മഴക്കാലമെത്തിയോടെ ഈച്ച ശല്യം വും കൂടി യല്ലേ. രാവും പകലും വ്യത്യാസമില്ലാതെ വീടുകളിലൊക്കെ ഈച്ചകളുടെയും പ്രാണികളുടെയും ശല്യം ഉണ്ടാവുകയും ചെയ്യും. മേശപ്പുറത്തും, ഭക്ഷണത്തിലും വരെ കൂട്ടമായി വന്നിരിക്കുകയും ചെയ്യും. ഇങ്ങനെ എല്ലായിടത്തും ഈച്ചകള്‍ കൂട്ടമായിരിക്കുന്നത് കാണുമ്പോള്‍ തന്നെ നമുക്ക് അറപ്പ് തോന്നുകയും ചെയ്യും. മറ്റു പ്രാണികളെ പോലെ ദേഹത്ത് കടിക്കുകയോ മുറിവേല്‍പ്പിക്കുകയോ ഒന്നും ഈച്ച ചെയ്യാറില്ല എങ്കിലും വല്ലാത്ത ഒരു അസ്വസ്ഥത യുളവാക്കുമെന്നതിൽ സംശയമില്ല. രോഗങ്ങള്‍ പരത്തുന്ന കാര്യത്തില്‍ മുന്നില്‍ തന്നെയുണ്ട് ഈച്ചകള്‍.
കോളറ, വയറിളക്കം, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ തുടങ്ങി പലരോഗങ്ങള്‍ക്കും ഈച്ചകള്‍ കാരണമാവാറുണ്ട്. ഈച്ചകളെ തുരത്താനായി പലതരത്തിലുള്ള സ്‌പ്രേകളും വിപണിയില്‍ ഇന്ന് സുലഭമാണ്. എന്നാല്‍ ഇത്തരം സ്‌പ്രേകള്‍ ഉപയോഗിക്കുന്നത് വളരെയധികം ദോഷം ചെയ്യുന്നതാണ്. കാരണം രാസവസ്തുക്കള്‍ നിറഞ്ഞ ഇത്തരം ഉല്‍പന്നങ്ങള്‍ ഈച്ചയുടെ ശല്യം ഒരു പരിധിവരെയൊക്കെ കുറയ്ക്കുമെങ്കിലും വീട്ടിലുള്ളവരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമായേക്കാം."
*ഈച്ച ശല്യം എങ്ങിനെ ഒഴിവാക്കാം*
ഈച്ചയെ തുരത്താന്‍ ചില മാര്‍ഗങ്ങളുണ്ട്. അവ എന്താണെന്നു നോക്കാം. അടുക്കളയിലോ ഡൈനിങ് ടേബിളിലോ ഭക്ഷണാവശിഷ്ടങ്ങളോ അല്ലെങ്കില്‍ മറ്റുള്ളയിടങ്ങളില്‍ മാലിന്യം കൂട്ടിയിടുകയോ ചെയ്യുന്നത് ഈച്ചകളെ പെട്ടെന്ന് ആകര്‍ഷിക്കും. അതുകൊണ്ട് വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
ഉപ്പു വെള്ളം
ഒരു ഗ്ലാസ് വെള്ളത്തില്‍ രണ്ടോ മൂന്നോ സ്പൂണ്‍ ഉപ്പിട്ട് നന്നായി മിക്‌സ് ചെയ്ത് ഒരു സ്‌പ്രേ ബോട്ടിലിലാക്കി എല്ലായിടത്തും തളിച്ചു കൊടുക്കുക. പ്രത്യേകിച്ച് അടുക്കളയുടെ തറയിലും ടേബിളിലുമൊക്കെ. ഉപ്പിലടങ്ങിയ ലവണരസം ഈച്ചകളെ അകറ്റിനിര്‍ത്തുന്നതാണ്.
ഇഞ്ചി
ഒരു ഗ്ലാസ് വെളളത്തിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ വലുപ്പത്തില്‍ ഇഞ്ചി ചതച്ചത് നന്നായി ചേര്‍ത്തിളക്കുക. ഇഞ്ചിയുടെ രൂക്ഷഗന്ധം ഈച്ചകള്‍ക്ക് താങ്ങാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഈച്ച വരുന്ന സ്ഥലത്തൊക്കെ ഇവ സ്‌പ്രേ ചെയ്യാവുന്നതാണ്. വയന ഇല -പനിക്കൂര്‍ക്ക
വീട്ടുമുറ്റത്തെ വായയിലയും പനിക്കൂര്‍ക്കയുമൊക്കെ ഈച്ചയെ തുരത്താന്‍ ബെസ്റ്റാണ്. ഈച്ച കൂടുതലായി വരുന്നിടത്തൊക്ക ഈ ഇല ചെറുതായി മുറിച്ചിട്ടുകൊടുത്താല്‍ മതിയാവും. കാരണം ഇതിന്റെ മണം ഇവയ്ക്ക് ഇഷ്ടമല്ല.
അതുപോലെ തന്നെയാണ് പനിക്കൂര്‍ക്കയുടെ ഇലയും
തുളസിയില
തുളസി ഇലയും ഈച്ചയെ അകറ്റാന്‍ വളരെ മികച്ചതാണ്. തുളസിയില ഒന്നു ചതച്ചുവച്ചു കൊടുത്താല്‍ മതി. ഇതിന്റെ മണമടിച്ചു ഈച്ച പോവുന്നതാണ്. വൃത്തിയില്ലാതെ കിടക്കുന്ന ഇടങ്ങളിലാണ് ഈച്ചകള്‍ വരുന്നതും മുട്ടയിട്ടു പെരുകുന്നതും. അതുകൊണ്ട് തന്നെ എല്ലായിടത്തും നന്നായി തുടച്ചു വൃത്തിയാക്കുക.
ഈര്‍പ്പം
ഈര്‍പ്പമുള്ളയിടങ്ങളിലും ഈച്ചകളെയും പ്രാണികളെയും കാണാം. അതുപോലെ കേടുവന്ന പച്ചക്കറികള്‍, വേസ്റ്റ് പാത്രം തുറന്നിടല്‍, മാലിന്യം കൂട്ടിയിടുന്ന സ്ഥലങ്ങള്‍ ഇവിടെയൊക്കെ ഈച്ചകള്‍ വരുന്നതാണ്.
വീടിനുള്ളിലെ ജനലുകളും വാതിലുകളും തുറന്നിടരുത്. അതുപോലെ വിള്ളലുകളുണ്ടെങ്കില്‍ അവയും അടക്കണം. ഇതുവഴിയും പ്രാണികള്‍ കയറാന്‍ സാധ്യത കൂടുതലാണ്.
വിനാഗിരി
ഒരു പാത്രം എടുക്കുക. അതിലേക്ക് വിനാഗിരിയും ഡിഷ് വാഷ് സോപ്പും കുറച്ച് പഞ്ചസാരയും ഇട്ട് മിക്‌സ് ചെയ്യുക. ഈ ലായനി തുറന്നു വയ്ക്കുക. ഇത് ഈച്ചകളെ ആകര്‍ഷിക്കുകയും ഈ വെള്ളത്തിലേക്ക് ഇവ വീഴുകയും പിന്നീട് ചാവുന്നതുമാണ്.
ഓറഞ്ച് തൊലി
ഓറഞ്ചിന്റെ തൊലി എടുത്ത് അതിനു മുകളില്‍ ഒന്നോ രണ്ടോ ഗ്രാമ്പു കുത്തിവച്ച ശേഷം ഈച്ചവരാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ കൊണ്ടു വയ്ക്കാവുന്നതാണ്. ഇതും ഈച്ചകളെ തുരത്താന്‍ മികച്ചവയാണ്.
സസ്യങ്ങള്‍- പുതിനയില
സസ്യങ്ങള്‍ നട്ടു വളര്‍ത്തുന്നതും വീട്ടിലേക്ക് ഈച്ചകള്‍ വരാതിരിക്കാന്‍ നല്ലതാണ്. പുതിനയിലയുടെ മണമടിച്ചാലൊന്നും ഈച്ചകള്‍ വരില്ല.
ഒരു സ്‌പ്രേ ബോട്ടിലില്‍ കര്‍പ്പൂര തുളസി എണ്ണയും യൂക്കാലിപ്റ്റ്‌സും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് സ്‌പ്രേ ചെയ്താല്‍ ഈച്ചയുടെ ശല്യം ഒഴിവാക്കാവുന്നതാണ്. കുന്തിരിക്കമോ കര്‍പ്പൂരമോ പുകയ്ക്കുന്നതും ഈച്ചയ്ക്ക് വളരയെധികം അസ്വസ്ഥയുളവാക്കുന്നതാണ്. ഇങ്ങനെ വരുന്ന പുകയുണ്ടെങ്കില്‍ ഈച്ചകള്‍ ആ ഭാഗത്തേക്ക് വരില്ല
No comments:
Post a Comment