്തതിന് പോലീസ് യുവാവിനെ മർദിച്ചതായി പരാതി.

കോഴിക്കോട്: ബൈക്കിൽ മൂന്ന് പേർ യാത്ര ചെയ്തതിന് പോലീസ് യുവാവിനെ മർദ്ദിച്ചതായി പരാതി. ബേപ്പൂർ സ്വദേശി അനന്തുവിനെയാണ് പോലീസ് മർദിച്ചതായി പരാതി. തിങ്കളാഴ്ച 
അനന്തുവും മറ്റ് രണ്ടുപേരും ചേർന്ന് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ പോലീസ് കൈ കാണിക്കുകയായിരുന്നു. പോലീസിനെ കണ്ട് ഒരാൾ ഓടി രക്ഷപ്പെട്ടു. ഒരാളെ പോലീസ് ജീപ്പിൽ കയറ്റുകയും, ഓടിപ്പോയ ആളേയും ബൈക്കുമായി ബേപ്പൂർ സ്റ്റേഷനിൽ എത്താൻ പോലീസ് ആവശ്യപ്പെട്ടെന്നാണ് അനന്തു പറയുന്നത്. ബൈക്കുമായി സ്റ്റേഷനിൽ എത്തിയപ്പോൾ ബേപ്പൂർ സ്റ്റേഷനിലെ പ്രൊബേഷൻ എസ്ഐ പോലീസ് സ്റ്റേഷനിലുള്ളിലെ മുറിയിലേക്ക് കൊണ്ടുപോയി പട്ടിക കൊണ്ട് അടിച്ചുപരിക്കേൽപ്പിച്ചെന്നാണ് അനന്തുവിന്റെ പരാതി.

പിന്നീട് വെള്ളപേപ്പറിൽ ഒപ്പിടാൻ ആരോപിച്ച് മുഖത്ത് കുത്തുകയും ചെയ്തതായി അനന്തു പറയുന്നു. സ്റ്റേഷനിൽ ഉണ്ടായിരുന്ന മറ്റ് മൂന്നുപോലീസുകാർ ഇടിച്ചെന്നും യുവാവ് നൽകിയ പരാതിയിൽ പറയുന്നു. പോലീസ് സ്റ്റേഷന്റെ മുൻഭാ​ഗത്തെ വാതിൽ അടച്ചാണ് മർദിച്ചതെന്നും പിന്നീട് ചൊവ്വാഴ്ച രാവിലെ സ്റ്റേഷനിൽ വരണം എന്നു പറഞ്ഞ് ഇറക്കി വിട്ടെന്നും യുവാവ് പറയുന്നു.

മർദനത്തിൽ സാരമായി പരിക്കേറ്റ അനന്തു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.എസ്ഐക്കും കൂടെയുള്ള മൂന്ന് പോലീസുകാർക്കും എതിരെ നടപടി ആവശ്യപ്പെട്ട് പരാതിയും നൽകി"
 

Monday, June 23, 2025

വനിതാ പോലിസ് ഉദ്യോഗസ്ഥരെ വിളിച്ച് അശ്ലീലം പറയുന്നയാള്‍ പിടിയില്‍

വനിതാപോലിസ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ച് അശ്ലീലം സംസാരിക്കുന്നയാള്‍ അറസ്റ്റില്‍. മേനംകുളം സ്വദേശി ജോസ് (55) ആണ് അറസ്റ്റിലായത്. ഐജി റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥര്‍ മുതല്‍ വനിതാ കോണ്‍സ്റ്റബിള്‍മാര്‍ വരെ ഇയാളുടെ അതിക്രമത്തിന് ഇരയായിട്ടുണ്ട്. ജോസിനെതിരെ സമാനമായ ഇരുപതോളം കേസുകള്‍ നിലവിലുണ്ടെന്നും പോലിസ് അറിയിച്ചു.

വെടിനിർത്തൽ തള്ളി ഇറാൻ; തെഹ്റാന് നേരെ ആക്രമണം തുടർന്ന് ഇസ്രായേൽ"

അമേരിക്കൻ പ്രെസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തൽ തള്ളി ഇറാൻ. നിലവിൽ ഏതെങ്കിലും നിലക്കുള്ള വെടിനിർത്തൽ നിർദ്ദേശം തങ്ങളുടെ മുന്നിലില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് ആരാഗ്ചി. സയണിസ്റ്റ് ശത്രുവിനുള്ള തിരിച്ചടിയുടെ ഭാഗമായി ആരംഭിച്ച സൈനിക ഓപ്പറേഷൻ ലക്ഷ്യം നേടും വരെ തുടരും. ഇസ്രയേൽ ആക്രമണം നിർത്തിയാൽ വെടിനിർത്തൽ പരിഗണിക്കുമെന്ന് ഇറാൻ. രാജ്യത്തെ സംരക്ഷിക്കാൻ സേന പ്രതിജ്ഞാബദ്ധമെന്നും ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി."ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ ആക്രമണത്തിന് തിരിച്ചടിയായി ദോഹയിലുള്ള യുഎസ് സൈനിക താവളം ഇറാൻ ഇന്നലെ ആക്രമിച്ചിരുന്നു. ആക്രമണത്തെ തുടർന്ന് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായി സമ്പൂര്‍ണ വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും സമ്മതം അറിയിച്ചതായാണ് ട്രംപ് വ്യക്തമാക്കിയത്.

ഇറാനാണ് ആദ്യം വെടിനിര്‍ത്തുകയെന്നും 12 മണിക്കൂറിന് ശേഷം ഇസ്രായേലും വെടിനിര്‍ത്തുമെന്നും ട്രംപ് എക്‌സിലൂടെ അറിയിച്ചു. ഖത്തറിന്റെ സഹായത്തോടെയാണ് അമേരിക്ക ഇറാനുമായി ധാരണയിലെത്തിയതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേൽ സമയം രാവിലെ ഏഴ് മണിക്ക് വെടിനിർത്തലിന് തുടക്കമിടുമെന്ന് ഇസ്രയേൽ മാധ്യമം ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തിരുന്നു.

വേർപാട് 😥*ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ മമ്മു

നിലമ്പൂർ: ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു.അസുഖ ബാധിതനായി വണ്ടൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഖബറടക്കം രാത്രി 10 മണിക്ക് മുകട്ട വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ഇതര മതസ്ഥനൊപ്പം ഒളിച്ചോടിയ മകള്‍ ജീവിച്ചിരിക്കെ ആഘോഷമായി മരണാനന്തര ക്രിയകള്‍(ശ്രാദ്ധം )ചെയ്ത് കുടുംബം

കൊൽക്കത്ത:രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ  മകൾ ജീവിച്ചിരിക്കെ ശ്രാദ്ധം നടത്തി കുടുംബം.വിവാഹം നിശ്ചയിച്ച മകള്‍ ഇതര മതസ്ഥനൊപ്പം ഒളിച്ചോടിയതിനാണ് , മകള്‍ ജീവിച്ചിരിക്കെ ആഘോഷമായി മരണാനന്തര ക്രിയകള്‍ ചെയ്തത്. 
വീട്ടുകാർ നിശ്ചയിച്ച വിവാഹം വേണ്ടെന്ന് വച്ച്‌ മകള്‍ ഇതര മതസ്ഥനൊപ്പം പോയതോടെ കുടുംബാംഗങ്ങള്‍ ക്ഷുഭിതരായി. ഇതിന് പിന്നാലെയാണ് മകള്‍ ജീവിച്ചിരിക്കെ തന്നെ കുടുംബം മരണാനന്തര കർമ്മങ്ങള്‍ നടത്തിയത്.

ഒളിച്ചോടിയതിന്റെ 12ാം ദിവസമായിരുന്നു ശ്രാദ്ധ ചടങ്ങുകള്‍ നടത്തിയത്. മറ്റൊരു മതത്തില്‍പ്പെട്ടയാളെ വിവാഹം കഴിച്ച മകള്‍ തങ്ങളെ സംബന്ധിച്ചിടത്തോളം മരിച്ചതിന് തുല്യമാണെന്നും, അതിനാലാണ് അവളുടെ ശ്രാദ്ധ ചടങ്ങ് നടത്തിയതെന്നും വീട്ടുകാര്‍ പറയുന്നത്. മകള്‍ ഇതര മതസ്ഥനൊപ്പം പോയത് കുടുംബത്തിന് വലിയ അപമാനം സൃഷ്ടിച്ചിരുന്നു. അവളുടെ വിവാഹം ഞങ്ങള്‍ നിശ്ചയിച്ചിരുന്നു, പക്ഷേ അവള്‍ ഞങ്ങളെ ഉപേക്ഷിച്ച്‌ അവളുടെ വഴിക്ക് പോയി. പോയത് പോയിയെന്നാണ് യുവതിയുടെ അമ്മാവനായ സോമനാഥ് ബിശ്വാസ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞത്. അവളുടെ എല്ലാ സ്വകാര്യ വസ്തുക്കളും കത്തിച്ചു കളഞ്ഞതായി യുവതിയുടെ അമ്മ പ്രതികരിക്കുന്നത്.

അടുത്ത ബന്ധുക്കള്‍ തല മുണ്ഠനം ചെയ്യുന്നതടക്കമുള്ള എല്ലാ ആചാരങ്ങളോടെയാണ് ശ്രാദ്ധ ചടങ്ങുകള്‍ നടത്തിയത്. ക്ഷേത്രത്തില്‍ നിന്നുള്ള പുരോഹിതന്റെ നേതൃത്വത്തിലാണ് ചടങ്ങ് നടത്തിയത്. ചടങ്ങുകള്‍ നടക്കുന്ന സ്ഥലത്ത് യുവതിയുടെ മാല ചാര്‍ത്തിയ ഫോട്ടോയും സ്ഥാപിച്ചിരുന്നു. മറ്റൊരാളുമായി യുവതിയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇത് ഇഷ്ടപ്പെട്ടിരുന്നില്ല. ഈ വിവാഹം വേണ്ടെന്ന് കാണിച്ച്‌ യുവതി വീട്ടില്‍ വഴക്കുണ്ടാക്കിയിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെ കുടുംബം വിവാഹമെന്ന തീരുമാനവുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതിനു പിന്നാലെയാണ് യുവതി ഇതര മതത്തില്‍പ്പെട്ട കാമുകനൊപ്പം പോയത്. പ്രവാസിയായ പിതാവും കുടുംബത്തിന്റെ തീരുമാനത്തിന് സമ്മതം നല്‍കുകയായിരുന്നു.

മരണാനന്തര ചടങ്ങുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിരിക്കുകയാണ്. പെണ്‍കുട്ടി ഒളിച്ചോടി പോയി വിവാഹം കഴിച്ചതിനെപ്പറ്റി അറിഞ്ഞിരുന്നുവെന്നും, എന്നാല്‍ പ്രായപൂര്‍ത്തിയായവര്‍ ആയതിനാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നുമാണ് സംഭവത്തില്‍ പൊലീസ് വിശദമാക്കുന്നത്. ഈ സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

കൊടിമരം തകർത്തു,പുതുപ്പാടി ഹയർ സെക്കൻ്ററി സ്കൂളിന് മുന്നിൽ SFI, ABVP സംഘർഷം, മൂന്ന് വിദ്യാർഥികൾ ക്ക് പരുക്ക്

പുതുപ്പാടി:പുതുപ്പാടി ഹയർ സെക്കൻ്ററി സ്കൂളിന് മുന്നിൽ SFI, ABVP സംഘർഷം, SFl കൊടിമരം തകർത്തവരെ പ്രകടനത്തിൽ കയറി അടിച്ചു, സംഘർഷം  ഒഴിവാക്കാൻ പോലീസ് ലാത്തിവീശി.സംഘർഷത്തിൽ മൂന്ന് വിദ്യാർഥികൾ ക്ക് പരുക്കേറ്റു.SFI പ്രവർത്തകനായ ജുനൈദ്,എ ബി വി പി  പ്രവർത്തകരായകാശിനാഥ്, സ്ഥാനീയം കമ്മിറ്റി കോ കൺവീനർ അരുണ എന്നിവരാണ്  ചികിത്സ തേടിയത്

വിദ്യഭ്യാസ ബന്ദിൻ്റെ ഭാഗമായി സ്കൂളിൽ എത്തിയ ABVP പ്രവർത്തകരും SFl പ്രവർത്തകരുമാണ് പോലീസ് സാന്നിദ്ധ്യത്തിൽ ഏറ്റുമുട്ടിയത്.

 സ്കൂളിന് സമീപം SFI നാട്ടിയ  കൊടിമരവും, തോരണങ്ങളും കഴിഞ്ഞ വെള്ളിയാഴ്ച നശിപ്പിച്ചിരിരുന്നു,

ABVP പ്രവർത്തകരാണെ ഇതിനു പിന്നിൽ എന്നാണ് ആരോപണം. അതിൽ പങ്കാളി ആയ വിദ്യാർത്ഥി ABVP പ്രകടനത്തിൽ ഉണ്ടെന്ന് അറിഞ്  ചോദ്യം ചെയ്യാൻ നേരത്തെ തന്നെ SFI പ്രവർത്തകർ സ്കൂളിന് സമീപം തമ്പടിച്ചിരുന്നു.



ഇതിനിടെ
സ്കൂളിനു മുന്നിൽ മുദ്രാവാക്യം മുഴക്കി ABVP പ്രവർത്തകർ  തിരികെ ഇറങ്ങുംമ്പോഴാണ് സംഘർഷമുണ്ടായത്.

തുടർന്ന് വിദ്യാ ർത്ഥികളെ പിരിച്ചുവിടാൻ  പോലീസ് ലാത്തിവീശി .

പിന്നീട് ഇരുകൂട്ടരും പിരിഞ്ഞു പോയി. സംഘർഷത്തിൽ SFI പ്രവർത്തകനായ ജുനൈദിന് പരുക്കേറ്റു, ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നിലമ്പൂരിൽ 11005 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു.

മലപ്പുറം: നിലമ്പൂരിൽ 11005 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു.  എട്ട് തവണ ആര്യാടൻ മുഹമ്മദ് വിജയിച്ച മണ്ഡലത്തിലാണ് മകൻ വിജയം  കാത്തത് .പി.വി അൻവറിന്റെ പിന്തുണയില്ലാതെ ആര്യാടൻ ഷൗക്കത്തിലൂടെ എൽഡിഎഫിന്റെ സിറ്റിങ് സീറ്റ്  സ്വന്തമാക്കിയപ്പോൾ യുഡിഎഫിന് ഇത് അഭിമാന നിമിഷം . 

Sunday, June 22, 2025

ഈങ്ങാപ്പുഴയിൽ കാറുകൾ കൂട്ടിയിടിച്ചു, ചെറിയ കുട്ടിക്ക് പരുക്ക്

പുതുപ്പാടി:ഈങ്ങാപ്പുഴയിൽ കാറുകൾ കൂട്ടിയിടിച്ചു, ചെറിയ കുട്ടിക്ക് പരുക്ക് 

ഈങ്ങാപ്പുഴ പാരിഷാഹാളിൻ്റെ സമീപത്താണ് കാറുകൾ കുട്ടിയിടിച്ചത്.വയനാട് ഭാഗത്തേക്ക്  പോകുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സിഫ്റ്റ് കാറുമാണ് അപകsത്തിൽപെട്ടത്. മലപ്പുറം,വയനാട് സ്വദേശികൾ പഞ്ചരിച്ച കാറുകളാണ് അപകടത്തിൽപെട്ടത് അപകടത്തിൽ നിസാര പരുക്കേറ്റ കുട്ടിയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.അപകടത്തെ തുടർന്ന് കുറച്ചു നേരം ദേശീയ പാതയിൽ ഗതാഗത തടസ്സം നേരിട്ടു.

മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി മകനെയും മരുമകളെയും വീട്ടില്‍ താമസിപ്പിക്കാനായി നിര്‍ബന്ധിക്കാനാവില്ലെന്ന് കോടതി

ഔറംഗബാദ്:പ്രായമായ മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി മകനെയും മരുമകളെയും വീട്ടില്‍ താമസിപ്പിക്കാനായി നിർബന്ധിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് വിധിച്ചു, മുതിർന്ന പൗരന്മാർക്ക് സ്വയം സമ്പാദിച്ച സ്വത്ത് ഉപയോഗിക്കാനുള്ള അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് കോടതി ഊന്നിപ്പറഞ്ഞു.

താമസിക്കാനുള്ള അവകാശം അവകാശപ്പെടാൻ "നിയമപരമായ അടിസ്ഥാനമൊന്നുമില്ല" എന്ന് ചൂണ്ടിക്കാട്ടി, 30 ദിവസത്തിനുള്ളില്‍ സ്ഥലം ഒഴിയാൻ മകനും മരുമകള്‍ക്കും കോടതി നിർദ്ദേശിച്ചു. മകനും മരുമകളും അവരുടെ ആഗ്രഹത്തിന് വിരുദ്ധമായി അവരുടെ സ്വത്തില്‍ താമസിക്കാൻ അനുവദിക്കാൻ മാതാപിതാക്കളെ നിർബന്ധിക്കാൻ കഴിയില്ല" എന്ന് കോടതി നിരീക്ഷിച്ചു.

മകന്റെയും മരു മകളുടെയും ഉടമസ്ഥാവകാശമോ താമസാവകാശമോ സ്ഥാപിക്കുന്ന ഒരു രേഖയും ഇല്ല. നേരെമറിച്ച്‌, 2007 ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലന, ക്ഷേമ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം കുടിയൊഴിപ്പിക്കല്‍ ആവശ്യപ്പെടാൻ ഹർജിക്കാർക്ക് അവകാശമുണ്ട്. 2008-ല്‍ സ്വന്തം പണം ഉപയോഗിച്ച്‌ വാങ്ങിയ ബംഗ്ലാവില്‍ നിന്ന് മകനെയും മരുമകളെയും കുടിയിറക്കണമെന്ന് ആവശ്യപ്പെട്ട് 2007-ലെ നിയമപ്രകാരം മുതിർന്ന ദമ്ബതികള്‍ അപേക്ഷ നല്‍കിയിരുന്നു. 2019-ല്‍ ട്രിബ്യൂണല്‍ ആദ്യം അവർക്ക് അനുകൂലമായി വിധിച്ചെങ്കിലും, വിവാഹ, ഗാർഹിക പീഡന നടപടികള്‍ നിലനില്‍ക്കുന്നതിനാല്‍ താമസിക്കാനുള്ള അവകാശം അവകാശപ്പെട്ട് മരുമകള്‍ ഉത്തരവിനെ ചോദ്യം ചെയ്തു. വിഷയം ഒരു സിവില്‍ തർക്കമാണെന്ന് നിരീക്ഷിച്ചുകൊണ്ട് അപ്പലേറ്റ് ട്രിബ്യൂണല്‍ അവരുടെ അപ്പീല്‍ അനുവദിച്ചു. എന്നാല്‍ ജസ്റ്റിസ് ഖുബാല്‍ക്കർ വിയോജിച്ചു, ട്രിബ്യൂണല്‍ നിയമത്തെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് പറഞ്ഞു. 2021-ല്‍ മരുമകള്‍ പ്രത്യേക വീട് വാങ്ങിയെങ്കിലും, ഭർതൃവീട്ടുകാരുടെ സ്വത്തിന്റെ ഒരു ഭാഗം കൈവശം വയ്ക്കുന്നത് തുടരുകയാണെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി

Saturday, June 21, 2025

വൈസ് പ്രസിഡന്റിന്റെമേൽ പഞ്ചായത്ത് പ്രസിഡന്റ്ചൂടുവെള്ളമൊഴിച്ചെന്ന് പരാതി......

പൂവാർ: പഞ്ചായത്ത് കമ്മിറ്റി കൂടുന്നതിനിടെ, വൈസ് പ്രസിഡന്റിന്റെ ദേഹത്ത് പ്രസിഡന്റ് ചൂടുവെള്ളമൊഴിച്ചു. കൈക്കും വയറിനും പൊള്ളലേറ്റ വൈസ്‌ പ്രസിഡന്റ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സതേടി. എന്നാൽ പഞ്ചായത്ത് കമ്മിറ്റിയിൽ ബഹളമുണ്ടാക്കി പോകുന്നതിനിടെ, വൈസ്‌ പ്രസിഡന്റിന്റെ കൈ തട്ടി വെള്ളം വെച്ചരുന്ന കുപ്പി മറിഞ്ഞുവീഴുകയായിരുന്നെന്നാണ് പ്രസിഡന്റ് പറയുന്നത്.യുഡിഎഫ് അധികാരത്തിലുള്ള തിരുപുറം ഗ്രാമപ്പഞ്ചായത്തിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. സിഎംപിയിലെ വൈസ്‌ പ്രസിഡന്റ് തിരുപുറം സുരേഷിനാണ് പൊള്ളലേറ്റത്.ലൈഫ് ഭവനപദ്ധതിക്കായി അനുവദിച്ച തുക, പ്രസിഡന്റ് വകമാറ്റി അനർഹർക്കു കൈമാറിയതായി വൈസ്‌ പ്രസിഡന്റ് ആരോപിച്ചു. പലർക്കും കിട്ടേണ്ട പണം വീതംെവച്ചുനൽകിയെന്നാണ് ആക്ഷേപം. കമ്മിറ്റിയിൽ ഈ പ്രശ്നം ഉന്നയിച്ചതാണ് കോൺഗ്രസ് അംഗമായ പ്രസിഡന്റ് ഷീനാ എസ്.ദാസിനെ പ്രകോപിപ്പിച്ചതെന്ന് സുരേഷ് പറഞ്ഞു. തുടർന്ന് കുടിക്കാനായി െവച്ചിരുന്ന ചൂടുവെള്ളം മുഖത്തേക്കൊഴിക്കുകയായിരുന്നു. ഒഴിഞ്ഞുമാറിയതിനാൽ വെള്ളം കൈയിലും വയറ്റിലുമാണ്‌ വീണത്. സംഭവത്തിൽ പൂവാർ പോലീസിൽ പ്രസിഡന്റിനെതിരേ വൈസ് പ്രസിഡന്റ് പരാതി നൽകി."എന്നാൽ, പരാതി അടിസ്ഥാനരഹിതമാണെന്നാണ് പ്രസിഡന്റ് ഷീനാ എസ്.ദാസ് പറയുന്നത്.  സംഭവത്തിൽ പൂവാർ പോലീസ് കേസെടുത്തു.
 

കാർ യാത്രക്കാരന് പാമ്പ് കടിയേറ്റു

തൊട്ടില്‍പ്പാലം: കാറില്‍ യാത്ര ചെയ്യുന്നതിനിടെ യുവാവിന് പാമ്പ്കടിയേറ്റു. നിരവില്‍പ്പുഴ സ്വദേശിയായ രാജീവന് (30) ആണ് പാമ്പ് കടിയേറ്റത്.

ചുരുട്ട വർഗ്ഗത്തില്‍പ്പെട്ട പാമ്ബാണ് കടിച്ചത്. വടകരയില്‍ പോയി തിരിച്ച്‌ വീട്ടിലേക്ക് പോകുമ്ബോള്‍ കുറ്റ്യാടി ചുരത്തില്‍ വെച്ചായിരുന്നു സംഭവം. രാജീവനെ കുറ്റ്യാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡ്രൈവർ സുരജ് ധൈര്യസമേതം കാർ മൂന്നാംകൈയിലെ വർക്ക്ഷോപ്പില്‍ എത്തിക്കുകയും പാമ്പ് പിടുത്തത്തില്‍ വിദഗ്ദനായ സുരേന്ദ്രൻ കരിങ്ങാട് കാറിൻ്റെ ബീഡിംഗ് അഴിച്ച്‌ അനയാസം പാമ്പിനെ പിടികുടുകയും ചെയ്തു. മഴക്കാലമായതിനാല്‍ പാമ്പ് വണ്ടിക്കകത്തും മറ്റും കയറിയിരിക്കാൻ സാധ്യത കൂടുതലാണ്.

ശ്രദ്ധ മരിക്കുമ്പോൾ അപകടം ജനിക്കുന്നു’; മഴയത്ത്​ കൂടുതൽ ജാഗ്രത വേണമെന്ന് മോട്ടോർ വാഹനവകുപ്പ്

കോരിച്ചൊരിയുന്ന മഴയത്ത്​ വാഹനാപകട സാധ്യത കുറക്കാനുള്ള നിർദേശങ്ങളുമായി മോട്ടോർ വാഹനവകുപ്പ്​. ഇരുചക്രവാഹന യാത്രക്കാർ പരമാവധി ശ്രദ്ധിക്കണമെന്നും മഴക്കാലത്ത് തിരക്ക്​ കൂട്ടിയുള്ള യാത്ര പാടില്ലെന്നും വകുപ്പ്​ നിർദേശിക്കുന്നു. ഡ്രൈവിങ്ങ്​ കരുതലോടെ വേണമെന്നും വകുപ്പ്​ ആവശ്യപ്പെടുന്നു.

*മറ്റ്​ നിർദേശങ്ങൾ:*

 ▪️ഏത്​ സാഹചര്യത്തിലും ഹെൽമറ്റ് ധരിക്കണം. ഗുണനിലവാരമുള്ള ഹെൽമറ്റ് തിരഞ്ഞെടുക്കുക, ഇരുണ്ട ഗ്ലാസോടു കൂടിയവ മഴക്കാലത്ത്​ ഒഴിവാക്കുക.
 
▪️ഒരു സാഹചര്യത്തിലും ഒരു കൈകൊണ്ട്​ വാഹനം ഓടിക്കരുത്​.
 
▪️കുട നിവർത്തിപ്പിടിച്ച്​ വാഹനം ഓടിക്കരുത്. ഓടുന്ന വഹാനത്തിൽ പിൻസീറ്റിൽ കുട നിവർത്തിപ്പിടിച്ച്​ ഇരിക്കരുത്​.
 
▪️ഇയർഫോൺ ഉപയോഗം ഒഴിവാക്കുക.
 
▪️ട്രാഫിക് സിഗ്‌നലുകളും സ്പീഡ് പരിധിയും ലംഘിക്കരുത്​.

▪️ലെയ്ൻ ട്രാഫിക്കിൽ മുൻകൂർ ഇൻഡിക്കേറ്ററുകൾ പ്രകാശിപ്പിച്ച്​ ഡ്രൈവിങ് നടത്തുക.
 
▪️മദ്യപിച്ച് വാഹനം ഓടിക്കരുത്​.
 
▪️ഗട്ടറുകളും മറ്റും വെള്ളം നിറഞ്ഞ് കിടക്കുന്നതിനാൽ വാഹനത്തിൽ ബലം കൊടുത്ത്​ ഓടിക്കുക.

*വാഹനങ്ങൾ എങ്ങനെ സജ്​ജമാക്കാം:*

♦️ടയർ പരിശോധിക്കുക. ടയർ മികച്ചതാവണം.

♦️വാഹനത്തിന്റെ ബ്രേക്ക് പരിശോധിക്കുക.

♦️ഹെഡ് ലൈറ്റ് പരിശോധിക്കുക. കണ്ണഞ്ചിപ്പിക്കുന്ന ഹെഡ് ലൈറ്റ് ഉപയോഗിക്കരുത്

♦️ഹെഡ് ലൈറ്റ് ഇടക്കിടെ ‘ഡിപ്’ ചെയ്ത് ശ്രദ്ധ കൂട്ടുക.

♦️ഇൻഡിക്കേറ്ററുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. ശരിയായ ബസറുകളുടെ ഉപയോഗം, ഇൻഡിക്കേറ്ററുകൾ ആവശ്യത്തിനുശേഷം ഓഫ്​ ചെയ്യൽ എന്നിവ ശ്രദ്ധിക്കണം..

♦️ലൈറ്റിൽ പ്രതിഫലിക്കുന്ന റിഫ്ലക്ടീവ് സ്റ്റിക്കറുകൾ, വാഹനത്തിന്റെ പിറകുവശത്തും ഹെൽമറ്റിന്റെ പിറകിലും മറ്റും ഒട്ടിച്ചാൽ സുരക്ഷ വർധിക്കും.

വെള്ളിയാഴ്ച രാത്രി നാട്ടിലെത്തിയ പ്രവാസി വീട്ടിലെ കുളത്തില്‍ മുങ്ങിമരിച്ചു

തൃത്താല: കഴിഞ്ഞ ദിവസം അവധിക്ക് നാട്ടിലെത്തിയ പ്രവാസി മുങ്ങിമരിച്ചു. പാലക്കാട് തൃത്താല ഉള്ളന്നൂരില്‍ തച്ചറകുന്നത്ത് അലിയുടെ മകൻ അനസാണ് (38) മരിച്ചത്വീട്ടിലെ കുളത്തില്‍ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് സംഭവം.

ഞായറാഴ്ച നടക്കുന്ന ചെറിയമ്മയുടെ മകളുടെ വിവാഹചടങ്ങില്‍ പങ്കടുക്കാൻ വെള്ളിയാഴ്ച രാത്രിയാണ് അനസ് കുടുംബത്തോടപ്പം ഖത്തറില്‍ നിന്നെത്തിയത്. ശനിയാഴ്ച രാവിലെ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം.

പാട്ട് പാടിയില്ല; പുതുപ്പാടി യിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മൂക്കിടിച്ച്‌ തകര്‍ത്തതായി പരാതി

പുതുപ്പാടി: പുതുപ്പാടിയില്‍ റാഗിങ്ങിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാർഥിയെ പ്ലസ്ടു വിദ്യാർഥികള്‍ മർദിച്ചതായി പരാതി.

സ്കൂളിന് സമീപത്തെ ബസ് സ്റ്റോപ്പിനടുത്തുവെച്ച്‌ പാട്ടുപാടാൻ ആവശ്യപ്പെട്ടപ്പോള്‍ അറിയില്ലെന്ന് പറഞ്ഞതിനെത്തുടർന്ന് മുഖത്തും മൂക്കിനും ഇടിക്കുകയായിരുന്നു. മൂക്കില്‍നിന്ന് ചോരവന്ന കാക്കവയല്‍ സ്വദേശിയായ വിദ്യാർഥി താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

ആറുമാസംമുൻപ് നടന്ന അപകടത്തില്‍ മൂക്കിനും മുഖത്തിന്റെ ഇടതുഭാഗത്തും ശസ്ത്രക്രിയ നടത്തിയിരുന്ന വിദ്യാർഥിയാണ് മർദനത്തിനിരയായത്. കുട്ടിക്ക് വായ തുറക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും പ്രയാസം നേരിടുന്നുണ്ട്. സംഭവത്തില്‍ ആക്രമണം നടത്തിയ സീനിയർ വിദ്യാർഥികള്‍ക്കെതിരേ പുതുപ്പാടി ജിഎച്ച്‌എസ്‌എസ് പ്രിൻസിപ്പലിനും താമരശ്ശേരി പോലീസിനും പരാതി നല്‍കി.

Friday, June 20, 2025

മഴക്കാലത്ത് വീടിനുള്ളിലെ ‘കെട്ട’മണം ഉണ്ടോ?,ഒഴിവാക്കാം ഈ സിമ്പിള്‍ മാര്‍ഗങ്ങളിലൂടെ....

മഴക്കാലത്ത് ആരോഗ്യത്തിന് പ്രത്യേക സംരക്ഷണം കൊടുക്കുന്നത് പോലെ വീടിനും പ്രത്യേക കരുതല്‍ കൊടുക്കേണ്ടതുണ്ട്. കാരണം വീടിനുള്ളിലെ അന്തരീക്ഷം പലപ്പോഴും അസുഖങ്ങള്‍ക്ക് കാരണമായേക്കാം. പുറത്ത് എപ്പോഴും മഴ പെയ്യുന്ന സാഹചര്യത്തില്‍ വീടിനുള്ളിലും ഈര്‍പ്പവും നനവും തങ്ങിനില്‍ക്കും
ഇത് കൃത്യമായി പ്രതിരോധിച്ചില്ലെങ്കില്‍ അലര്‍ജി അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. വീടിനുള്ളിലെ ഈര്‍പ്പം പലപ്പോഴും ദുര്‍ഗന്ധം തങ്ങിനില്‍ക്കാനും കാരണമാകാറുണ്ട്. ഇത് വീട്ടുകാര്‍ അറിയാനും സാധ്യതയില്ല. പുറത്തു നിന്ന് ഒരാള്‍ വരുമ്പോള്‍ ആയിരിക്കും ഈ ദുര്‍ഗന്ധം അനുഭവപ്പെടുക.

പുറത്തു നിന്നുള്ള ശുദ്ധവായു പരമാവധി വീടിനകത്തേക്ക് കയറാന്‍ ജനലുകളും വാതിലുകളും തുറന്നിടുക. വായുവില്‍ നിന്നുള്ള ഈര്‍പ്പം വലിച്ചെടുക്കാന്‍ മുറിക്കുള്ളില്‍ ഒരു ഡീഹ്യൂമിഡിഫയര്‍ സ്ഥാപിക്കുക. പ്രത്യേകിച്ച് വായു സഞ്ചാരം കുറവുള്ള മുറികളില്‍ ഇത് ഏറെ പ്രയോജനപ്രദമാണ്. വെയിലുള്ള ദിവസങ്ങളില്‍ വാതിലുകള്‍ തുറന്നിട്ട് സൂര്യപ്രകാശം അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുക. വീടിനു പരിസരത്ത് കെട്ടിക്കിടക്കുന്ന വെള്ളം ബാക്ടീരിയകളുടെ കേന്ദ്രമായി മാറും. ഓടകള്‍ അടഞ്ഞു പോകാതെ സൂക്ഷിക്കുക. അണുനാശിനി ലായനി ഉപയോഗിച്ച് അഴുക്കുചാലുകള്‍ പതിവായി വൃത്തിയാക്കുക. ഈര്‍പ്പം പിടിച്ചുനിര്‍ത്തുകയും പൂപ്പലിന് കാരണമാകുകയും ചെയ്യുന്ന കര്‍ട്ടനുകള്‍, കാര്‍പെറ്റുകള്‍ എന്നിവ കഴുകി ഉണക്കി ഇടുക. ദുര്‍ഗന്ധങ്ങളെ പ്രതിരോധിക്കാനുള്ള ഒരു മാര്‍ഗമാണ് ബേക്കിംഗ് സോഡ. റഫ്രിജറേറ്റര്‍, കബോര്‍ഡുകള്‍, കിച്ചന്‍ കൗണ്ടര്‍ ടോപ്പ്, ഷൂ റാക്ക് എന്നിവ ഉള്‍പ്പെടെ ദുര്‍ഗന്ധം വമിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ബേക്കിംഗ് സോഡ ഒരു കുപ്പിയില്‍ ഇട്ട് തുറന്നു വയ്ക്കുക. ബേക്കിംഗ് സോഡ അസുഖകരമായ ഗന്ധം വലിച്ചെടുക്കുകയും നിര്‍വീര്യമാക്കുകയും ചെയ്യും. വീടിനുള്ളിലെ കാര്‍പെറ്റുകള്‍, ഫര്‍ണിച്ചറുകള്‍, മെത്തകള്‍, മാറ്റുകള്‍ എന്നിവയില്‍ ബേക്കിംഗ് സോഡ വിതറുക. ദുര്‍ഗന്ധം വലിച്ചെടുക്കാന്‍ 30 മിനിറ്റ് സമയം നല്‍കിയ ശേഷം വാക്വം ക്ലീനര്‍ ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക

റസീനയുടെ ആത്മഹത്യ: ആണ്‍ സുഹൃത്തിനെതിരെ ഗുരുതര പരാതിയുമായി യുവതിയുടെ മാതാവ്";ലൈംഗിക പീഡനത്തിന് ഇരയാക്കി.

കണ്ണൂര്‍ കായലോട്ടെ റസീനയുടെ ആത്മഹത്യയില്‍ ആണ്‍ സുഹൃത്തിനെതിരെ ഗുരുതര പരാതിയുമായി യുവതിയുടെ മാതാവ്. വിവാഹ വാഗ്ദാനം നല്‍കി റസീനയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നുംകൊളച്ചേരി സ്വദേശി റഹീസിനെതിരെയാണ് മാതാവ് പരാതി നൽകി യത്. 
 .കേസില്‍ നിരപരാധികളെ അറസ്റ്റ് ചെയ്തെന്ന് ആരോപിച്ച് പിണറായി പൊലീസ് സ്റ്റേഷനിലേക്ക് ഇന്ന് എസ്ഡിപിഐ മാര്‍ച്ച് നടത്തും.

വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ പുലി പിടിച്ചു

വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ  തമിഴ്നാട്ടിലെ വാൽപ്പാറയിൽ നാലു വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി. 

ഇന്ന് വൈകിട്ട് ആറോടെയാണ് ദാരുണമായ സംഭവം. ഝാർഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത - മോനിക്ക ദേവി ദമ്പതികളുടെ മകൾ രജനിയെയാണ് പുലി പിടിച്ചത്. കുട്ടിക്കായുള്ള തെരച്ചിൽ തുടരുകയാണ്. നിരന്തരമായി പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് വാൽപ്പാറ. കുട്ടിയെ കണ്ടെത്തുന്നതിനായി പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്സും വനംവകുപ്പും നാട്ടുകാരുമടക്കം വ്യാപകമായ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
 

കോഴിക്കോട് 21 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾപിടിയിൽ.

കോഴിക്കോട് മലപ്പുറം ജില്ലയിൽ കഞ്ചാവ് മൊത്ത വിതരണം നടത്തുന്ന ഇതര സംസ്ഥാന യുവാക്കളെ
 കോഴിക്കോട് എക്സൈസ് ഇൻറലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തൽ  കോഴിക്കോട് എരഞ്ഞിപ്പാലം- കാരപ്പറമ്പ്   ചക്കിട്ടഇട റോഡിൽ സ്ഥിതിചെയ്യുന്ന  വാടക വീട്ടിൽ വെച്ച്  21.200 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ ഗഞ്ചാം ജില്ലയിൽ സുന്‍മോഹി വില്ലേജിൽ കുല്ലഗഡ പോസ്റ്റ് വിജയ് സ്വൈൻ മകൻ മധു സ്വൈൻ(28), ചിക്കിലി വില്ലേജിൽ കുല്ലഗഡ പോസ്റ്റ് ഷിബ സേദി മകൻ സിലു സേദി (26) എന്നിവരെയാണ് കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രജിത്ത് എയും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തത്.ഒഡീഷയിൽ നിന്നും വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് മൊത്ത വിതരണം നടത്തുന്നതായറിഞ്ഞ് കഴിഞ്ഞ മൂന്നു മാസത്തിലേറെയായി നിരീക്ഷണം നടത്തിയാണ് പ്രതികളെ കഞ്ചാവ് സഹിതം പിടികൂടാനായത്.
ഒഡീഷയിലെ കഞ്ചാവ് മാഫിയാ സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് എക്സെസ് സംഘം പറഞ്ഞു.
 പ്രതികളെ ട്ട കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. പാർട്ടിയിൽ പ്രിവന്റ്റ്റീവ് ഓഫീസർ പ്രവീൺ കുമാർ , ഷിബിൻ,
ഷാജു സി പി, മുഹമ്മദ് അബ്ദുൾ റഹൂഫ് , സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത്, ജിത്തു, ദീപക്, തോബിയാസ്, അജിൻ ബ്രൈറ്റ്, ജംഷീർ, ജിഷ്ണു,
വൈശാഖ്,  എന്നിവരും ഉണ്ടായിരുന്നു.

ചുരം ഒന്നാം വളവിൽ ലോറി തകരാറിലായി,ഭാഗിക ഗതാഗത തടസ്സം

താമരശ്ശേരി: ചുരം ഒന്നാം വളവിൽ ചരക്ക് ലോറി തകരാറിലായതിനെ തുടർന്ന് ചെറിയ രീതിയിലുള്ള ഗതാഗത തടസം നേരിടുന്നുണ്ട്.

വാഹനങ്ങൾ വൺവെ ആയി കടന്ന് പോവുന്നുണ്ട് 

റേഷൻ മണ്ണെണ്ണ വിതരണം നാളെ മുതൽ

ലീറ്റിന്   61 രൂപ


സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണം നാളെ മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. റേഷന്‍ പ്രതിനിധികളുമായി ചർച്ച നടത്തിയെന്നും മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിച്ചെന്നും മന്ത്രി പറഞ്ഞു. ഒരു ലീറ്റര്‍ മണ്ണെണ്ണയ്ക്ക് 61 രൂപയാണ് വില. വൈദ്യുതി ഇല്ലാത്ത കുടുംബങ്ങള്‍ക്ക് 6 ലീറ്റര്‍ മണ്ണെണ്ണ ലഭിക്കും. എഎവൈ കാര്‍ഡുകാര്‍ക്ക് ഒരു ലീറ്റര്‍ മണ്ണെണ്ണയും മറ്റു കാര്‍ഡുകള്‍ക്ക് അര ലീറ്റര്‍ വീതവും ലഭിക്കും. 





കേന്ദ്രസര്‍ക്കാര്‍ മണ്ണെണ്ണ വിഹിതം അനുവദിച്ചെങ്കിലും കടത്തുകൂലിയും കമ്മിഷനും സംബന്ധിച്ചുളള തര്‍ക്കം മൂലം വിതരണം വൈകുന്ന അവസ്ഥയായിരുന്നു. മഞ്ഞ, നീല കാര്‍ഡ് ഉടമകള്‍ക്ക് ഒരു വര്‍ഷമായും മറ്റു കാര്‍ഡ് ഉടമകള്‍ക്ക് രണ്ടര വര്‍ഷത്തിലേറെയായും മണ്ണെണ്ണ വിതരണം ചെയ്തിരുന്നില്ല. ജൂണ്‍ 30ന് അവസാനിക്കുന്ന 2025-26 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ സംസ്ഥാനത്തിന് അനുവദിച്ച 5,676 കിലോ ലീറ്റര്‍ മണ്ണെണ്ണയുടെ ഏറ്റെടുപ്പും വിതരണവുമാണ് നടക്കാനിരിക്കുന്നത്. ഇതു പൂര്‍ത്തിയാക്കാന്‍ സെപ്റ്റംബര്‍ 30ന് അവസാനിക്കുന്ന രണ്ടാംപാദം വരെ സാവകാശം അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. 2025-26 രണ്ടാം പാദത്തിലേക്കും 5,676 കിലോ ലീറ്റര്‍ മണ്ണെണ്ണ അനുവദിച്ചതായി മന്ത്രി അറിയിച്ചിരുന്നു."

"ഇനി ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസും രണ്ട് ഹെല്‍മെറ്റും നിര്‍ബന്ധം

ന്യൂദൽഹി:"ഇനി ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസും രണ്ട് ഹെല്‍മെറ്റും നിര്‍ബന്ധം.
റോഡ് സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് പുതിയ മാറ്റങ്ങള്‍. ഇന്ത്യയിലെ റോഡ് അപകടങ്ങളില്‍ മരിക്കുന്നവരില്‍ 44 ശതമാനവും ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരാണ്. ഇതില്‍ ഭൂരിഭാഗം ആളുകളും മരിക്കുന്നത് തലക്കേല്‍ക്കുന്ന ആഘാതം മൂലമാണ്. ഹെല്‍മറ്റ് ധരിക്കുന്നില്ല എന്നാണ് കണ്ടെത്തല്‍. ഈ നിയമങ്ങളെക്കുറിച്ച് ഗതാഗതവകുപ്പ് ഉടന്‍ തന്നെ ഉത്തരവ് പുറപ്പെടുവിക്കും. നിയമം പ്രാവര്‍ത്തികമായാല്‍ രാജ്യത്തിലെ ഇരുചക്രവാഹന യാത്രക്കാരുടെ എല്ലാം സുരക്ഷ വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍

ഇതിന്റെ പശ്ചാത്തലത്തിലാണ് ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസും രണ്ട് ഹെല്‍മെറ്റും നിര്‍ബന്ധമാക്കി കേന്ദ്ര ഗതാഗതവകുപ്പ് രംഗത്ത് വന്നത്.. ഇന്ത്യയില്‍ വില്‍പ്പന നടത്തുന്ന എല്ലാ ഇരുചക്രവാഹനങ്ങള്‍ക്കും 2026 ജനുവരി ഒന്നുമുതല്‍ എബിഎസ് ( ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം) നിര്‍ബന്ധമാക്കിയിരിക്കുകയാണ്. റോഡപകടങ്ങളും മരണങ്ങളും കുറച്ച് സുരക്ഷ വര്‍ധിപ്പിക്കാനാണ് പുതിയ നീക്കമെന്ന് റോഡ്ഗതാഗത ഹൈവേ മന്ത്രാലയം അറിയിച്ചു."

അപകടം സംഭവിക്കുന്നത് എബിഎസ് കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ എബിഎസിന് പുറമെ പുതിയ ഇരുചക്ര വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ബിഐഎസ് സര്‍ട്ടിഫൈഡ് ചെയ്ത രണ്ട് ഹെല്‍മറ്റുകളും സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിലവില്‍ ഒരു ഹെല്‍മറ്റ് മാത്രമേ ആവശ്യമുള്ളു. രണ്ട് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നതിലൂടെ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന രണ്ടുപേരുടെ സുരക്ഷയും ഉറപ്പാക്കാന്‍ സാധിക്കും.

റോഡ് സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് പുതിയ മാറ്റങ്ങള്‍. ഇന്ത്യയിലെ റോഡ് അപകടങ്ങളില്‍ മരിക്കുന്നവരില്‍ 44 ശതമാനവും ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരാണ്. ഇതില്‍ ഭൂരിഭാഗം ആളുകളും മരിക്കുന്നത് തലക്കേല്‍ക്കുന്ന ആഘാതം മൂലമാണ്. ഹെല്‍മറ്റ് ധരിക്കുന്നില്ല എന്നാണ് കണ്ടെത്തല്‍. ഈ നിയമങ്ങളെക്കുറിച്ച് ഗതാഗതവകുപ്പ് ഉടന്‍ തന്നെ ഉത്തരവ് പുറപ്പെടുവിക്കും. നിയമം പ്രാവര്‍ത്തികമായാല്‍ രാജ്യത്തിലെ ഇരുചക്രവാഹന യാത്രക്കാരുടെ എല്ലാം സുരക്ഷ വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍

നിലവില്‍ 125 സിസി കൂടുതല്‍ എഞ്ചിന്‍ ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമാണ് എബിഎസ് നിര്‍ബന്ധം. ഏകദേശം 40 ശതമാനം ഇരുചക്രവാഹനങ്ങള്‍ക്കും ഈ സുരക്ഷാഫീച്ചര്‍ സജ്ജീകരിച്ചിട്ടില്ല. യാത്രക്കാരന്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോഴോ ബലമായി ബ്രേക്ക് ഇടുമ്പോഴോ ടയറുകള്‍ ലോക്ക് ചെയ്യപ്പെടുന്നത് തടയാന്‍ എബിഎസ് സഹായിക്കും. ഓടിക്കുന്ന വ്യക്തിക്ക് വാഹനത്തിന്റെ നിയന്ത്രണം നിലനിര്‍ത്താനും തെന്നിമാറുന്നതും അപകടം സംഭവിക്കുന്നതും തടയാന്‍ ഇത് സഹായിക്കും."
 
 

 

Thursday, June 19, 2025

കായലോട്ടെ യുവതിയുടെ ആത്മഹത്യ; കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്"


കണ്ണൂർ കായലോട്ടെ യുവതിയുടെ ആത്മഹത്യക്ക് കാരണം ആൺസുഹൃത്തെന്ന് കുടുംബം. റസീനയുടെ പണവും സ്വർണവും തട്ടിയെടുത്തു. പൊലീസ് അറസ്റ്റ് ചെയ്തവർ നിരപരാധികളാണ്. സദാചാര പൊലീസിങ് നടന്നിട്ടില്ലെന്നും യുവതിയുടെ മാതാവ് പറഞ്ഞു"
 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് റസീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സദാചാര ആക്രമണമെന്നരോപിച്ച് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് അറസ്റ്റ് ചെയ്തവരെല്ലാം യുവതിയുടെ ബന്ധുക്കളാണ്. സദാചാര ആക്രമണം തന്നെയെന്നും തെളിവുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

പറമ്പായി സ്വദേശികളായ വി.സി.മുബഷിർ, കെ.എ.ഫൈസൽ, വി.കെ.റഫ്നാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവര്‍ എസ്‍ഡിപിഐ പ്രവര്‍ത്തകരാണെന്ന് പൊലീസ് പറഞ്ഞു. ആൺസുഹൃത്തുമായി കാറിൽ ഒരുമിച്ച് കണ്ടതിന്റെ പേരിൽ പരസ്യ വിചാരണ നടത്തിയ മനോവിഷമത്തിലാണ് പറമ്പായി സ്വദേശി റസീന ആത്മഹത്യ ചെയ്തതെന്നാണ് പരാതി. എന്നാൽ ആൺ സുഹൃത്ത് പണവും സ്വർണവും തട്ടിയെടുത്തതിൽ മനംനൊന്താണ് യുവതിയുടെ ആത്മഹത്യ എന്നും ആരോപണമുണ്ട്."
 മയ്യിൽ സ്വദേശിയായ യുവാവിനൊപ്പം അച്ചങ്കര പള്ളിക്ക് സമീപം കാറിൽ സംസാരിച്ചിരിക്കുകയായിരുന്നു റസീന. നിലവിൽ അറസ്റ്റിലായ പ്രതികൾ ഇരുവരെയും ചോദ്യം ചെയ്തു. കൂടുതൽ ആൾക്കാരെ വിളിച്ചുവരുത്തി പരസ്യമായി അപമാനിച്ചെന്നും റസീനയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു. തുടർന്ന് യുവാവിനെ സമീപത്തെ മൈതാനത്ത് എത്തിച്ച് ക്രൂരമായി മർദിച്ചെന്നും മൊബൈൽ ഫോണും ടാബും പ്രതികൾ കൈക്കലാക്കിയെന്നും പരാതിയുണ്ട്. പിന്നാലെയാണ് റസീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്."
 

യുദ്ധംഅവസാനിപ്പിക്കാൻ ഐക്യരാഷ്ട്ര സഭ മുന്നോട്ടുവരണം: സമസ്ത കാന്തപുരം"

കോഴിക്കോട് : ലോക സമാധാനം പുനഃസ്ഥാപിക്കാൻ യുദ്ധം അവസാനിക്കേണ്ടത് അനിവാര്യമാണെന്നും ഐക്യരാഷ്ട്രസഭ ഇക്കാര്യത്തിൽ ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ടെന്നും സമസ്ത കാന്തപുരം വിഭാഗം. കോഴിക്കോട് മർകസിൽ നടന്ന മുശാവറ യോഗമാണ് യുദ്ധവ്യാപനത്തിനെതിരെ പ്രമേയം അവതരിപ്പിച്ചത്."
 മുസ്‌ലിം രാജ്യങ്ങൾ അസ്ഥിരമാക്കാനും ജനജീവിതം ദുസ്സഹമാക്കാനുമുള്ള സയണിസ്റ്റ് അജണ്ട നിലവിലെ കടന്നുകയറ്റത്തിന് പിന്നിലുണ്ട്. പ്രകോപനമില്ലാതെ ആരംഭിച്ച അക്രമം അന്താരാഷ്ട്ര ഉടമ്പടികൾക്കും മാനവികതക്കും എതിരാണ്. ഗസ്സയിലെ ഭക്ഷണ വിതരണ കേന്ദ്രത്തിലടക്കം വെടിവെപ്പ് നടത്തുന്ന ചോരക്കൊതിയന്മാരായ നെതന്യാഹു ഭരണകൂടം ആധുനിക സമൂഹത്തിന് നാണക്കേടാണ്. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നാണ് മുൻ അനുഭവങ്ങൾ പറയുന്നത്. ലോകമെങ്ങുമുള്ള സാധാരണക്കാരാണ് യുദ്ധങ്ങളിൽ ആത്യന്തികമായി ബലിയാടുകളാവുന്നത്. നിഷ്പക്ഷമായ മധ്യസ്ഥ- നയതന്ത്ര ശ്രമങ്ങളിലൂടെ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കാൻ യുഎൻ മുന്നോട്ടുവരണമെന്നും പ്രമേയത്തിൽ പറഞ്ഞു. ലക്ഷക്കണക്കിന് ഇന്ത്യക്കാർ ജോലി ചെയ്യുന്ന പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷാവസ്ഥ പരിഹരിക്കുന്നതിന് ഇന്ത്യ പ്രത്യേക പരിഗണന നൽകണമെന്നും മുശാവറ യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന മുശാവറ യോഗം ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു"
 

ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

താമരശ്ശേരി: ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനു സമീപത്തെ പറമ്പിൽ നിന്നും ഞ...