Wednesday, June 25, 2025

കുളിക്കുന്നതിനിടെ കുളിമുറി ഇടിഞ്ഞുവീണു; ഇരിങ്ങാലക്കുടയിൽ യുവാവിന് ദാരുണാന്ത്യം

തൃശ്ശൂര്‍ കുളിക്കുന്നതിനിടെ കുളിമുറി ഇടിഞ്ഞുവീണ് ചുമരുകള്‍ക്കിടയില്‍പ്പെട്ട യുവാവിന് ദാരുണാന്ത്യം.  ഇരിങ്ങാലക്കുട കാറളം ചെമ്മണ്ട ബാലവാടിക്ക് സമീപം താമസിക്കുന്ന നെടുമ്പള്ളി വീട്ടില്‍ അയ്യപ്പന്റെ മകന്‍ ബൈജു (49) ആണ് മരിച്ചത്. 

രാവിലെ പത്തോടെയായിരുന്നു സംഭവം. വീടിനോട് ചേര്‍ന്ന് പുറത്തുള്ള ഓടിട്ട ശുചിമുറിയില്‍ കുളിക്കാന്‍ കയറിയാതായിരുന്നു ബൈജു. ശുചിമുറിയുടെ ചുമരുകള്‍ തകര്‍ന്ന് ബൈജുവിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. കനത്ത മഴയെ തുടർന്നാകാം അപകടമെന്ന് കരുതുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടുകാര്‍ ആരും സ്ഥത്തുണ്ടായിരുന്നില്ല. അടുത്ത വീട്ടില്‍ ജോലി ചെയ്തിരുന്നവര്‍ ശബ്ദം കേട്ട് എത്തിയപ്പോഴാണ് അപകടം നടന്ന വിവരം അറിയുന്നത്. ഉടന്‍തന്നെ ഇരിങ്ങാലക്കുട അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. 

തുടര്‍ന്ന് അഗ്‌നിരക്ഷാസേന എത്തി മണ്ണിഷ്ടികകള്‍ നീക്കി ബൈജുവിനെ പുറത്തെടുത്തു. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

No comments:

Post a Comment

പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരിക്ക്*

താമരശ്ശേരി:പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരികേറ്റു. കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ നിന്നും കൈതപ്പൊയിൽ...